Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശബരിമല വിഷയത്തിൽ സർക്കാരുമായി തുറന്ന പോരിന് രാജകുടുംബം; ദേവസ്വം ബോർഡിൽനിന്ന് ക്ഷേത്രം തിരിച്ചുപിടിക്കുമെന്ന് വ്യക്തമാക്കി പന്തളം രാജകൊട്ടാരം; ഇതിനുള്ള നടപടി തുടങ്ങിയെന്ന് ശശികുമാര വർമ്മ; ട്രസ്റ്റ് രൂപീകരിച്ച് ശബരിമല ഭരണം പിടിച്ചെടുക്കുമെന്നും പ്രഖ്യാപനം; പൂർണ പിന്തുണയെന്ന് അയ്യപ്പസേവ സംഘവും

ശബരിമല വിഷയത്തിൽ സർക്കാരുമായി തുറന്ന പോരിന് രാജകുടുംബം; ദേവസ്വം ബോർഡിൽനിന്ന് ക്ഷേത്രം തിരിച്ചുപിടിക്കുമെന്ന് വ്യക്തമാക്കി പന്തളം രാജകൊട്ടാരം; ഇതിനുള്ള നടപടി തുടങ്ങിയെന്ന് ശശികുമാര വർമ്മ; ട്രസ്റ്റ് രൂപീകരിച്ച് ശബരിമല ഭരണം പിടിച്ചെടുക്കുമെന്നും പ്രഖ്യാപനം; പൂർണ പിന്തുണയെന്ന് അയ്യപ്പസേവ സംഘവും

ആർ പീയൂഷ്

പത്തനംതിട്ട: നടയടയ്ക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നിർണായക നിലപാടുമായി പന്തളം കൊട്ടാരം. ദേവസ്വം ബോർഡിൽ നിന്ന് ക്ഷേത്രം തിരിച്ചുപിടിച്ച് ട്രസ്റ്റാക്കി ജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ. സർക്കാർ ഇങ്ങനെ കടുത്ത നിലപാടെടുക്കാൻ തുടങ്ങിയാൽ ഇതല്ലാതെ വേറെ വഴിയില്ല. ആ ട്രസ്റ്റിൽ എല്ലാവരുമുണ്ടാകും. ഭക്തരുടെ നിലപാടനുസരിച്ചാണ് നീങ്ങുകയെന്ന് ശശികുമാരവർമ്മ.

യുവതീപ്രവേശന വിഷയത്തിൽ നിലപാട് കടുപ്പിച്ച് പന്തളം കൊട്ടാരം. ശബരിമല ക്ഷേത്രം അടച്ചിടണമെന്ന് പറയുന്നതിനുള്ള അവകാശം പന്തളം കൊട്ടാരത്തിന് തന്നെയെന്ന് കൊട്ടാരം പ്രതിനിധി ശശികുമാര വർമ പറഞ്ഞു. അങ്ങനെ അവകാശമില്ലെങ്കിൽ ക്ഷേത്രം അടച്ചിടാൻ ആവശ്യപ്പെടില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. സ്പോൺസേഡ് ആളുകളാണ് സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കടയടക്കുന്നതുപോലെ നടയടക്കാൻ പറ്റുമോയെന്ന് കഴിഞ്ഞദിവസം മന്ത്രി ജി സുധാകരൻ ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ശശികുമാര വർമ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. ദേവപ്രശ്നത്തിൽ നിശ്ചയിച്ച പൂജകൾക്കായാണ് കൊട്ടാരം പ്രതിനിധികൾ ശബരിമലയിലെത്തിയത്. പൂജകൾക്ക് ശേഷം ക്ഷേത്രനട അടച്ചതിന് ശേഷം മാത്രമേ ഇവർ തിരികെ മലയിറങ്ങുകയുള്ളു. നേരത്തെ നടയടയ്ക്കുമെന്ന കൊട്ടാരത്തിന്റെ നിലപാടിനെ തള്ളി മന്ത്രി എംഎം മണി രംഗത്ത് എത്തിയിരുന്നു. ഇത് രാജ ഭരണമല്ല എന്നും അക്കാലമൊക്കെ പോയി എന്നും ഇത് ജനാധിപത്യമാണ് എന്നുമായിരുന്നു മന്ത്രിയുടെ പരിഹാസം.

കോടതി വിധി വന്നതുകൊണ്ട് എല്ലാ സ്ത്രീകളും ശബരിമലയിൽ പോകണമെന്ന് നിർബന്ധമില്ല. താൽപര്യമുള്ളവർ മാത്രം പോയാൽ മതിയെന്നും നിലവിലുള്ള വിശ്വാസവുമായി തുടരേണ്ടവർക്ക് അങ്ങനെയാകാമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ സർക്കാരിനെതിരെ വിമർശനവുമായി പന്തളം കൊട്ടാരം പ്രതിനിധികൾ രംഗത്ത് വന്നിരുന്നു. നട അടയ്ക്കാൻ അധികാരമുള്ളതുകൊണ്ടാണ് തന്ത്രിക്ക് കത്ത് നൽകിയതെന്ന് പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് ശശികുമാര വർമ പറഞ്ഞിരുന്നു.

എല്ലാ കോടതി വിധികളോടും സർക്കാരിന്റെ നിലപാട് വ്യത്യസ്തമാണെന്നും യുവതികളെ എങ്ങനെയെങ്കിലും കയറ്റി ശബരിമലയെ അപകീർത്തിപ്പെടുത്താൻ സർക്കാർ ശ്രമിക്കുകയാണെന്നും ശശികുമാരവർമ ആരോപിച്ചിരുന്നു. ഈ വിഷയത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് രാജകുടുംബത്തെയും തന്ത്രി കുടുബത്തേയും പിന്തുണച്ച് അയ്യപ്പസേവസംഘം രംഗത്തെത്തി. പ്രതിഷേധങ്ങളും പ്രശ്‌നങ്ങളുമുൾപ്പെട്ട സ്ഥിതി കോടതിയെ അറിയിക്കും എന്ന ദേവസ്വം ബോർഡ് നിലപാടിന് പിന്നാലെയാണ് റിവ്യു ഹർജി നൽകാൻ അയ്യപ്പ സേവ സംഘം ഇന്ന ചേർന്ന യോഗത്തിൽ തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP