Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

പെന്തകോസ്തിലേക്ക് മതം മാറിയെത്തിയ പഴയ ഇസ്ലാം; നുഴഞ്ഞു കയറ്റക്കാരനെതിരെ എതിരാളികൾ ചർച്ചയാക്കിയത് എൻഡിഎഫ് എന്ന ആരോപണം; എത്തുന്ന വീട്ടിലെ കമ്പ്യൂട്ടറിൽ കയറി ഡാറ്റ മോഷ്ടിച്ച് ബ്ലാക്‌മെയിൽ ചെയ്യുന്ന വിരുതൻ! ഷിബു പീടിയെക്കൽ എന്ന പാസ്റ്ററിനെ ആക്രമിക്കാൻ ശ്രീനാരയണീയരോട് ആഹ്വാനം ചെയ്ത വർഗ്ഗീയത; പ്രാർത്ഥിക്കാൻ സ്ഥലം നൽകാത്തതിനാലാണ് പുറ്റിങ്ങൽ അപകടം ഉണ്ടായതെന്ന് പ്രസംഗിച്ച സുവിശേഷകൻ; വനിതാ പൊലീസിനെ ട്യൂൺ ചെയ്ത് പൊല്ലപ്പിലായ പാസ്റ്റർ ഷമീറിന്റെ കഥ

പെന്തകോസ്തിലേക്ക് മതം മാറിയെത്തിയ പഴയ ഇസ്ലാം; നുഴഞ്ഞു കയറ്റക്കാരനെതിരെ എതിരാളികൾ ചർച്ചയാക്കിയത് എൻഡിഎഫ് എന്ന ആരോപണം; എത്തുന്ന വീട്ടിലെ കമ്പ്യൂട്ടറിൽ കയറി ഡാറ്റ മോഷ്ടിച്ച് ബ്ലാക്‌മെയിൽ ചെയ്യുന്ന വിരുതൻ! ഷിബു പീടിയെക്കൽ എന്ന പാസ്റ്ററിനെ ആക്രമിക്കാൻ ശ്രീനാരയണീയരോട് ആഹ്വാനം ചെയ്ത വർഗ്ഗീയത; പ്രാർത്ഥിക്കാൻ സ്ഥലം നൽകാത്തതിനാലാണ് പുറ്റിങ്ങൽ അപകടം ഉണ്ടായതെന്ന് പ്രസംഗിച്ച സുവിശേഷകൻ; വനിതാ പൊലീസിനെ ട്യൂൺ ചെയ്ത് പൊല്ലപ്പിലായ പാസ്റ്റർ ഷമീറിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്ത്രീകളോട് അപരമര്യാദയായും ലൈംഗികച്ചുവയോടും സംസാരിച്ച പാസ്റ്റർ ഷമീർ അറസ്റ്റിലാകുമ്പോൾ ചർച്ചയാകുന്നത് പെന്തകോസ്ത സഭയിൽ നിന്ന് തന്നെ ഈ പാസ്റ്റർക്കെതിരെ ഉയർന്ന മറ്റ് ആരോപണങ്ങളാണ്. മതപരിവർത്തനത്തിലൂടെ പെന്തക്കോസ്ത് വിഭാഗത്തിലെത്തിയ ആളാണ് ഷമീർ പാസ്റ്റർ. പ്രാർത്ഥിക്കാൻ സ്ഥലം നൽകാത്തതിനാലാണ് പുറ്റിങ്ങൽ അപകടം ഉണ്ടായതെന്ന് നേരത്തെ പ്രസംഗിച്ചു നടന്നത് വിവാദമായിരുന്നു. തല്ലു കിട്ടുമെന്നായപ്പോൾ അത് നിറുത്തി. മോശം പെരുമാറ്റത്തിന് സഭയിൽ നിന്നും പാസ്റ്റർക്കെതിരെ പരാതികൾ ഉയർന്നിരുന്നു. സ്ത്രീകളുടെ രാത്രി നടത്തത്തിന് സർക്കാരിന്റെ ഭാഗത്തുനിന്ന് വലിയ പ്രചരണം നടക്കുമ്പോഴാണ് വനിതാ പൊലീസിനു നേരെ പാസ്റ്ററുടെ മോശം പെരുമാറ്റം. പാസ്റ്ററെ പിന്നീട് ജാമ്യം നൽകി വിട്ടയച്ചു.

വലിയ അമളിയാണ് പാസ്റ്ററെ കുടുക്കിയത്. തിരുവനന്തപുരത്ത് സുവിശേഷ പ്രസംഗം കഴിഞ്ഞ കാറിൽ മടങ്ങവേ കൊല്ലം സെന്റ് ജോസഫ് സ്‌കൂളിനു മുന്നിൽ അർധരാത്രിയിൽ രണ്ടു യുവതികൾ വഴിയരുകിൽ നിൽക്കുന്നത് കണ്ടു. കാർ പതുക്കെ നിർത്തിയ ശേഷം യുവതികളോട് കുശലാന്വേഷണം തുടങ്ങി. അൽപനേരം സംസാരിച്ച ശേഷം രാത്രിയിൽ ഇവിടെ നിൽക്കേണ്ടെന്നും ഹോട്ടലിൽ റൂം എടുക്കാമെന്നും വരുന്നോ എന്നും ചോദിച്ചു. എന്നാൽ, തന്റെ ചോദ്യം രാത്രിയിൽ പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പൊലീസിനോട് ആണെന്ന് പാസ്റ്റർ ഷമീർ അറിഞ്ഞില്ല. വയർലെസ് വഴി വനിത പൊലീസ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് സന്ദേശം കൊടുത്തതോടെ കാറുമായി പാസ്റ്റർ മുങ്ങി. എന്നാൽ, കാർ നമ്പർ കുറിച്ചെടുത്തിരുന്ന പൊലീസ് രാവിലെ തന്നെ ഷമീറിനെ പൊക്കി. പൊതുയിടത്ത് രാത്രിയിലും സ്ത്രീകൾക്ക് സുരക്ഷിതമായ സഞ്ചരിക്കാനുള്ള അവകാശം ഒരുക്കുന്നതിന്റെ ഭാഗമായി വനിത ഷാഡോ പൊലീസിന്റെ പട്രോളിങ് ശക്തമാക്കിയത് ഷമീർ അറിഞ്ഞിരുന്നില്ല. കൊല്ലം മുഖത്തല സ്വദേശിയാണ് ഷമീർ. മുസ്ലിം മതത്തിൽ നിന്ന് പെന്തക്കോസ്തിലേക്ക് മാറിയ വ്യക്തി ആണ് ഷമീർ. കേരളമെമ്പാടും സുവിശേഷം പറയലാണ് പ്രധാന ജോലി. ഇയാൾക്കെതിരെ മുമ്പ് പലവിധ ആരോപണങ്ങൾ ഉയർന്നിരുന്നു.

മുസ്ലിം മതത്തിൽ നിന്ന് പെന്തകോസ്ത് സഭയിലെത്തിയ വ്യക്തിയാണ്രേത ഷമീർ കൊല്ലം. പാസ്റ്ററായി മാറിയ ഇയാൾ എൻഡിഎഫ് താൽപ്പര്യങ്ങളോടെ പ്രവർത്തിക്കുന്നുവെന്ന ആക്ഷേപം ഉയർന്നിരുന്നു. ഫയർവിങ്സ് പാസ്റ്റർ ബിനോയ് കൊട്ടാരക്കരയുടെ ഭാര്യ രേഷ്മയുടെ മരണത്തിൽ എതിർ നിലപാട് എടുത്ത പാസ്റ്ററാണ് ഷമീർ കൊല്ലം. ഇതൊക്കെ ഗുഡ ഉദ്യേശ്യത്തോടെയാണെന്നാണ് ആരോപണം. ഇയാളുടെ പ്രാർത്ഥനാ ശുശ്രൂഷകളിലെ കള്ളത്തരം ചർച്ചയാക്കാൻ യൂ ടൂബിൽ വിഡിയോയും എത്തിയിരുന്നു. മുണ്ട് പൊക്കി വിശുദ്ധിയും, വേർപാടും പിന്നെ ഖണ്ഡനവും ധീരന്മാരായ പോരാളികൾ-എന്ന പേരിൽ ഈ വിഡിയോ യൂട്യൂബിൽ ലഭ്യവുമായിരുന്നു

ആദ്യം ഒക്കെ വലിയ മാന്യത പുലർത്തി പലരെയും പാട്ടിൽ ആക്കി. ഷമീറിനു സ്വന്തമായി വീട് ഇല്ലായിരുന്നു. അങ്ങനെ ഇരിക്കെ ഒരു അമേരിക്കൻ മലയാളി തങ്ങളുടെ മാതാ പിതാക്കളുടെ പേര് നില നിർത്തുവാൻ വേണ്ടി കൊല്ലത്ത് കരീപ്രയിൽ 13 പേർക്ക് 5 സെന്റ് വസ്തുവും വീടും കൊടുക്കാൻ തീരുമാനിക്കുകയും അതിൻ പ്രകാരം ഷമീറും അവിടെ അപേക്ഷ കൊടുക്കുകയും അങ്ങനെ 5 സെന്റും വീടും ലഭിക്കുകയും ചെയ്തു. എന്നാൽ ഇത് 20 വർഷത്തേക്ക് കൈമാറ്റം ചെയ്യാൻ പാടില്ല എന്ന നിബന്ധന ഈ വസ്തു കൊടുത്തവർ വെക്കുകയും ഇത് ഷമീറിനെ ചൊടിപ്പിക്കുകയും ചെയ്തു. ഇത് തുടർന്നുണ്ടായ പ്രശ്നങ്ങളിലൂടെയാണ് ഷമീർ കൊല്ലം പെന്തകോസ്ത് സഭയിലെ ഒരു വിഭാഗത്തിന് അപ്രിയനാകുന്നത്. ഇതോടെ ഷമീർ കൊല്ലത്തിനെതിരെ തെളിവ് ശേഖരണവും അവർ തുടങ്ങിയിരുന്നു. ഇതിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പല ഓഡിയോയും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി

ലോറൻസ് എന്നയാളുടെ ശബ്ദ രേഖയും ചില പെന്തകോസ്തുകാർ ചർച്ചയാക്കി. എൻഡിഎഫുകാരനാണ് ഷമീറിനെ ലോറൻസ് വിശേഷിപ്പിക്കുന്നത്. ഇവൻ ചാരനാണ്. നമ്മുടെ കൂടെ നിന്ന് നമ്മുടെ വിവരങ്ങൾ ചോർത്തുകയാണ് ചെയ്യുന്നത്. നിരവധി കുടുംബ പ്രശ്നവും ഷമീർ ഉണ്ടാക്കിയെന്നും പരാതിയുണ്ട്. അമേരിക്കയിൽ പണപ്പിരിവും മീറ്റിങ് തുടങ്ങിയവ കഴിഞ്ഞുവത്രേ. പെന്തകൊസ്തിൽ നുഴഞ്ഞു കടന്ന ഷമീർ എൻഡിഎഫ് അനുഭാവി ആണെന്നും പറഞ്ഞു വിനോദെന്നയാളെ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ടായിരുന്നു. ആരുടെ വീട്ടിൽ ചെന്നാലും അവിടെ എന്തെങ്കിലും ആവശ്യം പറഞ്ഞു കമ്പ്യൂട്ടർ ഓപ്പൺ ആക്കി അവിടെ ഉള്ള ഡാറ്റ മുഴുവൻ മോഷ്ടിക്കുക എന്നുള്ളത് ഇയാളുടെ ഹോബി ആണെന്നും ആക്ഷേപം സജീവമായിരുന്നു. മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുടെ പിന്തുണ ഷമീറിനുണ്ടെന്നാണ് ലോറൻസ് ശബ്ദ രേഖയിൽ ആരോപിക്കുന്നത്. തിരുവനന്തപുരത്തെ വിവധ സ്ഥലങ്ങളിൽ ഷമീർ നടത്തിയ ഇടപെടലുകളും ഇതിൽ വിശദീകരിക്കരിച്ചിരുന്നു.

ദൈവദാസന്മാരെ ആക്ഷേപിക്കുന്ന വീഡിയോ ക്ലിപ്പ് ഇറക്കുന്നത് ഷമീറിന്റെ തന്നെ ഫേക്ക് ഐ ഡി ആയ ധീരപോരാളി പൗൾ ആണെന്നും അത് പോരാഞ്ഞു താനും തന്റെ കൂട്ടാളികളെയും ഒഴിച്ച് മറ്റുള്ളവരെ അക്ഷേപിക്കുവാൻ വേണ്ടി മാത്രം ഷമീർ ഉണ്ടാക്കിയ ഗ്രൂപ്പ് ആണ് ധീരപോരാളികൾ എന്നും ആരോപണം ഉണ്ടായിരുന്നു. ഇത്ര വിശുദ്ധി പറയുന്ന ഷമീർ കർത്താവ് കൈസർക്ക് കരം കൊടുത്ത് മാതൃക കാണിച്ച പോലെ എന്തുകൊണ്ട് തനിക്കു ഇപ്പോൾ അമേരിക്കയിൽ നിന്നും ലഭിച്ച വരുമാനത്തിന്റെ കണക്ക് സർക്കാരിൽ കാണിക്കാത്തത് എന്നും ആക്ഷേപം ഉയർന്നു.

അടുത്തകാലത്തായി ആശയങ്ങളിൽ വലിയ വൈവിധ്യം ഇല്ലാത്ത ബ്രതറൻ പെന്തകൊസ്തു സഭകൾ തമ്മിൽ ആശയ സംവാദം നടന്നു വരികയായിരുന്നു. അമേരിക്കയിൽ ഡാളസ് എന്ന സ്ഥലത്തുവച്ച് ബ്രതറൻ സഭക്കാരും ആയുള്ള സംവാദത്തിൽ ബ്രതറൻസഭക്കാർക്ക് അവരുടെ വിശ്വാസത്തെ പൂർണ്ണമായി ബൈബിൾ അടിസ്ഥാനത്തിൽ തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല. പെന്തകൊസ്തു ഉയർത്തിക്കൊണ്ടു വന്ന ഉപദേശ പരമായ സത്യങ്ങൾ പെന്തകൊസ്തിലെ കെ.സി.ചാക്കോ, ഷിബു പീടിയേക്കൽ,ആശിഷ് ജേക്കബ് അടങ്ങിയ ടീമിന് ബൈബിൾ അടിസ്ഥാനത്തിൽ തെളിയിക്കാൻ കഴിഞ്ഞിരുന്നു. അന്ന് മുതൽ ബ്രതറൻ സഭയിലെ ചിലർ വ്യക്തി വിരോധം വച്ച് പുലർത്തി ഷിബു പീടിയെക്കലിനെ കടന്നാക്രമിക്കുക പതിവായിരുന്നു.

അതിനൊപ്പം പെന്തകൊസ്തിലെ ഷിബു പീടിയെക്കലിനെ അംഗീകരിക്കാത്ത വിഭാഗം, ബ്രതറൻകാരോടൊപ്പം ചേർന്ന് പെന്തകൊസ്തിലെ ഒരു കൂട്ടത്തെ സോഷ്യൽ മീഡിയയിൽ ആക്രമിക്കുക പതിവായിരുന്നു. ഷമീർ കൊല്ലം, പാസ്റ്റർ ഷിബു പീടിയെക്കലിന്റെ പ്രധാന എതിരാളി ആണ്. ഷമീറും ഷിബുവും തമ്മിലെ പ്രശ്‌നമാണ് പെന്തകൊസ്ത് സഭയെ ബാധിക്കുന്നത്. ഷമീറിന്റെ പല ചെയ്തികളും ഷിബു പീടിയെക്കലിന്റെ യുട്യൂബ് ചാനലിൽ കൂടി തെളിവ് സഹിതം പുറത്തു വിട്ടിരുന്നു. ഇത് പുതിയ ചർച്ചകൾക്കും വഴി വച്ചിരുന്നു. മുൻപ് ബൈബിൾ സംബന്ധമായ വിഷയത്തിലും ഷിബു പീടിയേക്കലും ഷമീറും ഏറ്റുമുട്ടിയിരുന്നു.

ശ്രീനാരായണ ഗുരുദേവന് എതിരെ ഷിബു പീടിയെക്കൽ നടത്തി എന്ന് പറയുന്ന വിവാദ പരാമർശം തർക്കത്തിന് പുതിയ തലം നൽകി. ഇത് ഉയർത്തിക്കാട്ടി ഷമീർ കൊല്ലം ഷിബു പീടിയെക്കലിനു എതിരെ തന്റെ നിയന്ത്രണത്തിൽ ഉള്ള പത്രത്തിലൂടെ കൂടി ആഞ്ഞടിച്ചു. ഈഴവ സമുദായത്തിന്റെ പിന്തുണയോടെ ഷിബു പീടിയെക്കലിനെ ആക്രമിക്കുവാൻ ശ്രമിക്കുന്നതിന്റെ സൂചനകൾ ഷമീറിന്റെ പോസ്റ്റിലുണ്ട്. ഹിന്ദു, മുസ്ലിം സമുദായത്തിൽ നിന്ന് പെന്തകൊസ്തിലേക്ക് വന്ന ഒരു കൂട്ടം ഷമീർ കൊല്ലത്തിനോടൊപ്പം നിന്നിരുന്നു എന്നതും ശ്രദ്ധേയമാണ്. ഷിബു പീടിയെക്കൽ എന്ന പാസ്റ്ററിനെ ആക്രമിക്കാൻ ശ്രീ നാരയണീയരെ ആഹ്വാനം ചെയ്യുന്നതിലൂടെ പെന്തകൊസ്തു സഭയുടെ നാശം ആണ് ലക്ഷ്യം ഇടുന്നത് എന്നും വാദവും ഉയർന്നു.

ഷമീർ സ്‌നാനം സ്വീകരിച്ചത് ബ്രതറൻ അസംബിളിയിൽ ആയതുകൊണ്ട് അതിലെ അംഗം ആയിരുന്നതും കൊണ്ടും ഒരു കൂട്ടം ബ്രതറൻ സഭക്കാർ പെന്തകൊസ്തിനെ തകർക്കാൻ ഷമീറിനെ ഇക്കാലങ്ങളിൽ ഉപയോഗിച്ച് വരിക ആയിരുന്നുവെന്ന ആരോപണവും സജീവമായിരുന്നു.

പെന്തകോസ്ത് സഭയുമായി ബന്ധപ്പെട്ട പ്രബോധനത്തിൽ മുമ്പ് ഷമീറിനെതിരെ വന്ന ലേഖനം

ഷമീർ കൊല്ലം വ്യാജം പ്രചരിപ്പിക്കുന്നു . നേരിട്ടോ അല്ലാതെയോ ആണ് ഈ പ്രചരണം . പ്രബോധനം പത്രാധിപർക്ക് ഷമീർ കൊല്ലം വൻതുക കൊണ്ടുകൊടുത്ത് പാസ്റ്റർ പിള്ളയുടെ വായടപ്പിച്ചെന്നും പിള്ള പണത്തിനുവേണ്ടി പത്രപ്രവർത്തനം നടത്തുന്നയാളാണെന്നു വരുത്തിത്തീർക്കാൻ വ്യാജവുമായി കറങ്ങുകയാണ് ഇയാൾ. ഇയാളിൽ ഭോഷ്‌ക്കിന്റെ ആത്മാവും ദ്രവ്യാഗ്രഹത്തിന്റെ ആത്മാവും ഒരുപോലെ സമ്മേളിച്ചിരിക്കയാണ് . അത് കേഴ്‌വിക്കാർക്കറിയാം ഓങ്ങനെ നുണ പ്രചരണം നടത്തുന്നവൻ ബൈബിൾ എടുത്തു പ്രസംഗിക്കുന്നതുപോയിട്ടു തൊടാൻ പോലും തുനിയരുത് .ഇയാളെ വേദിയിൽ കയറ്റുന്നവരെയാണ് ശരിക്കും പരിഹസിക്കേണ്ടത് ഇപ്പോൾ ലണ്ടൻ പര്യടനത്തിന് തയ്യാറായിക്കഴിഞ്ഞു . യു കെ യിലുള്ളവർ സൂക്ഷിക്കുക .

പരസ്യയോഗത്തിൽ പ്രസംഗിക്കുന്നതും ഒക്കെ ഫേസ് ബുക്കിലിട്ടു ആളുകളുടെ സിമ്പതി പിടിച്ചുപറ്റുന്നതു ശീലമാക്കി . ഇങ്ങനെ ഇത്തതുകൊണ്ടു അമേരിക്കയിൽ വലിയ കൊയ്ത്തായിരുന്നു . അതെ മറപറ്റി ലണ്ടനിലും ഓടുകയാണ് . ഇയാൾ എന്തെങ്കിലും ആത്മീയ ശുശ്രൂഷയാണ് ചെയ്യുന്നതെന്ന് ആർക്കെങ്കിലും ബോധ്യപ്പെട്ടിട്ടുണ്ടോ?. കപഫ ആത്മീയതയുടെ മുഖം മൂടി ധരിച്ചു സാധുക്കളായ ദൈവമക്കൾ വഞ്ചിക്കയാണ് സുവിശേഷത്തിന്റെ പേരിൽ ചെയ്യുന്നത്.ഇതാണ് സ്ഥിരം ഇയാളുടെ പതിവ്.

ഏറ്റവും കൂടുതൽ പരസ്യയോഗം നടത്തുന്നതും ആത്മാക്കളെ രക്ഷയിലേക്കു നയിക്കുന്നതും ബാർബ്ബാർ വിഭാഗത്തിൽ നിന്നും രക്ഷയിലേക്കു നയിക്കപ്പെട്ട രാജപ്പനാണ് , അദ്ദേഹം അപകടത്തിൽ പെട്ട് ചികിത്സയിലാണ്. തിരുവല്ലയിലെ അടൂരും കവലയിൽ നിന്നും പ്രസംഗിക്കുന്ന പരസ്യ യോഗക്കാരുണ്ട് അവർക്കെല്ലാം ഫേസ് ബുക്കും വാട്‌സാപ്പും ഒക്കെയുണ്ട് . അവരാരും ഇതൊന്നും ദ്രവ്യാഗ്രഹത്തിന്റെ ഉപായത്തിനുവേണ്ടി ചെയ്യാറില്ല. അവർ ചെയ്യുന്നത് ദൈവനാമം മഹത്വത്തിനാണ് . അല്ലാതെ ഇയാളെപ്പോലെ പണം തട്ടാനല്ല

ഷമീർ കൊല്ലം മൂന്നു വർഷത്തിന് മുമ്പ് പാസ്റ്റർ പിള്ളയുടെ വീട്ടിൽ വന്നിരുന്നു . അതിനു കാരണം വിവാദപരമായ ഒരു പ്രസ്താവന ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത് പാസ്റ്റർ പിള്ള കണ്ടു ചോദ്യം ചെയ്തതിന്റെ വെളിച്ചത്തിലാണ് . താൻ ഇറച്ചിക്കടയിൽ ഇപോയപ്പോൾ അവിടെ തൂക്കിയിട്ടിരുന്ന മൃഗമാംസത്തിലൂടെ രക്തം ഒലിച്ചിറങ്ങിയപ്പോൾ യേശുവിന്റെ ക്രൂശു മരണം ഓർത്ത് താൻ അവിടെ നിന്ന് കരഞ്ഞെന്നും പലരും അതുകണ്ടു ചോദിച്ചപ്പോൾ യേശുവിന്റെ ക്രൂശുമരണം ഓർത്ത് കരഞ്ഞതാണെന്നും പറഞ്ഞത്രേ . ഇതാണ് വിവാദമാക്കിയത്. ഈ വിഷയത്തിൽ തെറ്റ് പറ്റിയെന്നും അതിനു ക്ഷമ പറയാനാണ് വന്നതെന്നും പറഞ്ഞാണ് വീട്ടിലെത്തിയത് . മേലിൽ ഇങ്ങനെയുള്ള അബദ്ധങ്ങൾ പറയുകയില്ലെന്നും പറഞ്ഞിട്ട് അതുവരെ പ്രബോധനം തനിക്കു ലഭിക്കുന്നില്ലെന്നും അതിന്റെ വരിസംഖ്യ തരികയാണെന്നും പറഞ്ഞു നൂറ്റമ്പതു രൂപ തരികയും രസീതുകൊടുക്കുകയും ചെയ്തു. അതിനുശേഷം അയാളുടെ ലാപ് ടോപ്പെടുത്തു ഫയർ വിങ്സ്‌കാരുടെ ചില വീഡിയോകൾ കാണിക്കുകയും പിന്നീട് പോകുകയും ചെയ്തു. അന്നൊന്നും ഇയാൾ വിദേശ രാജ്യങ്ങളിൽ പോയിരുന്നില്ല എന്നാണറിവ് .അല്ലാതെ അതിനുശേഷം അയാൾ വിളിക്കുകയോ വീട്ടിൽ വരികയോ കാണുകയോ ചെയ്തിട്ടില്ല. വരിസംഖ്യയിനത്തിൽ നൽകിയ നൂറ്റമ്പതു രൂപയല്ലാതെ മറ്റൊരു സാമ്പത്തിക ഇടപാടുകൾ ഇയാളുമായി നടത്തിയിട്ടില്ല . ശുദ്ധ കള്ളമാണ് ഇയാൾ പ്രചരിപ്പിക്കുന്നത്. ഈ വ്യാജ നാണയത്തെ അകറ്റി നിർത്തുക.

ഇയാളെക്കുറിച്ചു പ്രബോധനം എഴുതിയിട്ടുള്ള ഓരോ കാര്യത്തിനും ഇയാൾ ഏന്തേ ലൈവിൽ വരാത്തത്? തന്റേടമുണ്ടെങ്കിൽ വരട്ടെ പ്രതികരിക്കട്ടെ . തന്റെ സ്‌നാനം വിവാഹം . ബ്രദറൺ സഭയിൽ നിന്നും പോകാനുള്ള കാരണം വിവാഹം എവിടെ വച്ച് നടത്തി പത്താം ക്ലാസ് സർട്ടിഫിക്കറ്റ് തിരുത്തിയോ തുടങ്ങി കാര്യകാരണ സഹിതം ഒന്ന് വിശദമാക്കട്ടെ ഇദ്ദേഹം ഇസ്ലാം മതം വിട്ടെന്ന് പറയുമ്പോൾ ആരെക്കെയാണ് എതിർത്തത്. ഇസ്ലാം സമുദായത്തിൽ നിന്നും എന്തൊക്കെ എതിർപ്പാണ് ഉണ്ടായത്?. കുടുംബ ബന്ധങ്ങളിലേക്കു തൽക്കാലം പോകുന്നില്ല . ഇന്നും ഇയാൾക്ക് ഇസ്ലാം സംഘടനകളിൽ എതിർപ്പില്ലാത്തതു എന്തുകൊണ്ട്. ഇദ്ദേഹം ഇസ്‌ളാമിന്റെ ഏതെങ്കിലും മദ്രസയിലോ ജമാ അത്തിലോ പോയിട്ടുണ്ടോ? ഇതൊക്കെ പറയാൻ ഷമീർ ഒന്ന് തയ്യാറാകുമോ ? ബ്യാജം പ്രചരിപ്പിക്കാതെ സത്യംപറയുക . ദൈവീക ന്യായവിധിയുടെ പണമാണ് വ്യാജം പറഞ്ഞു വാങ്ങി സുഖിച്ചു നടക്കുന്നതെന്ന് ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും ചിന്തിക്കുന്നത് നന്നായിരിക്കും . പ്രബോധനം ആരെയും വിമര്ശിക്കണ്ടാ എന്ന് തീരുമാനിച്ചതാണ് . അപ്പോഴാണ് വ്യാജക്കഥയുമായി ഈ വിധ ആളുകൾ രംഗത്തിറങ്ങുന്നത് . അപ്പോൾ പ്രതികരിച്ചു പോകും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP