Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശബരിമല ഡ്യൂട്ടിക്കെത്തിയ ഡിവൈ.എസ്‌പി ട്രാക്ടറിൽ ലഗേജ് സന്നിധാനത്തേക്ക് കൊണ്ടുപോകണം; ആവശ്യം അറിയിച്ചപ്പോൾ ചട്ടം ചൂണ്ടിക്കാട്ടിയ വനംവകുപ്പ് ഉദ്യോഗസ്ഥയുടെ മറുപടി ഏമാന് സുഖിച്ചില്ല; 'ഇവിടെ ആണുങ്ങൾ ആരുമില്ലേ'യെന്ന് ചോദ്യം; 'ഞാൻ തന്നെ ചാർജ്' എന്ന മറുപടി കൊടുത്തിട്ടും മുറുമുറുപ്പ്

ശബരിമല ഡ്യൂട്ടിക്കെത്തിയ ഡിവൈ.എസ്‌പി ട്രാക്ടറിൽ ലഗേജ് സന്നിധാനത്തേക്ക് കൊണ്ടുപോകണം; ആവശ്യം അറിയിച്ചപ്പോൾ ചട്ടം ചൂണ്ടിക്കാട്ടിയ വനംവകുപ്പ് ഉദ്യോഗസ്ഥയുടെ മറുപടി ഏമാന് സുഖിച്ചില്ല; 'ഇവിടെ ആണുങ്ങൾ ആരുമില്ലേ'യെന്ന് ചോദ്യം; 'ഞാൻ തന്നെ ചാർജ്' എന്ന മറുപടി കൊടുത്തിട്ടും മുറുമുറുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

പമ്പ: ലിംഗ സമത്വത്തിനായി കേരളം വാദിക്കുമ്പോഴും പലപ്പോഴും ഇതൊന്നും എങ്ങും നടക്കില്ലെന്നതാണ് വാസ്തവം. സംസ്ഥാനത്തെ പൊലീസ് സേനയിൽ അടക്കം ലിംഗ സമത്വം പ്രശ്‌നമായി നിൽക്കുന്നുണ്ട്. സ്ത്രീകളായ ഉദ്യോഗസ്ഥരെ കണ്ടാൽ ഇപ്പോഴും ചൊറിച്ചിൽ പുറത്തിടക്കുന്നവരുണ്ട്. അത്തരമൊരു ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം പമ്പയിലമെത്തി.

പമ്പയിലെ വനംവകുപ്പ് ചെക്‌പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥയോട് പൊലീസിലെ ഒരു ഡിവൈ.എസ്‌പി മാന്യമല്ലാത്ത ചോദ്യം ഉന്നയിച്ചു എന്ന പരാതിയാണ് ഉണ്ടായിരിക്കുന്നന്നത്. ചട്ടം അനുസരിച്ച് മറുപടി നൽകിയപ്പോഴായിരുന്നു ഡിവൈഎസ്‌പി കലിപ്പിലായത്. വനിതാ ഉദ്യോഗസ്ഥയോട്, പൊലീസിലെ ഒരു ഡിവൈ.എസ്‌പി. ചോദിച്ചത് ഇങ്ങനെയായിരുന്നു: 'ഇവിടെ ആണുങ്ങളാരുമില്ലേ?' എന്ന്.

ചോദ്യംകേട്ട് ഉദ്യോഗസ്ഥ പകച്ചില്ല. 'ഞാൻ തന്നെ ചാർജ്' എന്ന് മറുപടിയും കൊടുത്തു. പുതുതായി ഡ്യൂട്ടിക്ക് ചേരാൻ വന്നതായിരുന്നു ഡിവൈ.എസ്‌പി. ശനിയാഴ്ച രാവിലെ ഒമ്പതിന് പമ്പയിലാണ് സംഭവം. ട്രാക്ടറിൽ അദ്ദേഹത്തിന് ലഗേജ് സന്നിധാനത്തേക്ക് കൊണ്ടുപോകണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ശനിയാഴ്ച ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ മൂന്നുവരെമാത്രമേ ട്രാക്ടർ ഓടിക്കാൻ അനുവാദമുള്ളൂ.

ഒമ്പതുമണിക്ക് ട്രാക്ടർ കടത്തിവിടണമെങ്കിൽ ശബരിമല സ്‌പെഷ്യൽ കമ്മിഷണർക്ക് അപേക്ഷ കൊടുത്ത് അനുവാദം വാങ്ങണം. വനിതാ ഉദ്യോഗസ്ഥ ഇത് ചൂണ്ടിക്കാട്ടിയതാണ് ഡിവൈ.എസ്‌പി.ക്ക് ഇഷ്ടക്കേടുണ്ടാക്കിയത്. ഇതുകണ്ട് അടുത്തേക്കുവന്ന മറ്റൊരു ഡിവൈ.എസ്‌പി.യുടെ പ്രതികരണവും മോശമായിരുന്നു. 'അല്ലെങ്കിലും ഇവർക്ക് ചൊറിച്ചിൽ കൂടുതലാ...' എന്നായി ഈ ഉദ്യോഗസ്ഥന്റെ വാദം.

ഒടുവിൽ, സ്‌പെഷ്യൽ കമ്മിഷണർക്ക് ഡിവൈ.എസ്‌പി. വാട്‌സാപ്പിൽ അപേക്ഷനൽകി. അദ്ദേഹം അനുമതി നൽകിയതോടെ ട്രാക്ടർ സന്നിധാനത്തേക്ക് തിരിച്ചു. ശബരിമല സ്‌പെഷ്യൽ കമ്മിഷണർക്ക് പമ്പ വനംവകുപ്പ് റെയ്ഞ്ച് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP