Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്താൻകോട്ടിലെ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ്; വാഗാ അതിർത്തിയിലൂടെ യുപിഎ സർക്കാർ ഈ തീവ്രവാദിയെ നാടുകടത്തിയത് പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ; ഡോവൽ ചെസ്റ്റ് നമ്പറിട്ട കൊടുംഭീകരൻ പാക്കിസ്ഥാൻ പള്ളിയിൽ വെടിയേറ്റ് മരിക്കുമ്പോൾ

പത്താൻകോട്ടിലെ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ്; വാഗാ അതിർത്തിയിലൂടെ യുപിഎ സർക്കാർ ഈ തീവ്രവാദിയെ നാടുകടത്തിയത് പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ; ഡോവൽ ചെസ്റ്റ് നമ്പറിട്ട കൊടുംഭീകരൻ പാക്കിസ്ഥാൻ പള്ളിയിൽ വെടിയേറ്റ് മരിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമാബാദ്: ഇന്ത്യ ചെസ്റ്റ് നമ്പറിട്ട കൊടുംഭീകരൻ ഷാഹിദ് ലത്തീഫ് പാക്കിസ്ഥാനിൽ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് കൊല്ലപ്പെട്ട ഷാഹിദ് ലത്തീഫ്. എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കൊടുംഭീകരനാണ് ഇയാൾ. ജെയ്ഷെ മൊഹമ്മദ് ഭീകര സംഘടനയുടെ കമാൻഡറാണ് കൊല്ലപ്പെട്ട ലത്തീഫ്.

പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ഭീകരരിൽ ഒരാളുമായിരുന്നു ഷാഹിദ് ലത്തീഫ്. ബുധനാഴ്ച പാക്കിസ്ഥാനിലെ സിയാൽകോട്ടിൽ അജ്ഞാതരുടെ വെടിയേറ്റ് ഷാഹിദ് മരിച്ചെന്നാണ് റിപ്പോർട്ട്. സിയാൽകോട്ടിൽ ഗുജ്രാൻവാലയ്ക്ക് സമീപം മോർ അമീനബാദിൽവെച്ച് അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മോട്ടോർ ബൈക്കിലെത്തിയ ആളാണ് വെടിയുതിർത്തത്. കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. പള്ളിക്കുള്ളിൽ വച്ചാണ് വെടിയേറ്റത് എന്നാണ് സൂചന.

2016 ജനുവരി രണ്ടിനാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം പത്താൻകോട്ടിൽ ഉണ്ടായത്. ഭീകരർ പഞ്ചാബിലെ പത്താൻകോട്ട് എയർബേസിൽ സൈനിക വേഷത്തിൽ കടന്നുകയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഒരു വ്യോമസേന ഉദ്യോഗസ്ഥനും ഒരു എൻഎസ്ജി കമാൻഡോയും അഞ്ച് ഡിഫൻസ് സെക്യൂരിറ്റി കോർപ്പ്സ് ജവാന്മാരും ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. 25 സൈനികർക്ക് പരിക്കേറ്റു. ഏറ്റുമുട്ടലിൽ 4 ഭീകരരെ സുരക്ഷാസേന വകവരുത്തി. പത്താൻ കോട്ടിൽ സേനാ കേന്ദ്രത്തിലെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ലക്ഷ്യമിട്ടാണ് തീവ്രവാദികൾ എത്തിയതെങ്കിലും ഈ മേഖലകളിലേക്ക് കടക്കാൻ അവർക്ക് ആയില്ല.

പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ സൈനിക കേന്ദ്രത്തിൽ വ്യോമാക്രമണം നടത്തിയാണ് ഇന്ത്യ തിരിച്ചടിച്ചത്. 350 ജെയ്ഷെ മുഹമ്മദ് ഭീകരർ ഇന്ത്യൻ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടു. 41 കാരനായ ലത്തീഫ് നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് (ജെഇഎം) സജീവ അംഗമാണ് ഇപ്പോഴും. പത്താൻ കോട്ടിലെ ആക്രമണം ഏകോപിപ്പിച്ചതും അത് നടപ്പിലാക്കാൻ നാല് ജെയ്ഷെ ഇഎം ഭീകരരെ പത്താൻകോട്ടിലേക്ക് അയച്ചതും ലത്തീഫായിരുന്നു.

1994ൽ ഇയാൾ ലഹരി, തീവ്രവാദക്കേസുകളിൽ ജമ്മുകശ്മീരിൽ അറസ്റ്റിലായിരുന്നു. 16 വർഷത്തെ ജയിൽവാസത്തിന് ശേഷം വാഗാ അതിർത്തിയിലൂടെ നാടുകടത്തി. പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ വേണ്ടി അന്ന് യുഎപിഎ സർക്കാർ വിട്ടയ്ച്ചവരുടെ കൂട്ടത്തിൽ ഇയാളുമുണ്ടായിരുന്നു. 1999-ൽ ഇന്ത്യൻ എയർലൈൻസ് വിമാനം കാണ്ഡഹാറിലേക്ക് ഭീകരർ തട്ടിക്കൊണ്ടുപോയപ്പോൾ ഭീകരർ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടവരിൽ ഒരാളായിരുന്നു ഷാഹിദ് ലത്തീഫ്. എന്നാൽ അന്ന് ഇന്ത്യ ഇയാളെ വിട്ടു കൊടുത്തില്ല.

സിയാൽകോട്ടിൽ നിന്ന് പത്താൻകോട്ടിലെ ആക്രമണം ഏകോപിപ്പിച്ചതും ആക്രമണം നടപ്പാക്കാൻ നാലു ജെയ്ഷെ ഭീകരരെ പത്താൻകോട്ടിലേക്ക് അയച്ചതും ഇയാളായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ തീവ്രവാദ പട്ടികയിലെ പ്രധാനിയായിരുന്നു ഷാഹിദ് ലത്തീഫ്. അടുത്ത കാലത്ത് ഇന്ത്യയിൽ ഭീകരാക്രമണം നടത്തി പാക്കിസ്ഥാനിലേക്ക് കടന്ന നിരവധി പേർ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP