Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ഇനി മൂന്നുമാസം മാത്രം; താൽക്കാലികക്കാരെ പിൻവാതിലിലൂടെ നിയമിച്ച് കൊഞ്ഞനം കുത്തി പിണറായി സർക്കാർ; പഞ്ചായത്ത് ലൈബ്രേറിയൻ പിഎസ് സി റാങ്ക് ഹോൾഡേഴ്സിന്റെ സമരം എട്ട് നാൾ പിന്നിട്ടിട്ടും തിരിഞ്ഞുനോക്കുന്നില്ല; പ്രതിഷേധമായി സെക്രട്ടേറിയറ്റ് മാർച്ച്

റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ഇനി മൂന്നുമാസം മാത്രം; താൽക്കാലികക്കാരെ പിൻവാതിലിലൂടെ നിയമിച്ച് കൊഞ്ഞനം കുത്തി പിണറായി സർക്കാർ; പഞ്ചായത്ത് ലൈബ്രേറിയൻ പിഎസ് സി റാങ്ക് ഹോൾഡേഴ്സിന്റെ സമരം എട്ട് നാൾ പിന്നിട്ടിട്ടും തിരിഞ്ഞുനോക്കുന്നില്ല; പ്രതിഷേധമായി സെക്രട്ടേറിയറ്റ് മാർച്ച്

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: താൽകാലിക നിയമനം കാരണം ജോലി നഷ്ടപ്പെടുന്നുവെന്ന് ആരോപിച്ച് പഞ്ചായത്ത് ലൈബ്രേറിയൻ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിത കാല സമരത്തിലാണ്. സമരം എട്ട് ദിവസം പിന്നിട്ടിരിക്കുന്നു. പഞ്ചായത്ത് ലൈബ്രേറിയൻ തസ്തികകളിലെ താൽകാലിക നിയമനം ചൂണ്ടിക്കാട്ടിയാണ് സമരം.

ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ താൽകാലിക ജീവനക്കാരെ നിയമിക്കുന്നതിനെതിരെ തദ്ദേശ സ്വയംഭരണ മന്ത്രിക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. തുടർന്നാണ് സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. ഇന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ നിന്നും സെക്രട്ടേറിയറ്റി്‌ന് മുമ്പിലേക്ക് പഞ്ചായത്ത് ലൈബ്രേറിയൻ റാങ്ക് ഹോൾഡേഴ്‌സ് മാർച്ച് നടത്തി.

പഞ്ചായത്തു ലൈബ്രേറിയൻ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്താത്ത സർക്കാർ നിലപാടിനെതിരായ അനശ്ചിത കാല സമരത്തിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് നടന്ന സെക്രട്രിയേറ്റ് മാർച്ചിൽ ഷാഫി പറമ്പിൽ എംഎൽഎ ,കെഎൽഎ പ്രസിഡന്റ് ഡോ. സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു

941 പഞ്ചായത്തുകളിലും പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്ന് തന്നെ നിയമനം നടത്തണം എന്നു ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. 614 പേരുള്ള റാങ്ക് ലിസ്റ്റിൽ നിന്നും ഇത് വരെ 6 പേർക്കാണ് നിയമനം ലഭിച്ചിട്ടുള്ളത്. 8 ദിവസമായി തുടരുന്ന സമരത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം. പല ജില്ലകളിലും നിയമനം തന്നെ നടക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

നിയമന ശതമാനം നിലവിൽ ഒരുശതമാനം മാത്രമാണ്. റാങ്കുലിസ്റ്റ് അവസാനിക്കാൻ കേവലം 3 മാസം മാത്രമാണ് ഉള്ളത്. എന്നാൽ, ഉദ്യോഗാർത്ഥികളുടെ പ്രശ്ങ്ങളോട് സർക്കാർ മുഖം തിരിക്കുകയാണ്.

ലൈബ്രേറിയൻ ഗ്രേഡ് 4 തസ്തികയിൽ പിഎസ്‌സി അപേക്ഷ ക്ഷണിച്ചത് 2016ലാണ്. 2018ൽ പരീക്ഷ നടത്തി. 2019 ഓഗസ്റ്റിൽ സംസ്ഥാനത്തെ 978 പഞ്ചായത്ത് ലൈബ്രറികളിലേക്കായി 613 ഉദ്യോഗാർഥികളുടെ റാങ്ക് പട്ടിക പുറത്തിറക്കി. എന്നാൽ റാങ്ക് പട്ടിക നിലവിലിരുന്നിട്ടും 2019ൽ പാർട്ട് ടൈം ജീവനക്കാരിൽ നിന്ന് യോഗ്യതയില്ലാത്ത 355 പേരെ സ്ഥിരപ്പെടുത്തിയതായി ഉദ്യോഗാർഥികൾ ആരോപിക്കുന്നു.

പഞ്ചായത്ത് ലൈബ്രറികളിൽ യോഗ്യതയുള്ള ലൈബ്രേറിയന്മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിമാർ സംസ്ഥാന സർക്കാരിന് കത്ത് നൽകിയിരുന്നു. മുഴുവൻ സമയ തസ്തിക അനുവദിച്ച് ലൈബ്രേറിയന്മാരെ നിയമിക്കാൻ തയ്യാറാകാത്ത സർക്കാർ അയോഗ്യരായ ജീവനക്കാരെ സ്ഥിരപ്പെടുത്തിയെന്നായിരുന്നു ആക്ഷേപം. റാങ്ക് പട്ടികയിൽ ഇടം നേടിയ ഭൂരിഭാഗം പേരും പ്രായപരിധി കഴിഞ്ഞതിനാൽ മറ്റൊരു തസ്തികയിൽ പരീക്ഷ എഴുതാൻ സാധിക്കാത്തവരാണെന്നും റാങ്ക് ഹോൾഡേഴ്‌സ് പറയുന്നു. കണ്ടിജന്റ് ലൈബ്രേറിയന്മാരായി സ്ഥിരപ്പെടുത്തിയ ആൾക്കാർക്കിടയിൽ 10 ആം ക്ലാസ്പാസ്സാകാത്തവർ പോലും ഉണ്ട്. ഈ പശ്ചാത്തലത്തിൽ താൽക്കാലികക്കാരെ മാറ്റി പിഎസ്‌സിയിൽ നിന്ന് നിയമനം നടത്തണമെന്നാണ് പിഎസ് സി റാങ്ക് ഹോൾഡേഴ്സിന്റെ മുഖ്യ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP