Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫേസ്‌ബുക്കിൽ പരിചയപ്പെട്ട് പള്ളിമേടയിൽ എത്തിച്ച് ലൈംഗിക പീഡനം നടത്തിയ ഫാ.തോമസ് താന്നിനിൽക്കും തടത്തിലിനെതിരെ അച്ചടക്ക നടപടി എടുത്ത് പാലാ രൂപത; ഇടവക വികാരി സ്ഥാനത്ത് നിന്നും അജപാലന ചുമതലകളിൽ നിന്നും ഒഴിവാക്കി സഭയുടെ ഉത്തരവ് പുറത്തിറങ്ങി

ഫേസ്‌ബുക്കിൽ പരിചയപ്പെട്ട് പള്ളിമേടയിൽ എത്തിച്ച് ലൈംഗിക പീഡനം നടത്തിയ ഫാ.തോമസ് താന്നിനിൽക്കും തടത്തിലിനെതിരെ അച്ചടക്ക നടപടി എടുത്ത് പാലാ രൂപത; ഇടവക വികാരി സ്ഥാനത്ത് നിന്നും അജപാലന ചുമതലകളിൽ നിന്നും ഒഴിവാക്കി സഭയുടെ ഉത്തരവ് പുറത്തിറങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിദേശിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വൈദികനെ വൈദിക വൃത്തിയിൽ നിന്ന് രൂപത പുറത്താക്കി. പാല രൂപതയിൽപ്പെട്ട കല്ലറ പെറുംതുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി തോമസ് താന്നിനിൽക്കും തടത്തിലിനെതിരെയാണ് അച്ചടക്ക നടപടി എടുത്തത്.ചൊവ്വാഴ്ച വികാരിയെ രൂപതാ കേന്ദ്രത്തിൽ വിളിച്ച് വരുത്തി വിശദീകരണം തേടിയിരുന്നു.ഇതേ തുടർന്ന് അജപാലന ശുശ്രൂഷയിൽ നിന്നും,വൈദിക ശുശ്രൂഷയുടെ എല്ലാ തലങ്ങളിൽ നിന്നും ഡിസ്മസ് ചെയ്തു. അദ്ദേഹത്തിനെതിരെയുള്ള നിയമനടപടികളിൽ രൂപത പൂർണമായും സഹകരിക്കുമെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഫേസ്‌ബുക്ക് ചാറ്റിലൂടെ പ്രണയം നടിച്ച് വിദേശ വനിതയെ നിർബന്ധിച്ച് കേരളത്തിലേക്ക് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. കടുത്തുരുത്തി പൊലീസ് വനിതയുടെ പരാതിയെ ആസ്പദമാക്കി കേസ് രെജിസ്റ്റർ ചെയ്തു. ഇതോടെ വൈദികൻ ഒളിവിൽ പോയതായാണ് റിപ്പോർട്ടുകൾ.

പീഡനം സംബന്ധിച്ച് ഇന്ന് യുവതി നേരിട്ട് സ്റ്റേഷനിലെത്തി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് കടുത്തുരുത്തി എസ് ഐ സുകുമാരൻ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ വികാരിയ കണ്ടെത്താൻ പൊലീസ് തിരച്ചിൽ നടത്തിവരികയാണെന്നും ഇയാൾ ഒളിവിലാണെന്നാണ് പ്രാഥമീക വിവരമെന്നും എസ് ഐ മറുനാടനോട് വ്യക്തമാക്കി. സംഭവത്തിൽ യുവതി നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പൊലീസ് വെളിപ്പെടുത്തിയത് ഇങ്ങനെയാണ്:

ഒരു വർഷം നീണ്ടുനിന്ന ഫെയ്സ് ബുക്ക് ചാറ്റിംഗിനിടെയാണ് ബ്രിട്ടീഷ് യുവതി വികാരിയുമായി പ്രണയത്തിലാകുന്നത്. പ്രണയത്തിലായ തന്നെ കേരളത്തിലേക്ക് കഷണിച്ചത് ഫാ. തോമസായിരുന്നു. അദ്ദേഹം ആവശ്യപ്പെട്ട പ്രകാരമാണ് താൻ കേരളത്തിലെത്തിയതെന്നും യുവതി മൊഴിൽ വിശദീകരിക്കുന്നുണ്ട്. പള്ളിമേടയിലേക്കാണ് ആദ്യം ക്ഷണിച്ചത്. ബലമായി ആദ്യം ലൈംഗികമായി പീഡിപ്പിച്ചതും ഇവിടെ വച്ചാണ് കഴിഞ്ഞ ജനുവരി 5-നാണ് ആദ്യമായി പള്ളിയിലെത്തി വികാരിയെ കാണുന്നത്. കഴിഞ്ഞ മാസം 12-ാം തീയതി വരെ വൈദികന്റെ സംരക്ഷണയിൽ തന്നെയാണ് യുവതി കഴിഞ്ഞത്.

യുവതി വീണ്ടും ഈ മാസം എട്ടിന് സെന്റ മാത്യൂസ് പള്ളി വികാരി തോമസ് താന്നിനിൽക്കും തടത്തിലിന്റെ അടുക്കലെത്തി. ദിവസങ്ങൾ കൂടെ താമസിച്ചപ്പോഴും മുൻ അനുഭവം ആവർത്തിച്ചെന്നും സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് താൻ പരാതി നൽകാൻ എത്തിയതെന്നുമാണ് യുവതി പൊലീസിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കിയത്.

സ്നേഹം കൊണ്ടാണ് ആദ്യാ സാമാഗമത്തിൽ ദുരനുഭവം നേരിട്ടത് വെളിപ്പെടുത്താതെ രാജ്യം വിട്ടതെന്നും വീണ്ടും ഉണ്ടായ ദുരനുഭവം മനസിനെ വല്ലാതെ വേദനിപ്പിച്ചെന്നും ഇത്തരം ദുഷ്ടന്മാർ ശിക്ഷിക്കപ്പെടണമെന്ന് തോന്നിയതിനാലാണ് പരാതി നൽകാൻ തയ്യാറായതെന്നുമാണ് യുവതി മൊഴിയിൽ സൂചിപ്പിച്ചിട്ടുള്ളത്. സംഭവത്തിൽ യുവതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രഥമിക അന്വേഷണം നടത്തിയപ്പോൾ ഫാ. തോമസ് ഒളിവിൽ പോയെന്നാണ് അറിയുന്നത്.

ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിയാണ് ഫാ.തോമസ് താന്നിനിൽക്കും തടത്തിൽ. അതിനിടെ സഭയുടെ അറിവോടെയാണ് വികാരി രക്ഷപ്പെട്ടതെന്ന ആരോപണവും ശക്തമാണ്. പ്രതിയെ പിടിക്കാനായി പൊലീസ് ശ്രമം ഊർജ്ജിതമാക്കിയിട്ടുണ്ട്. കേസായി വരാതിരിക്കാനുള്ള ശ്രമങ്ങൾ നേരത്തെ നടത്തിയിരുന്നെന്നും സൂചനയുണ്ട്. എന്നാൽ അത് ഫലം കാണാതെ വന്നതോടെയാണ് യുവതി പരാതിയുമായി വന്നതെന്നുമാണ് സൂചന. വികാരിയുടെ മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്. സംഭവത്തിൽ നൈജീരിയൻ സ്വദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ഫാ. റോബിൻ അച്ചൻ ഇപ്പോഴും ജയിലിൽ കഴിയുകയാണ്. ഈ സംഭവം കത്തോലിക്കാ സഭയെ ശരിക്കും നാണം കെടുത്തിയിരുന്നു. അതിന് ശേഷമാണ് ഇപ്പോൾ സഭയ്ക്ക് മൊത്തത്തിൽ നാണക്കേടുണ്ടാക്കുന്ന മറ്റൊരു പീഡന ആരോപണം കൂടി പുറത്തുവന്നിരിക്കുന്നത്.

അതേസമയം സഭയെ നാണക്കേടിലാക്കിയ വികാരിയെ പുറത്താക്കിയ രൂപതയുടെ നടപടിയെ സോഷ്യൽ മീഡിയയിൽ പലരും സ്വാഗതം ചെയ്തു.

'തികച്ചും മാതൃകാപരം തന്നെയാണ് പാലാ രൂപതയുടെ സമയോചിതമായ നടപടി. വൈദികൻ കുറ്റാരോപിതൻ മാത്രമാണ്. കുറ്റം തെളിയിക്കപ്പെട്ടിട്ടുമില്ല. എന്നിരുന്നാലും ആരോപണമുയർന്ന സമയത്തു തന്നെ രൂപത സ്വീകരിച്ച നടപടി മാതൃകാപരം തന്നെയാണ്. സമീപകാലത്ത് മറ്റു പലയിടങ്ങളിലും ഉണ്ടായ പല സംഭവങ്ങളിലും ഉണ്ടാവാത്ത നടപടിയാണ് ഇത്. മാത്രവുമല്ല, കുറ്റാരോപിതരെ സംരക്ഷിക്കുന്ന നിലപാട് ഉണ്ടാവില്ലെന്ന ശക്തമായ സൂചന കൂടിയാണ് പാലാ രൂപതയുടെ നിലപാട്.'മഹാത്മാ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി.ജെ.ജോസ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP