Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അറ്റകുറ്റപ്പണി വെള്ളത്തില്‍ വരച്ച വരപോലെയാകും; പാലം പുതുക്കി പണിയണം; റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് എംഡി മുഹമ്മദ് ഹനീഷ് അടക്കം 17 ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണം; അന്വേഷണപരിധിയില്‍ കിറ്റ്‌കോ മുന്‍ എംഡി സിറിയക് ഡേവിഡും ആര്‍ബിഡിസി മുന്‍ ജനറല്‍ മാനേജരും; നിര്‍മാണ തകരാറിന് ഇടയാക്കിയത് കരാറുകാരനുമായി ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചത്; പാലാരിവട്ടം മേല്‍പ്പാലം അതീവഗുരുതരാവസ്ഥയിലെന്നും വിജിലന്‍സ് എഫ്‌ഐആറില്‍; സ്‌കൂള്‍ തുറന്നാലും പാലം പണി പൂര്‍ത്തിയാവില്ലെന്ന് ഉറപ്പായി

അറ്റകുറ്റപ്പണി വെള്ളത്തില്‍ വരച്ച വരപോലെയാകും; പാലം പുതുക്കി പണിയണം; റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് എംഡി മുഹമ്മദ് ഹനീഷ് അടക്കം 17 ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണം; അന്വേഷണപരിധിയില്‍ കിറ്റ്‌കോ മുന്‍ എംഡി സിറിയക് ഡേവിഡും ആര്‍ബിഡിസി മുന്‍ ജനറല്‍ മാനേജരും; നിര്‍മാണ തകരാറിന് ഇടയാക്കിയത് കരാറുകാരനുമായി ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചത്; പാലാരിവട്ടം മേല്‍പ്പാലം അതീവഗുരുതരാവസ്ഥയിലെന്നും വിജിലന്‍സ് എഫ്‌ഐആറില്‍; സ്‌കൂള്‍ തുറന്നാലും പാലം പണി പൂര്‍ത്തിയാവില്ലെന്ന് ഉറപ്പായി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഉദ്ഘാടനം ചെയ്ത് രണ്ടര വർഷത്തിനുള്ളിൽ തകർന്ന പാലാരിവട്ടം ഫ്‌ളൈ ഓവർ അതീവ ഗുരുതരാവസ്ഥയിലെന്ന് വിജിലൻസ് റിപ്പോർട്ട്. അറ്റകുറ്റപ്പണി കൊണ്ട് പാലത്തിന്റെ തകർച്ച പരിഹരിക്കാനാവില്ലെന്നും പുതുക്കി പണിയണമെന്നും റിപ്പോർട്ടിലുണ്ട്. പാലം പുനർനിർമ്മിക്കാനുള്ള തുക കരാർ കമ്പനിയിൽ നിന്ന് ഈടാക്കണം. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് എം ഡി മുഹമ്മദ് ഹനീഷ് അടക്കം 17 ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. മൂവാറ്റുപുഴ കോടതിയിൽ വിജിലൻസ് സമർപ്പിച്ച എഫ്‌ഐആറിലാണ് ഈ വിവരങ്ങളുള്ളത്.

കിറ്റ്‌കോ മുൻ എം ഡി സിറിയക് ഡേവിഡ്, ജോയിന്റ് ജനറൽ മാനേജർമാരായ ബെന്നി പോൾ, ജി പ്രമോദ് ആർബിഡിസി മുൻ ജനറൽ മാനേജർ എം ഡി തങ്കച്ചൻ എന്നിവർക്കെതിരെയും തുടരന്വേഷണം വേണമെന്ന് വിജിലൻസ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കരാറുകാരനുമായി ചേർന്ന ഉദ്യോഗസ്ഥർ ഒത്തുകളിച്ചതാണ് നിർമ്മാണ തകരാറിന് ഇടായക്കിയതെന്ന റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തു. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനിലെയും കിറ്റ്‌ക്കോയിലെയും ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസെടുത്തത്.

കരാർ കമ്പനിയായ ആർ.ഡി.എസിന്റെ എം.ഡി. സുമിത് ഗോയലിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കോടതിയിൽ എഫ്.ഐ.ആർ. സമർപ്പിച്ചു. മേൽപ്പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയ ബെംഗളൂരു നാഗേഷ് കൺസൾട്ടൻസിയെ രണ്ടാം പ്രതിയുമാക്കിയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ തിങ്കളാഴ്ച എഫ്.ഐ.ആർ. സമർപ്പിച്ചത്. രൂപരേഖയ്ക്ക് അനുമതി നൽകിയ കിറ്റ്കോ കമ്പനി ഉദ്യോഗസ്ഥരെയാണ് മൂന്നാം പ്രതിയായി ചേർത്തിരിക്കുന്നത്. മേൽപ്പാലം നിർമ്മിക്കാൻ നേതൃത്വം വഹിച്ച റോഡ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപ്പറേഷൻ ഉദ്യോഗസ്ഥരാണ് പ്രതിപ്പട്ടികയിൽ നാലാം സ്ഥാനത്തുള്ളത്. വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രമക്കേടിന് കൂട്ടുനിന്നവർക്കെതിരേ കോടതിയിൽ എഫ്.ഐ.ആർ. സമർപ്പിച്ചിരിക്കുന്നത്.

മേൽപ്പാലത്തിന്റെ രൂപരേഖ അംഗീകരിച്ച കിറ്റ്കോയുടെ 2013 മുതൽ 2017 വരെയുള്ള ഉദ്യോഗസ്ഥരെയാണ് മൂന്നാം പ്രതിയായി ചേർത്തിരിക്കുന്നത്. ആർ.ബി.ഡി.സി.കെ.യുടെ 2013 മുതൽ 2019 വരെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയാണ് നാലാം പ്രതിയായി ചേർത്തിരിക്കുന്നത്. ഒരാഴ്ച മുൻപാണ് വിജിലൻസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. ഇത് വിലയിരുത്തിയാണ് കുറ്റക്കാർക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ഡയറക്ടർ അനിൽ കാന്ത് നിർദ്ദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ അശോക് കുമാർ കോടതിയിൽ എഫ്.ഐ.ആർ. സമർപ്പിച്ചത്. കേസിൽ പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി ആർ.ബി.ഡി.സി.കെ.യുടെയും കിറ്റ്കോയുടെയും എം.ഡി. അടക്കമുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു. ഒന്നാം പ്രതിയായി ചേർത്തിരിക്കുന്ന ആർ.ഡി.എസ്. ലിമിറ്റഡ് കമ്പനി എം.ഡി. സുമിത് ഗോയലിനെയും ചോദ്യം ചെയ്തിരുന്നു.

പാലാരിവട്ടം മേൽപാലത്തിന്റെ തകരാറിനു കാരണം നിർമ്മാണത്തിലെ വ്യാപക അഴിമതിയാണെന്ന് മന്ത്രി ജി. സുധാകരൻ വ്യക്തമാക്കിയിരുന്നു. കരാറുകാരനെ സഹായിക്കുന്ന നിലപാടാണ് റോഡ്‌സ് ആൻഡ് ബ്രിജസ് ഡവലപ്‌മെന്റ് കോർപറേഷനും കിറ്റ്‌കോയും സ്വീകരിച്ചത്. ഡിസൈൻ അംഗീകരിച്ചതു മുതൽ മേൽനോട്ടത്തിലെ പിഴവു വരെ പാലത്തിന്റെ ബലക്ഷയത്തിനു കാരണമായിട്ടുണ്ട്. കൊച്ചിയുടെ തിലകക്കുറിയെന്നു കൊട്ടിഘോഷിച്ചു രണ്ടര വർഷം മുൻപു ഗതാഗതത്തിനു തുറന്നു കൊടുത്ത മേൽപാലം ഇപ്പോൾ അടച്ചിട്ടു വീണ്ടും പണിയുകയാണ്. വകുപ്പ് തലത്തിലും മദ്രാസ് ഐഐടി നടത്തിയ അന്വേഷണത്തിലും ക്രമക്കേട് വ്യക്തമായിരുന്നു.

സാങ്കേതിക പിഴവാണ് പാലത്തിന്റെ ഉപരിതലത്തിലെ ടാറിങ് ഇളകി പോകാനും തൂണുകളിൽ വിള്ളലുണ്ടാകാനും ഇടയാക്കിയതെന്നാണ് ഐഐടിയുടെ വിദഗ്ധ റിപ്പോർട്ടിൽ പറയുന്നത്. അപാകത നിറഞ്ഞ രൂപരേഖ കിറ്റ്‌കോ അംഗീകരിച്ച്, ആവശ്യത്തിനു സിമന്റ് ഉപയോഗിക്കാതെയാണ് കോൺക്രീറ്റിങ് നടത്തിയത്. മേൽനോട്ട ചുമതലയുണ്ടായിരുന്ന ആർബിഡിസികെ ഇതു വിലക്കിയില്ല.പാലത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ചാട്ടം ഒഴിവാക്കാനായി സ്പാനുകൾക്കിടയിൽ എക്‌സ്പാൻഷൻ ജോയിന്റുകൾക്കു പകരം ഡെക്ക് കണ്ടിന്യുവിറ്റി രീതിയിലുള്ള നിർമ്മാണമാണു പാലാരിവട്ടത്ത് അവലംബിച്ചത്. കൃത്യമായ പഠനങ്ങൾ നടത്താതെയാണ് ഈ പുതിയ രീതി കിറ്റ്‌കോ ശുപാർശ ചെയ്‌തെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP