Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആഹാരവും താമസ സൗകര്യവും ഒരുക്കാമെന്ന് കളക്ടർ; വേണ്ടത് നാട്ടിലേക്ക് പോകാനുള്ള തീവണ്ടിയെന്ന് അതിഥി തൊഴിലാളികൾ; ഒരിക്കലും കഴിയില്ലെന്ന് ജില്ലാ അധികാരിയുടെ മറുപടിയും; ചങ്ങനാശ്ശേരിയിലെ പായിപ്പാട്ടെ പ്രതിഷേധത്തിന് താൽകാലിക ശമനം; പ്രതിസന്ധിക്ക് കാരണം ഇതരസംസ്ഥാന തൊഴിലാളികളെ എത്തിച്ച തൊഴിൽ ഉടമകൾ; കമ്യൂണിറ്റി കിച്ചൻ പരാജയമായതിന് കാരണം അന്വേഷിക്കാൻ സർക്കാരും; കോവിഡ് കാലത്തെ ആൾക്കൂട്ടത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസും

ആഹാരവും താമസ സൗകര്യവും ഒരുക്കാമെന്ന് കളക്ടർ; വേണ്ടത് നാട്ടിലേക്ക് പോകാനുള്ള തീവണ്ടിയെന്ന് അതിഥി തൊഴിലാളികൾ; ഒരിക്കലും കഴിയില്ലെന്ന് ജില്ലാ അധികാരിയുടെ മറുപടിയും; ചങ്ങനാശ്ശേരിയിലെ പായിപ്പാട്ടെ പ്രതിഷേധത്തിന് താൽകാലിക ശമനം; പ്രതിസന്ധിക്ക് കാരണം ഇതരസംസ്ഥാന തൊഴിലാളികളെ എത്തിച്ച തൊഴിൽ ഉടമകൾ; കമ്യൂണിറ്റി കിച്ചൻ പരാജയമായതിന് കാരണം അന്വേഷിക്കാൻ സർക്കാരും; കോവിഡ് കാലത്തെ ആൾക്കൂട്ടത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആഹാരവും യാത്രാ സൗകര്യം ആവശ്യപ്പെട്ട് അതിഥി തൊഴിലാളികളുടെ പ്രതിഷേധത്തിന് താൽകാലിക ശമനം. ലോക് ഡൗൺ വിലക്ക് ലംഘിച്ചണ് തൊഴിലാലികൾ കൂട്ടത്തോടെ ദേശീയപാതയിൽ പ്രതിഷേധിക്കാൻ എത്തിയത്. ചങ്ങനാശ്ശേരി പായിപ്പാടാണ് സംഭവം. അക്രമാസക്തരായിരുന്നു ആൾക്കൂട്ടും. കൊവിഡ് ജാഗ്രത നിലനൽക്കെ ഇത്രയും അധികം ആളുകൾ റോഡിൽ കൂടിയത് ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്ന ആശങ്കയായി. പിന്നീട് കളക്ടർ പ്രതിഷേധക്കാരുമായി ചർച്ച ചെയ്തു. ആൾക്കൂട്ടം വന്നതിനെ കുറിച്ച് അന്വേഷിക്കുമെന്ന് കളക്ടർ അറിയിച്ചു.

കൊവിഡ് വന്നതോടെ ജോലി നഷ്ടമായി. തീർത്തും പരിമിതമായ സാഹചര്യങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് ആഹാരവും കൂടി കിട്ടാതായതോടെയാണ് പ്രതിഷേധവുമായി റോഡിലേക്ക് ഇറങ്ങിയത്. സമാനമായ പ്രതിഷേധം ഇതരസംസ്ഥാനത്ത് നിന്നുള്ള ജീവനക്കാർ മറ്റിടങ്ങളിലും തുടങ്ങിയാൽ അത് കേരളത്തിന് വലിയ തിരിച്ചടിയാകും. നൂറകണക്കിന് തൊഴിലാളികളാണ് ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് പ്രതിഷേധവുമായി ദേശീയപാതയിൽ കുത്തിരിയിന്നത്.

ആഹാരവും ചികിത്സയും കിട്ടില്ലെന്നാണ് പരാതി. യാത്രാ സൗകര്യം അടക്കം ഒരുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കൂട്ടംകൂടരുതെന്ന കർശന നിർദ്ദേശം ലംഘിച്ചാണ് പ്രതിഷേധവുമായി തൊഴിലാളികൾ രംഗത്തിറങ്ങിയത്. പായിപ്പാട് മേഖലയിൽ മാത്രം പതിനായിരത്തോളം തൊഴിലാളികൾ താമസിക്കുന്നുണ്ടെന്നാണ് പഞ്ചായത്തിന്റെ കണക്ക് .കമ്യൂണിറ്റി കിച്ചൻ അടക്കമുള്ള സംവിധാനങ്ങളും ഇവിടെ ഫലം ചെയ്തില്ല. തൊഴിലുടമകൾ തൊഴിലാളുകളുടെ എണ്ണമോ കണക്കോ ഒന്നും കൈമാറാൻ തയ്യാറാകാത്തതായിരുന്നു ഇതിന് കാരണം.

അതിഥി തൊഴിലാളികളെ കൂട്ടത്തോടെ താമസിപ്പിച്ച തൊഴിലുടമകളുടെ യോഗം വിളിച്ച പഞ്ചായത്ത് ആഹാരം അടക്കം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നടപടി വേണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നിലിത് പാലിക്കാൻ തൊഴിലുടമകൾ തയ്യാറായില്ല. ഇതാണ് പ്രതിസന്ധിയായത്. പ്രതിഷേധക്കാർ കൂട്ടത്തോടെ ദേശീയ പാതയിലേക്ക് എത്തി. നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലേക്ക് കാര്യങ്ങൾ പോകുന്നുമുണ്ട്. തിരുവല്ലയിൽ നിന്ന് അടക്കം കൂടുതൽ പൊലീസ് സേന പായിപ്പാടേക്ക് എത്തുന്നുണ്ട്. കളക്‌റും ജനപ്രതിനിധികളും അടക്കമുള്ള അധികൃതർ സ്ഥലത്തേക്ക് എത്തി അനുനയ ചർച്ചകൾ നടത്തുന്നുണ്ട്

അതിനിടെ പായിപ്പാടിയിലെ അതിഥി തൊഴിലാളികൾക്ക് ഭക്ഷണം കിട്ടുന്നില്ലെന്ന പരാതി തെറ്റെന്ന് ജില്ലാ കളക്ടർ പ്രതികരിച്ചു. ഭക്ഷണം കിട്ടിയില്ലെന്ന ആക്ഷേപം ആരും പറഞ്ഞിട്ടില്ലെന്ന് കളക്ടർ പറഞ്ഞു. അവർക്ക് പാകം ചെയ്ത ഭക്ഷണം വേണ്ടെന്ന് പറഞ്ഞ അടിസ്ഥാനത്തിൽ ആവശ്യമായ സാധനങ്ങൾ എത്തിച്ച് നൽകിയിരുന്നു. നേരിട്ട് ക്യാമ്പുകൾ സന്ദർശിച്ചിരുന്നുവെന്നും അവരുടെ കയ്യിൽ സാധനങ്ങളുണ്ടെന്നും കളക്ടർ വിശദീകരിച്ചു. നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധമെന്നും കളക്ടർ വിശദീകരിച്ചു. ഇവരെ നാട്ടിലേക്ക് പറഞ്ഞയക്കാനുള്ള സാഹചര്യം ഇല്ല. എല്ലാ സഹായവും ചെയ്യുമെന്ന് കളക്ടർ വ്യക്തമാക്കി.

രാവിലെ പതിനൊന്നുമണിയോടുകൂടിയാണ് ആയിരക്കണക്കിന് മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെത്തി ജോലി ചെയ്യുന്ന തൊഴിലാളികൾ പൊതുനിരത്തിലിറങ്ങി പ്രതിഷേധം ആരംഭിച്ചത്. ബഹുഭൂരിപക്ഷം ആളുകളും നാട്ടിലേക്ക് തിരികെ മടങ്ങണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ഇവർ ഭക്ഷണവസ്തുക്കൾക്ക് ദൗർലഭ്യം നേരിടുന്നുണ്ട്. ഇത് പരിഹരിക്കാനുള്ള നടപടികൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും ഇക്കാര്യം പരിഹരിക്കാൻ നടപടികൾ ഉണ്ടാകണമെന്നുമാണ് തൊഴിലാളികൾ ഉന്നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. ഭക്ഷണ വസ്തുക്കൾ ജില്ലാ ഭരണകൂടം എത്തിച്ചു നിൽകും. എന്നാൽ നാട്ടിലേക്ക് മടങ്ങാൻ കഴിയില്ലെന്നാണ് കളക്ടറുടെ നിലപാട്.

നിരോധനാജ്ഞയുടെ ഭാഗമായി കട കമ്പോളങ്ങൾ അടച്ചതോടെ ഭക്ഷണവും വെള്ളവും അടക്കം ലഭ്യമാകാതെ വന്നതോടെയാണ് ഞായറാഴ്ച രാവിലെ 11 മണിയോടെ പ്രതിഷേധം ആരംഭിചത് . സംഘർഷാവസ്ഥ കണക്കിലെടുത്ത് പത്തനംതിട്ട , കോട്ടയം ജില്ലകളിൽ നിന്നും സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. തൊഴിലാളികളിൽ നല്ലൊരു വിഭാഗം അക്രമാസക്തരായി നിലയുറപ്പിച്ചിരിക്കുന്നത് പൊലീസിനെയും കുഴയ്ക്കുനുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP