Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

അക്ഷയ കേന്ദ്രത്തിലെത്തി ജീവനക്കാരിയെ ജീവനോടെ തീ കൊളുത്തി ഭർത്താവ്; നാദിറയുടെ മരണം ഉറപ്പാക്കിയ ശേഷം കഴുത്തറുത്ത് കിണറ്റിൽ ചാടി ഓട്ടോ ഡ്രൈവറായ റഹിം; എല്ലാത്തിനും കാരണം സംശയ രോഗം; പാരിപ്പള്ളിയെ ഞെട്ടിച്ച് കൊലയും ആത്മഹത്യയും

അക്ഷയ കേന്ദ്രത്തിലെത്തി ജീവനക്കാരിയെ ജീവനോടെ തീ കൊളുത്തി ഭർത്താവ്; നാദിറയുടെ മരണം ഉറപ്പാക്കിയ ശേഷം കഴുത്തറുത്ത് കിണറ്റിൽ ചാടി ഓട്ടോ ഡ്രൈവറായ റഹിം; എല്ലാത്തിനും കാരണം സംശയ രോഗം; പാരിപ്പള്ളിയെ ഞെട്ടിച്ച് കൊലയും ആത്മഹത്യയും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പാരിപ്പള്ളിയിൽ ഭാര്യയെ തീ കൊളുത്തി കൊന്ന് ഭർത്താവിന്റെ ആത്മഹത്യ. ഭാര്യ ജോലി ചെയ്തിരുന്ന അക്ഷയ സെന്ററിലെത്തിയാണ് നാദിറയെ ഭർത്താവ് റഹിം കൊന്നത്. അതിന് ശേഷം തൊട്ടടുത്ത വീട്ടിലെ കിണറ്റിൽ ചാടി റഹിം ആത്മഹത്യ ചെയ്തു. അക്ഷയ സെന്ററിലെ ജീവനക്കാരിയായിരുന്നു നാദിറ.

കുറച്ചു കാലമായി റഹിമുമായി നാദിറ പ്രശ്‌നത്തിലായിരുന്നു. ഭർത്താവിന്റെ സംശയ രോഗമാണ് ഇതിന് കാരണം. ഭാര്യയെ മർദ്ദിച്ചതിന് റഹിം ജയിലിലായിരുന്നു. മൂന്ന് ദിവസം മുമ്പാണ് പുറത്തിറങ്ങിയത്. അതിന് ശേഷം അക്ഷയ സെന്ററിലെത്തി ഭാര്യയെ കൊല്ലുകയായിരുന്നു. തന്റെ കഴുത്തറത്ത ശേഷമാണ് റഹിം കിണറ്റിലേക്ക് ചാടിയത്. പാരിപ്പള്ളിയാകെ ഞെട്ടിച്ചായിരുന്നു കൊലയും ആത്മഹത്യയും. ഇവർക്ക് ഒൻപതിലും പത്തിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്.

അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരി കർണാടക കുടക് സ്വദേശിനി നാദിറ(40)യാണ് കൊല്ലപ്പെട്ടത്. രാവിലെ ഒൻപതിനാണ് സംഭവം. നാദിറ ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തിയ ഭർത്താവ് റഹീം ഇവരെ തീകൊളുത്തുകയായിരുന്നു. ഇതിനു പിന്നാലെ കഴുത്തറത്ത റഹീം, സമീപത്തെ കിണറ്റിൽ ചാടി ജീവനൊടുക്കി.

നാദിറയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് റഹീം കൊലപാതകം ചെയ്തതെന്നാണ് സൂചന. ഓട്ടോ ഡ്രൈവറായ റഹീം നിരവധി കേസുകളിലെ പ്രതിയാണ്. നാവായിക്കുളത്ത് വാടകയ്ക്ക് താമസിക്കുകയാണ് നാദിറ. കുടുംബ പ്രശ്‌നങ്ങൾ പൊലീസിനും കോടതിക്കും മുമ്പിൽ ഇരിക്കെയാണ് കൊലയും ആത്മഹത്യയും.

പട്ടാപ്പകൽ നാദിറ ജോലിക്കെത്തിയ ഉടനെയായിരുന്നു സംഭവം. റഹീമിന്റെ മൃതദേഹം ഫയഫോഴ്‌സെത്തിയാണ് പുറത്തെടുത്തത്. മൂന്ന് ദിവസം മുമ്പാണ് ഇയാൾ ജയിൽ ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് റഹീമിന് സംശയമുണ്ടായിരുന്നു. അക്ഷയ കേന്ദ്രത്തിൽ ജോലിക്കെത്തിയപ്പോഴാണ് അതിനുള്ളിൽ വച്ച് നാദിറയെ റഹീം തീകൊളുത്തിയത്. തുടർന്ന് സ്വയം കഴുത്തറുത്ത റഹീം അടുത്തുള്ള കിണറ്റിലേയ്ക്ക് ചാടി.

ഫയർഫോഴ്സ് എത്തിയാണ് ഇയാളുടെ മൃതദേഹം കിണറ്റിനുള്ളിൽ നിന്നും പുറത്തെടുത്തത്. ഇരുവരുടെയും മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP