Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാന്റെ സഹായ വാഗ്ദാനം കുരുക്കിയത് കേരളത്തെ; യുഎഇയുടെ സഹായം സ്വീകരിക്കണം എന്ന് പറയുന്നവർ പാക്കിസ്ഥാന്റെ സഹായത്തോട് എന്ത് നിലപാട് എടുക്കുമെന്ന ചോദ്യം ഉയർത്തി ചിലർ; ബ്രിട്ടനെ പോലെയുള്ള രാജ്യങ്ങൾ സഹായം നൽകി അധിക്ഷേപം തുടരുമ്പോൾ വിദേശ സഹായം വേണ്ടെന്ന് വയ്ക്കുന്നത് ആത്മാഭിമാനം ഉയർത്താനെന്ന വാദവും ശക്തം; ആ 700 കോടി സഹായധനമല്ലാതെ വാങ്ങാൻ വഴി തേടണമെന്നും ഒരു കൂട്ടർ

പാക്കിസ്ഥാന്റെ സഹായ വാഗ്ദാനം കുരുക്കിയത് കേരളത്തെ; യുഎഇയുടെ സഹായം സ്വീകരിക്കണം എന്ന് പറയുന്നവർ പാക്കിസ്ഥാന്റെ സഹായത്തോട് എന്ത് നിലപാട് എടുക്കുമെന്ന ചോദ്യം ഉയർത്തി ചിലർ; ബ്രിട്ടനെ പോലെയുള്ള രാജ്യങ്ങൾ സഹായം നൽകി അധിക്ഷേപം തുടരുമ്പോൾ വിദേശ സഹായം വേണ്ടെന്ന് വയ്ക്കുന്നത് ആത്മാഭിമാനം ഉയർത്താനെന്ന വാദവും ശക്തം; ആ 700 കോടി സഹായധനമല്ലാതെ വാങ്ങാൻ വഴി തേടണമെന്നും ഒരു കൂട്ടർ

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: പ്രളയക്കെടുതിയിൽ കനത്ത നാശനഷ്ടമുണ്ടായ ശേഷം കേരളം കരകയറി വരികയാണ്. ഇതിനിടയിലാണ് കേരളത്തിന് പ്രാർത്ഥനകളുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്തെത്തിയത്. കേരളത്തിന് പ്രാർത്ഥനളും പുനരധിവസിക്കാനുള്ള ആശംസകളുമാണ് ഇമ്രാൻ ട്വിറ്റർ കുറിപ്പിലൂടെ അറിയിച്ചത്. ആവശ്യമെങ്കിൽ എന്തു സഹായം നൽകാനും തയാറാണെന്നും ഇമ്രാൻ വ്യക്തമാക്കി. എന്നാൽ ഇന്ത്യ ഇത് സംബന്ധിച്ച്് എന്ത് നിലപാടെടുക്കുമെന്ന് തീരുമാനമായിട്ടില്ല. യുഎഇ കേരളത്തിന് സഹായമായി തരാമെന്ന് പറഞ്ഞ 700 കോടി കേന്ദ്ര സർക്കാർ നിരസിച്ചതിന് പിന്നാലെ പാക്കിസ്ഥാന്റെ സഹായ ഹസ്തത്തോട് ഏതു രീതിയിൽ പ്രതികരിക്കുമെന്നാണ് ഇപ്പോൾ ചോദ്യങ്ങളുയരുന്നത്. അതിനിടയിലാണ് കേരളത്തിന് ഔദ്യോഗികമായി സഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ അറിയിച്ചത്.

ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അൽബന്നയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിന് 700 കോടി രൂപയുടെ സഹായം യുഎഇ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപിച്ചത്. യുഇഎയെ നന്ദിയറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. വിദേശസഹായം സ്വീകരിക്കുന്നതിന് ഇന്ത്യയുടെ നിലവിലെ നയം തടസമാകുമെന്ന വിവാദങ്ങൾക്കിടെയാണ് യുഎഇ സ്ഥാനപതി നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. ധനസഹായമായി നിശ്ചിത തുക ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ലെന്ന് അഹമ്മദ് അൽബന്ന പറയുന്നു. ദുരിതാശ്വാസ സഹായം എത്ര നൽകണമെന്ന് വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന് സഹായം ഉറപ്പാക്കാൻ യുഎഇ ഭരണാധികാരികൾ സമിതി രൂപീകരിച്ചിട്ടുണ്ട്.

കേരളത്തിനായി പണം, അവശ്യവസ്തുകൾ, മരുന്നുകൾ എന്നിവ സമാഹരിക്കുകയാണ് സമിതിയുടെ ലക്ഷ്യം. അടിയന്തരസഹായം അടക്കം സംസ്ഥാനസർക്കാരുമായി ചേർന്ന സമിതി ഏകോപിപ്പിക്കുന്നുണ്ട്. മറ്റ് രാജ്യാന്തര ഏജൻസികളുമായി ചേർന്നും സഹായം ഉറപ്പാക്കുന്നുണ്ട്. വിദേശസഹായം സ്വീകരിക്കില്ലെന്ന ഇന്ത്യയുടെ ഇതുവരെയുള്ള നിലപാട് കൂടി കണക്കിലെടുക്കുന്നുണ്ട്. കേരളത്തിന് സഹായം ഉറപ്പാക്കേണ്ടത് യുഎഇയുടെ ഉത്തരവാദിത്വമാണെന്നും യുഎഇ സ്ഥാനപതി പറയുന്നു. അതേസമയം, ദുരന്തങ്ങളുണ്ടാകുമ്പോൾ രക്ഷപ്രവർത്തനങ്ങളും പുനരധിവാസവും ഒറ്റയ്ക്കു നടപ്പാക്കാനുള്ള ശേഷിയുണ്ടെന്നതാണ് ഇന്ത്യ സമീപകാലത്ത് സ്വീകരിച്ചിട്ടുള്ള നിലപാട്. 2004 ന് ശേഷം വിദേശ രാജ്യങ്ങളിൽ നിന്നോ, വിദേശ ഏജൻസികളിൽ നിന്നോ സാമ്പത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങൾ സ്വീകരിച്ചിട്ടില്ല.

2004 ൽ ബിഹാർ പ്രളയസമയത്ത് അമേരിക്കയിൽ നിന്നും ബ്രിട്ടനിൽ നിന്നും സ്വീകരിച്ച സാമ്പത്തിക സഹായമാണ് ഒടുവിലത്തേത്. സുനാമിയുണ്ടായപ്പോൾ വിദേശസഹായം വേണ്ടെന്നാണ് പ്രധാനമന്ത്രിയായിരുന്ന മന്മോഹൻ സിങ് സ്വീകരിച്ച നിലപാട്. ഉത്തരാഖണ്ഡ് പ്രളയമുണ്ടായപ്പോൾ ജപ്പാനും അമേരിക്കയും സഹായം നൽകാൻ തയാറായെങ്കിലും ഇന്ത്യ നിരാകരിച്ചു. വളർന്നുവരുന്ന സാമ്പത്തികശക്തിയെന്ന നിലയിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് സഹായം സ്വീകരിക്കാതെ സ്വന്തം നിലയ്ക്ക് ദുരന്തങ്ങൾ നേരിടുകയെന്നതാണ് ഇന്ത്യയുടെ നയം. എന്നാൽ അമേരിക്ക, ചൈന, ജപ്പാൻ, പാക്കിസ്ഥാൻ, ശ്രീലങ്ക തുടങ്ങി പല രാജ്യങ്ങളെയും ഇന്ത്യ സഹായിച്ചിട്ടുണ്ട്

ഇമ്രാൻ ഖാൻ ഓഗസ്റ്റ് 18-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ, ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ബന്ധത്തിൽ പുതിയ സാധ്യതകൾ തേടുന്ന തരത്തിലുള്ള മുന്നേറ്റത്തിന് ഈ സ്ഥനലബ്ധി വഴിയൊരുക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തെഴുതിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്ക് പുതിയ തുടക്കമാകട്ടെയെന്നും കത്തിൽ ആശംസിച്ചിരുന്നു. ഈ കത്തിനെ ചർച്ചയ്ക്കുള്ള ക്ഷണമായാണ് പാക്കിസ്ഥാൻ ആദ്യം വ്യാഖ്യാനിച്ചത്.പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയാണ് അത്തരമൊരു വ്യാഖ്യാനവുമായി രംഗത്തെത്തിയത്. എന്നാൽ, ആ വ്യാഖ്യാനം തെറ്റാണെന്നും ഇന്ത്യക്ക് ചർച്ചകൾക്ക് യാതൊരു ധൃതിയുമില്ലെന്ന് ന്യൂഡൽഹി വ്യക്തമാക്കിയതോടെ, പാക്കിസ്ഥാൻ വിശദീകരണവുമായി രംഗത്തെത്തി.

ഇമ്രാൻ ഖാനെ മോദി ചർച്ചകൾക്ക് ക്ഷണിച്ചിട്ടില്ലെന്നും ഇരുരാജ്യങ്ങളും തമ്മിൽ യോജിപ്പിലൂടെ കടന്നുപോകുന്നതിന്റെ പ്രാധാന്യം വിശദമാക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും പാക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.ഇന്ത്യയുമായും അഫ്ഗാനിസ്താനുമായുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിൽ പാക്കിസ്ഥാൻ അതീവ തത്പരരാണെന്ന് ഖുറേഷി പറഞ്ഞു. തുടർച്ചയായ, തടസ്സപ്പെടാത്ത തരത്തിലുള്ള ചർച്ചകളാണ് ഇതിനാവശ്യം. പരിഹരിക്കപ്പെടേണ്ട പ്രശ്നമാണ് കാശ്മീരെന്നും ഖുറേഷി പറഞ്ഞു. ആണവശക്തികളായ രണ്ടുരാജ്യങ്ങൾ ഇങ്ങനെ മുഖം തിരിച്ചുനിൽക്കുന്നതിലെ അപകടവും പാക് വിദേശകാര്യ മന്ത്രി ചൂ്ണ്ടിക്കാട്ടി. ഇത്തരം ശ്ക്തികൾ ശത്രുതയിൽ ജീവിക്കുന്നത് ആർക്കും നന്നല്ലെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക ശക്തിയായി വളരുന്ന ഇന്ത്യക്ക് സാമ്പത്തിക സഹായം ആവശ്യമില്ലെന്ന് ബ്രിട്ടീഷ് സർക്കാർ 2015 അറിയിച്ചു. ഇന്ത്യൻ സാമ്പത്തികരംഗം വളരെവേഗം വളരുകയാണ്. ലോകരാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തിയതുവഴി ഇന്ത്യ വ്യാപാരരംഗത്ത് വളരെയേറെ മുന്നോട്ടു പോയി. ഈ സാഹചര്യത്തിൽ നൽകിക്കൊണ്ടിരുന്ന സാമ്പത്തിക സഹായം തുടരേണ്ടതില്ല എന്നാണ് ബ്രിട്ടന്റെ തീരുമാനം. 2012 ലാണ് ബ്രിട്ടീഷ് സർക്കാർ ഈ തീരുമാനമെടുത്തത്.സാമ്പത്തിക സഹായമുപയോഗിച്ച് ഇന്ത്യയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ സഹായം പൂർണമായും നിർത്തലാക്കുന്നതിന് 2015 വരെ ബ്രിട്ടന് വേണ്ടിവന്നു. 2015 ൽ കരാറുകൾ പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഇനി മുതൽ സാമ്പത്തിക സഹായം ലഭിക്കില്ലെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചത്.

തിരുവോണം പ്രമാണിച്ച് നാളെ(25-08-2018) ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളിയിൽ അപ്‌ഡേഷൻ ഉണ്ടാകുന്നതല്ല. പ്രിയ വായനക്കാർക്ക് ഓണാശംസകൾ- എഡിറ്റർ .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP