Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു എടിഎം ഉദ്ഘാടനം ചെയ്യാൻ രണ്ടു മന്ത്രിമാരും രണ്ടു എംപിമാരും പത്ത് എംഎൽഎമാരും! ചെലവു ചുരുക്കലിനും സമയം വെറുതേ കളയലിനും എതിരെ ശബ്ദം ഉയർത്തുന്ന പിണറായി, താങ്കൾ ഇതൊന്നും അറിയുന്നില്ലേ?

ഒരു എടിഎം ഉദ്ഘാടനം ചെയ്യാൻ രണ്ടു മന്ത്രിമാരും രണ്ടു എംപിമാരും പത്ത് എംഎൽഎമാരും! ചെലവു ചുരുക്കലിനും സമയം വെറുതേ കളയലിനും എതിരെ ശബ്ദം ഉയർത്തുന്ന പിണറായി, താങ്കൾ ഇതൊന്നും അറിയുന്നില്ലേ?

പാലക്കാട്: പുതിയ സർക്കാർ അധികാരത്തിൽ വന്നിട്ടു നൂറു ദിവസം പിന്നിടുമ്പോഴും വിവാദങ്ങൾ കൂടപ്പിറപ്പുകളെപ്പോലെ കൊണ്ടു നടക്കുകയാണ്. വി.എസിന്റെ പദവിയിൽ തുടങ്ങി ഒടുവിൽ ഓണാഘോഷം വരെ എത്തിനിൽക്കുന്നു.

തെരെഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ എത്തുന്ന മന്ത്രിമാർ കാലാകാലങ്ങളിലായി താമസിച്ചു വരുന്നത് മന്ത്രി മന്ദിരങ്ങളിലാണ്. ഓരോ അഞ്ചു വർഷം കഴിഞ്ഞ് പുതുതായി താമസിക്കാൻ അടുത്തവർ എത്തുമ്പോൾ മന്ത്രിമാർ താമസിക്കുന്ന വീടുകളും അലപമൊന്ന് മോദിപിടിപ്പിക്കുന്നതും പതിവാണ്. എന്നാൽ പിണറായി സർക്കാർ അധികാരത്തിൽ ഏറുന്ന സമയത്ത് അതിനൊരു മാറ്റം ഉണ്ടായിരുന്നു.

പിണറായി ചെറിയൊരു പരിഷ്‌കരണം തന്നെ നടത്തി. ഇത്തവണ മന്ദിരങ്ങൾ മോദിപിടിപ്പിക്കുന്നില്ല. അതൊക്കെ അനാവശ്യ ചെലവാണ്. ധൂർത്തിന് ഇല്ലെന്ന ധ്വനി തന്നെയായിരുന്നു. നല്ലകാര്യം. അങ്ങനെയെങ്കിൽ ആ തുക സർക്കാർ സോവനങ്ങളിലേക്ക് വകമാറ്റുമല്ലോ എന്നോർത്ത് ജനങ്ങളും കൈയടിച്ചു.

മന്ത്രി മാരുടെ പേഴ്‌സണൽ സ്റ്റാഫിലെ അംഗങ്ങളുടെ എണ്ണംവും വെട്ടിക്കുറച്ചു. ഇതൊക്കെ കണ്ടു പുഞ്ചിരിച്ച സാധാരണക്കാരന്റെ നെഞ്ചത്തിട്ടൊരു തട്ടു തട്ടിയതും തൊട്ടു പിന്നാലെ തന്നെ. ദേശീയ മാദ്ധ്യമങ്ങലിലടക്കം പരസ്യം കൊടുത്തു. പണം എത്രപൊട്ടിയെന്നറിയില്ല. അത് അങ്ങനെയാണല്ലോ.

ഇങ്ങനെ, ദൂർത്തും അധിക ചിലവും വെട്ടിച്ചുരുക്കണമെന്ന് ആഹ്വാനം നടത്തിയതിനു ശേഷം പ്രവർത്തിയിലെ വൈരുദ്ധ്യമാണ് നമ്മൾ കണ്ടത്. ഇപ്പോഴിതാ പാലക്കാട് ജില്ലാ സഹകരണ ബാങ്കിന്റെ എടിഎം ഉദ്ഘാടനവും ക്യാഷ് ഡെപ്പോിസിറ്റ് മെഷീൻ ഉദ്ഘാടനവുമായിരുന്നു.(05/09/16 തിങ്കളാഴ്ച). പാലക്കാട് ടൗൺ ഹാളിൽ വച്ച് രണ്ട് എംപി മാരും രണ്ട് മന്ത്രി, പത്ത് എംഎൽഎമാരും പങ്കെടുത്തു.

പാലക്കാട് ജില്ലയിലെ ആദ്യ ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ എന്നതു സത്യം തന്നെ. പക്ഷേ, കേവലമൊരു ഉദ്ഘാടനത്തിന് ഇത്രയും അകമ്പടി വേണമായിരുന്നോ? എന്നൊരു ചോദ്യമായിരിക്കും ന്യായമായും ഏതൊരു സാധാരണക്കാരന്റേയും മനസിൽ കടന്നു വരുന്നത്. ക്ഷേമപെൻഷൻ എല്ലാവർക്കും എത്തിച്ചതും കശുവണ്ടി ഫാക്ടറി തുറന്നതു പോലുള്ള നല്ല കാര്യങ്ങൾ വിസ്മരിക്കുന്നില്ല. പക്ഷേ ചെലവു ചുരുക്കലും ദൂർത്തും കുറയ്ക്കുക എന്ന് പറഞ്ഞു കൊണ്ട് ഇത്തരം ധാരാളിത്തം കാണിമ്പോൾ സാധാരണക്കാർ ചോദിച്ചു പോകുന്നതിൽ തെറ്റു പറയാൻ കഴിയുമോ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP