Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എങ്ങനെയാണ് ഇന്ത്യൻ വിമാനങ്ങൾ ഒരുപോറൽ പോലും ഏൽക്കാതെ മടങ്ങിയത്? എന്താണ് അവ വെടിവച്ചിടാതിരുന്നത്? ഒരുമുഴുനീള യുദ്ധമുണ്ടാകുമോ? നാലു മുതൽ അഞ്ചുവരെ കിലോമീറ്റർ ഉള്ളിൽ പ്രവേശിപ്പിക്കാൻ ധാരണയുണ്ടായിരുന്നോ? എന്തുകൊണ്ടാണ് നമ്മുടെ വിമാനങ്ങൾ അവരെ തുരത്താൻ വൈകിയത്? പാക് പ്രതിരോധ-വിദേശമന്ത്രിമാരെ ചോദ്യങ്ങളാൽ വെള്ളം കുടിപ്പിച്ച് പാക് മാധ്യമപ്രവർത്തകർ; ഒഴുക്കൻ മറുപടികളുമായി തടി രക്ഷിച്ച് നേതാക്കൾ

എങ്ങനെയാണ് ഇന്ത്യൻ വിമാനങ്ങൾ ഒരുപോറൽ പോലും ഏൽക്കാതെ മടങ്ങിയത്? എന്താണ് അവ വെടിവച്ചിടാതിരുന്നത്? ഒരുമുഴുനീള യുദ്ധമുണ്ടാകുമോ? നാലു മുതൽ അഞ്ചുവരെ കിലോമീറ്റർ ഉള്ളിൽ പ്രവേശിപ്പിക്കാൻ ധാരണയുണ്ടായിരുന്നോ? എന്തുകൊണ്ടാണ് നമ്മുടെ വിമാനങ്ങൾ അവരെ തുരത്താൻ വൈകിയത്?  പാക് പ്രതിരോധ-വിദേശമന്ത്രിമാരെ ചോദ്യങ്ങളാൽ വെള്ളം കുടിപ്പിച്ച് പാക് മാധ്യമപ്രവർത്തകർ; ഒഴുക്കൻ മറുപടികളുമായി തടി രക്ഷിച്ച് നേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

 ഇസ്ലാമബാദ്: ഇന്ത്യൻ വ്യോമസേനയുടെ അതിർത്തി കടന്നുള്ള ആക്രമണത്തെ തുടർന്ന് കാര്യങ്ങൾ വിശദീകരിക്കാൻ പാക് വിദേശ-പ്രതിരോധമന്ത്രിമാർ വിളിച്ച സംയുക്ത വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ അവരെ ചോദ്യശരങ്ങളാൽ വെള്ളം കുടിപ്പിച്ചു. പാക്കിസ്ഥാൻ വ്യോമസേനയുടെ അലസ പ്രതികരണത്തെ കുറിച്ചായിരുന്നു ചോദ്യങ്ങൾ മുഴുവൻ.

ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ പകിസ്ഥാൻ വ്യോമാതിർത്തിയുടെ അഞ്ചുകിലോമീറ്ററോളം ഉള്ളിൽ മാത്രമാണ് കയറിയതെന്നും, പാക്കിസ്ഥാൻ വ്യോമസേന വെല്ലുവിളിച്ചപ്പോൾ അവ മടങ്ങിപ്പോയെന്നുമുള്ള കഥയാണ് മാധ്യമപ്രവർത്തകർക്ക് മുമ്പാകെ തുറന്നിട്ടത്. എന്നാൽ, ഇന്ത്യൻ വിമാനങ്ങളെ തടുത്തുനിർത്താൻ എന്തുകൊണ്ട് കഴിഞ്ഞില്ലെന്ന ചോദ്യത്തിന് പാക് പ്രതിരോധമന്ത്രിക്ക് കൃത്യമായ മറുപടി ഇല്ലായിരുന്നു.

ഇന്ത്യൻ വ്യോമസേനാ വിമാനങ്ങളെ പാക്കിസ്ഥാനിൽ പ്രവേശിപ്പിക്കുന്നതിന് അനുവദിക്കാൻ പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വയും, വ്യോമസേന മാർഷൽ മുജാഹുദ് അൻവർ ഖാനും തമ്മിൽ രഹസ്യധാരണയുണ്ടായിരുന്നോ എന്നുപോലും ഒരു മാധ്യമപ്രവർത്തകൻ ചോദ്ച്ചു. 'കഴിഞ്ഞ ദിവസം സൈനിക മേധാവി വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ഇന്ത്യാക്കാരെ നാലു മുതൽ അഞ്ചുവരെ കിലോമീറ്റർ ഉള്ളിൽ പ്രവേശിപ്പിക്കാൻ അപ്പോൾ ധാരണയുണ്ടായിരുന്നോ? അവർ പാക്കിസ്ഥാന്റെ വളരെ ഉള്ളിൽ കടന്നത് എങ്ങനെ? എന്തുകൊണ്ടാണ് നമ്മുടെ വിമാനങ്ങൾ അവരെ തുരത്താൻ വൈകിയത്? എന്തുകൊണ്ടാണ് ഇന്ത്യാക്കാരെ രക്ഷപ്പെടാൻ അനുവദിച്ചത'്, മാധ്യമപ്രവർത്തകൻ ചോദിച്ചു. ഇതൊരു നിരുത്തരവാദപരമായ ചോദ്യമെന്നായിരുന്നു പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയുടെ പ്രതികരണം, അത്തരമൊരും കാര്യം ഒരിക്കലും അനുവദിക്കില്ല. നമ്മുടെ വിമാനങ്ങൾ വൈകിയെന്ന ആരോപണം ശരിയല്ല. വെല്ലവിളി സ്വീകരിക്കാൻ നമ്മൾ സന്നദ്ധരായിരുന്നു. അവരുടെ കഴിവിനെ കുറച്ച് കാണരുത്. നമുക്ക് നമ്മുടേതായ സമയമുണ്ട്. നമ്മൾ പ്രതികരിക്കുകയല്ല, പ്രവർത്തിച്ചുകാണിക്കും, ഖുറൈഷി പറഞ്ഞു.


പാക് വ്യോമസേനയുടെ വ്യോമ പ്രതിരോധ സംവിധാനത്തെ ഇന്ത്യൻ വ്യോമസേന 'ജാം' ചെയ്്തുവെന്ന റിപ്പോർട്ടുകൾ പ്രതിരോധമന്ത്രി പർവേശ് ഖത്താർക് തള്ളി. രാത്രിസമയമായതുകൊണ്ട് നാശനഷ്ടം അളക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ക്യത്യമായ ദിശാബോധമുണ്ട്. ഇനി ഇത്തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ നടപടി ഉറപ്പായും ഉണ്ടാകും. ഇവിടെ എല്ലാം പുറത്തുപറയാൻ കഴിയില്ല, അദ്ദേഹം പറഞ്ഞു. തുടർന്ന് പ്രതിരോധമന്ത്രിയുടെ സഹായത്തിനായി ഖുറേഷി വീണ്ടും ഇടപെട്ടു. ബഹുതലവിതാനമുള്ള ഒരു കടന്നുകയറ്റത്തിനായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ പദ്ധതി. നമ്മൾ എന്തിനെയും തയ്യാറുമായിരുന്നു, ഖുറേഷി പറഞ്ഞു. 2.55 നാണ് ഇന്ത്യൻ വ്യാമസേനാ വിമാനങ്ങൾ പാക് അതിർത്തി കടന്നുവന്നത്. പാക് വ്യോമസേന ഇടപെട്ടതോടെ, 2.58 ന് അവർ മടങ്ങുകയും ചെയ്തു. നമ്മുടെ ജാഗ്രത മൂലം നിയന്ത്രണരേഖയിൽ നിന്നുതന്നെ അവർ മടങ്ങി, ഖുറൈഷി അവകാശപ്പെട്ടു.

എങ്ങനെയാണ് ഇന്ത്യൻ വിമാനങ്ങൾ ഒരുപോറൽ പോലും ഏൽക്കാതെ മടങ്ങിയത്.? എന്താണ് അവ വെടിവച്ചിടാതിരുന്നത്? ഒരുമുഴുനീള യുദ്ധമുണ്ടാകുമോ? ചോദ്യങ്ങൾക്ക് അവസാനമില്ലായിരുന്നു. അധിനിവേശത്തിനെതിരെ പ്രതികരിക്കാൻ നമുക്ക് അവകാശമുണ്ടെന്നും അക്കാര്യത്തിൽ രാഷ്ട്രത്തിന് നിരാശപ്പെടേണ്ടി വരില്ലെന്നുമായിരുന്നു ഖുറൈഷിയുടെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP