Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൃദ്ധസദനത്തിലെ മേട്രന്റെ ആത്മഹത്യ; ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ കോഴിക്കോടേക്ക് സ്ഥലം മാറ്റി; റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് സാമൂഹിക നീതി വകുപ്പ്

വൃദ്ധസദനത്തിലെ മേട്രന്റെ ആത്മഹത്യ; ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ കോഴിക്കോടേക്ക് സ്ഥലം മാറ്റി; റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് സാമൂഹിക നീതി വകുപ്പ്

ജാസിം മൊയ്തീൻ

കണ്ണൂർ: കണ്ണൂർ ജില്ലയിലെ അഴീക്കോട് സർക്കാർ വൃദ്ധസദനത്തിലെ മേട്രൻ ജ്യോത്സ്‌നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. സാമൂഹിക നീതി വകുപ്പ് ജില്ല ഓഫീസർ പവിത്രൻ തൈക്കണ്ടിയെയാണ് സ്ഥലം മാറ്റിയത്. കോഴിക്കോട്ടേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. അഴീക്കോട്ടെ വൃദ്ധസദനത്തിലെ സൂപ്രണ്ട് മോഹനനെതിരെയും നടപടിയുണ്ടാകാൻ സാധ്യതയുണ്ട്. പൊലീസിന്റെയും വകുപ്പ് തല അന്വേഷണത്തിന്റെയും റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നാണ് അറിയുന്നത്.

മേലുദ്യോഗസ്ഥരുടെ മാനസിക പീഡനംകാരണമാണ് ജ്യോത്സ്‌ന ആത്മഹത്യ ചെയ്തതെന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് വൃദ്ധസദനത്തിലെ ജീവനക്കാരുടെയും അന്തേവാസികളുടെയും മൊഴിയെടുത്തിട്ടുണ്ട്. സംഭവത്തിൽ വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്.

ഈ മാസം ആറിനാണ് കണ്ണൂർ അഴീക്കോട് സർ്ക്കാർ വൃദ്ധസദനത്തിലെ മേട്രനായിരുന്ന ജ്യോത്സ്‌ന ആത്മഹത്യ ചെയ്തത്. വൃദ്ധസദനത്തിലെ നഴ്‌സ് നൽകിയ പരാതിയിൽ ജ്യോത്സനയെ സസ്‌പെന്റ് ചെയ്ത് നാല് ദിവസങ്ങൾക്കകമായിരുന്നു ആത്മഹത്യ. ഈ പരാതി വ്യാജമാണോയെന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്. വൃദ്ധസദനത്തിലെ പുരുഷ അന്തേവാസിയെ കുളിപ്പിക്കാൻ പരാതി നൽകിയ നഴ്‌സിനോട് ജ്യോത്സ്‌ന ആവശ്യപ്പെട്ടു എന്ന് കാണിച്ചാണ് പരാതി നൽകിയത്. വൃദ്ധസദനത്തിലെ സൂപ്രണ്ടിനെയോ മറ്റ് ജില്ലയിലെ സാമൂഹിക നീതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരെയോ അറിയിക്കാതെ നേരിട്ട് തിരുവനന്തപുരത്തേക്ക് പരാതി അയക്കുകയായിരുന്നു.

താത്കാലിക ജീവനക്കാരിയായ നഴ്‌സിനെ സ്വാധീനിച്ച് ജ്യോത്സ്‌നക്കെതിരെ നേരിട്ട് തിരുവനന്തപുരത്തേക്ക് പരാതി അയപ്പിച്ചതിന് പിന്നിൽ ഇപ്പോൾ സ്ഥലം മാറ്റപ്പെട്ട സാമൂഹൂക നീതിവകുപ്പ് ജില്ലാ ഓഫീസർ പവിത്രൻ തൈക്കണ്ടിയാണെന്നാണ് ജ്യോത്സ്‌നയുടെ കുടുംബം ആരോപിക്കുന്നത്. ഇയാൾ നേരത്തെ അഴീക്കോട് വൃദ്ധസദനത്തിലെ സൂപ്രണ്ടായിരുന്നു എന്നും അന്ന് ജ്യോത്സ്‌നയും ഇയാളും തമ്മിൽ തർക്കമുണ്ടായിരുന്നു എന്നും ജ്യോത്സ്‌നയുടെ കുടുംബം പറയുന്നു. ഇതിന്റെ പ്രതികാരമാണ് പരാതിക്ക് പിന്നെലെന്ന് കാണിച്ചാണ് ജ്യോത്സ്‌നയുടെ കുടുംബം പരാതി നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP