Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കോവിഡ് ബാധിച്ച് മരിച്ച പുരുഷോത്തമൻ നായരുടെ വീട്ടിലെത്തിച്ചത് ചിന്നമ്മ ഡാനിയലിന്റെ മൃതദേഹം; ഹെൽത്ത് ഇൻസ്‌പെക്ടർക്ക് തോന്നിയ സംശയം കൊണ്ട് അഴിച്ചു നോക്കിയത് രക്ഷയായി; കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി വീണ്ടും വിവാദത്തിൽ

കോവിഡ് ബാധിച്ച് മരിച്ച പുരുഷോത്തമൻ നായരുടെ വീട്ടിലെത്തിച്ചത് ചിന്നമ്മ ഡാനിയലിന്റെ മൃതദേഹം; ഹെൽത്ത് ഇൻസ്‌പെക്ടർക്ക് തോന്നിയ സംശയം കൊണ്ട് അഴിച്ചു നോക്കിയത് രക്ഷയായി; കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി വീണ്ടും വിവാദത്തിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ബുധനാഴ്ച കോവിഡ് ബാധിച്ച് മരിച്ച കോന്നി വകയാർ സ്വദേശിനി ചിന്നമ്മ ഡാനിയലിന്റെ മൃതദേഹം ആംബുലൻസ് ഡ്രൈവർ എത്തിച്ചു കൊടുത്തത് ഇന്ന് രാവിലെ കോവിഡിനെ തുടർന്ന് മരിച്ച ചാലാപ്പള്ളി സ്വദേശി പുരുഷോത്തമൻ നായരുടെ വീട്ടിൽ. ഹെൽത്ത് ഇൻസ്‌പെക്ടർക്ക് തോന്നി ചെറിയ സംശയം കാരണം മൃതദേഹത്തിന്റെ പാക്കിങ് തുറന്നു നോക്കിയപ്പോൾ ദാ കാണുന്നു പുരുഷോത്തമന് പകരം ഒരു സ്ത്രീ. കോഴഞ്ചേരിയിലെ ജില്ലാശുപത്രിയിൽ നിന്ന് കയറ്റിയ വഴി ആംബുലൻസ് ഡ്രൈവർക്കുണ്ടായ കൈയബദ്ധം. തുറന്നു നോക്കാൻ ഹെൽത്ത് ഇൻസ്‌പെക്ടർ തയാറാകാതെ വന്നിരുന്നെങ്കിൽ രണ്ടു മൃതദേഹങ്ങളും പരസ്പരം മാറി സംസ്‌കരിക്കപ്പെടുകയോ പിന്നീട് വിവാദമായി മാറുകയോ ചെയ്യുമായിരുന്നു.

ജില്ലാശുപത്രിയിൽ നിന്ന് മൃതദേഹവുമായി പോയ ആംബുലൻസ് ഡ്രൈവർക്ക് പറ്റിയ അബദ്ധമാണിതെന്ന് വിശദീകരണം. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ കൊണ്ടു പോകാൻ ആംബുലൻസ് ഡ്രൈവറെയും ആരോഗ്യ പ്രവർത്തകനെയുമാണ് ഏൽപ്പിച്ചിരുന്നത്. പുരുഷോത്തമന്റെ മൃതദേഹം ചാലാപ്പള്ളിക്ക് കൊണ്ടു പോയി ഉച്ചയ്ക്ക് സംസ്‌കരിക്കാൻ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചു മൃതദേഹം ആംബുലൻസിൽ ചാലാപ്പള്ളിയിൽ എത്തിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന ഹെൽത്ത് ഇൻസ്‌പെക്ടർ മൃതദേഹം പരിശോധിച്ചു. മൃതദേഹം മാറിയെന്ന് മനസിലായതോടെ തിരികെ ആശുപത്രിയിൽ കൊണ്ടു വന്നു. പിന്നീട് പുരുഷോത്തമന്റെ മൃതദേഹം ചാലാപ്പള്ളിയിൽ എത്തിച്ച് സംസ്‌കരിക്കുകയും ചെയ്തു.

വൈകിട്ടോടെ ചിന്നമ്മയുടെ മൃതദേഹം ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ സംസ്‌കരിച്ചു. ജില്ലാ ആശുപത്രിയിലെ ആംബുലൻസിന്റെ കുറവാണ് സംഭവത്തിന്കാരണമായി പറയുന്നത്. മൃതദേഹം എത്തിക്കേണ്ട സ്ഥലത്തിന്റെ വിലാസം വാട്‌സാപ്പിലൂടെ ഡ്രൈവർക്ക് കൈമാറും. ഇന്നലെ ഇത്തരത്തിൽ രണ്ട് പേരുടെയും വിലാസം അയച്ചതാണ് ഡ്രൈവർക്ക് തെറ്റ് പറ്റാൻ കാരണമായി പറയുന്നത്.

രണ്ടു മാസം മുൻപ് കോവിഡ് പരിശോധനാ ഫലം വരും മുൻപ് വയോധികയുടെ മൃതദേഹം വിട്ടു കൊടുത്ത സംഭവം ഇവിടെ നടന്നിരുന്നു. മൃതദേഹം പൊതുദർശനത്തിന് വച്ച് സംസ്‌കരിച്ചതിന് പിന്നാലെ വയോധികയ്ക്ക് കോവിഡ് പോസിറ്റീവാണെന്ന് ഫലം വന്നിരുന്നു. വിവരം മറച്ചു വച്ച ആശുപത്രി സൂപ്രണ്ട് പ്രതിഭയ്ക്ക് എതിരേ നടപടി എടുക്കാൻ ഡിഎംഓയോ ജില്ലാ കലക്ടറോ തയാറായിരുന്നില്ല. ഇന്നിപ്പോൾ വലിയൊരു അബദ്ധം തലനാരിഴയ്ക്ക് വഴി മാറി പോവുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP