Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

വിദേശത്തേക്ക് പറക്കാൻ ഒരുങ്ങി വന്നാൽ യാത്രക്കാർ തന്നെ ട്രോളിയും ഉന്തണം ലഗേജും എടുക്കണം; ലഗേജ് എടുത്തുനൽകാനും ഫോം പൂരിപ്പിക്കാനും മറ്റുസഹായങ്ങൾക്കും മീറ്റ് ആൻഡ് ഗ്രീറ്റ് സർവീസ് കിട്ടാനില്ല; പട്ടിണിയും പരിവട്ടവുമായി മീറ്റ് ആൻഡ് ഗ്രീറ്റ് കരാർ തൊഴിലാളികളും; എയർപോർട്ട് അഥോറിറ്റി ടെൻഡർ നൽകാത്തത് ഉടൻ നടപ്പാക്കുന്ന സ്വകാര്യവത്കരണത്തിന് മുന്നോടിയായി; തിരുവനന്തപുരം വിമാനത്താവള അഥോറിറ്റിയുടെ ചുറ്റിക്കളിയിൽ ഒരുപോലെ വലയുന്നത് യാത്രക്കാരും തൊഴിലാളികളും കരാറുകാരും

വിദേശത്തേക്ക് പറക്കാൻ ഒരുങ്ങി വന്നാൽ യാത്രക്കാർ തന്നെ ട്രോളിയും ഉന്തണം ലഗേജും എടുക്കണം; ലഗേജ് എടുത്തുനൽകാനും ഫോം പൂരിപ്പിക്കാനും മറ്റുസഹായങ്ങൾക്കും മീറ്റ് ആൻഡ് ഗ്രീറ്റ് സർവീസ് കിട്ടാനില്ല; പട്ടിണിയും പരിവട്ടവുമായി മീറ്റ് ആൻഡ് ഗ്രീറ്റ് കരാർ തൊഴിലാളികളും; എയർപോർട്ട് അഥോറിറ്റി ടെൻഡർ നൽകാത്തത് ഉടൻ നടപ്പാക്കുന്ന സ്വകാര്യവത്കരണത്തിന് മുന്നോടിയായി; തിരുവനന്തപുരം വിമാനത്താവള അഥോറിറ്റിയുടെ ചുറ്റിക്കളിയിൽ ഒരുപോലെ വലയുന്നത് യാത്രക്കാരും തൊഴിലാളികളും കരാറുകാരും

എം മനോജ് കുമാർ

തിരുവനന്തപുരം: കഴിഞ്ഞ ഒന്നര വർഷമായി തിരുവനന്തപുരം എയർപോർട്ട് കോൺട്രാക്റ്റ് തൊഴിലാളികൾക്ക് ജോലിയില്ല. പട്ടിണിയും പരിവട്ടവുമായി ജീവിതം ഉന്തിത്തള്ളേണ്ട അവസ്ഥയിലാണ് തൊഴിലാളികൾ. പാർക്കിങ് കോൺട്രാക്റ്റ് വർക്ക്-മീറ്റ് ആൻഡ് ഗ്രീറ്റ് കോൺട്രാക്റ്റ് വർക്കുകൾ ഏറ്റെടുത്ത് നടത്തുന്ന തൊഴിലാളികളാണ് ജോലിയില്ലാതെ പ്രതിസന്ധി നേരിടുന്നത്. പാർക്കിങ് കോൺട്രാക്റ്റ് വർക്ക്-മീറ്റ് ആൻഡ് ഗ്രീറ്റ് കോൺട്രാക്റ്റ് ടെൻഡർ നടപടികൾ വൈകിപ്പിക്കുന്ന എയർപോർട്ട് അധികൃതരുടെ നടപടി കാരണമാണ് തൊഴിലാളികൾ പ്രതിസന്ധി നേരിടുന്നത്. ഒന്നരവർഷമായി ഈ കരാറുകൾക്ക് എയർപോട്ട് അധികൃതർ ടെൻഡർ നൽകുന്നില്ല. സ്വകാര്യവത്കരണത്തിന്റെ ഭാഗമായാണ് ടെൻഡർ പുറത്ത് നൽകാത്തത് എന്നാണ് അറിയാൻ സാധിക്കുന്നത്. സ്വകാര്യവത്കരണത്തിന് എതിരെ സമരം ചെയ്യുന്ന ഇതേ എയർപോർട്ട് സ്റ്റാഫ് തന്നെയാണ് ടെൻഡർ നൽകാത്തത് വരാൻ പോകുന്ന പ്രൈവറ്റസേഷന്റെ പേരിലാണ് എന്ന് തൊഴിലാളികളെ അറിയിക്കുന്നതും. എന്തായാലും എയർപോട്ട് തുടങ്ങിയ കാലം മുതലുള്ള പാസഞ്ചർ സർവീസ് ആണ് ഇവർ സ്റ്റോപ്പ് ചെയ്തിരിക്കുന്നത്.

എയർപോർട്ട് അധികൃതർ കോൺട്രാക്റ്റ് നൽകാത്തത് കോൺട്രാക്റ്റർമാരെയും തൊഴിലാളികളെയും ദോഷകരമായി ബാധിക്കുമ്പോൾ യാത്രക്കാരും എയർപോർട്ട് അധികൃതരുടെ നടപടികൾ കാരണം വലയുകയാണ്. മീറ്റ് ആൻഡ് ഗ്രീറ്റ് യാത്രക്കാരെ സംബന്ധിച്ച് വളരെ പ്രാധാന്യം നിറഞ്ഞതാണ്. ലഗേജുകളുമായി അകത്തേക്കും പുറത്തേക്കും പോകുമ്പോൾ പോട്ടർമാർ സഹായത്തിനു കാണും. ട്രോളി ഉന്താനും ഇവർ തന്നെ സഹായിക്കും. ലഗേജ് എടുത്ത് നൽകാൻ, ഫോം പൂരിപ്പിക്കാൻ, മറ്റ് സഹായങ്ങൾ എല്ലാം യാത്രക്കാർക്ക് ലഭിക്കും. പക്ഷെ കഴിഞ്ഞ ഒന്നരവർഷമായി യാത്രക്കാർക്ക് ഈ സഹായം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ ട്രോളി ഉന്തുന്നതും ലഗേജ് എടുക്കുന്നതും യാത്രക്കാർ ഒറ്റയ്ക്കാണ്. ഒരു പോർട്ടർ പോലും സഹായത്തിനായി എയർപോർട്ടിനു അകത്തില്ല. കോൺട്രാക്റ്റ് എടുത്ത കോൺട്രാക്റ്റർമാരുടെ തൊഴിലാളികളാണ് ഈ കാര്യത്തിൽ യാത്രക്കാരെ സഹായിച്ചിരുന്നത്. കോൺട്രാക്റ്റ് നിർത്തിയപ്പോൾ വൻ തോതിലുള്ള വരുമാന നഷ്ടവും അധികൃതർക്കുണ്ട്. കാരണം 10 ലക്ഷത്തോളം രൂപയാണ് ടെൻഡർ പ്രകാരം ഓരോ മാസവും ഓരോ കോൺട്രാക്റ്റിൽ നിന്നും അധികൃതർക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ എയർപോർട്ട് അധികൃതർക്ക് കഴിഞ്ഞ ഒന്നരവർഷമായി ഈയിനത്തിൽ മാത്രം ഒന്നരകോടിയോളം രൂപ വരുമാന നഷ്ടമായിട്ടുണ്ടാകും.

കോൺട്രാക്റ്റ് പുറത്തുകൊടുക്കാത്തത് മൂലം തൊഴിലാളികൾ പട്ടിണി നേരിട്ടപ്പോൾ ലേബർ ഡിപ്പാർട്ട്‌മെന്റിൽ പരാതി നൽകിയിരുന്നു. ലേബർ ഡിപ്പാർട്ട്‌മെന്റ് അധികൃതർ അന്വേഷിച്ചപ്പോൾ ഉടൻ ടെൻഡർ വിളിക്കും എന്നായിരുന്നു ഇവർ നൽകിയ മറുപടി. ആ മറുപടി നൽകിയത് തന്നെ ഒരു വർഷം മുൻപാണ്. ഇപ്പോഴും കാര്യങ്ങൾ പഴയ പടി തന്നെ പോവുകയാണ്. ഇത് പ്രശ്‌നമായി തോന്നിയപ്പോൾ അധികൃതർ രണ്ടു ടെൻഡർ വിളിച്ചു. പക്ഷെ രണ്ടു ടെൻഡറും ഓപ്പൺ ആക്കിയില്ല. അതോടെ കാര്യങ്ങൾ പഴയ പടി തന്നെയായി മാറി. കാർ പാർക്കിങ് കോൺട്രാക്റ്റ് മുൻപ് ടെൻഡർ നൽകിയിരുന്നു. ഇപ്പോൾ അതും ഒഴിവാക്കി. എക്സ്സർവീസ്‌മെനായ സ്റ്റാഫിനെ വെച്ചിട്ട് കളക്ഷൻ പിരിക്കാൻ തുടങ്ങി. ഇതും നഷ്ടക്കച്ചവടമായി എന്നാണ് സൂചന.

ടെൻഡർ നൽകുമ്പോൾ പണം അധികൃതർക്ക് മുൻകൂറായി ലഭിക്കുന്നതാണ്. ഈ പണം വേണ്ടെന്നു വെച്ചിട്ടാണ് സ്റ്റാഫിനെ വെച്ച് ഇവർ ദിവസേനയുള്ള കളക്ഷൻ എടുക്കുന്ന പരിപാടി. ഇപ്പോൾ ഷോട്ട് ടേം ടെൻഡർ വിളിച്ചിട്ടുണ്ട്. ഡിസംബർ മാസമാണ് വിളിച്ചത്. ടെക്‌നിക്കൽ ബിഡ് വരെ സ്വീകരിച്ചിരുന്നു. പക്ഷെ കമേർഷ്യൽ ബിഡ് ഓപ്പൺ ചെയ്യാതെയുള്ള കളിയാണ് അധികൃതരുടെ ഭാഗത്ത് നിന്നും വരുന്നത്. ജനുവരിയായിട്ടും ഇത് ഇംപ്ലിമെന്റ് ചെയ്തിട്ടില്ല. ടെൻഡറിന്റെ കാലാവധിയും ഈ മാസം തന്നെ കഴിയും. മുൻപ് ലഭിച്ച റവന്യൂപോലും ഇപ്പോൾ ടെൻഡർ നൽകാത്തത് കാരണം ലഭിക്കുന്നുമില്ല. ഇനി ഈ ടെൻഡർ വീണ്ടും വിളിക്കേണ്ടി വരും. അപ്പോഴും കോൺട്രാക്റ്റർമാരുടെ കീശ ചോരും.

ടെൻഡർ റദ്ദായാൽ നേരത്തെ ടെൻഡർ ഡോക്യുമെന്റിന്റെ പണമായി നൽകിയ കാൽ ലക്ഷത്തോളം രൂപ കോൺട്രാക്ടർമാർക്ക് നഷ്ടമാകും. ടെൻഡർ വിളിക്കും, കാൻസലാക്കും. പിന്നെയും വിളിക്കും. കാൻസലാക്കും. ഇതാണ് നടന്നുകൊണ്ടിരിക്കുന്നത്. ചിലപ്പോൾ ടെക്‌നിക്കൽ ബിഡ് ഓപ്പൺ ചെയ്യും. ഫിനാൻഷ്യൽ ബിഡ് ഓപ്പൺ ചെയ്യില്ല. അത് കാൻസലാകും. സ്റ്റാഫിനെ വെച്ച് വെഹിക്കിൾ കോൺട്രാക്റ്റ് നടത്തുന്നതും കൈ നഷ്ടമാണ്. എയർപോട്ട് അധികൃതരെ മറുനാടൻ ബന്ധപ്പെട്ടെങ്കിലും ഈ കാര്യത്തിൽ ഒരു വിശദീകരണം ലഭിച്ചില്ല. പക്ഷെ അധികൃതരുടെ നടപടി കാരണം യാത്രക്കാരും തൊഴിലാളികളും കോൺട്രാക്റ്റർമാരും ഒരേ പോലെ വലയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP