Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തണ്ണിമത്തൻ ജ്യൂസ് ആവശ്യപ്പെട്ടപ്പോൾ നൽകിയത് അക്വാഫിനാ മിനറൽ വാട്ടർ കുപ്പിയിൽ; രുചിച്ചു നോക്കിയപ്പോൾ മനസിലായത് കേടായ ജ്യൂസാണെന്ന കാര്യം; പരാതിയുമായി എത്തിയപ്പോൾ പറഞ്ഞത് 'മുറിച്ചു നോക്കി കഴിച്ചതിനു ശേഷം ജ്യൂസ് അടിക്കാൻ കഴിയില്ലായെന്ന അഹങ്കാര മറുപടി; ബാങ്ക് ജീവനക്കാരിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് കണ്ട് നടപടിയെടുത്ത് കോർപറേഷൻ ആരോഗ്യവിഭാഗം; തിരുവനന്തപുരത്തെ മുന്തിയ റെസറ്റോറന്റിൽ നിന്നും ഹെൽത്ത് വിഭാഗം പിടികൂടിയത് പഴകിയ പഴങ്ങൾ; 'പങ്കായത്തിന്' പിഴയും നോട്ടീസും

തണ്ണിമത്തൻ ജ്യൂസ് ആവശ്യപ്പെട്ടപ്പോൾ നൽകിയത് അക്വാഫിനാ മിനറൽ വാട്ടർ കുപ്പിയിൽ; രുചിച്ചു നോക്കിയപ്പോൾ മനസിലായത് കേടായ ജ്യൂസാണെന്ന കാര്യം; പരാതിയുമായി എത്തിയപ്പോൾ പറഞ്ഞത് 'മുറിച്ചു നോക്കി കഴിച്ചതിനു ശേഷം ജ്യൂസ് അടിക്കാൻ കഴിയില്ലായെന്ന അഹങ്കാര മറുപടി; ബാങ്ക് ജീവനക്കാരിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് കണ്ട് നടപടിയെടുത്ത് കോർപറേഷൻ ആരോഗ്യവിഭാഗം; തിരുവനന്തപുരത്തെ മുന്തിയ റെസറ്റോറന്റിൽ നിന്നും ഹെൽത്ത് വിഭാഗം പിടികൂടിയത് പഴകിയ പഴങ്ങൾ; 'പങ്കായത്തിന്' പിഴയും നോട്ടീസും

എം മനോജ് കുമാർ

തിരുവനന്തപുരം: ബാങ്ക് ജീവനക്കാരിയുടെ പരാതി തിരുവനന്തപുരത്തെ പ്രശസ്ത റെസ്റ്റോറന്റായ പങ്കായത്തെ കുടുക്കി. കേടായ തണ്ണിമത്തൻ ജ്യൂസ് നൽകിയെന്ന ബാങ്ക് ജീവനക്കാരിയുടെ പരാതിയെ തുടർന്നാണ് കഴിഞ്ഞ ദിവസം രാത്രി കോർപ്പറേഷൻ ഹെൽത്ത് വിഭാഗം മെഡിക്കൽകോളേജ് പരിസരത്തുള്ള പങ്കായം റെസ്റ്റോറന്റിൽ കയറി പരിശോധന നടത്തിയത്. ബാങ്ക് ജീവനക്കാരിയുടെ പരാതി ശരിവെച്ച് പഴകിയ പഴങ്ങളാണ് കോർപ്പറേഷൻ നൈറ്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ പിടികൂടിയത്. പിടികൂടിയ പഴങ്ങൾ ആരോഗ്യവിഭാഗം നശിപ്പിക്കുകയും പങ്കായം റെസ്റ്റോറന്റിനു പിഴ ചുമത്തുകയും ചെയ്തു.

കേടായ ഭക്ഷണ സാധനങ്ങൾ ഉപയോഗിച്ച് ജ്യൂസുകളും മറ്റും തയ്യാറാക്കുന്നതിനെതിരെ പങ്കായത്തിനു കോർപറേഷൻ ആരോഗ്യ വിഭാഗം നോട്ടീസ് നൽകിയിട്ടുണ്ട്. പഴകിയ ജ്യൂസ് നൽകിയ സംഭവത്തിൽ കോർപ്പറെഷന് യുവതി പരാതി നൽകിയിരുന്നില്ല. ഫുഡ് സേഫ്റ്റി വിഭാഗത്തിനാണ് പരാതി നൽകിയത്. ഫുഡ് സേഫ്റ്റി വിഭാഗം കോർപറെഷന് പരാതി കൈമാറിയിരുന്നില്ല. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ തുടർ നടപടികളും വന്നില്ല. പക്ഷെ യുവതി സംഭവം ഫെയ്‌സ് ബുക്ക് പോസ്റ്റ് ആക്കിയിരുന്നു.

പങ്കായത്തിൽ നിന്നും പഴകിയ ജ്യൂസ് നൽകി എന്ന് ഫെയ്‌സ് ബുക്ക് പോസ്റ്റ് ചെയ്തതോടെ ഇത് വൈറലായി. കോർപറേഷൻ ഹെൽത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഐപി ബിനുവിനു ഈ പോസ്റ്റ് ചിലർ ഷെയർ ചെയ്ത് നൽകുകയായിരുന്നു. ഐ.പി.ബിനുവിന്റെ നിർദ്ദേശം വന്നതോടെയാണ് കോർപ്പറേഷൻ ആരോഗ്യവിഭാഗം നൈറ്റ് സ്‌ക്വാഡ് പങ്കായത്തിൽ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് പഴകിയ പഴങ്ങൾ പങ്കായത്തിൽ നിന്നും പിടികൂടിയത്.

കഴിഞ്ഞ പതിനെട്ടിനാണ് ബാങ്ക് ജീവനക്കാരി പങ്കായത്തിൽ നിന്നും തണ്ണിമത്തൻ ജ്യൂസ് കഴിച്ചത്. പഴകിയ കേടായ തണ്ണിമത്തൻ ഉപയോഗിച്ചുള്ള ജ്യൂസാണ് നൽകിയത് എന്ന് തിരിച്ചറിഞ്ഞാണ് ഇവർ പരാതിയുമായി പങ്കായത്തിൽ എത്തിയത്. പക്ഷെ ആശാവഹമല്ലാത്ത പ്രതികരണമാണ് അവർ നടത്തിയത്. 'മുറിച്ചു നോക്കി കഴിച്ചതിന് ശേഷം ജ്യൂസ് അടിക്കാൻ കഴിയില്ലാ എന്നാണ് പങ്കായം അധികൃതർ പറഞ്ഞത്. പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ ക്ഷമാപണം നടത്താതെ പണം തിരികെ നൽകാം എന്നാണ് പറഞ്ഞത്. പണം വേണ്ടെന്നു പറഞ്ഞപ്പോൾ പോയി പരാതി നൽകാനും പറഞ്ഞു. ഇതോടെയാണ് ക്ഷുഭിതയായ ബാങ്ക് ജീവനക്കാരി പരാതിയുമായി ഫുഡ് സേഫ്റ്റി അധികൃതരെ സമീപിച്ചത്.

ജ്യൂസിന്റെ സാമ്പിൾ നൽകിയപ്പോൾ ഇത്ര കുറച്ച് സാമ്പിൾ മതിയാകില്ലെന്നാണ് ഫുഡ് സേഫ്റ്റി അധികൃതർ പറഞ്ഞതെന്നാണ് പരാതിക്കാരി മറുനാടനോട് പറഞ്ഞത്. ഞങ്ങൾ വാർത്ത നൽകാം എന്ന് പറഞ്ഞപ്പോൾ ഈ കാര്യത്തിൽ നടപടി വരുമെന്നാണ് അറിഞ്ഞത് എന്നും അവർ പറഞ്ഞു.

യുവതി നൽകിയ പരാതിയിൽ പറയുന്നത്:

കഴിഞ്ഞ 18 നു മെഡിക്കൽ കോളെജിനടുത്തുള്ള പങ്കായത്തിൽ നിന്ന് തണ്ണിമത്തൻ ജ്യൂസ് വാങ്ങിയിരുന്നു. കുടിച്ചു നോക്കിയപ്പോൾ കേടായ തണ്ണിമത്തൻ ആണെന്ന് മനസിലായി.

ജ്യൂസ് തന്നത് അക്വാഫിനാ മിനറൽ വാട്ടർ കുപ്പിയിലായിരുന്നു. പരാതി പറയാൻ പോയപ്പോൾ ലഭിച്ച അനുഭവം നല്ലതായിരുന്നില്ല. മുറിച്ച് നോക്കി കഴിച്ചതിനു ശേഷം ജ്യൂസ് അടിക്കാൻ കഴിയില്ലാ എന്നാണ് അവർ പറഞ്ഞത്. പരാതി കൊടുക്കും എന്ന് പറഞ്ഞപ്പോൾ റീഫണ്ട് ചെയ്യാം എന്ന് പറഞ്ഞു. കാശ് വേണ്ടെന്നു പറഞ്ഞപ്പോൾ പരാതി നൽകാൻ പറയുകയും ചെയ്തു. അതിനാലാണ് പരാതി നൽകിയത്. ജ്യൂസിന്റെ സാമ്പിളും ഹോട്ടൽ ബില്ലും ഒപ്പം വച്ചിട്ടുണ്ട്-പരാതിയിൽ യുവതി പറയുന്നു.

പക്ഷെ യുവതിയുടെ നടപടിയിൽ നടപടി വൈകിയതോടെയാണ് കോർപറേഷൻ ആരോഗ്യവിഭാഗം ഐപിബിനുവിന്റെ നിർദ്ദേശപ്രകാരം പങ്കായത്തിൽ കയറി പരിശോധന നടത്തിയത്. പിഴയടക്കലും താക്കീതും മാത്രമാണ് നൽകിയത്. പക്ഷെ ഇനിയും പരിശോധനകൾ തുടരും. അവർ പഴകിയ ജ്യൂസും ഭക്ഷണ സാധനങ്ങളും നൽകുന്നോ എന്ന് ഇനിയും പരിശോധനകൾ നടത്തും-ഐ.പി.ബിനു മറുനാടനോട് പറഞ്ഞു. ഫൈൻ പങ്കായം അധികൃതർ അടച്ചിട്ടുണ്ട്. പഴങ്ങൾ ആരോഗ്യവിഭാഗം നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്-ബിനു പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP