Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡോക്ടറാകണമെന്ന ബ്ലസിയുടെ ആഗ്രഹത്തിന് ഒപ്പം നിന്നത് കർഷകനായ അച്ഛൻ; ഓടിട്ടവീടും വസ്തുവും പണയപ്പെടുത്തി വിദേശത്ത് എം.ബി.ബിഎസ് പഠനവും; ഇന്റേൺഷിപ്പ് ചെയ്യുന്നതിനിടയിൽ ബാങ്കിന്റെ ജപ്തി നടപടി; 40,000 വീതം ജോലിയിൽ പ്രവേശിച്ചാൽ അടയ്ക്കാം എന്ന് പറഞ്ഞപ്പോൾ ഡോക്ടർമാർക്ക് ഇത്രയും ശമ്പളം ലഭിക്കുമോ എന്ന ചീഫ് മാനേജരുടെ പരിഹാസവും; വിദ്യാഭ്യാസലോൺ തിരിച്ചടയ്ക്കാതെ പെരുവഴിയിലായ യുവഡോക്ടറും കുടുംബവും കഴിയുന്നത് തകരഷെഡിൽ; ബാങ്ക് ജെപ്തിയിൽ നിസ്സഹായരായ കർഷക കുടുംബത്തിന്റെ കഥ

എം എസ് ശംഭു

പാലക്കാട്: വീട് പണയപ്പെടുത്തി എം.ബി.ബി.എസ് പഠിച്ചു പാസായി. വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ യുവഡോക്ടറും കുടുംബവും പെരുവഴിയിൽ. പാലക്കയം ഇഞ്ചിക്കുന്ന് മാഞ്ചിറയിൽ തോമസ് ബാബുവും ഭാര്യയും 2 പെൺമക്കളും മകനും അടങ്ങുന്ന കുടുംബത്തിനാണ് ഈ ദുർഗതി.

ഡോക്ടറകാണമെന്ന മകൾ ബ്ലസിയുടെ സ്വപ്‌നമാണ് പിതാവ് തോമസ് ബാബു സാധിച്ച് നൽകിയത്. സാധാരണ കർഷക കുടുംബത്തിൽ നിന്ന് ഇത്രയും വലിയ ചെലവിൽ എങ്ങനെ പഠിപ്പിക്കാൻ കഴിയും എന്നതായിരുന്നു തോമസിന്റെ മുന്നിലുള്ള ചോദ്യം. എന്നാൽ മോഹം പൂർത്തീകരിക്കാനായി 1.30 ഏക്കർ വസ്തു സമീപത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ പണയം വച്ച ശേഷം പഠനത്തിന് ആവശ്യമായ ലോൺ എടുക്കുകയായിരുന്നു.

വിദ്യാഭ്യാസ ലോണായതിനാൽ ഒരു പഠനം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ തുക തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയും വന്നു. ഇതോടെയാണ് ബാങ്കിൽ നിന്ന് ജപ്തിനോട്ടീസും പിന്നാലെ ജപ്തി നടപടിയുമെത്തിയത്.

വന്യ മൃഗശല്യം നിറഞ്ഞ വന പ്രദേശത്തോടു ചേർന്ന കുഞ്ഞു വീട്ടിലാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. റബ്ബർ കർഷകനായ ബാബുവിന് പ്രളയകാലത്ത് നേരിട്ട കനത്ത തിരിച്ചടി ലോണിന്റെ അടവിനേയും ബാധിച്ചു. മൊറിട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് ലഭിച്ചിട്ടുമില്ല.

മൂത്തമകൾ ബ്ലസിയെ ആഗ്രഹം പോലെ യുക്രെയ്‌നിൽ അയച്ചാണ് എംബിബിഎസ് പഠിപ്പിച്ചത്. ചെറിയ വീട് അടങ്ങുന്ന 1.35 ഏക്കർ സ്ഥലം എസ്.ബി.ംെഎ കാഞ്ഞാമ്പുഴ ശാഖയിൽ പണയം വച്ചു. 9.37 ലക്ഷം രൂപയാണ് വായ്പയെടുത്തത്. അപേക്ഷിച്ച സമയത്ത് വായ്പ നൽകാൻ ബാങ്ക് തയാറായില്ലെന്നും കലക്ടർ ഇടപെട്ടാണ് ഒടുവിൽ വായ്പ നൽകിയതെന്നും ഇവർ പറയുന്നത്.

പഠനം പൂർത്തയാക്കി നാട്ടിലെത്തി പാലക്കാട് മെഡിക്കൽ കോളജിൽ ഇന്റേൺഷിപ്പ് ചെയ്തു. വിദേശ സർവകലാശാലയിൽ പഠിച്ചതിനാൽ ഇവിടെ സ്റ്റൈഫന്റും ലഭിക്കാതെ വന്നതോടെ സ്വന്തം ചെലവിലാണ് ബ്ലസി ഇന്റൺഷിപ്പ് കാലാവധി പൂർത്തീകരിച്ചത്. പിന്നീട് എഫ്എംജി പരീക്ഷയും പാസായ ബ്ലസി ഉടൻ ജോലി ആരംഭിക്കുമെന്ന പ്രതീക്ഷയിലിരിക്കെയായിരുന്നു. തിരുവിതാംകൂർ -കൊച്ചി മെഡിക്കൽ കൗൺസിലിന്റെ ഔദ്യോഗിക രജിസ്‌ട്രേഷൻ ലഭിക്കാൻ നോക്കിയിരിക്കെയാണ് ജപ്തി നടപടികളുമെത്തിയത്.

പഠിച്ചുകൊണ്ടിരിക്കുമ്പോൾ പോലും ആദ്യഗഡുവായ 13 ശതമനം പലിശയും പിന്നീട് 12 ശതമാനം രണ്ടാം ഗഡുവായും പലിശ ബലമായി അടപ്പിച്ചിട്ടുണ്ടെന്ന് ബ്ലസി പറയുന്നത്. സാവകാശം പലവിധം ചോദിച്ചെങ്കിലും അതുണ്ടായില്ലെന്നാണ് ബ്ലസി മറുനാടനോട് പ്രതികരിച്ചത്. മണ്ണാർക്കാട് പരിധിയിൽ വരുന്ന ബാങ്കിന്റെ ചീഫ് മാനേജറെ കണ്ട് കാര്യം ബോധിച്ചതും പഠനം കഴിഞ്ഞതിന് ശേഷം ടി.സി വാങ്ങി എന്റെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി വരുന്നതെയുള്ളു എന്നാണ്. എന്നാൽ ബാങ്ക് മാനേജർ പറഞ്ഞത് അടിയന്തരമായി രണ്ടരലക്ഷം രൂപ കെട്ടിവയ്ക്കണമെന്നുമാണ്. ജോലിയിൽ കയറി 40,000 രൂപ വീതം കൃത്യമായി അടയ്ക്കാമെന്നും ജപ്തി നടപടികളുമായി മുന്നോട്ട് പോകണമെന്നും ബ്ലസി പറഞ്ഞതോടെ പരിഹാസ്യ രൂപേണയായിരുന്നു ബാങ്കിന്റെ നടപടിയെന്നും ബ്ലസി ആരോപിക്കുന്നു.

ഡോക്ടർമാർക്ക് വലിയ ശമ്പളം ഇപ്പോഴില്ലെന്നും നിങ്ങൾ എവിടെ നിന്ന് ഈ തുക അടയ്ക്കുമെന്നുമായിരുന്നു ചീഫ് മാനേജർ ശ്രീരസ്തുപിള്ളയുടെ ഭാഷ്യം. നാൽപതിനായിരം വച്ച് ശമ്പളം കിട്ടുമ്പോൾ നിങ്ങൾ തിരിച്ചടയ്ക്കുന്ന രീതിയിൽ മറ്റാരോടെങ്കിലും പൈസ വാങ്ങി ബാങ്കിൽ അടയ്ക്കു എന്നും ചീഫ് മാനേജർ പറഞ്ഞു. 

സർഫാസി നിയമപ്രകാരം നാല് ലക്ഷത്തിന് മുകളിലുള്ള ലോൺ തുക ആയതിനാൽ തന്നെ സർക്കാർ തലത്തിൽ ഇടപെടാനും കഴിയുന്നില്ല. എംഎ‍ൽഎയെ ബന്ധപ്പെട്ടപ്പോഴും സർഫാസി നിയമപരിധിയിൽ വരുന്ന കേസ് ആയതിനാൽ സർക്കാർ തലത്തിൽ ഒരു ഇടപെടലിനും സാധിക്കാത്ത സ്ഥിതിയാണ്. പിതാവ് തോമസ് ബാബുവും ഭാര്യ മേഴ്‌സിയും സ്ഥലത്തില്ലാത്ത സന്ദർഭത്തിലായിരുന്നു ജപ്തി നടപടിയും. വീടിന്റെ നിലവിലെ പൂട്ട് തകർത്ത് പുതിയ പൂട്ടിട്ട് സീൽ ചെയ്തു. ഇതോടെ കിടപ്പാടം നഷ്ടമായി. തൊട്ടടുത്തായി തകരഷീറ്റിട്ട കുടിലിലാണ് ഇപ്പോൾ ഈ കുടുംബം താമസിക്കുന്നതും.

ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ ഇളയ സഹോദരി ബ്ലോസി എത്തിയപ്പോഴാണു വീട് ഏറ്റെടുത്തത് അറിയുന്നത്. ഇളയസഹോദരൻ തമിഴ്‌നാട്ടിലാണ് എഞ്ചിനിയറിങ് വിദ്യാർത്ഥിയാണ്. വീട് തിരിച്ചു പിടിക്കണമെങ്കിൽ ഡെത്ത് ട്രിബ്യൂണലിൽ 14 ലക്ഷത്തിന് മുകളിൽ ഹാജരാക്കണം. കോടതി ചെലവിന് പോലും കയ്യിൽ പൈസയില്ല. എന്ത് ചെയ്യണമെന്ന് അറിയാത്ത നിലയിലാണ് ഈ യുവ ഡോക്ടറും കുടുംബവും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP