Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർക്കും വേണ്ടാതെ കഴിയുന്ന ഈ പാവങ്ങൾക്ക് ഒരു ദിവസം ഭക്ഷണം കഴിക്കാൻ 50 രൂപ വീതം നൽകാൻ നിങ്ങൾക്കാകുമോ? മരുന്നു സർക്കാർ തരുമെങ്കിലും ആശുപത്രിയിൽ പോകാൻ വണ്ടിക്കാശില്ലാത്തവർക്കു കൊടുക്കാൻ നിങ്ങളുടെ കൈയിൽ എന്തെങ്കിലുമുണ്ടോ? പാലോട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ദിവ്യക്കും സംഘത്തിനും മറുനാടൻ കുടുംബം സഹായം ഒരുക്കുമ്പോൾ നിങ്ങളും ഒപ്പം നിൽക്കുമോ?

ആർക്കും വേണ്ടാതെ കഴിയുന്ന ഈ പാവങ്ങൾക്ക് ഒരു ദിവസം ഭക്ഷണം കഴിക്കാൻ 50 രൂപ വീതം നൽകാൻ നിങ്ങൾക്കാകുമോ? മരുന്നു സർക്കാർ തരുമെങ്കിലും ആശുപത്രിയിൽ പോകാൻ വണ്ടിക്കാശില്ലാത്തവർക്കു കൊടുക്കാൻ നിങ്ങളുടെ കൈയിൽ എന്തെങ്കിലുമുണ്ടോ? പാലോട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ദിവ്യക്കും സംഘത്തിനും മറുനാടൻ കുടുംബം സഹായം ഒരുക്കുമ്പോൾ നിങ്ങളും ഒപ്പം നിൽക്കുമോ?

ടോമിച്ചൻ കൊഴുവനാൽ

തിരുവനന്തപുരം: ഒരു നേരത്തെ അന്നത്തിന് ബുദ്ധിമുട്ടുന്നവരുടെ നാടാണ് ഇന്നും ഇന്ത്യ. ആലംബഹീനരായവർക്ക് സഹായം നൽകാൻ വേണ്ടി സംഘടനകളും വ്യക്തികളും പ്രവർത്തിക്കുന്നുണ്ട്. ഇങ്ങനെ അന്നത്തിന് കാശില്ലാതെ ബുദ്ധിമുട്ടുന്നവർക്കും ആശുപത്രിയിൽ പോകാൻ വാണ്ടിക്കാശില്ലാത്തവർക്കും സഹായമൊരുക്കാൻ മറുനാടൻ കുടുംബം നേരിട്ടിറങ്ങുന്നു. പാലോട് സർക്കാർ ആശുപത്രിയിലെ ഡോക്ടറായ ദിവ്യയും സഹപ്രവർത്തകരും നടത്തുന്ന സന്നദ്ധ സേവനത്തിനാണ് മറുനാടൻ സഹായം എത്തിക്കുന്നത്. അതിന് മുമ്പ് ദിവ്യയെന്ന ഡോക്ടറുടെ കഥ വായനക്കാർക്കായി പരിചയപ്പെടുത്താം.

കേരളത്തിൽ ജോലി ചെയ്യുന്ന അനേകം ഡോക്ടർമാരിൽ ഒരാളാണ് ദിവ്യ. പക്ഷേ ചെറിയൊരു വ്യത്യാസം ദിവ്യക്കുണ്ട്. എംബിബിഎസ് എന്ന പ്രലോഭനത്തിലൂടെ പാവങ്ങളെ ചികിത്സിച്ചു പിഴിഞ്ഞു ഉണ്ടാക്കുന്ന കോടികളോടു ഒരു താൽപ്പര്യവും ഈ ഡോക്ടർക്കില്ല. ദിവ്യയെ പോലെ ലാഭേച്ഛ കൂടാതെ സർക്കാർ ശമ്പളം മാത്രം വാങ്ങി സ്വന്തം കടമ പത്തിരട്ടി ആത്മാർത്ഥതയോടെ ചെയ്യുന്ന അനേകം ഡോക്ടർമാർ കേരളത്തിലുണ്ട്. ഞങ്ങൾ യാദൃശ്ചികമായി ദിവ്യയെ കണ്ടു മുട്ടിയതുകൊണ്ട് മാത്രം ദിവ്യയെ കുറിച്ചു പറയുന്നു എന്നു മാത്രം.

തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് ഗ്രാമം എന്ന പഞ്ചായത്തിന് കീഴിലുള്ള പാലോട് സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറാണ് ദിവ്യ. സർക്കാർ നൽകുന്ന ശമ്പളം കൊണ്ടു ജോലി ചെയ്തു ജീവിച്ചു കൊണ്ടിരുന്ന ദിവ്യ ഒരു പുലിവാലു പിടിച്ചു. എല്ലാ പഞ്ചായത്തുകളും നിർബന്ധമായും നടത്തുന്ന പാലിയേറ്റീവ് കെയർ പ്രോജക്ടിലേക്ക് ആത്മാർത്ഥമായി ഒന്നിറങ്ങി പോയതാണ് ദിവ്യയുടെ ജീവിതം മാറ്റി മറിച്ചത്. ഒരു പാലിയേറ്റീവ് കെയർ നേഴ്‌സിനെ നിയമിച്ചു പഞ്ചായത്തിലെ കിടപ്പു രോഗികളെ പറ്റുന്ന പോലെ ഒക്കെ ശുശ്രൂഷിക്കേണ്ട ചുമതലയെ ദിവ്യക്കുണ്ടായിരുന്നുള്ളൂ.

പാലിയേറ്റീവ് കെയർ നഴ്‌സിന്റെ പുറത്ത് എല്ലാം കെട്ടി വച്ച് രക്ഷപ്പെടാതെ ദിവസവും ഈ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരും ഇടയ്ക്കിടെ രോഗികളെ തേടിപ്പോയി. ആശാവർക്കർമാർ കണ്ടെത്തുന്ന രോഗികൾ ശരിക്കും രോഗികളാണോ എന്നൊന്നു പരിശോധിക്കുക എന്ന ഉദ്ദേശം കൂടി ഉണ്ടായിരുന്നു ദിവ്യയ്ക്കും സംഘത്തിനും. സർക്കാറിന്റെ പദ്ധതിയാണല്ലോ, അനർഹർ കൈപ്പറ്റിയാലോ എന്നതായിരുന്നു ആശങ്ക. ആ പരിശോധനയിൽ എല്ലാം നല്ലതായി നടക്കുന്നുവെന്ന് കണ്ടെത്തിയ സംഘം 225 രോഗികളെയാണ് ഇപ്പോൾ ശുശ്രൂഷിക്കുന്നത്. കാൻസർ വന്നു കിടന്നു പോയവർ, ആരുമില്ലാതെ കിടപ്പിലായവർ, മറ്റു രോഗങ്ങൾ മൂലം വലയുന്ന ആശ്രയിക്കാൻ ആരുമില്ലാത്തവർ തുടങ്ങിയവരാണ് ഈ പഞ്ചായത്തിൽ ഉള്ളത്.

ഇവരെ സഹായിക്കാൻ സർക്കാർ നൽകിയ പണം കൃത്യമായി വിതരണം ചെയ്തു പാലോട് ആശുപത്രിയിലെ സംഘം പാലിയേറ്റീവ് കെയർ പ്രോജക്ട് ഭംഗിയായി നടത്തി വരുന്നു. ഇവരുടെ വീടുകൾ സന്ദർശിച്ച് ഫിസിയോതെറാപ്പി, ഡോക്ടറുടെ സേവനം എന്നിവ നൽകി വരുന്നു. രോഗ ചികിത്സക്കാവശ്യമായ മരുന്നുകൾ സാമഗ്രികൾ എന്നിവ സർക്കാർ പ്രോജക്ടിലുൾപ്പെടുത്തി നൽകാൻ ഒരു തടസ്സവുമില്ല. സർക്കാർ പഞ്ചായത്ത് വഴി അത്യാവശ്യം ഫണ്ട് നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിനു വേണ്ടി ആരുടെയും പണം വാങ്ങേണ്ട കാര്യവുമില്ല. എന്നു മാത്രമല്ല ഈ സാന്ത്വനം ചികിത്സ പദ്ധതി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നടക്കുന്നുമുണ്ട്.

ആദിവാസികളും തോട്ടം തൊഴിലാളികളും ശ്രീലങ്കൻ അഭയാർത്ഥികളുടെ തലമുറകളും ഒക്കെ അടങ്ങിയ പാവപ്പെട്ടവർക്ക് ചികിത്സയുമായി നടന്നപ്പോൾ ഡോ. ദിവ്യയ്ക്കും സംഘത്തിനും ഒന്നു മനസ്സിലായില്ല. ഇവരിൽ പലരുടെയും പ്രശ്‌നം മരുന്നും ചികിത്സയുമല്ല. ഒരു നേരമെങ്കിലും വിശപ്പകറ്റുന്ന ഭക്ഷണമാണ്. അതു കൊടുക്കാൻ സർക്കാറിന് വകുപ്പില്ല. സാന്ത്വാനാ ചികിത്സാ ഫണ്ട് മരുന്നിനും ചികിത്സയ്ക്കും മാത്രമെ ഉപയോഗിക്കാനാവൂ. ഭക്ഷണത്തിന് കൊടുത്താൽ കേസുമാവും, അഴിമതിക്കാരിയുമാവും.

അങ്ങനെയാണ് ദിവ്യയും സംഘവും നാട്ടുകാരുടെ സഹായം തേടാൻ പോയത്. നാട്ടുകൂട്ടങ്ങളിലും സംഘടനകളേയും മറ്റും ഭക്ഷണത്തിനു വേണ്ടി സമീപിച്ചു. അവർ നൽകുന്ന പണം ഉപയോഗിച്ച് അനേകം വീടുകളിൽ ഭക്ഷണം കൊണ്ടുകൊടുത്തു. 'നമുക്ക് വിശ്വസിക്കാൻ കഴിയുകയില്ല. ഭക്ഷണം ഇല്ലാത്തതുകൊണ്ട് മാത്രം പട്ടിണി കിടക്കുന്ന അനേകം പേരെ ഞങ്ങൾ കണ്ടു മുട്ടി. അവർക്കു മരുന്ന് ലഭിക്കുന്നതിനേക്കാൾ ആവേശം ഭക്ഷണം കിട്ടുന്നതിനാണ്. വിശപ്പ് മാറുമ്പോൾ ആണ് അവർ സന്തോഷിക്കുന്നത്'. ദിവ്യയും സംഘവും ഇങ്ങനെയാണ് ഇതിനെ കുറിച്ച് പറയുന്നത്.

ഇങ്ങനെ പണം തേടിയുള്ള യാത്രക്കിടയിലാണ് ഡോ. ദിവ്യ മറുനാടന്റെ നേതൃത്വത്തിലുള്ള ചാരിറ്റിയെ കുറിച്ച് അറിഞ്ഞത്. ലണ്ടനിലെ എക്സ്റ്റർ യൂണിവേഴ്‌സിറ്റി പ്രബന്ധം അവതരിപ്പിക്കാൻ വന്നപ്പോൾ മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയും നേതൃത്വത്തിൽ നടത്തുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനെ കുറിച്ചു കേട്ടത്. ദിവ്യയുടെ സേവനങ്ങൾ നേരിട്ടറിഞ്ഞതോടെയാണ് ചാരിറ്റി ഫൗണ്ടേഷനിലൂടെ സഹായിക്കാൻ മറുനാടൻ കുടുംബം തയ്യാറെടുക്കുകയായിരുന്നു. ഒരു ലക്ഷം രൂപയോളം രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴി തുക സ്വരൂപിച്ച ഡോ. ദിവ്യയ്ക്ക് കൈമാറും.

ഒരു ദിവസം അൻപത് രോഗികളുടെ ഭക്ഷണം ഇവർക്ക് ഒരു വർഷം നൽകും. ഒപ്പം 16 പാവപ്പെട്ട രോഗികൾക്ക് ആശുപത്രിയിൽ പോകാനുള്ള ആംബുലൻസ് സൗകര്യം ഒരുക്കാനും മറ്റുമായി ഉപയോഗിക്കുകയാണ്. മറുനാടൻ കുടുംബം നൽകുന്ന സഹായത്തിന് പുറമേ ഡോ. ദിവ്യയെ വായനക്കാർക്ക് നേരിട്ട് സഹായിക്കുകയും ചെയ്യാം. അശരണരുടെ കണ്ണീരൊപ്പും ഈ സംരംഭത്തിന് ദിവ്യയെ സഹായിക്കാൻ താഴെ കൊടുത്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് വഴിപണം അയക്കുക.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
Paliative Care Management Committee
Bank of Baroda, Nanniyode Branch
Account No: 5876 0100 0006 77
MICR Code: 695012013

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP