Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

450 പേരെ അനുമോദിക്കാൻ വാങ്ങിയത് 300 ട്രോഫികൾ; പണി പാളുമെന്ന് കണ്ടപ്പോൾ പിജെ കുര്യനും ഡിസിസി പ്രസിഡന്റും മുങ്ങി;  അഞ്ചു മണിക്കൂർ കാത്തിരുന്ന് ക്ഷീണിച്ച കുട്ടികൾ നടത്തിപ്പുകാരെ തടഞ്ഞു വച്ചു: പത്തനംതിട്ട ഡിസിസി പരീക്ഷാ വിജയികൾക്കായി നടത്തിയ അനുമോദനയോഗം അലങ്കോല യോഗമായതിങ്ങനെ

450 പേരെ അനുമോദിക്കാൻ വാങ്ങിയത് 300 ട്രോഫികൾ; പണി പാളുമെന്ന് കണ്ടപ്പോൾ പിജെ കുര്യനും ഡിസിസി പ്രസിഡന്റും മുങ്ങി;  അഞ്ചു മണിക്കൂർ കാത്തിരുന്ന് ക്ഷീണിച്ച കുട്ടികൾ നടത്തിപ്പുകാരെ തടഞ്ഞു വച്ചു: പത്തനംതിട്ട ഡിസിസി പരീക്ഷാ വിജയികൾക്കായി നടത്തിയ അനുമോദനയോഗം അലങ്കോല യോഗമായതിങ്ങനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ ഡിസിസി നേതൃത്വം വിളിച്ചു ചേർത്ത യോഗം അലങ്കോലമായി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൈയേറ്റത്തിൽ നിന്ന് നേതാക്കൾ കഷ്ടിച്ച് രക്ഷപ്പെട്ടു. പണി പാളുമെന്ന് മനസിലായ ഉദ്ഘാടകൻ പിജെ കുര്യനും ഡിസിസി പ്രസിഡന്റ് ബാബു ജോർജും നൈസായിട്ടങ്ങ് ഒഴിവായി. പരിപാടിക്കായി വമ്പൻ പിരിവ് നടത്തിയിട്ടും ട്രോഫിക്ക് കുറവു വന്നത് എങ്ങനെ എന്ന് വെളിപ്പെടുത്താൻ നേതാക്കൾക്ക് കഴിയുന്നുമില്ല.

ഇന്നലെ ഉച്ച കഴിഞ്ഞ് 2 നാണ് യോഗമെന്നാണ് വിദ്യാർത്ഥികളെ അറിയിച്ചത്. ഇതിന് മുന്നോടിയായി അലക്സാണ്ടർ ജേക്കബിന്റെ ക്ലാസും ക്രമീകരിച്ചിരുന്നു. ഒരു മണിക്ക് തന്നെ നാനൂറോളം വരുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും എത്തിയിരുന്നു. പരിപാടി തുടങ്ങാൻ വളരെയധികം താമസിച്ചു. അവസാനിച്ചത് അഞ്ചു മണിയോടെയായിരുന്നു. രാജ്യസഭാ ഉപാധ്യക്ഷൻ പിജെ കുര്യനാണ് യോഗം ഉദ്ഘാടനം ചെയ്തത്. ട്രോഫി വിതരണവും അദ്ദേഹം തന്നെ നിർവഹിച്ചു. ഇതിനിടയിലാണ് കൈയിലുള്ള ട്രോഫി ഒന്നിനും തികയില്ലെന്ന ബോധം നേതാക്കൾക്ക് ഉണ്ടായത്. ഇതോടെ കുര്യൻ ആദ്യം സ്ഥലം വിട്ടു.

തൊട്ടുപിന്നാലെ ഡിസിസി പ്രസിഡന്റ് ബാബു ജോർജും മുങ്ങി. നഗരസഭാധ്യക്ഷ രജനി പ്രദീപിന്റെ വീടിന്റെ സമീപം ചേരുന്ന കോൺഗ്രസ് കുടുംബസംഗമത്തിന് പോവുകയാണെന്നായിരുന്നു ഭാഷ്യം. എന്നാൽ, ഇവർ അവിടെച്ചെല്ലാനും വൈകി. ഇതിനിടയിൽ അനിവാര്യമായ ആ നിമിഷം വന്നു. ട്രോഫികൾ തീർന്നു. കുട്ടികൾ ആദരിക്കപ്പെടാൻ ഇനിയും ബാക്കി. ഇതോടെ ബഹളമായി.

നാലുമണിക്കൂർ കുത്തിയിരുന്നതിന്റെ ദേഷ്യം കുട്ടികളും രക്ഷിതാക്കളും ശരിക്ക് തീർത്തു. പരിപാടിയുടെ മുഖ്യസംഘാടകൻ, ജവഹർ ബാലജനവേദി ജില്ലാ ചെയർമാൻ റോജി പോൾ ദാനിയൽ ഇഞ്ചുകളുടെ വ്യത്യാസത്തിനാണ് അടി കൊള്ളാതെ രക്ഷപ്പെട്ടത്. ഇനിയും കിട്ടാനുള്ളവർക്ക് ട്രോഫി വീട്ടിലെത്തിച്ചു നൽകാമെന്ന് പറഞ്ഞിട്ടും ആരും കേട്ടില്ല. ഒടുവിൽ നേതാക്കൾ ഇടപെട്ട് മാപ്പപേക്ഷിച്ചതോടെയാണ് പ്രശ്നം തീർന്നത്. ശേഷിച്ചവർക്ക് പുരസ്‌കാരം വീട്ടിൽ എത്തിച്ച് കൊടുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP