Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പത്തനംതിട്ട നഗരത്തിൽ സമൂഹവ്യാപനം; ട്രിപ്പിൾ ലോക്ഡൗണിനുള്ള കലക്ടറുടെ നിർദ്ദേശം മന്ത്രി തള്ളിയത് ആർക്കു വേണ്ടി? കുലശേഖരപതിയിൽ മാത്രം ഉറവിടമറിയാത്ത മൂന്നു രോഗികൾ; നിരവധി പേർക്ക് രോഗലക്ഷണം; അടച്ചിടലിനുള്ള കലക്ടറുടെ ശിപാർശ സ്ഥിതിഗതികൾ അതീവ ഗുരുതരമായതിനാൽ: പത്തനംതിട്ട മാർക്കറ്റ് കോവിഡ് പ്രഭവകേന്ദ്രം എന്ന് സൂചന

പത്തനംതിട്ട നഗരത്തിൽ സമൂഹവ്യാപനം; ട്രിപ്പിൾ ലോക്ഡൗണിനുള്ള കലക്ടറുടെ നിർദ്ദേശം മന്ത്രി തള്ളിയത് ആർക്കു വേണ്ടി? കുലശേഖരപതിയിൽ മാത്രം ഉറവിടമറിയാത്ത മൂന്നു രോഗികൾ; നിരവധി പേർക്ക് രോഗലക്ഷണം; അടച്ചിടലിനുള്ള കലക്ടറുടെ ശിപാർശ സ്ഥിതിഗതികൾ അതീവ ഗുരുതരമായതിനാൽ: പത്തനംതിട്ട മാർക്കറ്റ് കോവിഡ് പ്രഭവകേന്ദ്രം എന്ന് സൂചന

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: നഗരസഭ പ്രദേശത്ത് കോവിഡിന്റെ സാമൂഹിക വ്യാപനം സംശയിച്ചാണ് ഇന്നലെ രാവിലെ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ പിബി നൂഹ് ട്രിപ്പിൾ ലോക്ഡൗണിനുള്ള ശിപാർശ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിക്ക് അയച്ചത്. അടിയന്തര പ്രാധാന്യം എന്നെഴുതിയ കത്ത് ഉടൻ പരിഗണിക്കുമെന്ന വിശ്വാസത്തിൽ പൊലീസ് ട്രിപ്പിൾ ലോക്ഡൗണിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.

നഗരസഭാ പരിധിയിൽ ഉറവിടം അറിയാത്ത കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കലക്ടർ ട്രിപ്പിൾ ലോക്ഡൗണിന് ശിപാർശ ചെയ്തത്. കുലശേഖരപതി സ്വദേശിയായ യുവ രാഷ്ട്രീയ നേതാവിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ റൂട്ട് മാപ്പ് വിപുലമായതും പ്രാഥമിക സമ്പർക്കപ്പട്ടികയിൽ തന്നെ ആയിരത്തിലധികം പേർ കടന്നു വന്നതുമാണ് ജില്ലാ ഭരണകൂടത്തെ കുഴപ്പിച്ചത്. ഇയാളിൽ നിന്ന് നിരവധി പേർക്ക് രോഗം പകർന്നിരിക്കാമെന്നാണ് കണക്കു കൂട്ടുന്നത്. എന്നാൽ, ഇപ്പോൾ ട്രിപ്പിൾ ലോക്ഡൗണിനുള്ള സാഹചര്യം ഇല്ലെന്ന് പറഞ്ഞാണ് മന്ത്രി അനുമതി നിഷേധിച്ചത്.

കുലശേഖരപതിയിൽ രോഗം സ്ഥിരീകരിച്ച മൂന്നു പേർക്കും ഉറവിടം അറിയില്ല. ഇതിൽ രണ്ടു പേർ ജനങ്ങളുമായി സജീവമായി ഇടപഴകുന്ന രാഷ്ട്രീയ നേതാക്കളും ഒരാൾ മത്സ്യവ്യാപാരിയുമാണ്. അതു കൊണ്ട് തന്നെ ഈ മൂന്നുപേരുടെയും സമ്പർക്കപ്പട്ടിക അതിവിപുലമാകും. ഇവർ പോകാത്ത വീടുകളും പങ്കെടുക്കാത്ത ചടങ്ങുകളും വളരെ കുറവാണ്. ഇവർക്ക് എവിടെ നിന്ന് രോഗം വന്നുവെന്ന് അറിയാത്തതാണ് ആരോഗ്യവകുപ്പിനെ കുഴപ്പിക്കുന്നത്.

ജില്ലയിൽ സ്ഥിതിഗതികൾ ഗുരുതരമാണെന്ന് ഡിഎംഓ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഏഴുപേർക്കാണ് ഇന്നലെ കോവിഡ് പോസിറ്റീവ് ആയത്. ജില്ലയിൽ ആകെ ആശങ്ക. പത്തനംതിട്ട നഗരസഭ പൂർണമായും തിരുവല്ല നഗരസഭയിലെ 28, 33 വാർഡുകളും കുളനട ഗ്രാമപഞ്ചായത്തിലെ 14ാം വാർഡും റാന്നി ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് എന്നീ വാർഡുകളും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു.

ഇന്നലെരോഗം സ്ഥിരീകരിച്ചവർ: 19 ന് ഒമാനിൽ നിന്നും എത്തിയ പന്തളം സ്വദേശി(32), പന്തളം സ്വദേശിനി (28), ഒന്നിന് സൗദിയിൽ നിന്നും എത്തിയ തടിയൂർ സ്വദേശി(38), 24 ന് ബഹ്റനിൽ നിന്നും എത്തിയ കടപ്ര സ്വദേശി(52), 22 ന് ഗുജറാത്തിൽ നിന്നും എത്തിയ കുമ്പഴ സ്വദേശി(60), പത്തനംതിട്ട, കുലശേഖരപതി സ്വദേശി (42), കുലശേഖരപതി സ്വദേശി (48). അവസാനത്തെ രണ്ടു പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ സമ്പർക്ക പരിശോധന നടക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP