Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വെള്ളപ്പൊക്കം തടയാൻ പമ്പയിൽ നിന്നും മണൽ വാരാം; പക്ഷേ വനത്തിൽ തന്നെ നിക്ഷേപിക്കണം; കാടിന് പുറത്തേക്ക് ലോറിയിൽ കൊണ്ടു പോകാൻ അനുവദിക്കില്ലെന്ന് വനംവകുപ്പ്; മണൽ വിൽക്കാൻ അനുമതിയില്ലെങ്കിൽ പ്രയോജനമില്ലെന്ന് പറഞ്ഞ് കരാറിൽ നിന്ന് പിന്മാറി ക്ലേയ്‌സ് ആൻഡ് സെറാമിക് പ്രൊഡക്ട്‌സ്; ത്രിവേണിയിലെ കടത്തിലും നിറയുന്നത് അഴിമതിയുടെ പുക മറ; സ്പ്രിങ്‌ളറും ബെവ്‌കോയ്ക്കും പിന്നാലെ പമ്പയിലെ വിവാദത്തിലും ഗോളടിച്ച് രമേശ് ചെന്നിത്തല; ടോം ജോസിന്റെ ഹെലികോപ്ടർ യാത്ര വെറുതെയാകുമ്പോൾ

വെള്ളപ്പൊക്കം തടയാൻ പമ്പയിൽ നിന്നും മണൽ വാരാം; പക്ഷേ വനത്തിൽ തന്നെ നിക്ഷേപിക്കണം; കാടിന് പുറത്തേക്ക് ലോറിയിൽ കൊണ്ടു പോകാൻ അനുവദിക്കില്ലെന്ന് വനംവകുപ്പ്; മണൽ വിൽക്കാൻ അനുമതിയില്ലെങ്കിൽ പ്രയോജനമില്ലെന്ന് പറഞ്ഞ് കരാറിൽ നിന്ന് പിന്മാറി ക്ലേയ്‌സ് ആൻഡ് സെറാമിക് പ്രൊഡക്ട്‌സ്; ത്രിവേണിയിലെ കടത്തിലും നിറയുന്നത് അഴിമതിയുടെ പുക മറ; സ്പ്രിങ്‌ളറും ബെവ്‌കോയ്ക്കും പിന്നാലെ പമ്പയിലെ വിവാദത്തിലും ഗോളടിച്ച് രമേശ് ചെന്നിത്തല; ടോം ജോസിന്റെ ഹെലികോപ്ടർ യാത്ര വെറുതെയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്പ്രിങ്ലറിലും ബെവ്‌കോ ആപ്പിലും പ്രതിസന്ധിയിലായ പിണറായി സർക്കാരിനെതിരെ അഴിമതിയുടെ പുക മറ സൃഷ്ടിക്കാൻ വീണ്ടും വിഷയം. പമ്പ ത്രിവേണിയിലെ മണൽ കടത്താണ് ഇപ്പോൾ വിവാദമാകുന്നത്. സിപിഎം രാഷ്ട്രീയത്തിലെ ഉന്നതനെതിരെയാണ് ആരോപണങ്ങൾ പരോക്ഷമായി ഉയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തുന്നത്. അതിനിടെ പമ്പ ത്രിവേണിയിൽ നിന്നും മണൽ കടത്തുന്നത് വനംവകുപ്പ് തടഞ്ഞു. ഡിസാസ്റ്റര് മാനേജ്‌മെന്റ് ആക്ട് പ്രകാരം വനാതിർത്തിക്കു പുറത്തേക്ക് മണല് കൊണ്ടുപോകാൻ പത്തനംതിട്ട ജില്ലാ കലക്ടർ നൽകിയ ഉത്തരവിനെതിരേയാണ് വനംവകുപ്പിന്റെ നടപടി. ഇതേത്തുടര്ന്ന് പമ്പ ത്രിവേണിയിൽ നിന്നു മണൽ കൊണ്ടുപോകാനെത്തിയ ലോറികൾ വനം വകുപ്പ് തടഞ്ഞിട്ടുണ്ട്.

ഫോറസ്റ്റ് കൺസർവേഷൻ ആക്ട് പ്രകാരം കേന്ദ്രാനുമതിയില്ലാതെ മണല് വനാതിർത്തിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകാന് പറ്റില്ലെന്ന് വനംവകുപ്പ് കർശന നിലപാട് സ്വീകരിക്കുകയായിരുന്നു. വനംനിയമങ്ങളുടെ പരസ്യമായ ലംഘനമാണ് നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് ഇന്നലെ ആരോപിച്ചിരുന്നു. മണൽ പുറത്തു കൊണ്ടുകുന്നതിനെതിരേ നടപടി സ്വീകരിക്കാൻ വനം വകുപ്പ് അഡി. ചീഫ് സെക്രട്ടറി വനം മേധാവിക്ക് ഉത്തരവു നൽകി. വനം മന്ത്രിയാറിയാതെയാണ് ഈ ഇടപാട് നടന്നത്. മുൻ ചീഫ് സെക്രട്ടറി ടോം ജോസ് സ്ഥാനമൊഴിയുന്നതിന് തൊട്ടു മുമ്പാണ് വാക്കാൽ ഉത്തരവ് നൽകിയത്. ഇതിൽ ദുരൂഹതയുണ്ടെന്നാണ് സൂചന. വനം മന്ത്രി പോലും അറിയാതെയായിരുന്നു ഹെലികോപ്ടറിൽ ടോം ജോസ് നിലയ്ക്കലിൽ എത്തി വാക്കാൽ ഉത്തരവ് നൽകിയത്.

പമ്പ ത്രിവേണിയിൽ നിന്നും പുതുതായി വാരുന്ന മണൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി വനത്തിന് പുറത്തേക്ക് കൊണ്ട ുപോകുകയായിരുന്നു. വനംവകുപ്പിന്റെ ഉത്തരവനുസരിച്ച് ഇനി ഈ മണൽ കേന്ദ്രാനുമതി തേടാതെ പുറത്തേക്ക് കൊണ്ടുപോകാനാവില്ല. 2018ൽ ടാറ്റ വാരിയ മണ്ണും ചെളിയും പുറത്തേക്ക് കൊണ്ടുപോകുന്നതിന് തടസമില്ല. ഇതിന് നേരത്തേ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു. അല്ലാത്ത മണ്ണ് വനം വകുപ്പ് തടയും. കൊറോണക്കാലത്ത് പ്രളയത്തിന്റെ പേരിള്ളു കൊള്ളയാണ് മണലൂറ്റ്. ഇതാണ് തടയുന്നത്. ബ്രൂവറിയിലും സ്പ്രിങ്ലറിലും സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിയ പ്രതിപക്ഷത്തിന് മറ്റൊരു തുറുപ്പു ചീട്ടാണ് പമ്പയിലെ മണൽ കൊള്ള.

കോടിക്കണക്കിന് രൂപയുടെ മണലാണ് പമ്പ ത്രിവേണിയിലുള്ളത്. കഴിഞ്ഞ രണ്ടു വെള്ളപ്പൊക്കത്തിൽ അടിഞ്ഞ ചെളിയും മണ്ണും നീക്കം ചെയ്യാനെന്ന പേരിൽ നല്ല മണലും പുറത്തേക്ക് കൊണ്ടുപോകാനാണ് ശ്രമം നടന്നത്. കോടിക്കണക്കിന് രൂപ വിപണിമൂല്യമുള്ള നല്ല മണലും പമ്പ ത്രിവേണിയിലുണ്ട്. ഇടത്തരം ക്വാളിറ്റിയുള്ള മണലാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി കടത്തിയത്. Forest conservation act പ്രകാരം അനുമതി വാങ്ങാതെയും sand audit നടത്താതെയുമാണ് മണല് വാരാനും പുറത്തേക്ക് കൊണ്ടുപോകാനും ദുരന്ത നിവരാണ നിയമം അനുസരിച്ച് കലക്ടര് ഉത്തരവിട്ടത്. വിരമിക്കുന്നതിന്റെ തലേന്ന് ചീഫ് സെക്രട്ടറിയും ഡിജിപിയും ഹെലികോപ്റ്ററിലെത്തിയാണ് ഇതിന് നിർ്‌ദ്ദേശം നല്കിയത്.

ഡിജിപിയും ടോംജോസും വിമാനത്തിൽ യാത്ര ചെയ്തതും വിവാദമായി. പിന്നാലെയാണ് ആരോപണവുമായി പ്രതിപക്ഷ നേതാവ് എത്തിയത്. സിപിഎം നേതാവിനെ സഹായിക്കാനാണ് ഈ മണൽ കൊള്ളയെന്നും ആരോപണം ഉയർന്നു. ഇതിന് പിന്നാലെയാണ് വനം വകുപ്പ് ഇടപെടുന്നത്. പരിസ്ഥിതി നിയമങ്ങൾ ദുരന്തനിവാരണനിയമം ഉപയോഗിച്ച് ബൈപ്പാസ് ചെയ്യുന്നതിനെതിരേ പ്രതിപക്ഷ നേതാവ് രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. വനംവകുപ്പ് ഇപ്പോൾ നല്കിയ ഉത്തരവ് അനുസരിച്ച് വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനായി മണൽ വാരാമെങ്കിലും അത് വനത്തിൽ തന്നെ നിക്ഷേപിക്കണം. അത് വനാതിര്ത്തിക്ക് പുറത്തുകൊണ്ടുപോകാന് പാടില്ല.

കണ്ണൂരിലെ കേരളാ ക്ലേയ്‌സ് ആൻഡ് സെറാമിക് എന്ന പൊതുമേഖലാ സ്ഥാപനത്തിനാണ് സൗജന്യമായിട്ടാണ് ഈ മണല് കലക്ടറുടെ ഉത്തരവ് പ്രകാരം നല്കിയത്. സര്ക്കാര് ഖജനാവിന് നേരിട്ട് മുതല് കൂട്ടാകേണ്ട കോടിക്കണക്കിന് രൂപയാണ് പൊതുമേഖലാ സ്ഥാപനത്തിന്റെ പേരു പറഞ്ഞ് നഷ്ടപ്പെടുത്തുന്നത്. ദുരന്ത നിവാരണനിയമം അനുസരിച്ച് മണലു വാരി പുഴയുടെ ആഴം കൂട്ടാന് കലക്ടര്ക്ക് ഉത്തരവ് നല്കാമെങ്കിലും ഇവ സൗജന്യമായി പുറത്തേക്ക് കൊണ്ടുപോകുന്നതിനും വിപണനത്തിനും സൗകര്യമൊരുക്കുന്നത് എങ്ങനെയാണ് നിയമവൃത്തങ്ങളും ചോദിക്കുന്നു. ഡിഎം ആക്ടിന്റെ നഗ്‌നമായ ലംഘനമാണ് ഇത്. കണ്ണൂരിൽ നിന്നുള്ള നേതാവിന്റെ ബന്ധുവിന് വേണ്ടിയാണ് കടത്തെന്ന ആരോപണവും ശക്തമാണ്. സ്വകാര്യ കമ്പനിയെ കൊണ്ടാണ് കേരളാ ക്ലേയ്‌സ് ആന്റെ സെറാമിക് മണ്ണ് നീക്കം ചെയ്തത്.

ഇതിനിടെ മണലെടുപ്പ് കരാറിൽ നിന്ന് ക്ലേയ്‌സ് ആൻഡ് സെറാമിക് പ്രൊഡക്ട്‌സ് പിന്മാറി. മണൽ വിൽക്കാൻ അനുമതിയില്ലെങ്കിൽ പ്രയോജനമില്ലെന്ന് ചെയർമാൻ ടി.കെ.ഗോവിന്ദൻ പ്രതികരിച്ചു. ഇടപാടിൽ അഴിമതിയില്ലെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. മുൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ പമ്പ യാത്രയിൽ അഴിമതിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ രൂക്ഷമായി വിമർശിച്ച് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഇന്ന് രംഗത്തെത്തിയിരുന്നു. ടോം ജോസിനും ഡി.ജി.പിക്കുമൊപ്പം പമ്പയിൽ താനും പോയെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. പമ്പാ യാത്ര വിനോദയാത്രയായിരുന്നില്ല. പ്രളയത്തെ പ്രതിരോധിക്കാനായാണ് മണൽ നീക്കം ചെയ്യുന്നത്. രണ്ട് വർഷം മുമ്പെടുത്ത തീരുമാനം ഉദ്യോഗസ്ഥർ നടപ്പാക്കാത്തതിനാലാണ് നേരിട്ട് പോയത്. കലക്ടറെയും എസ്‌പിയെയും ശാസിക്കുകയും ചെയ്തു.

ടോം ജോസിന്റെ പേരിൽ വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്നും മണൽ നീക്കൽ നടപടിയുമായി മുന്നോട്ടുപോകുമെന്ന് വിശ്വാസ് മേത്ത മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. വിരമിക്കുന്നതിന്റെ തലേദിവസം ഡി.ജി.പിയും ടോം ജോസും നടത്തിയ ഹെലികോപ്റ്റർ യാത്ര ദുരൂഹമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി. യാത്രയ്ക്കുശേഷം ഉത്തരവിറക്കിയ പമ്പ ത്രിവേണിയിലെ മണൽ കൈമാറ്റത്തിൽ വൻ അഴിമതിയെന്നു ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മെയ്‌ 29 നാണ് ടോം ജോസ്, ലോക്‌നാഥ് ബഹ്‌റ എന്നിവർ പത്തനംതിട്ടയിൽ പൊലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ യാത്ര നടത്തിയത്.

തിടുക്കപ്പെട്ട് നടത്തിയ ഈ യാത്രയ്ക്കുശേഷമാണ് പമ്പയിൽ കഴിഞ്ഞ പ്രളയത്തിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാനുള്ള ഉത്തരവിറക്കിയത്. ഒരു ലക്ഷത്തിലധികം മെട്രിക് ടൺ മണൽ സൗജന്യമായി കണ്ണൂർ ആസ്ഥാനമായുള്ള ക്ലേ ആൻഡ് സെറാമിക്‌സ് എന്ന പൊതുമേഖലാ സ്ഥാപനത്തിനു കൈമാറിയെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. മാലിന്യ നിർമ്മാർജനത്തിന്റെ പേരിൽ പൊതുമേഖലാ സ്ഥാപനത്തെ മുൻ നിർത്തിയുള്ള കച്ചവടമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പ്രളയം കഴിഞ്ഞ് രണ്ടു വർഷമായിട്ടും പമ്പയിലെ മണൽ നീക്കാത്തതിലും ദുരൂഹതയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP