Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202124Saturday

'വേടനുള്ള ലൈക്ക് പിൻവലിച്ചു; അതിജീവിച്ചവരോട് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു'; വിശദീകരണവുമായി പാർവതി തിരുവോത്ത്; നടിയുടെ പ്രതികരണം രോഷം കനത്തതോടെ

'വേടനുള്ള ലൈക്ക് പിൻവലിച്ചു; അതിജീവിച്ചവരോട് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു'; വിശദീകരണവുമായി പാർവതി തിരുവോത്ത്; നടിയുടെ പ്രതികരണം രോഷം കനത്തതോടെ

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: മീ ടൂ ആരോപണ വിധേയനായ റാപ്പർ വേടൻ നടത്തിയ ക്ഷമാപണ പോസ്റ്റ് ലൈക്ക് ചെയ്ത നടപടിയിൽ വിശദീകരണവുമായി നടി പാർവതി തിരുവോത്ത്. അതിജീവിച്ചവരോട് മാപ്പ് എന്ന തലക്കെട്ടിൽ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് പാർവതിയുടെ വിശദീകരണം.

ലൈംഗിക അതിക്രമ ആരോപണം ഉയർന്നതിനു പിന്നാലെ മാപ്പ് പറഞ്ഞുള്ള വേടന്റെ പോസ്റ്റിന് നടി ലൈക്ക് ചെയ്തത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. പാർവതിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് സിനിമാമേഖലയിൽ നിന്നുള്ളവരും രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പാർവതിയുടെ വിശദീകരണം.

'ആരോപണവിധേയനായ ഗായകൻ വേടനെതിരെ ധീരമായി സംസാരിച്ച അതിജീവിച്ചവരോട് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. പല പുരുഷന്മാരും തങ്ങൾ ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കില്ല എന്നതുകൊണ്ടാണ് ഞാൻ ആ പോസ്റ്റ് ലൈക് ചെയ്തത്. അത് ആഘോഷിക്കേണ്ട ഒന്നല്ലെന്ന് എനിക്ക് അറിയാം. കേസുമായി മുന്നോട്ട് പോകുമ്പോൾ അതിജീവിച്ചവരെ ബഹുമാനിക്കേണ്ടത് മുഖ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ക്ഷമാപണം ആത്മാർത്ഥമല്ലെന്ന് രക്ഷപ്പെട്ട കുറച്ചുപേർ പറഞ്ഞപ്പോൾ ഞാൻ എന്റെ ലൈക്ക് പിൻവലിച്ചു.ക്ഷമിക്കണമോ വേണ്ടയോ എന്നത് അതിജീവിച്ചവന്റെ തീരുമാനമാണ്, ഞാൻ എപ്പോഴും അവരുടെ കൂടെ നിൽക്കും. നിങ്ങളെ നിരാശപ്പെടുത്തിയെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു.' പാർവതി കുറിച്ചു. 

      View this post on Instagram

A post shared by Parvathy Thiruvothu (@par_vathy)

മലയാളി റാപ്പർ ഹിരൺ ദാസ് മുരളിക്കെതിരെ( വേടൻ) ഉയർന്ന മീ ടു ആരോപണം സോഷ്യൽ മീഡിയയിലെ സജീവ ചർച്ചാവിഷയമായതോടെ കടുത്ത വിമർശനമാണ് ഉയർന്നത്. സംവിധായകൻ മുഹ്‌സിൻ പരാരിയുടെ 'ഫ്രം എ നേറ്റീവ് ഡോട്ടർ' എന്ന സംഗീത ആൽബത്തിൽ പ്രവർത്തിക്കവേയാണ് വേടനെതിരെ ലൈംഗിക ആരോപണം ഉയർന്നത്. സംഗീത ആൽബത്തിന്റെ നിർമ്മാണം മുഹ്സിൻ പരാരി നിർത്തി വയ്ക്കുകയും ചെയ്തു.

സംഭവം വിവാദമായതോടെ വേടൻ മാപ്പ് പറഞ്ഞുകൊണ്ടുള്ളൊരു പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ ഇട്ടത്. നടി പാർവതി തിരുവോത്ത് ഉൾപ്പടെ നിരവധി പേർ ഈ പോസ്റ്റ് ലൈക്ക് ചെയ്തിരുന്നു. ഇതോടെ പാർവതിക്കെതിരെ വിമർശനവുമായി നിരവധി പേരെത്തി.

'ആട്ടിൻതോലിട്ട പുരോഗമന കോമാളികൾ' എന്നാണ് സംവിധായകൻ ഒമർ ലുലു വിശേഷിപ്പിച്ചത്. ഇരയാകുന്ന സ്ത്രീകളെ ഉപയോഗപ്പെടുത്തി മാർക്കറ്റ് കൂട്ടുകയും ഇഷ്ടക്കാർ പീഡന വിഷയത്തിൽ ഉൾപ്പെടുമ്പോൾ ഈ ഇരപക്ഷപാതം ആവിയായിപ്പോവുകയും ചെയ്യുന്നവരെ മറ്റ് എന്ത് വിളിക്കണമെന്നും അദ്ദേഹം ചോദിച്ചു.

നടി രേവതി സമ്പത്തും പാർവതിക്കെതിരെ പോസ്റ്റിട്ടു പാർവതിയുടെ പ്രവൃത്തി തീർത്തും നിരാശ ജനകമാണ്. വേടൻ ഒരു ക്രിമിനലാണ്, അത് നിങ്ങൾ മറന്നു പോകുന്നു. ഇതാണോ നടിയുടെ രാഷ്ട്രീയമെന്ന് രേവതി സമ്പത്ത് ചോദിക്കുന്നു. പാർവതി ചെയ്ത ലൈക്ക് കേവലമൊരു ചോയിസ് എന്നതിനപ്പുറം ഒരു സോഷ്യൽ ഇഷ്യൂ ആണ് അതിനപ്പുറം ഒരു ക്രൈം ഗ്ലോറിഫിക്കേഷനാണ് എന്നും രേവതി സമ്പത്ത് പറഞ്ഞു. ഫേസ്‌ബുക്കിലൂടെയാണ് രേവതിയുടെ പ്രതികരണം.

വളരെ നിരാശപ്പെടുത്തുന്ന ഒരു പ്രവർത്തിയാണ് ഹിരൺദാസ് മുരളി /വേടന്റെ പ്രഹസന മാപ്പ് പറച്ചിൽ പോസ്റ്റിൽ കണ്ട പാർവതിയുടെ ലൈക്ക്. പാർവതി മാത്രം അല്ല ആരൊക്കെ അതിനെ ആഘോഷിക്കുന്നു, അവരൊക്കെയും ഇതാണോ പാർവതി നിങ്ങളുടെ രാഷ്ട്രീയം? ഇത് ക്രൂരതയാണ്. നീതിയുടെ മുഖത്ത് നോക്കി തുപ്പുന്നതിന് തുല്യമാണ്. ഹിരൺദാസ് മുരളി /വേടൻ ഒരു ക്രിമിനൽ ആണ്. എന്ത്കൊണ്ട് ഇവരൊക്കെ അത് മറന്നുപോകുന്നു.

അതോ, ചിലയിടങ്ങളിൽ മാത്രമേ ഇതൊക്കെ ബാധകം ആകുന്നുള്ളുവോ?സമത്വത്തിന് വേണ്ടി ശബ്ദം ഉയർത്തുന്ന പാർവതി ഈ വിഷയത്തിൽ കാണിച്ച അസമത്വം പരിശോധിക്കണം.സെക്ഷ്വൽ അബ്യൂസ്സ് കാറ്റഗറിസ് ചെയ്യാൻ ശ്രമിക്കരുത്. പീഡനം പീഡനം തന്നെ ആണ്. ഒരു മനുഷ്യൻ എന്ന നിലയിൽ വേടന്റെ മാപ്പ് പ്രഹസനത്തെ തോളിൽ കയറ്റി വെക്കുന്നതിൽ നിന്നും മാറി നിൽക്കേണ്ട ഉത്തരവാദിത്വം നമുക്കെല്ലാവർക്കുമുണ്ട്. ഈ ലൈക്ക് കേവലമൊരു ചോയിസ് എന്നതിനപ്പുറം ഒരു സോഷ്യൽ ഇഷ്യൂ ആണ് അതിനപ്പുറം ഒരു ക്രൈം ഗ്ലോറിഫിക്കേഷനാണ്. നിങ്ങളുടെ ലൈക്കിൽ നീതിയുടെ തിരിച്ചുള്ള അൺലൈക്കുകൾ മാത്രമേ കാണാനാകുള്ളൂ. ഇത് തെറ്റ് എന്നായിരുന്നു രേവതി സമ്പത്തിന്റെ പ്രതികരണം.

'ആരോപണത്തിൽ വേടൻ സാർ മാപ്പ് പറഞ്ഞു. വിശാല മനസ്‌കയായ ആശാത്തി പാർവതി തിരുവോത്ത് മാപ്പ് പറഞ്ഞ വേടൻ ഗോപാലകൃഷ്ണനോട് ലൈക്കടിച്ച് ക്ഷമിച്ചിരിക്കുന്നു. അച്ചോടാ!വൈരമുത്തുവിന് ഒ എൻ വി പുരസ്‌കാരം ലഭിക്കാതിരിക്കാൻ പോസ്റ്റോട് പോസ്റ്റ് ഇട്ട മിഷ്ടർ പാർവതി തിരുവോത്ത് താങ്കളെ ഞങ്ങൾക്ക് മനസിലാകുന്നില്ലെന്നാണ്' ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ മുൻപ് 17 സ്ത്രീകൾ ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെ വൈരമുത്തുവിന് ഒ എൻ വി കുറിപ്പിന്റെ പേരിലുള്ള അവാർഡ് നൽകിയതിനെതിരെ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP