Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

പാക് അധീന കശ്മീർ പിടിക്കാൻ ഇന്ത്യൻ സേനയെത്തിയാൽ ഒരു രക്ഷയുമുണ്ടാകില്ല; ആശുപത്രികളിൽ പകുതി കിടക്കകളും ആവശ്യത്തിന് രക്തവും സൈനികർക്കായി കരുതി വെക്കാൻ നിർദ്ദേശം നൽകി പാക്കിസ്ഥാൻ സൈനിക മേധാവി; പാക്കിസ്ഥാനിൽ ഭീതി പടർത്തുന്നത് ജനറൽ കമർ ജാവേദ് ബജ്വ ആരോഗ്യമന്ത്രിക്ക് അയച്ച കത്ത്; ലഡാക്കിൽ ഇന്ത്യ-ചൈന സംഘർഷം മുറുകവേ പാക്കിസ്ഥാനിലും കണ്ണുവെച്ച് ഇന്ത്യൻ സേന; ജനറൽ നരവനയുടെ സന്ദർശനം രണ്ടും കൽപ്പിച്ചു തന്നെ

പാക് അധീന കശ്മീർ പിടിക്കാൻ ഇന്ത്യൻ സേനയെത്തിയാൽ ഒരു രക്ഷയുമുണ്ടാകില്ല; ആശുപത്രികളിൽ പകുതി കിടക്കകളും ആവശ്യത്തിന് രക്തവും സൈനികർക്കായി കരുതി വെക്കാൻ നിർദ്ദേശം നൽകി പാക്കിസ്ഥാൻ സൈനിക മേധാവി; പാക്കിസ്ഥാനിൽ ഭീതി പടർത്തുന്നത് ജനറൽ കമർ ജാവേദ് ബജ്വ ആരോഗ്യമന്ത്രിക്ക് അയച്ച കത്ത്; ലഡാക്കിൽ ഇന്ത്യ-ചൈന സംഘർഷം മുറുകവേ പാക്കിസ്ഥാനിലും കണ്ണുവെച്ച് ഇന്ത്യൻ സേന; ജനറൽ നരവനയുടെ സന്ദർശനം രണ്ടും കൽപ്പിച്ചു തന്നെ

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: ഇന്ത്യ ഏത് സമയവും പാക് അധീന കശ്മീർ പിടിച്ചെടുത്തേക്കുമെന്ന ഭീതിയിൽ പാക്കിസ്ഥാൻ. ഇന്ത്യൻ സൈനിക നീക്കമുണ്ടായാൽ പാക് പടക്ക് പിടിച്ചു നിൽക്കാനാകില്ലെന്ന് പാക് സൈന്യം കരുതുന്നതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നു. വലിയതോതിൽ സൈനികർക്ക് പരിക്കേൽക്കാൻ സാധ്യതയുണ്ടെന്ന പാക് സൈനിക മേധാവിയുടെ വെളിപ്പെടുത്തൽ പാക്കിസ്ഥാനിൽ രാഷ്ട്രീയ-സൈനിക തലങ്ങളിൽ തിരക്കിട്ട ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ കമർ ജാവേദ് ബജ്വ ആരോഗ്യമന്ത്രിക്ക് അയച്ച ഒരു കത്താണ് ഇന്ത്യയുടെ തിരിച്ചടി ഏത് സമയവും ഉണ്ടാകാമെന്ന ഭീതി പാക് സൈന്യത്തിനുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനം.‘പാക് അധീന കശ്മീരിലെ എല്ലാ ആശുപത്രികളിലും 50% കിടക്കകൾ സൈന്യത്തിനു വേണ്ടി നീക്കിവെക്കണമെന്നാണ് കത്തിൽ സൈനിക മേധാവി ആവശ്യപ്പെട്ടിരിക്കുന്നത്. സൈന്യത്തിനു വേണ്ടി 50% കിടക്കകൾ നീക്കിവച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, രക്തബാങ്കുകളിൽ ആവശ്യത്തിന് രക്തം സൂക്ഷിക്കുക അടിയന്തിര സാഹചര്യങ്ങളിൽ ഇത് അത്യാവശ്യമായിരിക്കും എന്നാണ് പാക്കിസ്ഥാൻ കരസേനാ മേധാവി കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം ആദ്യമാണ് ബജ്‌വ ആരോഗ്യമന്ത്രിക്ക് കത്തെഴുതിയത്.

ഇന്ത്യ ചൈന സംഘർഷം നിലനിൽക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പാക്കിസ്ഥാന് അതിർത്തിയിലെ സാഹചര്യം അനുകൂലമല്ലെന്ന ആശങ്കയുണ്ടായിരിക്കുന്നത്. ഈ മാസം ആദ്യം ആരോഗ്യമന്ത്രി ഡോ. മുഹമ്മദ് നജീബ് നഖി ഖാന് ബജ്‌വയുടെ കത്ത് ലഭിച്ചതായും സ്ഥിരീകരണമുണ്ട്. ഇന്ത്യ ചൈന സംഘർഷമുണ്ടായാൽ പാക് അധീന കശ്മീരിലെ പ്രദേശങ്ങൾ ചൈനീസ് സൈന്യത്തിന് ഉപയോഗിക്കാൻ പാക്കിസ്ഥാൻ വിട്ടു കൊടുക്കുമെന്ന് സൂചനയുണ്ട്. അങ്ങനെയൊരു നീക്കമുണ്ടെങ്കിൽ ഇന്ത്യ ഈ പ്രദേശങ്ങൾ മുൻകൂറായി ആക്രമിച്ചേക്കാമെന്നാണ് പാക്കിസ്ഥാൻ കരുതുന്നത്.

പാക്ക് അധീന കശ്മീരിലുള്ള ജനങ്ങൾ അധികം വൈകാതെ തന്നെ പാക്കിസ്ഥാന്റെ ഭരണമുപേക്ഷിച്ച്‌ ഇന്ത്യൻ ഭരണം ആവശ്യപ്പെടുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് 'ജമ്മു ആൻഡ് കാശ്മീർ ജൻ സംവദ് റാലി 'എന്ന പരിപാടിയിൽ സംസാരിക്കവെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ വ്യവസ്ഥ ജമ്മുകാശ്മീരിന്റെ വിധി മാറ്റിയെഴുതുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. അധികം വൈകാതെ തന്നെ പാക് അധിനിവേശ കാശ്മീരിലെ ജനങ്ങൾ പാക്കിസ്ഥാൻ ഭരണം വേണ്ടെന്നും ഇന്ത്യയോടൊപ്പം ചേർന്നാൽ മതിയെന്നും ആവശ്യം ഉന്നയിക്കും. ഇത് സംഭവിക്കുന്ന ദിവസം നമ്മുടെ പാർലിമെന്റിന്റെ ലക്ഷ്യം പൂർത്തീകരിക്കുമെന്നും ജമ്മുകശ്മീർ ജൻ സംവദ് റിലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ജമ്മുകാശ്മീരിന് പ്രത്യേക പരിഗണന നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷമുള്ള ജമ്മുകാശ്മീരിലെ സ്ഥിതിഗതികളെ കുറിച്ചും അദ്ദേഹം വീഡിയോ കോൺഫറൻസിൽ സംസാരിച്ചിരുന്നു.

പാക്-ചൈന സഹകരണം വിപുലമാകുന്നു

ഇന്ത്യ- ചൈന സംഘർഷം തുടരുന്നതിനിടെ ചൈന പാക് അധീന കശ്മീരിൽ വൻ മുതൽ മുടക്കിന് ഒരുങ്ങുന്നു. 18,157 കോടി രൂപ മുതൽ മുടക്കിൽ പാക്കിസ്ഥാനിലെ ഝലം നദിയിൽ വൻ ജലവൈദ്യുത പദ്ധതി ആരംഭിക്കാനാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പദ്ധതി. ഇതു സംബന്ധിച്ച് കരാറും ഒപ്പിട്ടു. പാക്കിസ്ഥാനിലെ കേന്ദ്ര കാബിനറ്റ് മന്ത്രിമാരും ചൈനീസ് അംബാസഡറായ യാവോ ജിങ് ചൈന പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി അതോരിറ്റി ചെയർമാനായ റിട്ടയേഡ് ജനറൽ അസിം സലീം ബജ്‍‍വ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.പാക്കിസ്ഥാനിലെ ഊർജോത്പാദനമേഖലയിലെ ഏറ്റവും വലിയ വിദേശകരാറാണ് കോഹലയിലെ ജലവൈദ്യുത പദ്ധതിയെന്നാണ് പാക് മാധ്യമമായ ഡോണിന്റെ റിപ്പോർട്ട്. ചൈന മുൻകൈയെടുത്ത് നടപ്പിലാക്കുന്ന ചൈന - പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമാണ് പുതിയ പദ്ധതിയും.

പാക് അധീന കശ്മീരിൽ ഝലം നദിയിലാണ് 1124 കിലോവാട്ട് വരുന്ന പുതിയ ജലവൈദ്യുത പദ്ധതി സ്ഥാപിക്കുന്നത്. പുതിയ പദ്ധതി പാക്കിസ്ഥാനിൽ പരിസ്ഥിതി സൗഹൃദമായ ഊർജോത്പാദനത്തിന് സഹായിക്കുമെന്നും ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കാനാകുമെന്നുമാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അവകാശപ്പെട്ടത്. ചൈനയുടെ ത്രീ ഗോർജസ് കോർപ്പറേഷനു കീഴിലുള്ള ഉപകമ്പനിയായ കോഹല ഹൈഡ്രോപവർ കമ്പനിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല

ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളുമായി ബന്ധമുറപ്പിക്കാനായി ചൈന നടപ്പാക്കുന്ന വൻ പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമാണ് ചൈന പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയും പുതിയ ഡാമും. അടിസ്ഥാന സൗകര്യമേഖലയിൽ പിന്നോക്കം നിൽക്കുന്ന പാക്കിസ്ഥാനിൽ വൻകിട ഹൈവേകളും പ്രത്യേക സാമ്പത്തിക മേഖലകളും വൈദ്യുതോത്പാദന പദ്ധതികളും ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ മുതൽമുടക്കാണ് പദ്ധതിയിലൂടെ നടത്തുന്നത്. എന്നാൽ പരിസ്ഥിതി പ്രശ്നങ്ങളിൽ തട്ടി കഴിഞ്ഞ വർഷം മുതൽ പദ്ധതി വിവാദത്തിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP