Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പമ്പ ഡാമിന്റെ ആറ് ഷട്ടറുകളും തുറക്കും; നാല് ഷട്ടറുകൾ രണ്ടടി വീതം ഉയർത്തി; ബാക്കി രണ്ട് ഷട്ടറുകൾ രാത്രിയോടെ തുറക്കും; പമ്പാ നദിയിൽ 40 സെന്റി മീറ്റർ ജിലനിരപ്പ് ഉയരും; അഞ്ച് മണിക്കൂറിനകം റാന്നിയിൽ വെള്ളമെത്തും; പമ്പാ നദി കരകവിഞ്ഞ് ഒഴുകുന്നു; തീരപ്രദേശത്തുള്ളവർക്ക് അതീവ ജാഗ്രതാ നിർദ്ദേശം; എന്തിനും സജ്ജമായി 19 ബോട്ടുകൾ റാന്നിയിലും അഞ്ച് ബോട്ടുകൾ തിരുവല്ലയിലും; അടിയന്തര ഇടപെടലിന് മത്സ്യത്തൊഴിലാളികളും സജ്ജം

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: മഴ ശക്തമായതോടെ പമ്പ ഡാം തുറന്നു. ആറ് ഷട്ടറുകൾ രണ്ടടി വീതമാണ് ഉയർത്തുന്നത്. ഇപ്പോൾ നാല് ഷട്ടറുകൾ രണ്ട് അടിയാണ് ഉയർത്തിയത്. ബാക്കി രണ്ട് ഷട്ടറുകൾ കൂടി ഉടൻ ഉയർത്തും. അഞ്ചുമണിക്കൂറിനകം വെള്ളം റാന്നിയിലെത്തും. ഡാം തുറക്കുമ്പോൾത്തന്നെ നാൽപ്പത് സെന്റിമീറ്ററാണ് പമ്പയിൽ ജലനിരപ്പ് ഉയരുക. 983.5 മീറ്റർ ജലമാണ് ഇപ്പോൾ പമ്പ അണക്കെട്ടിലുള്ളത്.

പമ്പാ നദിയിൽ 40 സെന്റി മീറ്റർ വെള്ളം ഉയരുമെന്നാണ് കണക്ക് കൂട്ടൽ. അഞ്ച് മണിക്കൂറിനകം വെള്ളം ജനവാസ മേഖലയായ റാന്നിയിൽ എത്തും. നിലവിൽ പമ്പാ നദി കരയോടു ചേർന്നാണ് ഒഴുകുന്നത്.

ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി.ജലനിരപ്പ് 984.5 മീറ്റർ ആകുമ്പോൾ റെഡ് അലർട്ട് പ്രഖ്യാപിച്ച ശേഷം ജലനിരപ്പ് 985 മീറ്ററിലെത്തുമ്പോഴാണ് ഡാം തുറക്കേണ്ടത്. എന്നാൽ 983.5 മീറ്റർ ജലനിരപ്പ് എത്തിയപ്പോൾ തന്നെ തുറക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പത്തനംതിട്ട ജില്ല കളക്ടർ പി.ബി.നൂഹ് അറിയിച്ചിട്ടുണ്ട്.ഇപ്പോൾ പെയ്യുന്ന മഴ ഇനിയും തുടരുകയാണെങ്കിൽ രാത്രി ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുണ്ട്. അങ്ങനെയെങ്കിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച ശേഷം അർദ്ധരാത്രിയോടെയാകും ഡാം തുറക്കേണ്ടി വരിക. റിസർവോയറിന്റെ മുഴുവൻ സംഭരണശേഷിയിലേക്ക് എത്തിയാൽ ഡാം തുറന്നേ മതിയാകൂ എന്ന സ്ഥിതിയുണ്ടാകും. അത്തരം ഒരു സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് റെഡ് അലർട്ട് പ്രഖ്യാപിക്കാതെ തന്നെ ഡാം തുറക്കാൻ തീരുമാനിച്ചതെന്നും കളക്ടർ കൂട്ടിച്ചേർത്തു.

റാന്നി ടൗണിലേക്ക് അഞ്ചു മണിക്കൂറിനകം വെള്ളം എത്തുമെന്നാണ് കരുതുന്നത്. രക്ഷാപ്രവർത്തനത്തിനായി റാന്നി ടൗണിൽ 19 ബോട്ടുകൾ സജ്ജമാണ്. തിരുവല്ലയിൽ ആറു ബോട്ടുകളും പന്തളത്ത് രണ്ടു ബോട്ടുകളും ഒരുക്കിയിട്ടുണ്ട്.

പമ്പാ ഡാമിലെ ജലനിരപ്പ് ഇന്ന് രാവിലെ ഏഴിനും എട്ടിനും രേഖപ്പെടുത്തിയ റീഡിങ് പ്രകാരം 983.45 മീറ്ററിൽ സ്ഥിരമായി നിൽക്കുകയാണ്. പമ്പാ ഡാമിന്റെ പരിസര പ്രദേശങ്ങളിൽ നേരിയ മഴയുണ്ടെങ്കിലും ജലനിരപ്പ് സ്ഥിരമായി നിൽക്കാൻ കാരണം പമ്പ റിസർവോയറിനെയും കക്കി റിസർവോയറിനെയും പരസ്പരം ബന്ധിപ്പിക്കുന്ന തുരങ്കത്തിലൂടെ വെള്ളം പുറംതള്ളുന്നതാണ്.

ഇത്തരത്തിൽ പമ്പയിൽനിന്ന് കക്കിയിലേക്ക് പുറംതള്ളുന്നത് 70 ക്യൂബിക് മീറ്റർ/സെക്കൻഡ് വെള്ളമാണ്. നിലവിൽ പമ്പ ഡാമിലെ വൃഷ്ടിപ്രദേശത്തുനിന്നും ലഭിക്കുന്നതും 70 ക്യൂബിക് മീറ്റർ/സെക്കൻഡ് വെള്ളമാണ്.ചെറിയതോതിൽ ജലം തുറന്നുവിട്ട് നിലവിലെ ജലനിരപ്പായ 983. 45 മീറ്ററിൽനിന്നും ബ്ലൂ അലർട്ട് ലെവൽ എന്ന 982 മീറ്ററിൽ എത്തിക്കുകയാണ് ലക്ഷ്യം.

.

 

ഇതിലൂടെ അതിശക്തമായ മഴയിലൂടെ ഡാം ലെവൽ എഫ്ആർഎല്ലിലേക്ക് ഉയർന്ന് വലിയതോതിൽ ജലം തുറന്നു വിടേണ്ട സാഹചര്യം ഒഴിവാക്കാൻ സാധിക്കും. രാത്രി ഡാം തുറന്നു വിടുന്നതിനുള്ള സാഹചര്യം ഒഴിവാക്കാനും സാധിക്കും. 82 ക്യുബിക് മീറ്റർ / സെക്കന്റ് ജലമാണ് തുറന്നു വിടുക. പുറത്തുവിടുന്ന വെള്ളം പമ്പാ നദിയിലേക്ക് ആകും ഒഴുകുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP