Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൃശൂർ പൂരത്തിന്റെ തലയെടുപ്പായ ഗജരാജൻ; പാറമേക്കാവ് ക്ഷേത്രത്തിൽ ആദ്യമായി നടക്കിരുത്തിയ ആന; തൃശ്ശൂരിൽ നിന്ന് ഏഷ്യാഡിന് പോയ ചുരുക്കം ആനകളിൽ ഒന്ന്; വെടിക്കെട്ടിനെ ഭയമില്ലെന്ന പ്രത്യകത നൽകിയത് ലക്ഷോപലക്ഷം ആരാധകരെ; പൊതുവെ ശാന്ത ശീലനായ ഗജരാജനെ വിളിക്കുന്നത് 'ഭക്തരുടെ ആനയെന്ന്; തൃശ്ശൂരിന്റെ ഹൃദയതുടിപ്പായ പാറമേക്കാവ് രാജേന്ദ്രൻ ചരിഞ്ഞത് ആനപ്രേമികളെ കണ്ണീരിലാഴ്‌ത്തി; തലയെടുപ്പിന്റെ പര്യായമായ ഗജരാജന്റെ വിയോഗത്തിൽ നിരാശരായി പൂരപ്രേമികളും

തൃശൂർ പൂരത്തിന്റെ തലയെടുപ്പായ ഗജരാജൻ; പാറമേക്കാവ് ക്ഷേത്രത്തിൽ ആദ്യമായി നടക്കിരുത്തിയ ആന; തൃശ്ശൂരിൽ നിന്ന് ഏഷ്യാഡിന് പോയ ചുരുക്കം ആനകളിൽ ഒന്ന്; വെടിക്കെട്ടിനെ ഭയമില്ലെന്ന പ്രത്യകത നൽകിയത് ലക്ഷോപലക്ഷം ആരാധകരെ; പൊതുവെ ശാന്ത ശീലനായ ഗജരാജനെ വിളിക്കുന്നത് 'ഭക്തരുടെ ആനയെന്ന്; തൃശ്ശൂരിന്റെ ഹൃദയതുടിപ്പായ പാറമേക്കാവ് രാജേന്ദ്രൻ ചരിഞ്ഞത് ആനപ്രേമികളെ കണ്ണീരിലാഴ്‌ത്തി; തലയെടുപ്പിന്റെ പര്യായമായ ഗജരാജന്റെ വിയോഗത്തിൽ നിരാശരായി പൂരപ്രേമികളും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ;പാറമേക്കാവ് ക്ഷേത്രത്തിൽ ആദ്യമായി നടക്കിരുത്തിയ പാറമേക്കാവ് ദേവസ്വത്തിന്റെ ആന രാജേന്ദ്രൻ ചെരിഞ്ഞു. പ്രായാധിക്യത്തെ തുടർന്ന് ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് ചെരിഞ്ഞത്. 50 വർഷത്തിലധികം തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും പാറമേക്കാവ് രാജേന്ദ്രനെ എഴുന്നള്ളിച്ചിരുന്നു. ആനപ്രേമികളുടെയും പൂര പ്രമേകളുടെയും ആരാധന പാത്രമായിരുന്നു രാജേന്ദ്രൻ പൊതുവെ ശാന്തശീലനായ രാജേന്ദ്രന് വെടിക്കെട്ടുകളിൽ തെല്ലും ഭയം ഇല്ലെന്ന പ്രത്യേകത നേടിക്കൊടുത്തത് ലക്ഷകണക്കിന് ആരാധകരെയാണ്. സാക്ഷാൽ ഗുരുവായൂർ കേശവനോട് ഉള്ള അസാമാന്യ രൂപസാദൃശ്യവും , പ്രത്യേകിച്ച് കേശവന്റെതു പോലെ തന്നെ ഉള്ള ചെവികളും 16 നഖക്കാരൻ, എന്ന ലക്ഷണ പിശകിനെ അതിജീവിക്കുന്നു. 

തൃശ്ശൂർ പൂരം വെടിക്കെട്ടിനു പാറമേക്കാവിന്റെ പന്തലിൽ നിന്നിരുന്നതു രാജേന്ദ്രനാണ്. തൃശൂരിൽ എത്തമ്പോൾ 12 വയസ്സായിരുന്നു പ്രായം. ആ കണക്കിനു 70 വയസ്സിനു മുകളിൽ ഉണ്ട് രാജേന്ദ്രന്. തൃശ്ശൂർ നഗരത്തിൽ ആദ്യം എത്തിയ ആനകളിലൊന്നായിരുന്നു രാജേന്ദ്രൻ.കൂടാതെ തൃശൂരിൽ നിന്ന് ഏഷ്യാഡിന് പോയ ആനകളിൽ ഒന്നാണ് രാജേന്ദ്രൻ. ഊരകം ക്ഷേത്രത്തിലെ ഉത്സവങ്ങൾക്കും ഇവൻ നിറസാന്നിദ്ധ്യമായിരുന്നു. ആറാട്ടുപുഴ പൂരത്തിനു പത്തുവർഷത്തോളമെങ്കിലും ശാസ്താവിന്റെ തിടമ്പേറ്റിയിട്ടുണ്ട്. പാറമേക്കാവ് ക്ഷേത്രത്തിലെ മേൽശാന്തിയായ വേണാട്ട് പരമേശ്വരൻ നമ്പൂതിരി ഭക്തരിൽനിന്നും പണം പിരിച്ചെടുത്താണ് പാറമേക്കാവ് രാജേന്ദ്രനെ വാങ്ങിയത്.

ഇതിനാൽ പൂർണ്ണമായും ഭക്തരുടെ സ്വന്തം ആനയാണ് രാജേന്ദ്രൻ. അന്നു അവനുവേണ്ടി പിരിച്ചെടുത്തത് 4800 രൂപയായിരുന്നു. നിലമ്പൂർ കാടുകളാണ് ജന്മദേശം.രാജേന്ദ്രൻ തൃശ്ശൂർ പൂരത്തിൽ പങ്കെടുത്തതിന്റെ അമ്ബതാം വാർഷികം തട്ടകം ആഘോഷിച്ചിരുന്നു. 1955ൽ പാലക്കാടിൽ നിന്നാണ് രാജേന്ദ്രനെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. അന്ന് പന്ത്രണ്ട് വയസ്സായിരുന്നു രാജേന്ദ്രന്. വളരെ ശാന്തനായ ആനയായിരുന്നു രാജേന്ദ്രൻ. ഇത്രയും വർഷത്തിനിടെ ഒരാളെ മാത്രമാണ് രാജേന്ദ്രൻ കൊന്നത്.

967ൽ ആണ് രാജേന്ദ്രൻ ആദ്യമായി തൃശ്ശൂർ പൂരത്തിന് പങ്കെടുത്തത്. തൃശ്ശൂർ ന?ഗരത്തിലും പരിസരങ്ങളിലുമുള്ള മുഴുവൻ ക്ഷേത്രങ്ങളിലെയും ഉത്സവങ്ങളിൽ രാജേന്ദ്രൻ തിടമ്പേറ്റിയിട്ടുണ്ട്. പാറമേക്കാവ് ക്ഷേത്രത്തിനടുത്തായാണ് രാജേന്ദ്രന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്നത്.ആനയുടെ മൃതദേഹം ദഹിപ്പിക്കുന്നത് വരെ ക്ഷേത്രം തുറക്കില്ലെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. രാജേന്ദ്രന്റെ വേർപ്പാട് വലിയ വേദനയാണ് ആന പ്രേമികളിൽ ഉണ്ടാക്കിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP