Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'നിനക്ക് വീടും സ്ഥലവും തരാനല്ല പഞ്ചായത്ത് പ്രവർത്തിക്കുന്നത് '; പഞ്ചായത്ത് ഓഫീസിൽ വീടിന് അപേക്ഷ നൽകാനെത്തിയ ഭിന്നശേഷിക്കാരിയെ സെക്രട്ടറി അധിക്ഷേപിച്ചു; കളക്ടറുടെ ഉത്തരവ് ധിക്കരിച്ച് ഓഫീസിൽ നിന്നും ഇറക്കിവിട്ടെന്നും പരാതി

'നിനക്ക് വീടും സ്ഥലവും തരാനല്ല പഞ്ചായത്ത് പ്രവർത്തിക്കുന്നത് '; പഞ്ചായത്ത് ഓഫീസിൽ വീടിന് അപേക്ഷ നൽകാനെത്തിയ ഭിന്നശേഷിക്കാരിയെ സെക്രട്ടറി അധിക്ഷേപിച്ചു; കളക്ടറുടെ ഉത്തരവ് ധിക്കരിച്ച് ഓഫീസിൽ നിന്നും ഇറക്കിവിട്ടെന്നും പരാതി

വിഷ്ണു ജെജെ നായർ

പാലക്കാട്: വീടും സ്ഥലവും ആവശ്യപ്പെട്ട് അപേക്ഷ നൽകാനെത്തിയ ഭിന്നശേഷിക്കാരിയായ യുവതിയെ പഞ്ചായത്ത് സെക്രട്ടറി അധിക്ഷേപിച്ചതായി പരാതി. അഗളി സ്വദേശിയായ ഷമീറയാണ് പരാതിയുമായെത്തിയത്. തന്റെ പരാതി സ്വീകരിക്കാതെ ഇറക്കിവിട്ടെന്നും യുവതി പഞ്ചായത്ത് സെക്രട്ടറിയ്‌ക്കെതിരെ നൽകിയ പരാതിയിൽ പറയുന്നു.

പോളിയോ ബാധിച്ച്, വലത്തേ കാലിന്റെ ചലനശേഷി 60 ശതമാനം നഷ്ടപ്പെട്ട ഷമീറ, വീടിനും സ്ഥലത്തിനുമായി അഗളി പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പ്രണയ വിവാഹം കഴിച്ചതിന്റെ പേരിൽ വീട്ടുകാർ ഒറ്റപ്പെടുത്തി. മകനുണ്ടായി കുറച്ചു നാളുകൾക്ക് ശേഷം ഭർത്താവ് ഉപേക്ഷിച്ചു പോയതാണ്. കഴിഞ്ഞ പതിനൊന്ന് കൊല്ലമായി മകനോടൊപ്പം വാടക വീട്ടിലാണ് താമസം. തന്റെ ദുരിതം വിവരിച്ച് പാലക്കാട് കളകടർക്ക് കഴിഞ്ഞ ദിവസം ഷമീറ അപേക്ഷ നൽകി.

അപേക്ഷ പരിശോധിക്കാൻ കളക്ടർ മൃണ്മയി ജോഷി പഞ്ചായത്ത് സെക്രട്ടറിയോട് നിർദേശിച്ചു. അങ്ങനെയാണ് കഴിഞ്ഞ വാർഡ് വാർഡ് മെമ്പറോടൊപ്പം പഞ്ചായത്ത് സെക്രട്ടറിയെ കാണാൻ ഷമീറ പോയത്. നിനക്ക് വീടും സ്ഥലവും തരാനല്ല പഞ്ചായത്ത് പ്രവർത്തിക്കുന്നത് എന്ന് പറഞ്ഞ് സെക്രട്ടറി അപമാനിച്ച് തിരിച്ചയച്ചതായാണ് ഷമീറയുടെ പരാതി. അധിക്ഷേപിച്ച് ഇറക്കിവിട്ട സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ് ഷമീറ.

എന്നാൽ ഷമീറയെ അക്ഷേപിച്ചിട്ടില്ലെന്നും നിലവിലെ സാഹചര്യം വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. ലൈഫ് ഭവന പദ്ധതി സംബന്ധിച്ച് ഷമീറയ്ക്ക് വീട് നൽകുന്നതിലെ പ്രായോഗിക പ്രശ്‌നം അറിയിക്കുകയാണ് ചെയ്തതെന്ന് പഞ്ചായത്ത് സെക്രട്ടറി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP