Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വേദനസംഹാരികളും സ്റ്റിറോയിഡുകളും ചേർത്ത് വ്യാജ ആയൂർവേദമരുന്നു നിർമ്മിച്ച് വില്പന നടത്തുന്ന ഹരീന്ദ്രൻനായരെ മെഡിക്കൽ കൗൺസിലിൽ നിന്ന് പുറത്താക്കണമെന്ന് വൈദ്യമഹാസഭ; പങ്കജകസ്തൂരിക്കായി മലേഷ്യയിൽ നൽകിയ വ്യാജരേഖയിൽ മറുനാടൻ പുറത്തു വിട്ട കേസെടുക്കൽ വാർത്ത വിവാദ കൊടുങ്കാറ്റാകുന്നു; പങ്കജകസ്തൂരിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ

വേദനസംഹാരികളും സ്റ്റിറോയിഡുകളും ചേർത്ത് വ്യാജ ആയൂർവേദമരുന്നു നിർമ്മിച്ച് വില്പന നടത്തുന്ന ഹരീന്ദ്രൻനായരെ മെഡിക്കൽ കൗൺസിലിൽ നിന്ന് പുറത്താക്കണമെന്ന് വൈദ്യമഹാസഭ; പങ്കജകസ്തൂരിക്കായി മലേഷ്യയിൽ നൽകിയ വ്യാജരേഖയിൽ മറുനാടൻ പുറത്തു വിട്ട കേസെടുക്കൽ വാർത്ത വിവാദ കൊടുങ്കാറ്റാകുന്നു; പങ്കജകസ്തൂരിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വേദനസംഹാരികളും സ്റ്റിറോയിഡുകളും ചേർത്ത് വ്യാജ ആയൂർവേദമരുന്നു നിർമ്മിച്ച് വില്പന നടത്തുന്ന തിരുവനന്തപുരം കാട്ടാക്കടയിലെ പങ്കജകസ്തൂരി ഹെർബൽസ് ഉടമയും ആയൂർവേദ ഡോക്ടർമാരുടെ സംഘടനാനേതാവുമായ ഡോ. ഹരീന്ദ്രൻനായരെ ട്രാവൻകൂർ- കൊച്ചി മെഡിക്കൽ കൗൺസിലിൽ നിന്ന് പുറത്താക്കണമെന്ന് വൈദ്യമഹാസഭ. കാര്യകാരണങ്ങൾ നിരത്തിയാണ് വൈദ്യമഹാ സഭ ഇത്തരത്തിൽ ഒരു ആവശ്യം മുമ്പോട്ട് വയ്ക്കുന്നത്. പങ്കജകസ്തൂരിക്കായി മലേഷ്യയിൽ നൽകിയ വ്യാജരേഖാ വിവാദം മറുനാടൻ പുറത്തു വിട്ടിരുന്നു. ഈ വിഷയത്തിൽ പങ്കജ കസ്തൂരിയ്‌ക്കെതിരെ എഫ് ഐ ആറും ഇട്ടു. ഈ സാഹചര്യത്തിലാണ് വൈദ്യമഹാ സഭയുടെ ആവശ്യം.

പങ്കജ കസ്തൂരി ഹെർബൽസ് ഉടമയായ ഡോ. ഹരീന്ദ്രൻനായർ ബി.എ.എം.എസ് കേരളത്തിലെ മെഡിക്കൽ രംഗത്തെ നിയന്ത്രിക്കുന്ന ട്രാവൻകൂർ- കൊച്ചി മെഡിക്കൽ കൗൺസിലിൽ അംഗമാണ്. വ്യാജചികിത്സ തടയാനും വ്യാജമരുന്നു നിർമ്മാണം തടയാനുമായി പ്രവർത്തിക്കുന്ന സർക്കാർ സംവിധാനത്തിന്റെ പ്രതിനിധിയായി വ്യാജ മരുന്നുകച്ചവടക്കാരനെ ഇരുത്തുന്നത് വ്യാജ ഡിഗ്രിയും സങ്കര ചികിത്സയുമായി ഗമ കാണിക്കുന്ന ആയൂർവേദ ഡോക്ടർമാർക്ക് അഭിമാനമായിരിക്കാം. പക്ഷേ ലോകം അംഗീകരിക്കുന്നതും ലോകത്തെ ഏതു രാജ്യത്തുചെന്നാലും വിലയും നിലയുമുള്ള എം.ബി.ബി. എസ് സർട്ടിഫിക്കറ്റ് നൽകുന്നതുമായ കേരള സംസ്ഥാനത്തിനും കേരള ആരോഗ്യവകുപ്പിനും അപമാനമാണെന്ന് വൈദ്യമഹാ സഭ ആരോപിക്കുന്നു.

പങ്കജകസ്തൂരി മലേഷ്യക്കാരെയും പറ്റിച്ചതായി അവിടത്തെ സർക്കാർ നൽകിയ പരാതിയിൽ തെളിഞ്ഞിരിക്കുന്നു. അലോപ്പതി മരുന്നുചേർത്ത ആയൂർവേദമരുന്ന് നൽകി ഇന്ത്യാമഹാരാജ്യ ത്തേയും ഇന്ത്യയിലെ ആയൂർവേദമരുന്നു നിർമ്മാണത്തേയും അപകീർത്തിപ്പെടുത്തുകയും വിലയിടി ക്കുകയും ചെയ്തിരിക്കുന്നു. ഡോ. ഹരീന്ദ്രൻനായരെ ട്രാവൻകൂർ - കൊച്ചി മെഡിക്കൽ കൗൺസിലിൽ നിന്ന് പുറത്താക്കാൻ സർക്കാർ അടിയന്തിര നടപടിയെടുക്കണമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി ഇതിനായി അടിയന്തിര നടപടി സ്വീകരിക്കണ മെന്നും വൈദ്യമഹാസഭ ആവശ്യപ്പെടുന്നു. ഡോ. ഹരീന്ദ്രൻനായർ കേരളത്തിലെ ആയൂർവേദ മരുന്നു നിർമ്മാതാക്കളുടെ സംഘടനയുടെ സംസ്ഥാന നേതാവാണ്. ഈ വിഷയത്തിൽ സംഘടനാ നേതാവും സീതാറാം എം.ഡിയുമായ ഡോ. രാമനാഥൻ നിലപാട് വ്യക്തമാക്കണമെന്നും വൈദ്യമഹാ സഭ ആവശ്യപ്പെട്ടു.

കേരളത്തിലെ മുപ്പതിനായിരം ആയൂർവേദ ഡോക്ടർമാരുടെ സംഘടനയായ ആയൂർവേദ മെഡിക്കൽ അസോസിയേഷൻ നിലപാട് വ്യക്തമാക്കണം. യാതൊരു പരിശോധനയുമില്ലാതെ ഇതരസംസ്ഥാന ങ്ങളിൽ നിന്ന് ആയൂർവേദമരുന്ന് എത്തിച്ച് മുപ്പത് ശതമാനം കമ്മിഷൻ കൈയിലെടുത്തശേഷം വില്പന നടത്തുന്ന എ.എം.എ.ഐ നേതാക്കൾക്ക് മിണ്ടാട്ടമോ ഉരിയാട്ടമോ ഉണ്ടെങ്കിൽ മറുപടി പറയണം. ആസ്ത്മക്കുള്ള മരുന്നിൽ അസ്താലിൻ ചേർത്ത് വിൽക്കുന്നതായി നേരത്തേ ഡ്രഗ്‌സ് വകുപ്പ് സംസ്ഥാന ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. പക്ഷേ ഡോ. ഹരീന്ദ്രൻ നായരുടെ രാഷ്ട്രീയ സ്വാധീനം കൊണ്ട് കേസ് തേച്ചുമാച്ചു കളയുകയായിരുന്നുവെന്നും വൈദ്യമഹാ സഭ കുറ്റപ്പെടുത്തി.

അസ്ഥിതേയ്മാനം മാറ്റാൻ അലോപ്പതിയിൽ ചികിത്സയില്ല. അസ്ഥി മജ്ജ തീർന്ന് തരുണാസ്ഥി തേഞ്ഞു തീർന്നവർക്ക് വേദന സംഹാരികളും സ്റ്റിറോയിഡുകളും ചേർത്ത പങ്കജകസ്തൂരി ഓർത്തോ ഹെർബ് നൽകിയാൽ അസ്ഥിതേയ്മാനം മാറുമോയെന്ന് കേരളത്തിലെ ആയൂർവേദ ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളർ ജയ. വി. ദേവ് വ്യക്തമാക്കണം. തന്റെ സഹപാഠിക്ക് ഓർത്തോ ഹെർബ് എന്ന പേരിൽ മരുന്നു വില്പനക്ക് ലൈസൻസ് നൽകിയത് ആരാണെന്ന് വ്യക്തമാക്കേണ്ട ചുമതലയിൽ നിന്ന് മുൻ ആയൂർവേദ ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളറും തിരുവനന്തപുരം ആയൂർവേദ കോളജിലെ പ്രഫസറുമായിരുന്ന ഡോ. വിമലക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും വൈദ്യമഹാസഭ പറയുന്നു.

മലയാളം ചാനലുകളിൽ രാപ്പകൽ നിരന്തരമായും നിർഭയമായും അസ്ഥിതേയ്മാനത്തിനുള്ള പ്രതിവിധി യായി പരസ്യത്തിലൂടെ നിർദ്ദേശിക്കുന്ന മരുന്നാണ് പങ്കജകസ്തൂരിയുടെ ഓർത്തോ ഹെർബ് ടാബ്ലറ്റും പെയിൻഓയിലും. കേരളത്തിൽ വിൽക്കുന്ന ഓർത്തോ ഹെർബ് ടാബ്ലറ്റും പെയിൻഓയിലും മലേഷ്യ യിലേക്ക് കയറ്റി അയച്ചിരുന്നു. മലേഷ്യൻ സർക്കാർ ലാബിൽ പരിശോധിച്ചപ്പോഴാണ് പങ്കജകസ്തൂരി ഓർത്തോ ഹെർബ്ടാബ്ലറ്റിൽ പെയിൻ ഓയിലും സ്റ്റിറോയിഡും ചേർത്തതായി ലാബ് റിസൾട്ട് വന്നത്. ഇതേതുടർന്ന് സർട്ടിഫിക്കറ്റുകളുടെ കോപ്പി കേരളത്തിലെ ആയൂർവേദ ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോ ളർക്ക് പരിശോധക്കായി കൈമാറി. ഡ്രഗ്‌സ് വകുപ്പ് നടത്തിയ പരിശോധനയിൽ അവർ നൽകിയ സർട്ടിഫിക്കറ്റ് തിരുത്തിയെന്നും വ്യാജസർട്ടിഫിക്കറ്റാണ് പങ്കജകസ്തൂരി മലേഷ്യയിൽ നൽകിയ തെന്നും കണ്ടെത്തുകയായിരുന്നു.

ഇതേതുടർന്ന് പങ്കജകസ്തൂരി ഉടമ ഡോ. ഹരീന്ദ്രൻനായർക്കെതിരേ വഞ്ചനയക്കും ചതിക്കും സർക്കാർ സർട്ടിഫിക്കറ്റ് തിരുത്തിയതിനും എതിരേ കേസെടുക്കാൻ നിർദ്ദേശിക്കുകയും കാട്ടാക്കട പൊലീസ് കേസെടുക്കുകയുംചെയ്തു. ഈ സാഹചര്യത്തിലാണ് വിമർശനവുമായി വൈദ്യമഹാ സഭയും രംഗത്ത് വന്നത്. മറുനാടനാണ് വാർത്ത പുറത്തുവിട്ടത്. എന്നാൽ മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഈ വാർത്ത മുക്കി. വൈദ്യമഹാ സഭയുടെ പത്രക്കുറിപ്പും ആരും നൽകിയില്ല. പങ്കജകസ്തൂരിക്കെതിരെ കൂടുതൽ അന്വേഷണം നടത്തണമെന്നും വൈദ്യമഹാ സഭ ആവശ്യപ്പെടുന്നു.

ഓർത്തോ ഹെർബ് കഴിക്കുന്നവർക്ക് ഉറക്കം വരുന്നു. ക്ഷീണം ഉണ്ടാകുന്നു. ഉറക്ക ഗുളികയോ വേദന സംഹാരിയോ കഴിക്കുന്‌പോഴാണ് ഉണ്ടാകുന്നത്. ഓർത്തോ ഹെർബ് കഴിക്കുന്നവർക്ക് ഉറക്കംവരാനും പെട്ടെന്ന് വേദനമാറാനും സഹായിക്കുന്ന ഏതു ആയൂർവേദമരുന്നാണ് ചേർത്തിട്ടുള്ളതെന്നു പറയാ നുള്ള ഉത്തരവാദിത്തം ഡ്രഗസ് വകുപ്പിലേയും മരുന്നുപരിശോധന നടത്തുന്ന സംസ്ഥാന പബ്ലിക് ലാബിലെയും ഉദ്യോഗസ്ഥർ തയാറാകണമെന്നാണ് ആവശ്യം.

ഓർത്തോഹെർബ് എന്ന മരുന്നു കഴിച്ചാൽ അസ്ഥി തേയ്മാനം മാറുമെന്ന് സർട്ടിഫിക്കറ്റ് നൽകിയ വിദഗ്ധ സമിതിയിൽ ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളറും തിരുവനന്തപുരം ആയൂർവേദ കോളേജിലെ പ്രൊഫസർമാരും ആണ് പ്രതിനിധികൾ. ലോകത്ത് ഇതേവരെ ഒരു രാജ്യത്തും മരുന്നു കണ്ടുപിടിച്ചിട്ടി ല്ലാത്ത അസ്ഥി തേയ്മാനത്തിന് പങ്കജ കസ്തൂരിയുടെ ഓർത്തോ ഹെർബ് കഴിച്ചാൽ പരിഹാരമാകുമെന്ന് വില്പന സർട്ടിഫിക്കറ്റ് നൽകിയത് ഇവരാണ്. ഓർത്തോ ഹെർബിൽ ഉറക്കമുണ്ടാക്കാനും പെട്ടെന്ന് വേദന മാറ്റാനും കഴിയുന്ന ഏത് മരുന്ന് ചേർക്കാനാണ് വിദഗ്ധ സമിതി അനുമതി നൽകിയതെന്ന് തിരുവനന്തപുരം ആയൂർവേദ കോളജിലെ ആയൂർവേദ വിദഗ്ധരായ പ്രൊഫസർമാരും സമൂഹത്തോട് വിശദീകരിക്കണമെന്നും വൈദ്യമഹാസഭ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP