Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജൽപൈഗുരിയിൽ നാടൻപാട്ടുകാരൻ ആത്മഹത്യ ചെയ്തത് ഇന്ത്യയിൽ നിന്നും പുറത്താക്കപ്പെടുമോ എന്ന ഭയം കൊണ്ട്? എൻആർസിയുടെ പേരിൽ ഇതുവരെ ആത്മഹത്യ ചെയ്തത് പത്തോളം ആളുകൾ; ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തുന്ന പരാമർശവുമായി ബിജെപി നേതാക്കൾ; ഇത്രയും നാൾ ജീവിച്ച നാട്ടിൽ നിന്നും പുറത്താക്കപ്പെടുമോ എന്ന് ഭയന്ന് അതിർത്തിയിലെ ജനങ്ങൾ

ജൽപൈഗുരിയിൽ നാടൻപാട്ടുകാരൻ ആത്മഹത്യ ചെയ്തത് ഇന്ത്യയിൽ നിന്നും പുറത്താക്കപ്പെടുമോ എന്ന ഭയം കൊണ്ട്? എൻആർസിയുടെ പേരിൽ ഇതുവരെ ആത്മഹത്യ ചെയ്തത് പത്തോളം ആളുകൾ; ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തുന്ന പരാമർശവുമായി ബിജെപി നേതാക്കൾ; ഇത്രയും നാൾ ജീവിച്ച നാട്ടിൽ നിന്നും പുറത്താക്കപ്പെടുമോ എന്ന് ഭയന്ന് അതിർത്തിയിലെ ജനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ജൽപൈഗുരി: ഇന്ത്യയിൽ നിന്നും പുറത്താക്കപ്പെടുമോ എന്ന ഭയത്താൽനാടൻപാട്ടുകാരൻ ആത്മഹത്യ ചെയ്തു. പൗരത്വം തെളിയിക്കാനുള്ള രേഖകളെ കുറിച്ചുള്ള ആധിയെ തുടർന്ന് 69കാരനായ സഹാബുദ്ദീൻ മുഹമ്മദ് ആണ് ആത്മഹത്യ ചെയ്തത്. ബംഗാളിലെ അതിർത്തി ഗ്രാമമായ ജൽപൈഗുരിയിലാണ് സംഭവം. വ്യാഴാഴ്ച വീടിനടുത്തുള്ള മരത്തിൽ തൂങ്ങിമരിക്കുക ആയിരുന്നു സഹാബുദ്ദീൻ മുഹമ്മദ്. പൗരത്വ ബിൽ പാർലമെന്റിൽ എത്തിയതു മുതൽ അസ്വസ്ഥനായിരുന്നു ഇയാൾ. മുസ്ലിംകളെ കൂട്ടത്തോടെ പുറത്താക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ നീക്കത്തെ തുടർന്ന് വല്ലാത്ത മനപ്രയാസത്തിലായിരുന്നു ഇയാൾ. ഇത്രയും നാൾ ജീവിച്ച നാട്ടിൽ നിന്നും പുറത്താക്കപ്പെടുമോ എന്ന ഭയമായിരുന്നു ഇയാൾക്ക്.

കഴിഞ്ഞ കുറച്ച് ദിവസമായി പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾക്കായി ആവർത്തിച്ച് തെരച്ചിൽ നടത്തുകയായിരുന്നു അദ്ദേഹമെന്ന് വീട്ടുകാർ പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പരിഭ്രാന്തനായി കാണപ്പെട്ടിരുന്ന ഇയാൾ ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്നതിനായി സ്വന്തം രേഖകളെല്ലാം തെരയുകയായിരുന്നു ഇയാളെന്ന് ബന്ധുക്കൾ പറയുന്നു. ഇയാൾക്ക് മൂന്ന് മക്കളുണ്ട്.

അതേസമയം പൗരത്വ ബില്ലും ബിജെപി നേതാക്കൾ നിരന്തരം NRC -യെ കുറിച്ച് പറയുന്നതും അതിർത്തി ജില്ലകളിലെ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തിയിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ കണക്കനുസരിച്ച് NRC -യുമായി ബന്ധപ്പെട്ട് ഇതുവരെ ഏകദേശം പത്തോളം ആളുകൾ മരിച്ചുവെന്നാണ് പറയുന്നത്. അതിൽ അഞ്ചുപേരും മരിച്ചത് ജൽപൈഗുരിയിലാണ്. അതിർത്തി ഗ്രാമങ്ങളിലെ ആത്മഹത്യയും ബിജെപി നേതാക്കളുടെ പ്രസ്താവനയും അതിർത്തിയിലെ ജനങ്ങളെ വല്ലാതെ ഭയപ്പെടുത്തിയിരിക്കുകയാണ്.

അറിയപ്പെടുന്ന ഒരു നാടൻപാട്ട് കലാകാരനായിരുന്നു സഹാബുദ്ദീൻ. 'പരിഭ്രാന്തി കൊണ്ട് അദ്ദേഹം സ്വന്തം ജീവനെടുത്തുവെന്നത് വേദനാജനകമാണ്' എന്ന് ജൽപൈഗുരിയിൽ ഗവേഷകനായ ഉമേഷ് ശർമ്മ പറയുന്നു. താൻ ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കാനായി ഭൂമിയുമായി ബന്ധപ്പെട്ട ചില രേഖകൾ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സൊഹാബുദ്ദീൻ. ന്നൊൽ രേഖകൾക്കായി തിര്ചചിൽ നടത്തിയെങ്കിലും അത് കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ നിരാശനായ ഇയാൾ വീടിന് സമീപമുള്ള മരത്തിൽ തൂങ്ങി മരിക്കുക ആയിരുന്നു.

അന്നന്നത്തെ അന്നം കണ്ടെത്താൻ വീടിനടുത്ത് അദ്ദേഹമൊരു കൊച്ചുകട കൂടി നടത്തിയിരുന്നുവെന്ന് സഹാബുദ്ദീന്റെ മരുമകൻ അലിമുൽ അലാം പറയുന്നു. ''ഭൂമിയുമായി ബന്ധപ്പെട്ട ചില രേഖകൾ കണ്ടെത്താൻ ശ്രമിച്ചിട്ട് അദ്ദേഹത്തിനതിന് കഴിഞ്ഞില്ല. ടിവിയിലൂടെ അദ്ദേഹം എന്നും ചഞഇ -യുമായി ബന്ധപ്പെട്ട വാർത്തകൾ കാണുന്നുണ്ടായിരുന്നു. ആ രേഖകൾ കണ്ടെത്താനായില്ലെങ്കിൽ തനിക്ക് തന്റെ പൗരത്വം തെളിയിക്കാനാകില്ലല്ലോ എന്ന് അദ്ദേഹം നിരന്തരം വേവലാതിപ്പെട്ടിരുന്നു. ചില നേതാക്കളുടെ സമീപകാലത്തെ പ്രസ്താവനകളും അദ്ദേഹത്തെ ഭയപ്പെടുത്തിയിരുന്നു'' - അലിമുൽ പറയുന്നു.

സഹാബുദ്ദീന് ഒരു മകനും രണ്ട് പെൺമക്കളുമാണ്. അവർ പറയുന്നത് പിതാവ് ചില രേഖകൾക്കായി തെരച്ചിലിലായിരുന്നുവെന്നാണ്. വ്യാഴാഴ്ച ബന്ധുക്കൾ അദ്ദേഹത്തെ വീട്ടിൽ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. NRC -യുമായി ബന്ധപ്പെട്ട് നിരന്തരം മംമ്താ ബാനർജി പ്രസ്താവനകളിറക്കുന്നുണ്ട്, ബോധവൽക്കരണ ക്യാമ്പയിനുകളുമുണ്ടാകുന്നുണ്ട്. എങ്കിലും ജനങ്ങൾക്കിടയിലെ ഭീതി ഒഴിയുന്നില്ലെന്നാണ് സഹാബുദ്ദീന്റെ ആത്മഹത്യ തെളിയിക്കുന്നത്.

സൊഹാബുദ്ദീന്റെ മരണത്തിൽ അന്വേഷണമാരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വിഷാദത്തെ തുടർന്നാണ് ഇയാൾ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. കേസ് അന്വേഷിച്ചു വരികയാണെന്ന് ജൽപൈഗുരി അസിസ്റ്റന്റ് എസ് പി വൈ. ശ്രീകാന്ത് പറയുന്നു. സഹാബുദ്ദീന് മുമ്പ് നാലുപേർ ജൽപൈഗുരിയിൽ മാത്രം NRC യുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

തൃണമൂൽ നേതാവും ജൽപൈഗുരി ജില്ലാ പരിഷത്ത് ഡെപ്യൂട്ടി ചീഫുമായ ദുലാൽ ദേബ്‌നാത് പറയുന്നത് ഈ ആത്മഹത്യകൾക്കെല്ലാം കാരണം ബിജെപി നേതാക്കൾ NRC -യുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളാണ് എന്നാണ്. സഹാബുദ്ദീൻ അങ്ങനെയാണ് ആത്മഹത്യ ചെയ്തത്. ആളുകളെല്ലാം പരിഭ്രാന്തരാണ് എന്നും ദേബ്‌നാത് പറയുന്നു. എന്നാൽ, ബിജെപി നേതാവായ ദേബാസിസ് ചക്രബർത്തി ഭൂമിതർക്കവുമായി ബന്ധപ്പെട്ടാണ് സഹാബുദ്ദീൻ ആത്മഹത്യ ചെയ്തത് എന്നും പറഞ്ഞ് അതിനെ തള്ളിക്കളയുകയായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP