Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പമ്പ ഡാമിന്റെ ആറു ഷട്ടറുകൾ 60 സെന്റിമീറ്റർ വീതം തുറന്നു; സെക്കൻഡിൽ 82 ഘനമീറ്റർ ജലം പുറത്തേക്ക് ഒഴുകും; അഞ്ചു മണിക്കൂറിനുള്ളിൽ റാന്നിയിൽ 40 സെന്റിമീറ്റർ ജലനിരപ്പ് ഉയരും; ജലനിരപ്പ് 982 അടിയിൽ നിർത്തുക ലക്ഷ്യം; രാത്രിയിൽ ഡാം തുറക്കുന്നത് അപകടകരമെന്നും കലക്ടർ; പമ്പാ നദിക്കരയിൽ അതീവ ജാഗ്രത

പമ്പ ഡാമിന്റെ ആറു ഷട്ടറുകൾ 60 സെന്റിമീറ്റർ വീതം തുറന്നു; സെക്കൻഡിൽ 82 ഘനമീറ്റർ ജലം പുറത്തേക്ക് ഒഴുകും; അഞ്ചു മണിക്കൂറിനുള്ളിൽ റാന്നിയിൽ 40 സെന്റിമീറ്റർ ജലനിരപ്പ് ഉയരും; ജലനിരപ്പ് 982 അടിയിൽ നിർത്തുക ലക്ഷ്യം; രാത്രിയിൽ ഡാം തുറക്കുന്നത് അപകടകരമെന്നും കലക്ടർ; പമ്പാ നദിക്കരയിൽ അതീവ ജാഗ്രത

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പമ്പ ഡാമിന്റെ ആറു ഷട്ടറുകൾ 60 സെന്റിമീറ്റർ വീതം തുറന്നതായി ജില്ലാ കലക്ടർ പി.ബി. നൂഹ് അറിയിച്ചു. സെക്കൻഡിൽ 82 ഘനമീറ്റർ ജലം പുറത്തേക്ക് ഒഴുകും. പമ്പാ നദിയിലൂടെ ഒഴുകി വരുന്ന ജലം അഞ്ചു മണിക്കൂറിനുള്ളിൽ റാന്നിയിൽ എത്തും. റാന്നി വരെയുള്ള പമ്പയുടെ ഭാഗങ്ങളിൽ ഏകദേശം 40 സെന്റിമീറ്റർ വരെ ജലനരിപ്പ് ഉയരും. ജില്ലയിലെ ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ പെയ്യുന്ന അതിശക്തമായ മഴയുടെ അളവ് കണക്കിലെടുത്ത് റെഡ് അലർട്ട് നൽകാതെ രാവിലെ 11 ന് ഡാം തുറക്കാൻ നിർദ്ദേശം നൽകുകയായിരുന്നുവെന്ന് കലക്ടർ അറിയിച്ചു.

4.8 മീറ്റർ ഉയരമുള്ള പമ്പ ഡാമിന്റെ ഷട്ടർ തുറക്കുന്നതു മൂലം പരിമിതമായ ജലം മാത്രമേ പുറത്തേക്ക് ഒഴുക്കേണ്ടി വരുന്നളുള്ളൂ. അതിലൂടെ പമ്പ നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് നിയന്ത്രിക്കാൻ കഴിയും. അതിശക്തമായ മഴ വൃഷ്ടി പ്രദേശങ്ങളിൽ പെയ്യുന്നതിനാൽ ജലനിരപ്പ് പൂർണ സംഭരണ ശേഷിയിൽ എ്ത്തുമ്പോൾ തുറക്കുന്നതു മൂലമുള്ള അപകടകരമായ സ്ഥിതി വിശേഷം ഒഴിവാക്കാൻ കഴിയുമെന്ന് കലക്ടർ പറഞ്ഞു. രാത്രിയിൽ ഡാം തുറക്കുന്നതു വരെ കാത്തിരിക്കുന്നില്ല. പകൽ തന്നെ തുറക്കുകയാണ്. ജലനിരപ്പ് 982 അടിയിൽ ആകുന്നതു വരെ ഷട്ടറുകൾ ഉയർത്തി വയ്ക്കും.

17 അടി വരെ ഉയർത്താവുന്നതാണ് ഡാമിന്റെ ഷട്ടറുകൾ. നിലവിൽ 983.45 അടിയാണ് ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് ഇന്ന് രാവിലെ ഏഴ് മണിയുടെയും എട്ട് മണിയുടെയും റീഡിങ് പ്രകാരം 983.45 മീറ്ററിൽ സ്ഥിരമായി നിൽക്കുന്നു. പമ്പാ ഡാമിന്റെ പരിസര പ്രദേശങ്ങളിൽ നേരിയ മഴയുണ്ടെങ്കിലും ജലനിരപ്പ് സ്ഥിരമായി നിൽക്കാൻ കാരണം പമ്പ, കക്കി റിസർവോയറുകളെ ബന്ധിപ്പിക്കുന്ന തുരങ്കത്തിലൂടെ വെള്ളം പുറംതള്ളുന്നതാണ്. ഇത്തരത്തിൽ പമ്പയിൽ നിന്ന് കക്കിയിലേക്ക് പുറംതള്ളുന്നത് 70 ക്യൂബിക് മീറ്റർ/സെക്കൻഡ് വെള്ളമാണ്. നിലവിൽ പമ്പ ഡാമിലെ വൃഷ്ടിപ്രദേശത്ത് നിന്നും ലഭിക്കുന്നതും 70 ക്യൂബിക് മീറ്റർ വെള്ളമാണ്.

ചെറിയതോതിൽ ജലം തുറന്നുവിട്ട് നിലവിലെ ജലനിരപ്പായ 983. 45 മീറ്ററിൽ നിന്നും ബ്ലൂ അലർട്ട് ലെവൽ എന്ന 982 മീറ്ററിൽ എത്തിക്കുന്നതിലൂടെ അതിശക്തമായ മഴയിലൂടെ ഡാം ലെവൽ എഫ് ആർഎല്ലിലേക്ക് ഉയർന്ന് വലിയതോതിൽ ജലം തുറന്നു വിടേണ്ട സാഹചര്യം ഒഴിവാക്കാൻ സാധിക്കും.

ജില്ലയിൽ ഉച്ചയ്ക്കുശേഷം രാത്രിയും ഉള്ള ഉയർന്നതോതിലുള്ള മഴമൂലം ഡാമിലെ ജലനിരപ്പ് ഉയർന്ന് രാത്രി ഡാം തുറന്നു വിടുന്നതിനുള്ള സാഹചര്യം ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. അതിനാൽ പമ്പാ ഡാമിന്റെ ആറു ഷട്ടറുകൾ 60 സെന്റീമീറ്റർ വീതം ഉയർത്തി 82 ക്യുബിക് മീറ്റർ / സെക്കന്റ് ജലമാണ് തുറന്നു വിടുക. ഇത്രയും ജലം ഒൻപത് മണിക്കൂർ തുറന്നു വിടുന്നതിലൂടെ ഡാം ജലനിരപ്പ് ബ്ലൂ അലർട്ട് ലെവൽ ആയ 982 മീറ്ററിൽ എത്തിക്കാൻ സാധിക്കും.

പുറത്തുവിടുന്ന വെള്ളം പമ്പാ നദിയിലേക്ക് ആകും ഒഴുകുക. ഈ വെള്ളം റാന്നി പ്രദേശത്ത് എത്താൻ ആവശ്യമായ സമയം ഏകദേശം അഞ്ചു മണിക്കൂറാണ്. ഈ സമയം നദിയിലെ ജലനിരപ്പ് 40 സെന്റിമീറ്റർ ഉയരും. പമ്പാ നദിയുടെയും കക്കാട്ട് ആറിന്റെയും തീരത്തു താമസിക്കുന്നവരും പ്രത്യേകിച്ച് റാന്നി, കോഴഞ്ചേരി, ആറന്മുള പ്രദേശവാസികളും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു. ജലനിരപ്പ് ഉയർന്നിട്ടുള്ളതിനാൽ നദികളിലും ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നത് ഒഴിവാക്കണമെന്നും കലക്ടർ അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP