Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

അന്യനാട്ടിൽ പട്ടിണി കിടന്ന് മരിക്കാൻ ഞങ്ങൾക്ക് വയ്യ; ആഹാരവും യാത്ര സൗകര്യവും ആവശ്യപ്പെട്ട് ദേശീയ പാതയിൽ സമരത്തിന് ഇറങ്ങി അന്യ സംസ്ഥാന തൊഴിലാളികൾ; അതിഥി തൊഴിലാളികൾക്ക് വേണ്ടി സർക്കാർ പ്രഖ്യാപിച്ച കരുതൽ പായിപ്പാട് കാണുന്നില്ല; ചങ്ങനാശ്ശേരിയിൽ കേരളത്തെ ഞെട്ടിച്ച് വിശന്നു വലയുന്ന ആൾക്കൂട്ടം റോഡിൽ; ലോക് ഡൗൺ വിലക്ക് ലംഘിച്ച് സമരം ചെയ്യുന്നത് വിശപ്പ് അകറ്റാൻ; അടിയന്തര നടപടികളെടുക്കാൻ സർക്കാരും; കേരളത്തിന്റെ കോവിഡ് കാലത്ത് കരുതൽ പൊള്ളത്തരമോ?

അന്യനാട്ടിൽ പട്ടിണി കിടന്ന് മരിക്കാൻ ഞങ്ങൾക്ക് വയ്യ; ആഹാരവും യാത്ര സൗകര്യവും ആവശ്യപ്പെട്ട് ദേശീയ പാതയിൽ സമരത്തിന് ഇറങ്ങി അന്യ സംസ്ഥാന തൊഴിലാളികൾ; അതിഥി തൊഴിലാളികൾക്ക് വേണ്ടി സർക്കാർ പ്രഖ്യാപിച്ച കരുതൽ പായിപ്പാട് കാണുന്നില്ല; ചങ്ങനാശ്ശേരിയിൽ കേരളത്തെ ഞെട്ടിച്ച് വിശന്നു വലയുന്ന ആൾക്കൂട്ടം റോഡിൽ; ലോക് ഡൗൺ വിലക്ക് ലംഘിച്ച് സമരം ചെയ്യുന്നത് വിശപ്പ് അകറ്റാൻ; അടിയന്തര നടപടികളെടുക്കാൻ സർക്കാരും; കേരളത്തിന്റെ കോവിഡ് കാലത്ത് കരുതൽ പൊള്ളത്തരമോ?

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആഹാരവും യാത്രാ സൗകര്യം ആവശ്യപ്പെട്ട് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. ലോക് ഡൗൺ വിലക്ക് ലംഘിച്ചണ് തൊഴിലാലികൾ കൂട്ടത്തോടെ ദേശീയപാതയിൽ പ്രതിഷേധിക്കുന്നത്. ചങ്ങനാശ്ശേരി പായിപ്പാടാണ് സംഭവം. ഇതരസംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ ആവഷ്‌കരിച്ചിരുന്നു. കമ്മ്യൂണിറ്റി കിച്ചൺ അടക്കമുള്ളവ ഇതിലുണ്ട്. ഇതിനിടെയാണ് ആഹാരത്തിനായി ഇതരസംസ്ഥാന തൊഴിലാളികൾ തെരുവിൽ ഇറങ്ങുന്നത്. ഇതോടെ ഭക്ഷണ പദ്ധതിക്കെതിരേയും വിമർശനം ഉയരുകയാണ്.

കേരളത്തിൽ പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് ലോക്ക് ഡൗണോടെ ജോലി നഷ്ടമായിരുന്നു. ഇവരുടെ പുനരധിവാസത്തിന് നിരവധി പദ്ധതികൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ചുമതലയും നൽകി. ഇതിനിടെയാണ് ചങ്ങനാശ്ശേരിയിലെ പ്രതിഷേധം. ആളുകൾ കൂട്ടം കൂടരുതെന്ന നിർദ്ദേശം മറികടന്നാണ് ഇവർ ഒത്തുകൂടിയത്. നാട്ടിലേക്ക് പോകാൻ യാത്ര സൗകര്യമാണ് ഇവരുടെ ഒരു ആവശ്യം. ഇല്ലാത്ത പക്ഷം പട്ടിണി കിടന്ന് മരിക്കുമെന്നാണ് ഇവർ പറയുന്നത്. ലോക് ഡൗൺ ഇനിയും നീളാനുള്ള സാധ്യതകൾ ചർച്ചയാകുമ്പോഴാണ് തെരുവിലെ പ്രതിഷേധം.

നൂറകണക്കിന് തൊഴിലാളികളാണ് ലോക്ക് ഡൗണ വിലക്ക് ലംഘിച്ച് പ്രതിഷേധവുമായി ദേശീയപാതയിൽ കുത്തിരിയിക്കുന്നത്. ആഹാരവും ചികിത്സയും കിട്ടില്ലെന്നാണ് പരാതി. യാത്രാ സൗകര്യം അടക്കം ഒരുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കൊവിഡ് വന്നതോടെ ജോലി നഷ്ടമായി. തീർത്തും പരിമിതമായ സാഹചര്യങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് ആഹാരവും കൂടി കിട്ടാതായതോടെയാണ് പ്രതിഷേധവുമായി റോഡിലേക്ക് ഇറങ്ങിയത്. പായിപ്പാട് മേഖലയിൽ മാത്രം പതിനായിരത്തോളം തൊഴിലാളികൾ താമസിക്കുന്നുണ്ടെന്നാണ് പഞ്ചായത്തിന്റെ കണക്ക് .

നാട്ടിലേക്ക് മടങ്ങാൻ സൗകര്യം ഒരുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. ഇതിൽ കൂടുതലും ഉത്തരേന്ത്യൻ തൊഴിലാളികളാണ്. നിലവിൽ ജോലിയില്ലാത്തതിനാൽ തൊഴിലാളികളെല്ലാം ദുരിതത്തിലാണ്. കഴിഞ്ഞദിവസങ്ങളിൽ ഡൽഹിയിലടക്കം നിരവധി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങാൻ കൂട്ടമായി ബസ് സ്റ്റാൻഡുകളിലെത്തിയിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ ഇവർക്ക് അതാത് സർക്കാറുകൾ നാട്ടിലെത്താൻ സഹായം ഒരുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കേരളത്തിലും പ്രതിഷേധം.

ഞായറാഴ്ച രാവിലെ 11ഓടെയാണ് സംഭവം. സംഭവസ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ടെങ്കിലും തൊഴിലാളികളെ നിയന്ത്രിക്കാനായിട്ടില്ല. അക്രമാസക്തരെ പോലെയാണ് അവരുടെ പ്രതികരണങ്ങൾ. അതുകൊണ്ട് തന്നെ പൊലീസ് കരുതലെടുക്കുന്നുണ്ട്. അതേസമയം, ഭക്ഷണവും താമസവും മറ്റ് എല്ലാ സൗകര്യങ്ങളും നേരത്തെ തന്നെ അതിഥി തൊഴിലാളികൾക്ക് വേണ്ടി ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നെന്ന് കളക്ടർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP