Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

'കടലോരത്തുള്ള ക്ലിഫ്റ്റണിലെ സൗദി മോസ്‌കിന് സമീപമുള്ള വൈറ്റ് ഹൗസ് ': ഇതാണ് ദാവൂദ് ഇബ്രാഹിമിന്റെ അഡ്രസ്; ഒടുവിൽ പാക്കിസ്ഥാന്റെ കുറ്റസമ്മതം! ദാവൂദ് കറാച്ചിയിലുണ്ട്; നിരോധിക്കപ്പെട്ട 88 ഭീകരസംഘങ്ങളുടെ സ്വത്ത് കണ്ടുകെട്ടും; ദാവൂദ് അടക്കമുള്ള ഭീകരരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും തീരുമാനം; പാക്കിസ്ഥാന്റെ നടപടി എഫ്എടിഎഫ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ; ഇത് ഇന്ത്യയുടെ ഉജ്ജ്വല നയതന്ത്രവിജയം

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: ഹാഫിസ് സയീദ്, മസൂദ് അസർ, ദാവൂദ് ഇബ്രാഹിം എന്നിവരുടെ ഉൾപ്പെടെ ഭീകരരുടെ സ്വത്ത് കണ്ടുകെട്ടാൻ പാക്കിസ്ഥാന്റെ തീരുമാനം. നിരോധിക്കപ്പെട്ട 88 ഭീകരസംഘങ്ങളുടെ സ്വത്ത് കണ്ടുകെട്ടും. ബാങ്ക് ഇടപാടുകൾ മരവിപ്പിക്കും. അതേസമയം ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് പാക്കിസ്ഥാൻ സ്ഥിരീകരിച്ചു. ദാവൂദിന് അഭയം നൽകിയിട്ടില്ലെന്നായിരുന്നു നിരവധി കാലമായി പാക്കിസ്ഥാന്റെ വാദം.

പാരിസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എഫ്എടിഎഫ് (ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ്) പാക്കിസ്ഥാനെ 2018ൽ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഭീകരപ്രവർത്തനം നിയന്ത്രിക്കുന്നതിന് 2019 വരെയാണ് സമയം നൽകിയത്. കോവിഡ് വ്യാപനത്തോടെ സമയം നീട്ടി നൽകുകയായിരുന്നു. എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതോടെ രാജ്യാന്തര സാമ്പത്തിക സഹകരണം കുറയും.

ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും, ബാങ്ക് ഇടപാടുകൾ മരവിപ്പിക്കാനും പാക് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഫിനാൻഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നീക്കത്തിൽ ഭയന്നാണ് പാക്കിസ്ഥാൻ നടപടി.

ദാവൂദ് ഇബ്രാഹിമിന് പുറമേ മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരനായ ഭീകരൻ സാകി ഉർ റെഹ്മാൻ ലക്വി, ഹാഫിസ് സയീദ്, മൗലാനാ മസൂദ് അസ്ഹർ എന്നിവർ ഉൾപ്പെടെ ഇസ്ലാമിക് സ്റ്റേറ്റ്, അൽ ഖ്വയ്ദ, ജമാഅത്ത് ഉദ് അവ, ജെയ്ഷെ മുഹമ്മദ്, താലിബാൻ, ഹഗ്വാനി നെറ്റ്‌വർക്ക് തുടങ്ങിയ വിവിധ ഭീകര സംഘടനകളിൽ ചേർന്ന് പ്രവർത്തിക്കുന്ന
84 ഭീകരർക്കും പാക്കിസ്ഥാൻ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ നിന്നും പുറത്തുകടക്കുന്നതിനുള്ള പാക്കിസ്ഥാന്റെ അവസാന ശ്രമമാണ് ഇപ്പോഴത്തേത്. ഐഎംഎഫ്, ലോകബാങ്ക്, എഡിബി, യൂറോപ്യൻ യൂണിയൻ എന്നിവടങ്ങളിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കാതെ വന്നതോടെയാണ് ശക്തമായ നടപടിക്ക് പാക്കിസ്ഥാൻ മുതിർന്നത്.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകരസംഘടനകളായ ലഷ്‌കറെ തയിബ, ജമാ അത്തുദ്ദ അവ എന്നിവയുടെ സ്ഥാപകനുമായ ഹാഫിസ് സയീദ്, ജെയ്‌ഷെ മുഹമ്മദ് നേതാവ് അസർ, അധോലോകനേതാവ് ദാവൂദ് ഇബ്രാഹിം എന്നിവർക്കെതിരെ നടപടിയെടുക്കാൻ ഓഗസ്റ്റിൽ തീരുമാനമെടുത്തിരുന്നു. എല്ലാ വസ്തുക്കളും കണ്ടുകെട്ടുകയും ബാങ്ക് ഇടപാടുകൾ മരവിപ്പിക്കുകയും വിദേശയാത്ര നടത്തുന്നത് നിരോധിക്കുകയും ചെയ്യും.

മുംബൈ സ്ഫോടനക്കേസിൽ ഇന്ത്യ തെരയുന്ന അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് കേന്ദ്രം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ദാവൂദിന് പാക്കിസ്ഥാനിലെ വിവിധ ബാങ്കുകളിലായി പത്ത് അക്കൗണ്ടുകൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നത്. ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് കേന്ദ്രം നിലപാട് കടുപ്പിച്ചത്.

ഹവാല പണമിടപാടുകൾ പിന്തുടർന്നെത്തിയാണ് രഹസ്യാന്വേഷണ വിഭാഗമാണ് ദാവൂദിന്റെ പാക്കിസ്ഥാനിലെ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞത്. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭീകര പ്രവർത്തനത്തിനുള്ള ഫണ്ട് വിനിയോഗം തടയുന്ന വിഭാഗം സംശയാസ്പദമായ നിലയിലുള്ള ബാങ്ക് അക്കൗണ്ടുകളെ തിരഞ്ഞുപിടിച്ച് അവ മരവിപ്പിക്കണമെന്ന് ശിപാർശ ചെയ്തിട്ടുണ്ട്.

അതേസമയം തന്നെ ജമാഅത്ത് ഉദ്ദവ തലവനും ലഷ്‌കറെ തോയിബ സ്ഥാപകനുമായ ഹാഫീസ് മുഹമ്മദ് സെയ്ദിനെയും മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരൻ സാക്കിയൂർ റഹ്മാൻ ലഖ്വിയെയും കുറിച്ചുള്ള വിവരങ്ങളും ആഭ്യന്തര മന്ത്രാലയം പാക്കിസ്ഥാൻ
സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എ്ന്നാൽ ഇന്ത്യയുടെ വാദങ്ങളെ പാക്കിസ്ഥാൻ എതിർത്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP