Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താൻ തന്റെ പണി നോക്കി പോടോ.... താൻ എവിടുത്തെ എസ്‌ഐയാ..... എസ്.എഫ്.ഐ പിള്ളേരാ ഇവിടെ നിൽക്കുന്നത്; പാലാ പോളിടെക്കിനിക്കിലെ സംഘർഷം അറിഞ്ഞെത്തിയ എസ്‌ഐയ്ക്ക് നേരെ എസ്.എഫ്.ഐ പ്രവർത്തകരുടെ ആക്രമണം; എസ്‌ഐയെ പിടിച്ചു തള്ളിയും തെറിവിളിച്ചും ഹീറോകളിച്ചത് പുറത്ത് നിന്നെത്തിയ നേതാക്കൾ; സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ് എടുത്തതായി അക്രമത്തിന് ഇരയായി എസ്‌ഐ മാണി

പ്രകാശ് ചന്ദ്രശേഖർ

കോട്ടയം: എസ്‌ഐയ്ക്ക് നേരെ എസ്.എഫ്.ഐ പ്രവർത്തകരുടെ ഗുണ്ടായിസം.പാലാ പൊളിടെക്കിനിക്കിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് പാലാ എസ്‌ഐ മാണിക്ക് നേരെ ഒരുകൂട്ടം എസ്.എഫ്.ഐ നേതാക്കൾ ആക്രോശവുമായി എത്തിയത്. എസ്‌ഐയുടെ ദേഹത്ത് പിടിച്ചു തള്ളിയ ശേഷം താൻ തന്റെ പണി നോക്കി പോടോ.... എസ്.എഫ്.ഐക്കാരുടെ ദേഹത്ത് തൊടുന്നോ എന്നായിരുന്നു എസ്.എഫ്.ഐ നേതാവിന്റെ പ്രതികരണം. ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് എസ്.എഫ്.ഐ സംഭവത്തിൽ പെട്ടത്. 

എസ്‌ഐ ആക്രമിക്കുന്നവർ പൊളി ടെക്കനിക്ക് കോളജിലെ വിദ്യാർത്ഥികളല്ലെന്നാണ് പൊലീസ് പറയുന്നത്. പുറത്തുനിന്നുള്ള എസ്.എഫ്.ംെഎ നേതാക്കളാണ് എസ്‌ഐയെ പിടിച്ചു തള്ളിയത്.

വിദ്യാർത്ഥികൾ തമ്മിൽ പ്രശ്‌നം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പാലാ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടേക്ക് എത്തിയത്. എല്ലാവരും ശാന്തരായി പിരിഞ്ഞ് പോകണം എന്ന് എസ്‌ഐ പറഞ്ഞതോടെ താൻ ഏത് കോപ്പിലെ എസ്‌ഐ ആണടോ എന്ന് ചോദിച്ച് എസ്.എഫ്.എ തേക്കളുടെ ആക്രോശവും തുടർന്ന് ആക്രണവും തുടങ്ങി.

കൊടി മരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്‌നത്തിന് വഴിയൊരുക്കിയതെന്ന് പൊലീസ് പറയുന്നത്. അതേ സമയം ഇത് അന്വേഷിച്ചെത്തിയ എസ്‌ഐക്ക് നേരെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രോശവുമായി എത്തുകയായിരുന്നെണ് ദൃക്‌സാക്ഷികളും ആരോപിക്കുന്നത്. ത് . ഈ സമയം തന്നേ ആക്രമിക്കാനെത്തിയവർ ഒരു വിദ്യാർത്ഥിയെ മർദ്ദിക്കുന്നത് കണ്ടെന്നും ഇത് തടയാനെത്തിയപ്പോൾ മൂവർ സംഘം തന്റെ നേരെ തിരിയുകയായിരുന്നെന്നുമാണ് എസ് ഐ യുടെ വെളിപ്പെടുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP