Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

ഇറ്റലിയിൽ കുടുങ്ങിയവരുടെ കൂടെ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിന്റെ ഭാര്യ ഷഫക് ഖാസിമും; ഉത്തർപ്രദേശുകാരിയായ യുവതി ഗവേഷണ വിദ്യാർത്ഥിയായി ഇറ്റലിയിൽ എത്തിയിട്ട് രണ്ട് വർഷം; വിമാനങ്ങൾ റദ്ദ് ചെയ്തതിനാൽ നാട്ടിൽ എത്താനാവാതെ വലയുന്നു എന്ന് നിയമസഭയിൽ പറഞ്ഞ് എംഎൽഎ

ഇറ്റലിയിൽ കുടുങ്ങിയവരുടെ കൂടെ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിന്റെ ഭാര്യ ഷഫക് ഖാസിമും; ഉത്തർപ്രദേശുകാരിയായ യുവതി ഗവേഷണ വിദ്യാർത്ഥിയായി ഇറ്റലിയിൽ എത്തിയിട്ട് രണ്ട് വർഷം; വിമാനങ്ങൾ റദ്ദ് ചെയ്തതിനാൽ നാട്ടിൽ എത്താനാവാതെ വലയുന്നു എന്ന് നിയമസഭയിൽ പറഞ്ഞ് എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇറ്റലിയിൽ കുടുങ്ങിയവരുടെ കൂടെ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിന്റെ ഭാര്യ ഷഫക് ഖാസിമും. കൊറോണ വൈറസ് പടർന്നതിനെ തുടർന്നുണ്ടായ യാത്രാ പ്രശ്‌നങ്ങൾ മൂലം നാട്ടിലേക്ക് വരാനാവാതെ വലയുന്നവരിൽ മുഹമ്മദ് മുഹ്‌സിന്റെ ഭാര്യയും ഉൾപ്പെടുന്ന വിവരം നിയമസഭയിൽ ചർച്ചയാവുകയായിരുന്നു. ഉത്തർ പ്രദേശുകാരിയായ ഷഫക് ഇറ്റലിയിലെ കാമറിനോ സർവ്വകലാശാലയിലെ വവേഷണ വിദ്യാർത്ഥിനിയാണ്. രണ്ട് വർഷമായി ഇറ്റലിയിലാണ് ഷഫക് ഉള്ളത്. കൊറോണയെ തുടർന്നു പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രമേയാവതരണത്തിനു ശേഷമാണു ഷഫക് ഖാസിമിന്റെ കാര്യവും ചർച്ചയായത്.

പി.സി. ജോർജാണ് സഭയിൽ മുഹ്‌സിന്റെ ഭാര്യയുടെ കാര്യം ഉന്നയിച്ചത്. ഭാര്യയെ നേരിട്ടു കാണണമെന്നു പട്ടാമ്പി അംഗത്തിന് ആഗ്രഹമുണ്ടെങ്കിലും വിഡിയോ കോളിലൂടെ മാത്രമേ കാണാൻ കഴിയൂ എന്നു പറഞ്ഞു പി.സി ജോർജ് മുഹ്‌സിന്റെ ഭാര്യയുടെ വിഷയവും നിയമസഭയിൽ ഉന്നയിക്കുകയായിരുന്നു. ഡൽഹിയിലെ ജാമിയ മിലിയയിൽനിന്ന് എംഫിൽ പൂർത്തിയാക്കിയ അവർ 2018 മുതൽ ഇറ്റലിയിൽ ഗവേഷണത്തിന് പോയത്. എങ്ങനെയെങ്കിലും നാട്ടിലെത്താൻ കഴിഞ്ഞാൽ എല്ലാവിധ സൗകര്യങ്ങളും ഒരുക്കാമെന്നു മന്ത്രി കെ.കെ ശൈലജ ഉറപ്പു നൽകി.

''അവൾക്കിനി ഉടൻ വരാൻ കഴിയുമെന്നു തോന്നുന്നില്ല. എയർ ഇന്ത്യ, അലിറ്റാലിയ ഫ്‌ളൈറ്റുകൾ മാത്രമാണ് ഇങ്ങോട്ടുള്ളത്. അതിൽ എയർ ഇന്ത്യയുടേതു മിക്കതും റദ്ദാക്കിക്കഴിഞ്ഞു. ടിക്കറ്റ് കിട്ടിയാൽ തന്നെ കോവിഡ് ഉണ്ടോയെന്നു പരിശോധിച്ചു സർട്ടിഫിക്കറ്റ് നൽകാനുള്ള സംവിധാനം ഇറ്റലിയിൽ വിരളമാണ്. പല ആശുപത്രികളിലും അവളും സുഹൃത്തുക്കളും വിളിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും മുഹ്‌സിൻ പറയുന്നു.

കൊറോണ നൂറുകണകിക്‌ന് ജീവനുകൾ കവർന്നെടുത്ത ഇറ്റലി പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. ആരും പുറത്തിറങ്ങുന്നില്ല. ഷഫക് സർവകലാശാല നൽകിയ അപ്പാർട്ട്‌മെന്റിലാണു താമസം.ഇനി സർവകലാശാലയ്ക്കുള്ളിൽ പ്രവേശിക്കരുതെന്ന അറിയിപ്പ് ഇന്നലെ വന്നു. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങി വച്ചിട്ടുണ്ട്. കടകൾ ഏതു സമയവും അടച്ചേക്കും. ഷഫക്കിനു ഫെലോഷിപ്പുള്ളതു കൊണ്ടു പ്രശ്‌നമില്ല. എന്നാൽ മറ്റു പലരുടേയും കാര്യം ഇതോടെ പ്രതിസന്ധിയിലാകും. പലരും സ്വകാര്യ അപാർട്ട്‌മെന്റ് എടുത്തു താമസിക്കുകയാണ്. സൂപ്പർ മാർക്കറ്റുകളിലും മറ്റും പാർട്ട് ടൈം ജോലി ചെയ്താണു ചെലവിനുള്ള പണം കണ്ടെത്തുന്നത്. കടകൾ അടച്ചു പൂട്ടുന്നതോടെ ഇവരുടെ കാര്യം എന്താകുമെന്നു ചിന്തിക്കാൻ പോലും വയ്യ.

രണ്ടാഴ്ച മുൻപ് യാത്രാനിരോധനം വരുന്നതിനു മുൻപ് ഇന്ത്യക്കാർക്ക് ഇങ്ങോട്ടു വരാൻ കഴിയുമായിരുന്നു. റോമിലെ വിമാനത്താവളം വരെ എത്തണമെങ്കിൽ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കണമായിരുന്നു. ആ യാത്രയിൽ രോഗം പിടിപെടാനുള്ള സാധ്യത വളരെക്കൂടുതലാണ്. അതുകൊണ്ട് ഇന്ത്യക്കാർക്കായി പ്രത്യേക ഗതാഗത സൗകര്യം ഒരുക്കണമെന്ന് ഞാനുൾപ്പെടെ പലരും എംബസിക്കു കത്തയിച്ചിട്ടും അവർ തിരിഞ്ഞുനോക്കിയില്ല.'' മുഹ്‌സിൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP