Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ഓട്ടുരുളിയിൽ കൊന്നപ്പൂ, വാഴപ്പഴം, ചക്ക, ചേന; ഗാന്ധിപ്രതിമ സാക്ഷിയാക്കി നിലവിളക്കും തെളിച്ചു; പത്തനംതിട്ട സെൻട്രൽ ജങ്ഷനിൽ വിഷുക്കണി ഒരുക്കി പൊലീസ്: കണികണ്ട് തൊഴുത് വഴിയാത്രക്കാരും

ഓട്ടുരുളിയിൽ കൊന്നപ്പൂ, വാഴപ്പഴം, ചക്ക, ചേന; ഗാന്ധിപ്രതിമ സാക്ഷിയാക്കി നിലവിളക്കും തെളിച്ചു; പത്തനംതിട്ട സെൻട്രൽ ജങ്ഷനിൽ വിഷുക്കണി ഒരുക്കി പൊലീസ്: കണികണ്ട് തൊഴുത് വഴിയാത്രക്കാരും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വിഷുദിനത്തിൽ പുലർച്ചെ പത്തനംതിട്ട നഗരമധ്യത്തിൽ എത്തിയവർ ഒരു കാഴ്ച കണ്ട് അമ്പരന്നു. പിന്നെ, വിശ്വാസമുള്ളവർ അതിന് മുന്നിൽ കണ്ണടച്ച് കൈകൂപ്പി നിന്നു. ലോക്ക് ഡൗണിന്റെ പരാധീനതകളിൽ വിഷുക്കണി അന്യമായവർക്ക് വേണ്ടി പത്തനംതിട്ട പൊലീസ് ഒരുക്കിയ വിഷുക്കണിയായിരുന്നു അത്. ജാതിമത ഭേദമന്യെ നിരവധി പേർ കണി കണ്ടു തൊഴുതു. ചിലർ അത് കൗതുകമായി കണ്ടു നിന്നു.

വിഷുദിന പുലരിയിൽ കണി ദർശനം ഒരുക്കിയത് പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ്. സെൻട്രൽ ജങ്ഷനിൽ ഗാന്ധി പ്രതിമയ്ക്ക് സമീപം കോവിഡ് പൊലീസ് പോയിന്റിലാണു പുലർച്ചെ 5.30 മുതൽ കണി ദർശനം ഒരുക്കിയത്. വലിയ ഉരുളിയിൽ കൊന്നപ്പൂ, വാഴപ്പഴം, മാങ്ങ, ചക്ക, ചേന, മുന്തിരി തുടങ്ങിയ സാധനങ്ങളും കൈനീട്ടവും നിലവിളക്കും വച്ചാണ് വിഷുക്കണി ദർശനം ഒരുക്കിയത്.

ഡിവൈഎസ്‌പി സജീവ്, എസ്എച്ച്ഒ ന്യൂമാൻ എന്നിവർ കണിദർശനം ഒരുക്കുന്നതിനു നേതൃത്വം നൽകി. വിഷുക്കണി പത്തനംതിട്ട പൊലീസ് സ്റ്റേഷനിലും ഒരുക്കിയിരുന്നു. എസ്എച്ച്ഒ ന്യൂമാൻ തിരിതെളിയിക്കുകയും എല്ലാവർക്കും കൈനീട്ടം നൽകുകയും ചെയ്തു. വിഷുക്കണി ഒരുക്കുന്നതിൽ പത്തനംതിട്ട സ്റ്റേഷൻ എസ്ഐമാരായ ജി. ശ്രീകുമാർ, അനീസ്, ടി.ഡി പ്രജീഷ്, എസ്സിപിഒ ചന്ദ്രബാബു, സിപിഒമാരായ പ്രകാശ്, പ്രസൂൺ, സുരേഷ് എന്നിവർ പങ്കാളികളായി. അത്യാവശ്യ കാര്യങ്ങൾക്ക് രേഖകൾ സഹിതം പുലർച്ചെ പുറത്തിറങ്ങിയ യാത്രികർ പത്തനംതിട്ട സെട്രൽ ജങ്ഷന് സമീപം പൊലീസ് ഒരുക്കിയ വിഷുകണി ദർശനം കണ്ടാണ് മടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP