Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പമ്പയാറിന്റെ തീരത്ത് ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയത് ആയിരങ്ങൾ; റാന്നിയിൽ മാത്രം 300 കുടുംബങ്ങൾ; വീടുകളുടെ രണ്ടാം നിലയിലേക്കും വെള്ളം കയറുന്നു; പലരരെയും രക്ഷിച്ചത് സൈന്യമെത്തി ഹെലികോപ്റ്ററിൽ; രക്ഷിക്കണേയെന്നു പറഞ്ഞ് നിരവധിപേർ ഫേസ്‌ബുക്ക് ലൈവിൽ; പലയിടത്തും ഉരുൾപൊട്ടലും; ഇടുക്കിയിലും ആലുവയിലും വയനാട്ടിലേക്കും ശ്രദ്ധപോകുമ്പോൾ പ്രളയത്തിന്റെ ഏറ്റവും വലിയ ദുരന്തം പത്തനംതിട്ട ജില്ലയിൽ; സഹായത്തിനായി സൈന്യം

പമ്പയാറിന്റെ തീരത്ത് ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയത് ആയിരങ്ങൾ; റാന്നിയിൽ മാത്രം 300 കുടുംബങ്ങൾ; വീടുകളുടെ രണ്ടാം നിലയിലേക്കും വെള്ളം കയറുന്നു; പലരരെയും രക്ഷിച്ചത് സൈന്യമെത്തി ഹെലികോപ്റ്ററിൽ; രക്ഷിക്കണേയെന്നു പറഞ്ഞ് നിരവധിപേർ ഫേസ്‌ബുക്ക് ലൈവിൽ; പലയിടത്തും ഉരുൾപൊട്ടലും; ഇടുക്കിയിലും ആലുവയിലും വയനാട്ടിലേക്കും ശ്രദ്ധപോകുമ്പോൾ പ്രളയത്തിന്റെ ഏറ്റവും വലിയ ദുരന്തം പത്തനംതിട്ട ജില്ലയിൽ; സഹായത്തിനായി സൈന്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഈ പ്രളയത്തിൽ ഏറ്റവും കൂടതൽ ആശങ്കയുള്ള ജില്ല പത്തനംതിട്ടയായി മാറിയിരിക്കയാണ്. മാധ്യമശ്രദ്ധയും അധികൃതരും ആലുവയും ഇടുക്കിയും വയനാടിലുമെല്ലാം കേന്ദ്രീകരിക്കുമ്പോൾ ആയിരങ്ങളാണ് പമ്പയാറിന് ചുറ്റും ഒറ്റപ്പെട്ടുപോയിരിക്കുന്നത്.പമ്പയാറിൽ ജലനിരപ്പ് ഉയർന്നതോടെ റാന്നി മുതൽ ആറന്മുള വരെ നദിയുടെ തീരത്ത് താമസിക്കുന്ന ആയിരങ്ങൾ രാവിലെ മുതൽ ഭക്ഷണം പോലുമില്ലാതെ കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കയാണ്. തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വൈകുന്നേരത്തോടെ ഇവർ മാധ്യമങ്ങളെയും അധികൃതരെയും ബന്ധപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

രാവിലെ മുതൽ ഭക്ഷണമില്ലാതെ കഴിയുന്നതിനാൽ വൃദ്ധരും കുട്ടികളും ഉൾപ്പെടെയുള്ളവരിൽ ഏറെയും അവശരാണെന്നാണ് വിവരം. അപകട സാധ്യത കണക്കിലെടുത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് ഇവിടേക്കുള്ള വാർത്താ വിനിമയ ബന്ധവും തകരാറിലായിട്ടുണ്ട്. ഇതോടെ ഇവിടെ കുടുങ്ങിക്കിടക്കുന്നവരെ ബന്ധപ്പെടാനും കഴിയാതെയായി.വാർത്തവിനിമയ ബന്ധം തകരാറിലാവാത്ത ഇടങ്ങളിൽ ഫേസ്‌ബുക്ക് ലൈവിൽ വന്ന് പലരും സഹായം അഭ്യർത്ഥിക്കുന്നുണ്ട്.

പമ്പയിലെ അന്നദാന കെട്ടിടത്തിൽ 13 പേർ വെള്ളത്താൽ ചുറ്റപ്പെട്ട് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. പത്തനംതിട്ട ജില്ലയിലെ മിക്കയിടങ്ങളിൽ നിന്നും ആളുകൾ സഹായമഭ്യർത്ഥിക്കുന്നുണ്ട്. മിക്ക വീടുകളുടെയും രണ്ടാം നിലയിലേക്ക് വെള്ളം കയറുന്ന അവസ്ഥയാണ്. ആറന്മുള പൊലീസ് സ്്റ്റേഷനിലേക്കും വെള്ളം കയറിയെന്നാണ് വിവരം. പലയിടത്ത് നിന്നും പൊലീസുകാരും സഹായം അഭ്യർത്ഥിക്കുന്നുണ്ടെന്നും ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവിടേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനാവാത്തതും നദിയിൽ അനിയന്ത്രിതമായി ജലനിരപ്പ് ഉയരുന്നതും ശമനമില്ലാതെ മഴ പെയ്യുന്നതും ദുരിതം ഇരട്ടിയാക്കിയിട്ടുണ്ട്. റാന്നിയിൽ പലരെയും സൈന്യമെത്തിയാണ് രക്ഷിച്ചത്.എയർ ലിഫ്റ്റ് ചെയ്യുന്നവരെ റാന്നി സെന്റ് തോമസ് കോളജ് ഗ്രൗണ്ടിലും കോഴഞ്ചേരിയിലുള്ളവരെ കോഴഞ്ചേരി സെന്റ് തോമസ് കോളജ് ഗ്രൗണ്ടിലുമാണ് ഇറക്കിയത്.

അതേസമയം, അയ്യായിരത്തോളം പേർ കുടുങ്ങിക്കിടപ്പുണ്ടെന്നും ഇവരെ രാത്രിയോടെ തന്നെ രക്ഷപ്പെടുത്തിയില്ലെങ്കിൽ ദുഃഖകരമായ വാർത്ത കേൾക്കേണ്ടി വരുമെന്നും കോന്നി എംഎ‍ൽഎ രാജു എബ്രഹാം അറിയിച്ചു. പ്രതികൂല കാലാവസ്ഥയും വെളിച്ചക്കുറവും മൂലം ഫയർഫോഴസ് ഇതിനോടകം തന്നെ രക്ഷാപ്രവർത്തനം നിറുത്തിയിട്ടുണ്ട്. അടിയന്തരമായി സൈന്യത്തെ വിന്യസിച്ച് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആറന്മുള എഴിക്കാട് കോളനി വെള്ളത്തിൽ മുങ്ങി. 275 വീടുകളിൽ നിന്നായി ആയിരത്തോളം പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ചിറ്റാർ വയ്യാറ്റുപുഴ കുളങ്ങരവാലിയിൽ ഉരുൾപൊട്ടൽലുണ്ടായി. നിരവധി വീടുകൾ ഒലിച്ചുപോയി.പലരെയും കാണാതായിട്ടുമുണ്ട്. മണ്ണിൽ രമണി, ഭർത്താവ് രാജൻ എന്നിവരെയാണ് കാണാതായത്.പ്രളയത്തിൽ സീതത്തോട്ടിൽ വ്യാപക നാശനഷ്ടം മുണ്ടായി.
ഗുരുനാഥൻ മണ്ണിൽ ഉരുൾ പൊട്ടി മൂന്ന് പേരെ കാണാതായി. തേക്കും മുട് പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾ പൂർണ്ണമായും ഒലിച്ചുപോയി. ശബ്ദം കേട്ട് താമസക്കാർ ഓടി രക്ഷപ്പെട്ടതിനാൽ ആളപായം ഒഴിവായിട്ടുണ്ട്. ഇവിടുത്തെ റോഡുകൾ പൂർണ്ണമായും തകർന്നു. മലവെള്ളപ്പാച്ചിലിൽ സീതക്കുഴി തോട്ടിലൂടെ ഒരു കാട്ടാന ഒഴുകിപ്പോയതായി നാട്ടുകാർ അറിയിച്ചു.

സീതത്തോട് ഏതാണ്ട് പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇവിടെ അഞ്ച് ദുരിതാശ്വാസ ക്യമ്പുകളിൽ ദുരിത ബാധിതരെ പുനരധിവസിപ്പിച്ചിട്ടുണ്ട്. കൂടാതെ നിരവധി ആളുകൾ സുരക്ഷിതമായ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും അഭയം തേടിയിട്ടുണ്ട്. മഴ വൈകിയും തുടരുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. കോഴഞ്ചേരി പൊയ്യാനി ആശുപത്രിയിലെ ഡോക്ടർമാർ കോർട്ടേഴ്‌സിൽ കുടുങ്ങിക്കിടക്കയാണ്.ഏറെ നേരത്തിനുശേഷമാണ് ഇവരെ മാറ്റിയത്. കോഴഞ്ചേരി തെക്കേമല ഷേത്രത്തിനു മുന്നിലെ റോഡ് പിളർന്നു മാറിയതായി നാട്ടുകാർ പറയുന്നു.അതിനിടെ നേവിയും ആർമിയും ദുരന്തനിവാരണസേനയും ചേർന്നുള്ള സംയുക്ത തിരച്ചലിൽ നിരവധിപേരെ രക്ഷിച്ചിട്ടുമുണ്ട്. പത്തനംതിട്ടയിൽ നിന്ന് രക്ഷിച്ച 20 പേരെ വ്യോമ മാർഗം തിരുവനന്തപുരം ശംഖുംമുഖം ടെക്‌നിക്കൽ ഏരിയയിൽ എത്തിച്ചു.

പത്തനംതിട്ട ജില്ലയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ച് അധികൃതരെ ബന്ധപ്പെടുവാൻ വേണ്ടി കൺട്രോൾ റൂമുകൾ തുറന്നു.

കോഴഞ്ചേരി - 0468 2222221
അടൂർ- 04734 2248246
കോന്നി - 0468 2240087
തിരുവല്ല - 0469 2601303

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP