Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആചാരങ്ങൾ പാലിക്കാതെയുള്ള ശബരീശ ദർശനത്തിലൂടെ ഭക്തർക്ക് ആത്മസംതൃപ്തിയോ ആത്മനിർവൃതിയോ ലഭിക്കില്ല; ശബരിമലയിൽ ഭക്തരെ ആചാരലംഘനത്തിന് നിർബന്ധിക്കുന്നുവെന്ന് പന്തളം കൊട്ടാരം

ആചാരങ്ങൾ പാലിക്കാതെയുള്ള ശബരീശ ദർശനത്തിലൂടെ ഭക്തർക്ക് ആത്മസംതൃപ്തിയോ ആത്മനിർവൃതിയോ ലഭിക്കില്ല; ശബരിമലയിൽ ഭക്തരെ ആചാരലംഘനത്തിന് നിർബന്ധിക്കുന്നുവെന്ന് പന്തളം കൊട്ടാരം

ശ്രീലാൽ വാസുദേവൻ

പന്തളം: ശബരിമലയിൽ ഭക്തരെ ആചാരലംഘനത്തിന് ദേവസ്വം ബോർഡ് നിർബന്ധിക്കുന്നുവെന്ന ആരോപണവുമായി പന്തളം കൊട്ടാരം. ആചാരങ്ങളനുഷ്ഠിക്കുന്നതിനു നിയന്ത്രണവും വിലക്കുമേർപ്പെടുത്തുന്നതിലൂടെ ഭക്തരെ ആചാരലംഘനത്തിനു നിർബന്ധിക്കുകയാണെന്നു പന്തളം കൊട്ടാരം നിർവ്വാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ്മ, സെക്രട്ടറി എൻ. നാരായണ വർമ്മ എന്നിവർ പ്രസ്താവിച്ചു.

തീർത്ഥാടനത്തിന്റെ ആത്മാവാണ് ആചാരാനുഷ്ഠാനങ്ങൾ. തന്നെ കാണുവാൻ എത്തുന്നവർക്കായി ഭഗവാൻ അയ്യപ്പൻ തന്നെ ഉപദേശിച്ചതാണ് അനുഷ്ഠാന വിധികൾ. അതനുസരിച്ചാണു നൂറ്റാണ്ടുകളായി തീർത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ വിലക്കും നിയന്ത്രണങ്ങളുമേർപ്പെടുത്തുന്നതിലൂടെ തീർത്ഥാടനത്തിന്റെ അന്തഃസത്ത തന്നെ ഇല്ലാതാകുന്നു.

പമ്പാസ്നാനം, പിതൃതർപ്പണ കർമങ്ങൾ, പമ്പാസദ്യ, പമ്പ വിളക്ക്, ഗുരുദക്ഷിണ, വിരിവെച്ചുള്ള ഭജന, കർപ്പൂരാഴി, നെയ്യഭിഷേകം, ഇവയെല്ലാം നടത്തി വേണം ഭക്തർ തീർത്ഥാടനം പൂർത്തിയാക്കേണ്ടത്. ഈ ആചാരങ്ങൾ പാലിക്കാതെയുള്ള ശബരീശ ദർശനത്തിലൂടെ ഭക്തർക്ക് ആത്മസംതൃപ്തിയോ ആത്മനിർവൃതിയോ ലഭിക്കില്ല. നൂറ്റാണ്ടുകളായുള്ള ആചാരങ്ങൾ പാലിക്കേണ്ട ഉത്തരവാദിത്വം ദേവസ്വം ബോർഡിനുണ്ട്. അവർ തന്നെ ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്നതു ഭക്തർക്ക് ആശങ്കയും വേദനയുമാണുണ്ടാക്കുന്നത്.

കോവിഡ് മഹാമാരിയുടെ വ്യാപനം കാരണം തീർത്ഥാടനത്തിന്റെ കാതലായ ആചാരങ്ങൾക്കുള്ള വിലക്കുകളിൽ ഇളവു നൽകാൻ കഴിയില്ലെങ്കിൽ, ആചാരങ്ങൾ പാലിച്ചുള്ള തീർത്ഥാടനം സാധിക്കുന്ന കാലം വരെ ഭക്തർ സ്വന്തം ഭവനത്തെ സന്നിധാനമാക്കി വ്രതാനുഷ്ഠാനങ്ങോടെ ഭഗവാനെ പ്രാർത്ഥിക്കണം. ലോകമാകെ വ്യാപിച്ചിട്ടുള്ള മഹാമാരിയിൽ നിന്നു മുക്തി ലഭിക്കുവാൻ ഒരുമിച്ചു ഭഗവാനോടു പ്രാർത്ഥിക്കാമെന്നും പന്തളം കൊട്ടാരം ഭാരവാഹികൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP