Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പായിപ്പാട് സംഭവം ഒരുമുന്നറിയിപ്പ്; ഒന്നോ രണ്ടോപേർക്ക് 20 മിനിറ്റിനുള്ളിൽ 3000 പേരെ അണിനിരത്താൻ കഴിഞ്ഞെങ്കിൽ മലയാളികൾ ഭയക്കണം; ലോക് ഡൗൺ ലംഘിച്ച് തെരുവിൽ ഇറങ്ങിയത് പൊലീസിന്റെയും ഇന്റലിജൻസിന്റെയും വീഴ്ച; മറുനാടൻ തൊഴിലാളികൾ ഉണ്ടാക്കുന്ന കൊലപാതകവും അക്രമവും കണ്ടോ? പൊലീസിനെതിരെ വാട്‌സാപ് സന്ദേശം പ്രചരിപ്പിച്ച സിപിഒക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

പായിപ്പാട് സംഭവം ഒരുമുന്നറിയിപ്പ്; ഒന്നോ രണ്ടോപേർക്ക് 20 മിനിറ്റിനുള്ളിൽ 3000 പേരെ അണിനിരത്താൻ കഴിഞ്ഞെങ്കിൽ മലയാളികൾ ഭയക്കണം; ലോക് ഡൗൺ ലംഘിച്ച് തെരുവിൽ ഇറങ്ങിയത് പൊലീസിന്റെയും ഇന്റലിജൻസിന്റെയും വീഴ്ച; മറുനാടൻ തൊഴിലാളികൾ ഉണ്ടാക്കുന്ന കൊലപാതകവും അക്രമവും കണ്ടോ? പൊലീസിനെതിരെ വാട്‌സാപ് സന്ദേശം പ്രചരിപ്പിച്ച സിപിഒക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ടി.പി.ഹബീബ്

കോഴിക്കോട്: പൊലീസിനെതിരെ വാട്സ് അപ്പിൽ സന്ദേശം അയച്ച പൊലീസുകാരനെതിരെ വ്യാപക പരാതി.കണ്ണൂർ കൊളവല്ലൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ നാദാപുരം വളയം പൂവ്വംവയൽ രജി നെരോത്തിനെതിരെയാണ് പരാതി ഉയർന്നത്

പായിപ്പാട് അതിഥി തൊഴിലാളികൾ നടത്തിയ സമരത്തിനെതിരെയാണ് പൊലീസുകാരൻ വ്യാപകമായി പ്രചരണം നടത്തിയത്.പ്രളയ സമയത്തും പൊലീസിനും സർക്കാറിനുമെതിരെ വാട്സ് അപ്പ് ഗ്രൂപ്പുകളിൽ പൊലീസുകാരൻ പ്രചരണം നടത്തിയെന്ന പരാതിയും ഇപ്പോൾ ഉയർന്നിട്ടുണ്ട്.

ഡിവൈഎഫ്ഐ.നാദാപുരം ബ്ലോക്ക് കമ്മിറ്റി മുഖ്യമന്ത്രി,ഡി.ജി.പി,കണ്ണൂർ ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയത്. പായിപ്പാട് നടന്നത് ഒരു മുന്നറിയപ്പാണ് എന്നാണ് വാട്സ് അപ്പ് സന്ദേശം തുടങ്ങുന്നത്. ഒന്നോ രണ്ടോ പേർക്ക് ഇരുപത് മിനിറ്റിനുള്ളിൽ മൂവായിരത്തോളം പേരെ അണിനിരത്താൻ കഴിഞ്ഞെങ്കിൽ മലയാളികൾ ഭയക്കണം.നാളെ വരാനിരിക്കുന്നത് ഗുരതരമായ ഭവിക്ഷ്യത്താണ്.

അതിഥി തൊഴിലാളികൾ ലോക്ക് ഡൗൺ ലംഘിച്ച് തെരുവിലിറക്കിയത് പൊലീസിന്റെയും ഇന്റലിജൻസ് വിഭാഗത്തിന്റെ വീഴ്ചയാണെന്നുമാണ് പോസ്റ്റിലുള്ളത്.ഇതര സംസ്ഥാന തൊഴിലാളികളെ ഇതര സംസ്ഥാന തൊഴിലാളികളായും അന്യരായും മാത്രം കണ്ടാൽ മതിയെന്നും പോസ്റ്റിലുണ്ട്.

പായിപ്പാട് സംഭവം പൊലീസിന്റെയും രഹസ്യാന്യേഷ വിഭാഗത്തിന്റെയും വലിയൊരു വീഴ്ചയാണെന്നും ഇത് മലയാളിക്കും സർക്കാറിനും ഒരു മുന്നറിപ്പാണന്നും പൊലീസുകാരന്റെ വാട്സ് അപ്പ് സന്ദേശത്തിൽ പറയുന്നു.അന്യ സംസ്ഥാന തൊഴിലാളികളുടെ വരവോട് കൂടി കേരളത്തിൽ എത്ര കൊലപാതകങ്ങളും കവർച്ചകളും മറ്റ് കുറ്റക്യത്യങ്ങളും നടന്നെന്ന് കൂടി ഓർക്കുന്നത് നന്നായിരിക്കുമെന്ന് പറഞ്ഞാണ് സന്ദേശം അവസാനിപ്പിക്കുന്നത്.

പായിപ്പാട് സംഭവം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

'സംസ്ഥാനത്താകെയുള്ള അതിഥി തൊഴിലാളികളോട് പറയാനുള്ളത് നിലവിലുള്ള യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി, തെറ്റിദ്ധാരണകളിൽ കുടുങ്ങാതെ സഹകരിക്കണം എന്നാണ്. തൊഴിലെടുത്ത് ജീവിക്കുന്നവരെ തെറ്റിദ്ധരിപ്പിച്ച് പ്രകോപനത്തിന്റെ വഴിയിലേക്ക് നയിച്ച ശക്തികളെക്കുറിച്ചും പായിപ്പാട് സംഭവം കേരളത്തിനെതിരായ അപവാദ പ്രചാരണത്തിന് ഉപയോഗിച്ചവരെക്കുറിച്ചും കൃത്യമായ സൂചനകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അത്തരക്കാർ ഇതുപോലുള്ള പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെയാകെ വെല്ലുവിളിക്കുന്ന ഹീനകൃത്യത്തിൽനിന്ന് പിന്മാണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. ചില്ലറ ലാഭത്തിനുവേണ്ടി നാടിനെത്തന്നെ ആക്രമിക്കാൻ നിൽക്കരുത്. കുറ്റം ചെയ്തവരെ കണ്ടെത്താനും അവരെ നിയമത്തിനു മുന്നിലെത്തിക്കാനും വിട്ടുവീഴ്ചയില്ലാതെ സർക്കാർ ഇടപെടും.'

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP