Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

കാറ്റ് വന്നാൽ തർന്നടിയുന്ന ഓലക്കൂര; വൈദ്യുതിയോ കുടിവെള്ളവും അന്യം; നമ്പർ വൺ കേരളത്തിനെ നാണിപ്പിക്കുന്ന ദുരിതവസ്ഥ തുറന്ന് കാട്ടി ടിക്ക്‌ടോക്കിലൂടെ വിപ്ലവം സൃഷ്ടിച്ച് യുവതി; പാലക്കാട് മുതലമട പഞ്ചായത്തിലെ ആശ്രിതരില്ലാത്ത വൃദ്ധ ദമ്പതികൾ കഴിയുന്നത് നരകയാതനയിൽ; റേഷൻ കാർഡ് പോലുമില്ലെന്ന് കണ്ണിരോടെ ദമ്പതികൾ; വോട്ടുവാങ്ങാൻ വരുന്ന ജനപ്രതിനിധികൾ തിരിഞ്ഞു നോക്കാത്താത്ത അവസ്ഥ; കേരളത്തിന്റെ കണ്ണീരായി ചുള്ളിയാർ ഡാമിലെ വിളയ-പാപ്പ വൃദ്ധദമ്പതികൾ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: വയോധികരേയും ആശ്രിതരേയും ചേർത്ത് നിർത്തുന്ന നമ്പർ വൺ കേരളത്തിൽ നിന്നും അതിദാരൂണമായൊരുകാഴ്ച. കേരളത്തിലെ വയോജനങ്ങളേയും അദിവാസി ഗോത്രങ്ങളേയും ചേർത്തു നിർത്താൻ സർക്കാർ ബാധ്യസ്ഥരാകുമ്പോഴാണ് പാലക്കാട് മുതലമട പഞ്ചായത്തിലെ ചുള്ളിയാറിന് സമീപമുള്ള വൃദ്ധ ദമ്പതികളുടെ വീഡിയോ സോഷ്യൽ മീഡിയയുടെ കണ്ണീരേറ്റുവാങ്ങുന്നത്.

ചുള്ളിയാറിന് സമീപം പുറം പോക്കിൽ ഓലക്കുടിലിൽ താമസിക്കുന്ന 90നടുത്ത് പ്രായമുള്ള വൃദ്ധ ദമ്പതികളുടെ ദയനീയ അവസ്ഥ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെയാണ് ഈ ദമ്പതികൾക്കായി സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ അടക്കം ആരംഭിച്ചിരിക്കുന്നത്.

ടിക്ക് ടോക്കിലൂടെ പേര് വെളിപ്പെടുത്താത്ത അക്കൗണ്ടിലൂടെ മുതലമട സ്വദേശിയായ യുവതിയാണ് വയോധികരുടെ ദയനീയ അവസ്ഥ പുറം ലോകത്തെ ്‌റിയിച്ചത്. സാധാരണ ടിക്ക്‌ടോക്ക് വഴി പാട്ടുകളും കോമഡികളും നിറയുമ്പോൾ അതീവവാർത്താ പ്രാധാന്യമുള്ള ഈ ദുരന്തകാഴ്ച സമൂഹത്തോട് പങ്കുവച്ചുകൊണ്ടാണ് യുവതി രംഗത്തെത്തിയത്.

ചോർന്നെലിക്കുന്ന ഓലമേഞ്ഞ കുടിലിൽ മഴപെയ്താൽ തകർന്ന് തരിപ്പണമാകും. കമ്പുകൾ കൊണ്ട് ചേർത്തു കെട്ടിയ കട്ടിലും ഇരിപ്പിടവും. കാറ്റ് ആഞ്ഞ് വീശിയാൽ തകർന്ന് തരിപ്പണമാകുന്ന മേൽക്കൂര. ഈ കൂരയിലാണ് വെളിച്ചം പോലുമില്ലാതെ ഈ വയോധികരുടെ അന്തിയുറക്കം. എന്ത് സുരക്ഷയാണ് ഇവർക്കുള്ളത് എന്ന ചോദ്യത്തിന് മുതലമട പഞ്ചായത്തിനും ഉത്തരമില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴല്ലാതെ ജനപ്രതിനിധികളോ, പഞ്ചായത്ത് അധികാരികളോ പോലും ഈ വഴിക്ക് വരാറില്ല. പുറംപോക്കിലാണ് ഈ വൃദ്ധദമ്പതികളുടെ താമസം.

വിളയ-പാപ്പ എന്നീ ദമ്പതികൾക്ക് മക്കളില്ല. ആശ്രിതരില്ലാതെ ഒറ്റപ്പെട്ട തുരുത്ത് പോലുള്ള സ്ഥലത്താണ്. കുടിവെള്ളമോ, വൈദ്യൂതിയോ, നടവഴിയോ വീടുപോലുമില്ലാതെ ബുദ്ധിമുട്ടുന്നത്. പഞ്ചായത്തിൽ രണ്ടും മൂന്നും വീടുകളുള്ള അനർഹർ സർക്കാർ ആനുകൂല്യങ്ങൾ പറ്റുമ്പോഴാണ് വർഷാവർഷം ഇവരുടെ വോട്ട് വാങ്ങി ജയിച്ച് കയറുന്ന ജനപ്രതിനിധികൾ പോലും ഇവരെ തഴയുന്നത്.

കൈവശമുള്ള ഏകരേഖ തിരിച്ചറിയൽ കാർഡ് മാത്രമാണ്. റേഷൻ കാർഡ് പോലും പഞ്ചായത്തിൽ നിന്ന് അനുവദിച്ച് നൽകിയിട്ടില്ല. ഇവരുടെ അവസ്ഥ കണ്ട് ടിക്ക് ടോക്കിലൂടെ രംഗത്തെത്തിയ യുവതി ഭഷ്യസാധനങ്ങൾ ഉൾപ്പടെ അവശ്യസാധനങ്ങൾ എത്തിച്ച് നൽകുകയായിരുന്നു.

ഒന്നരകിലമോമീറ്റർ നടന്ന് വേണം വെള്ളം തലച്ചുമടായി ചുമന്ന് വീട്ടിലെത്തിക്കാൻ. സർക്കാരോ പഞ്ചായത്ത് അധികൃതരോ പോലും ഈ വൃദ്ധദമ്പതികളെ തിരിഞ്ഞുനോക്കുന്നില്ല. രൂക്ഷ വിമർശനം ഉന്നയിച്ചും പൊട്ടിക്കരഞ്ഞുമാണ് യുവതി സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പങ്കുവയ്ക്കുന്നത്.ഹൃദയം പൊട്ടിയാണ് യുവതി ഈ വാക്കുകളും പങ്കുവയ്ക്കുന്നത്.

ഇത് കാണുന്ന ഓരോ ആളുകളും ഈ വീഡിയോ പങ്കുവയ്ക്കണമെന്നും അധികാരികളുടെ കൺമുന്നിലെത്തിക്കണമെന്നും വീഡിയോയിൽ യുവതി പറയുന്നു. സിപിഎം ഭരിക്കുന്ന നെന്മാറ നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലാണ് ഈ പഞ്ചായത്തും ഉൾപ്പെടുന്നത്. രമ്യാ ഹരിദാസ് എംപിയടക്കം ജയിച്ചു കയറിയ മണ്ഡലത്തിൽ ജനശ്രദ്ധ കിട്ടാതെ പോയ ഈ വൃദ്ധ ദമ്പതികൾക്കായി മുറവിളി ഉയരുകയാണ്.

വയോമിത്രം പദ്ധതിയടക്കം സംസ്ഥാന സർക്കാരിന്റെ കൊട്ടിഘോഷിക്കുന്ന ഒട്ടനമവധി പദ്ധതികളുള്ളപ്പോഴാണ് പാലക്കാട് ചുള്ളിയാറിലെ വൃദ്ധദമ്പതികളുടെ അവസ്ഥ സർക്കാരിനും പഞ്ചായത്ത് അധികാരികൾക്കും നാണക്കേടായി മാറിയിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP