Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ

അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ

എം എസ് ശംഭു

തൃശൂർ: തൃശൂരിൽ നടന്ന പുലിക്കളിയായിരുന്നു രണ്ടുനാളായി സോഷ്യൽ മീഡിയയിലെ ചർച്ച. അയ്യന്തോൾ ദേശത്തിന്റേയും വീയയ്യൂർ ദേശത്തിന്റേയും പുലികൾ നഗരത്തിലിറങ്ങിയപ്പോൾ കാണികളുടെ ശ്രദ്ധ ഏറെയും പിടിച്ചുപറ്റിയത് വിയ്യൂർ ദേശത്തിന്റെ പെൺപുലികളിലേക്കായിരുന്നു. ഉറിയടിക്കണ്ണനായി വേഷം കെട്ടിയ വൈഷ്ണവ എന്ന പെൺകുട്ടി വൈറലാതിന്റെ സമാനരീതിയിലാണ് പുലിവേഷം കെട്ടിയ പാർവതി എന്ന പെൺകുട്ടിയും വൈറലായി മാറിയത്. പെൺപുലി ആരാണെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു പ്രേക്ഷകരും ഇപ്പോഴിതാ ആ പെൺകുട്ടിയെ മറുനാടൻ മലയാളി കണ്ടെത്തിയിരിക്കുകയാണ്.

Stories you may Like

മെയ് വഴക്കവും കായികശേഷിയുമാണ് പുലികളിക്ക് വേണ്ട പ്രധാന സവിശേഷതകൾ. പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന പുലിക്കളി എന്ന കലാരൂപത്തിന് സ്ത്രീ സാന്നിധ്യം അറിയിച്ചത്. 2016ലാണ് ആദ്യമായി വീയൂർദേശം പെൺകുപുലികളെ അരങ്ങിലെത്തിച്ചത്. അരമണി കിലുക്കിയുള്ള ആൺസാന്നിധ്യത്തിൽ അന്ന് ആദ്യമായിട്ടാണ് പെൺപുലികളും പുലിവേഷത്തിലെത്തിയത്. വന്യതാളവും, താളത്തിനു വഴങ്ങാത്ത ചുവടുകളും, കോമാളി വേഷങ്ങളും, ആക്ഷേപഹാസ്യ ദൃശ്യങ്ങളുമെല്ലാം പുലിക്കളിയുടെ പ്രത്യേകതകളാണ്. ഈ ഭാവങ്ങൾ ആണുങ്ങൾക്ക് മാത്രം പകർന്നാടാൻ കഴിയു എന്ന് വിശ്വസിച്ചിരുന്ന കാലത്താണ് പെൺസാന്നിധ്യം ആദ്യമായി എത്തിയത്. 51 പുലികൾക്കൊപ്പം വീയർദേശത്തിന്റെ മൂന്ന് പെൺപുലികളിൽ രഹ്നാ ഫാത്തിമ, പൊലീസ് അക്കാദമിയിലെ അന്നത്തെ എഎസ്ഐ എൻ.എ വിനയ ഫാഷൻ ഡിസൈനറായ സഖീന, നിലമ്പൂർ പുല്ലംങ്കോട് സ്‌കൂൾ അദ്യാപിക കൂടിയായ ദിവ്യ എന്നിവർ വേഷമിട്ടത്.

മൂന്ന് വർഷത്തിന് ശേഷം ഇത്തവണത്തെ പൂലിക്കളിയിൽ പെൺപുലികളുടെ സാന്നിധ്യം തന്നെ മറ്റൊരു ആകർഷണമായി മാറുകയും ചെയ്തു. വിയ്യൂർദേശത്തിന്റെ പുലിക്കളിയിലാണ് സുന്ദരിയായ ഒരു പെൺപുലി പ്രത്യക്ഷപ്പെട്ടത്. അരമണി കിലുക്കിയുള്ള ഇരുപത്തി രണ്ടുകാരിയുടെ പുലിവേഷ ചുവടുകൾ സോഷ്യൽ മീഡിയ ആഘോഷമാക്കുകയും ചെയ്തു. എന്നാൽ ഈ പെൺകുട്ടി ആരാണെന്ന് അറിയാനുള്ള കാത്തിരപ്പിലായിരുന്നു ആരാധകർ ഏറെയും. സോഷ്യൽ മീഡിയ ഏറെ പരതിയതിനൊടുവിലാണ് ഇപ്പോൾ ഈ പെൺകുട്ടിയെ പലരും തിരിച്ചറിഞ്ഞിരിക്കുന്നത്. എറണാകുളം സ്വദേശിയായ 22കാരിയായ പാർവതിയാണ് പുലിവേഷത്തിൽ തൃശൂരിന്റെ ഹൃദയം കീഴടക്കിയത്.

പാർവതിയുടെ അമ്മവീട് തൃശൂർ ആയതിനാൽ തന്നെ പുലിവേഷം കെട്ടണമെന്നത് അടങ്ങാത്ത ആഗ്രഹമായിരുന്നു. ഇതോടെയാണ് പാർവതി വീയ്യൂർദേശത്തിന്റെ സംഘാടകാര കിഷോർ(പ്രസിഡന്റ്) മണി (സെക്രട്ടറി) പൂർണചുമതല വഹിക്കുന്ന ഉണ്ണിക്കൃഷ്ണൻ എന്നിവരെ സമീപിക്കുന്നത്. പാർവതിയെ കൂടാതെ മറ്റ് രണ്ട് സ്ത്രീകളും പുലിവേഷം കെട്ടിയിരുന്നു. ാർവ്വതി ആഗ്രഹം അറിയിച്ചപ്പോൾ ചുവടുകൾ പരിശീലിപ്പിക്കാൻ സംഘാടകർ തന്നെ തയ്യാറാകുകയായിരുന്നു.

ചിട്ടയായ വൃതം എടുത്താണ് മോഡലും നർത്തകിയും കൂടിയായ പാർവ്വതി മൂന്ന് ദിവസത്തെ പുലിക്കളി ചുവടുകൾ മനപ്പാടമാക്കിയത്. കളിയാശാന്മാരുടെ ശിഷ്യണത്തിനൊപ്പം തന്നെ യൂട്യൂബിൽ നിന്ന് താളവും കളിയുടെ ചുവടുകളും പാർവ്വതി മനപ്പാടമാക്കി. പിന്നീട് ആദ്യമായി പുലിവേഷം കെട്ടിയതും വിയ്യൂർ ദേശത്തിന്റെ കളിസംഘത്തിനൊപ്പം. ക്ലാസിക്കൽ ഡാൻസർ കൂടിയായ പാർവ്വതി പ്രശസ്തയായ മോഡൽ കൂടിയാണ്. പുലിവേഷം കെട്ടുന്ന കെ.ജി ഉ്ണി കൃഷ്ണൻ, സുരേഷ്, രാമചന്ദ്രൻ എന്നിവരാണ് പാർവ്വതിക്ക് പരിശീലനം നൽകിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP