Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

120 അംഗങ്ങളുള്ള 'വനിതാ സെൽഫി' പെൺകൂട്ടായ്മയിലൂടെ വിജയം കണ്ടത് പേപ്പർ ബാഗ് നിർമ്മാണത്തിലെ പുതുചരിത്രം; നിർമ്മാണരീതി പഠിക്കാൻ താൽപര്യത്തോടെ മുന്നോട്ട് വരുന്നത് നിരവധി പേർ; ഉച്ചഭക്ഷണ പാത്രങ്ങൾ അടക്കം ജ്യൂസ് ബോട്ടിലുകൾ വരെ നിർമ്മാണത്തിൽ പലവിധ വെറൈറ്റികളും; പടിഞ്ഞാറേ കോട്ടയിലെ സിറ്റി സെന്ററിൽ ഇന്നും നാളെയുമായി പരിശീലനം  

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജനുവരി 21നാണ് 10 കിലോവരെ ഭാരം താങ്ങാൻ കഴിയുന്ന പേപ്പർ ബാഗുകളെക്കുറിച്ച് മറുനാടൻ മലയാളിയിൽ വാർത്ത പ്രസിദ്ധീകരിച്ചത്. വാർത്ത വായിച്ച് ഒട്ടേറെ പേരാണ് ഈ നിർമ്മാണരീതി പഠിക്കാൻ താൽപര്യത്തോടെ മുന്നോട്ട് വന്നത്. അങ്ങനെ ആദ്യം ബന്ധപ്പെട്ട 40 പേരടങ്ങുന്ന ഒരു സംഘത്തിന് രണ്ടുദിവസത്തെ പരിശീലനം തിരുവനന്തപുരത്ത് ആരംഭിച്ചു.

വെള്ളനാട് മിത്രനികേതൻ തിരുവനന്തപുരം പടിഞ്ഞാറേ കോട്ടയിലുള്ള സിറ്റി സെന്ററിലാണ് ഫെബ്രുവരി 5, 6 തീയതികളിലായി പരിശീലനം നടക്കുന്നത്. സ്റ്റൂളിൽ ഘടിപ്പിക്കാവുന്ന ഒരു ചെറിയ ഉപകരണത്തിന്റെ സഹായത്തോടെയാണ് ഈ ബാഗ് നിർമ്മാണം സാധ്യമാക്കുന്നത്. അമ്പതോളം ലഘുയന്ത്രങ്ങളും പരിശീലനത്തിനായി സജ്ജീകരിച്ചിട്ടുണ്ട്.

കന്യാകുമാരി മുതൽ കണ്ണൂർ വരെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ ഈ പരിശീലനത്തിൽ പങ്കെടുക്കുന്നു. വീട്ടമ്മമാരും പൊതു പ്രവർത്തകരുമടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ഇവിടെ പരിശീലനത്തിനായുണ്ട്. സ്വന്തം ബിസിനസിന് ഉപയോഗിക്കാനും സ്വയം വരുമാനം കണ്ടെത്താനും ഇത്തരം പേപ്പർ ബാഗുകൾ ഉപയോഗപ്പെടുത്തുമെന്ന് പരിശീലനാർത്ഥികൾ പറയുന്നു.

തുണി സഞ്ചിയോടൊപ്പം ഇനിമുതൽ പേപ്പർ ബാഗുകളും നിർമ്മിക്കുമെന്ന് 120 അംഗങ്ങളുള്ള 'വനിതാ സെൽഫി' എന്ന പെൺകൂട്ടായ്മയെ പ്രതിനിധീകരിച്ച് ആലപ്പുഴ നിന്നെത്തിയ രജി പുഷ്പാംഗദൻ പറഞ്ഞു. പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യമാണ് കരുമം യുവജനസംഘം ഗ്രന്ഥശാല ശാലയിൽ നിന്നെത്തിയ റിട്ട. അദ്ധ്യാപകൻ ശശിധരൻ നായർക്ക്.

സ്‌കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണ പാത്രങ്ങൾ കൊണ്ടുപോകാനും ജ്യൂസ് ബോട്ടിലുകൾക്ക് ഉപയോഗിക്കാനും കഴിയുന്ന വ്യത്യസ്തബാഗുകളുടെ നിർമ്മാണവും പരിശീലനത്തിൽ പരിചയപ്പെടുത്തുന്നുണ്ട്. ഉപയോഗശൂന്യമായ കാർട്ടണുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ ബാഗുകൾക്ക് ഭക്ഷണത്തിന്റെ ചൂട് നഷ്ടപ്പെടാതെ സൂക്ഷിക്കാനും സാധിക്കും. ഇപ്പോൾ പരിശീലനത്തിനെത്തിയവരെ മാസ്റ്റർ ട്രെയിനർമാരായി പ്രയോജനപ്പെടുത്തി തുടർന്നും ഈ പരിശീലനം മുന്നോട്ടു കൊണ്ടുപോകാനാണ് സജു പദ്ധതിയിട്ടിരിക്കുന്നത്. താല്പര്യമുള്ളവർക്ക് സജുവിനെ ബന്ധപ്പെടാം. ഫോൺ:9400366017

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP