Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മേൽച്ചുണ്ടിന് മുകളിലായി രണ്ടടി നീളമുള്ള കമ്പിൽ പാവകളെ നിയന്ത്രിച്ച് നിർത്തി പാട്ടിനൊപ്പം ചലിപ്പിച്ച് ചെയ്യുന്ന നോക്കുവിദ്യ; പാവകളിയുടെ പ്രമേയമാകുന്നത് രാമായണ മഹാഭാരത കഥകൾ; യൗവ്വനത്തിലേ സ്വായക്തമാക്കി നോക്കുവിദ്യ പാവകളിയിലെ അവസാനകണ്ണിയായി പങ്കജാക്ഷി; അന്യം നിന്നു പോകാതിരിക്കാൻ പേരക്കുട്ടിയെ നോക്കുവിദ്യ പഠിപ്പിച്ചു; ഫ്രാൻസിലെ കാർണിവലിൽ അടക്കം നോക്കുവിദ്യ പാവകളി അവതരിപ്പിച്ച കലാകാരി; പത്മശ്രീ പുരസ്‌കാരം തേടി എത്തുമ്പോൾ സന്തോഷത്താൽ കണ്ണു നിറഞ്ഞ് പങ്കജാക്ഷിയമ്മ

മേൽച്ചുണ്ടിന് മുകളിലായി രണ്ടടി നീളമുള്ള കമ്പിൽ പാവകളെ നിയന്ത്രിച്ച് നിർത്തി പാട്ടിനൊപ്പം ചലിപ്പിച്ച് ചെയ്യുന്ന നോക്കുവിദ്യ; പാവകളിയുടെ പ്രമേയമാകുന്നത് രാമായണ മഹാഭാരത കഥകൾ; യൗവ്വനത്തിലേ സ്വായക്തമാക്കി നോക്കുവിദ്യ പാവകളിയിലെ അവസാനകണ്ണിയായി പങ്കജാക്ഷി; അന്യം നിന്നു പോകാതിരിക്കാൻ പേരക്കുട്ടിയെ നോക്കുവിദ്യ പഠിപ്പിച്ചു; ഫ്രാൻസിലെ കാർണിവലിൽ അടക്കം നോക്കുവിദ്യ പാവകളി അവതരിപ്പിച്ച കലാകാരി; പത്മശ്രീ പുരസ്‌കാരം തേടി എത്തുമ്പോൾ സന്തോഷത്താൽ കണ്ണു നിറഞ്ഞ് പങ്കജാക്ഷിയമ്മ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: നോക്കുവിദ്യ പാവകളി- ഇന്നലെ പത്മശ്രീ പുരസ്‌ക്കാരം പങ്കജാക്ഷിയമ്മക്കായി പ്രഖ്യാപിക്കുന്നതു വരെ കേരളീയരിൽ പലർക്കും ഇങ്ങനെ ഒരു കലാരൂപം ഉണ്ടോ എന്ന കാര്യത്തിൽ സംശയമായിരുന്നു. കാരണം മലയാളികൾക്ക് അധികമാർക്കു പരിചയം ഇല്ലാത്ത കലാരൂപം അവതരിപ്പിക്കുന്ന കലാകാരിക്കാണ് ഇന്നലെ പത്മശ്രീ പുരസ്‌ക്കാരം തേടി എത്തിയത്. ആരാണ് ഈ കലാകാരിയെന്ന് ഇന്നലെ തിരക്കുമ്പോഴാണ് ഫ്രാൻസിൽ വരെ ഹിറ്റായ കലാരൂപത്തിന് ഉടമയാണ് ഇവരെന്ന് ബോധ്യമാകുക.

വേലൻ സമുദായത്തിന് ഇടയിൽ പ്രചരിച്ച കലാരൂപമാണ് നോക്കുവിദ്യാ പാവകളി. ഏകാഗ്രതയും കഠിനാധ്വാനവും ഏറെ ആവശ്യമുള്ള കലാരൂപം. മേൽച്ചുണ്ടിന് മുകളിലായി രണ്ടടി നീളമുള്ള കമ്പിൽ പാവകളെ നിയന്ത്രിച്ച് നിർത്തി പാട്ടിനുംതുടിതാളത്തിനുമൊപ്പം ശരീരം മെല്ലെ ചലിപ്പിച്ച് ചെയ്യുന്നതാണ് നോക്കുവിദ്യ പാവകളി. പുരാണേതിഹാസങ്ങളാണ് പലപ്പോഴും പാവകളിയുടെ പ്രമേയമാകുക.

രാമായണ-മഹാഭാരത കഥകളിലെ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം കുരങ്ങ്, നെല്ലുകുത്തുകാരി, അറപ്പുകാരൻ തുടങ്ങി നിരവധി നാടൻ കഥാപാത്രങ്ങളും ഈ കളിയിലുണ്ട്. രണ്ടുമുതൽ മൂന്നുമിനിട്ട് വരെയാണ് പാട്ടിന്റെ ദൈർഘ്യമുണ്ടാവുക. പക്ഷേ പലപ്പോഴും പാട്ടുകാർ ഏറ്റുപാടുന്ന്ത് തുടരുന്നതോടെ കളിയുടെ ദൈർഘ്യവും നീണ്ടുപേകും. പാലത്തടിയിൽ കൊത്തിയെടുത്ത കളിപ്പാവകൾ മേൽച്ചുണ്ടിൽ ഉറപ്പിച്ച് പാട്ടിനൊത്ത് ചലിപ്പിക്കണമെങ്കിൽ ഏകാഗ്രത ഏറെ വേണം. ക്ഷമയേറെയുണ്ടെങ്കിലേ ഈ വിദ്യ സ്വായത്തമാക്കാനാവൂ.

യൗവ്വനത്തിലേ പാവകളിയിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയാണ് പങ്കജാക്ഷി. പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാനകണ്ണിയാണ് ഇവർ. 'പാവകളിയിൽ എനിക്ക് നല്ല ബാലൻസുണ്ട്, തന്നെയുമല്ല പാട്ടുകാർ പാടുന്നത്രയും നേരം ഞാനിത് ആടി കൽുകയും ചെയ്യും അവരെത്ര ഏറ്റുപാടിയാലും ഞാൻ പിടിച്ചു നിൽക്കും. പണ്ടൊരു അഭിമുഖത്തിൽ പങ്കജാക്ഷിയമ്മ പറഞ്ഞ വാക്കുകൾ. കളി കാണുന്നവരുടെയും നെഞ്ചിടിപ്പേറ്റുമെന്നതാണ് നോക്കുവിദ്യ പാവകളിയുടെ മറ്റൊരു പ്രത്യേകത. ഏകാഗ്രത അൽപമൊന്നുപാളിയിൽ മുഖത്തിനും കണ്ണിനും പരിക്കുപറ്റിയേക്കാം.

തന്നിൽ ഈ കലാരൂപം അവസാനിക്കുമോ എന്നായിരുന്നു പങ്കജാക്ഷിയുടെ വേവലാതി. താൻ ചെയ്യുന്ന പോലെ ആരെങ്കിലും ഇത് ചെയ്യുന്നത് കാണണമെന്ന വലിയ മോഹവും മനസ്സിലുണ്ടായിരുന്നു. ഒടുവിൽ അമ്മൂമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ഒടുവിൽ മകളുടെ മകളായ രഞ്ജിനിയെത്തി. ഇന്ന് ഇന്ത്യയിൽ തന്നെ നോക്കുവിദ്യ പാവകളി അവതരിപ്പുക്കുന്ന ഏക വ്യക്തിയാണ് രഞ്ജിനി. 'നോക്കുവിദ്യ പാവകളി അന്യം നിന്നുപോയില്ലല്ലോ. ഞാനത് കളഞ്ഞില്ലല്ലോ എന്നൊരു സമാധാനമുണ്ടെനിക്കെ'ന്നാണ് കൊച്ചുമകളെ പാവകളി പഠിപ്പിക്കുന്ന കാലത്ത് പങ്കജാക്ഷിയമ്മ പറഞ്ഞത്. പ്രായത്തിന്റെ അവശതകൾക്കിടയിലും പരിശീലനത്തിന് ഒരു ഭംഗവും വരരുതെന്നും പങ്കജാക്ഷിയമ്മയ്ക്ക് നിർബന്ധമുണ്ടായിരുന്നു. ഒരുപക്ഷേ മുത്തശ്ശിയുടെ ഈ അർപ്പണമനോഭാവമായിരിക്കാം രഞ്ജിനിയെയും പാവകളിയിലേക്ക് ആകർഷിച്ചത്.

ഫോക്ലോർ പുരസ്‌കാരമുൾപ്പടെ നിരവധി അംഗീകാരങ്ങളും പത്മശ്രീക്ക് മുമ്പ് പങ്കജാക്ഷിയെ തേടിയെത്തിയിട്ടുണ്ട്. ഫ്രാൻസിൽ നടന്ന കാർണിവലിൽ ഉൾപ്പടെ വിദേശരാജ്യങ്ങളിൽ നോക്കുവിദ്യ പാവകളി ഇവർ അവതരിപ്പിച്ചിട്ടുണ്ട്. ഇന്നലെ പുരസ്‌ക്കാരം നേട്ടത്തെ കുറിച്ചുള്ള വാർത്ത മോനിപ്പള്ളിയിലെ വീട്ടിലേക്ക് എത്തിയതോടെ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു കലാകാരിക്ക്. 'എനിക്ക് വലിയ സന്തോഷമുണ്ട്. രാജ്യം അംഗീകരിക്കുന്നതിൽ'-അവർ പറഞ്ഞു.

വേലൻ വിഭാഗക്കാർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന പാരന്പര്യ കലാരൂപവുമായി പങ്കജാക്ഷി പരിചയപ്പെടുന്നത് 11-ാം വയസ്സിലാണ്. ഓണക്കാലത്ത് വീടുകളിൽ പോയാണ് പാവകളി നടത്തുക. 'കിണ്ണം കറക്കൽ എന്നൊരു ഇനമുണ്ടായിരുന്നു. ഒരു കന്പിന് പുറത്ത് കിണ്ണംവെച്ച് പ്രത്യേകരീതിയിൽ തട്ടി കൈയിൽ കൊണ്ടുവരും. ആ കിണ്ണത്തിലേക്കാണ് കാഴ്ചക്കാർ പണം നൽകുക.'-പങ്കജാക്ഷി പറയുന്നു. പാട്ടിനും തുടിതാളത്തിനുമൊപ്പം ശരീരം മെല്ലെ ചലിപ്പിച്ച് ചെയ്യുന്ന നോക്കുവിദ്യാപാവകളിയിൽ, ഭർത്താവ് എം.എസ്.ശിവരാമപ്പണിക്കർ വന്നതോടെയാണ് വ്യത്യസ്തത തിരിച്ചറിഞ്ഞത്. രാമായണം, മഹാഭാരതം കഥകൾക്ക് പുറമേ പുതിയ കഥകൾ അദ്ദേഹം എഴുതിച്ചേർത്തു. ഓരോ ഓണക്കാലത്തും പുതിയ പാവകളും കഥകളും കുട്ടിച്ചേർക്കുമ്പോൾ കലാകാരിയും വളർന്നു. കേരളത്തിലെ വേദികൾ പിന്നിട്ട് ഡൽഹി, െബംഗളൂരു, പാരീസ് എന്നിവിടങ്ങളിലേക്ക് കലാരൂപവുമായി പോയി.

കുടുംബത്തിലെ സ്ത്രീകളാണ് പാവകളി നടത്തിയിരുന്നത്. പാട്ടും താളവും പുരുഷന്മാരുടേതാണ്. ഭർത്താവും പിന്നീട് മകനും താളവുമായി ഒപ്പം ചേർന്നു. ഏകമകൾ രാധാമണി പാരന്പര്യത്തുടർച്ചയുടെ കണ്ണിയായില്ല. എന്നാൽ, പത്തുവർഷം മുന്പ് രാധാമണിയുടെ മകൾ രഞ്ജിനി പാവകളി പഠിച്ചു. കൊച്ചി ബോൾഗാട്ടി പാലസിൽ, വിദേശീയർ അടക്കമുള്ള നിറഞ്ഞ സദസ്സിൽ അമ്മൂമ്മ പാവകളി നടത്തുന്നത് രഞ്ജിന് കണ്ടിട്ടുണ്ട്. അന്ന് വിദേശികൾ അമ്മൂമ്മയെ ചേർത്തുപിടിച്ച് അനുമോദിച്ചപ്പോൾ കൊച്ചുമകൾ രഞ്ജിനി പാവകളി പഠിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ, പുതിയ പാവകളും കഥകളുമായി. ഈ കലാരൂപം തലമുറകളിലേക്ക് വളരുകയാണ്. ഫോക്ലോർ അക്കാദമി ഈ കലാകാരിയെ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.

ഉരുളികുന്നം മൂഴിക്കൽ പരേതരായ എം.കെ.ശങ്കരന്റെയും പാപ്പിയമ്മയുടെയും മൂത്തമകളായ പങ്കജാക്ഷിയുടെ മറ്റ് മക്കൾ: വിജയൻ, ശിവൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP