Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

പോത്തുണ്ടി ചെക്ക് പോസ്റ്റ് മുതൽ പുലയൻ പാറ വരെ കുടുങ്ങി കിടക്കുന്നത് 3500 പേർ; ഉരുൾ പൊട്ടലിൽ പാറക്കഷ്ണങ്ങളും മണ്ണും ഇടിഞ്ഞ് വീണ് വഴികൾ അടഞ്ഞതിനാൽ രക്ഷാ ദൗത്യം അസാധ്യം; ഭക്ഷണമില്ലാതെ വലഞ്ഞ് തോട്ടം മേഖലയിലെ തൊഴിലാളികൾ; ഭാരതപുഴയും ഗായത്രി പുഴയും കൽപ്പാത്തി പുഴ നിറഞ്ഞ് തുളുമ്പുന്നു; നെല്ലിയാമ്പതി തീർത്തും ഒറ്റപ്പെട്ടു

പോത്തുണ്ടി ചെക്ക് പോസ്റ്റ് മുതൽ പുലയൻ പാറ വരെ കുടുങ്ങി കിടക്കുന്നത് 3500 പേർ; ഉരുൾ പൊട്ടലിൽ പാറക്കഷ്ണങ്ങളും മണ്ണും ഇടിഞ്ഞ് വീണ് വഴികൾ അടഞ്ഞതിനാൽ രക്ഷാ ദൗത്യം അസാധ്യം; ഭക്ഷണമില്ലാതെ വലഞ്ഞ് തോട്ടം മേഖലയിലെ തൊഴിലാളികൾ; ഭാരതപുഴയും ഗായത്രി പുഴയും കൽപ്പാത്തി പുഴ നിറഞ്ഞ് തുളുമ്പുന്നു; നെല്ലിയാമ്പതി തീർത്തും ഒറ്റപ്പെട്ടു

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കനത്ത മഴയും ഉരുൾപ്പൊട്ടലിനെ തുടർന്ന് നെല്ലിയാമ്പതി ഒറ്റപ്പെട്ടു. ഈ മേഖലയിൽ 3500 പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകൾ. പോത്തുണ്ടി ചെക്ക് പോസ്റ്റ് മുതൽ പുലയൻ പാറ വരെയുള്ള സ്ഥലങ്ങളിലാണ് ആളുകളാണ് കുടുങ്ങി കിടക്കുന്നതെന്നാണ് വിവരം. പാറക്കഷ്ണങ്ങളും മണ്ണും ഇടിഞ്ഞ് വഴികൾ അടഞ്ഞതിനാൽ ഇവർ പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടു. ഇവർക്ക് ഭക്ഷണം പോലും എത്തിക്കാനാവാത്ത അവസ്ഥയാണുള്ളത്. സർക്കാർ സ്വകാര്യ തോട്ടങ്ങൾ ധാരളമുള്ള മേഖലയാണിത്.

സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയതിനാൽ ആളപായമില്ല. എന്നാൽ രണ്ടുദിവസമായി ഇവർ ഇവിടെ കുടുങ്ങി കിടക്കുകയാണ്. 25 കിലോമിറ്റർ വിസ്ത്യതിയുള്ള മേഖലയിൽ കൂടുതലും തോട്ടം തൊഴിലാളികളാണ്. പാടികളും ഗവ ക്വാർട്ടേഴ്‌സുകളിലുമായാണ് ഇവർ ഇപ്പോഴുള്ളത്. ഏറ്റവും അടുത്ത ടൗൺ നെന്മാറ ടൗണാണ് എന്നാൽ എത്താനുള്ള റോഡ് പൂർണ്ണമായ തകർന്നിരിക്കുകയാണ്. പാലം തകർന്ന് പോയിരുന്നു അത് റാപ്പിട് ഫോഴ്‌സ് താത്കാലികമായി നിർമ്മിച്ചുകൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ട് പക്ഷേ അതിന് 15 ദിവസമെങ്കിലും ചുരുങ്ങിയത് വേണ്ടി വരും.

റോഡുകൾ എല്ലാം തകർന്നതോടെ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരിക്കുകയാണ്. പാലക്കാട് കനത്ത മഴയിൽ വ്യാപകമായ ഉരുൾപൊട്ടലാണ് ഉണ്ടായത്. നന്മാറയിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ട് കുടുംബങ്ങളിലെ ഏഴ് പേർ മരിച്ചു. അട്ടപാടി പറമ്പികുളം, നെല്ലിയാമ്പതി ഉൾപ്പടെ നൂറിലേറെ ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. ഡാമുകളെല്ലാം തുറന്നതോടെ ഭാരതപുഴ, ഗായത്രി പുഴ, കൽപ്പാത്തി പുഴ എന്നിവയുടെ തീരങ്ങളിലെ ആയിരത്തോളം വീടുകളിൽ വെള്ളം കയറി. എന്നാൽ മഴ കുറഞ്ഞതോടെ പുഴകളിലെ നീരോഴുക്ക് കുറയുകയാണ്.

ദുരിതാശ്വാസക്യാമ്പുകളിൽ റവന്യൂ, സിവിൽ സപ്ലൈസ്, സാമൂഹികനീതി വകുപ്പുകൾ ഭക്ഷ്യവസ്തുക്കൾ കൃത്യമായി എത്തിക്കുന്നുണ്ട്. പച്ചക്കറിക്ക് നേരിയ ലഭ്യതക്കുറവുണ്ടെങ്കിലും അരിയും പയറും കൃത്യമായി ലഭിക്കുന്നുണ്ട്. സാമൂഹികസംഘടനകളും രാഷ്ട്രീയകക്ഷികളും ഭക്ഷ്യവസ്തുക്കൾ ക്യാമ്പുകളിൽ നേരിട്ട് വിതരണം ചെയ്യാൻ പാടില്ലെന്ന് കളക്ടർ നിർദ്ദേശം നൽകിയിരുന്നു. റവന്യൂ കൺട്രോൾ റൂമിൽ ഇവ എത്തിച്ചുകൊടുക്കാം. ഉദ്യോഗസ്ഥരും വാർഡ് മെമ്പറും ക്യാമ്പ് കൺവീനർമാരും ഇത് വിതരണംചെയ്യും.

ക്യാമ്പിൽ കഴിയുന്ന പലർക്കും ഉടുതുണിയല്ലാതെ മറ്റൊന്നും എടുക്കാനായിട്ടില്ല. മാറ്റിയുടുക്കാൻ വസ്ത്രം, കിടക്കാൻ ബെഡ് ഷീറ്റ്, തലയിണ, പുതപ്പ്, സ്ത്രീകൾക്ക് സാനിറ്ററി നാപ്കിൻ തുടങ്ങിയവ അത്യാവശ്യമാണ്. ഹെൽത്ത് ഇൻസ്‌പെക്ടർമാർ ക്യാമ്പുകളിലെത്തി ആരോഗ്യകാര്യങ്ങളിൽ മുൻകരുതലെടുത്തു. വൈദ്യസഹായവും ലഭ്യമാക്കിയിട്ടുണ്ട്. നെല്ലിയാമ്പതി ഒഴികെയുള്ള മേഖലകളിൽ ജീവിതം സാധാരണ നിലയിലേക്ക് എത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP