Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

ഷൈലോക്കിന്റെ വിജയം ആഘോഷിക്കുന്ന മമ്മൂക്കയേയും ഫാൻസിനേയും തേടി മറ്റൊരു ശുഭവാർത്ത എത്തുമോ? രാജ്യത്തെ രണ്ടാമത്തെ സിവിലിയൻ ബഹുമതിക്ക് മെഗാ സ്റ്റാർ അർഹാനാകുമെന്ന് സൂചന; പത്മവിഭൂഷൺ മമ്മൂട്ടിയ്‌ക്കെന്ന് റിപ്പോർട്ട്; നാദസ്വരവിദ്വാൻ തിരുവിഴ ജയശങ്കർക്കും കൈതപ്രം ദാമോദരൻ നമ്പൂതിരിക്കും കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിക്കും പത്മാ പുരസ്‌കാരം കിട്ടുമെന്നും വാർത്ത; കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനത്തിന് കാതോർത്ത് കേരളം

ഷൈലോക്കിന്റെ വിജയം ആഘോഷിക്കുന്ന മമ്മൂക്കയേയും ഫാൻസിനേയും തേടി മറ്റൊരു ശുഭവാർത്ത എത്തുമോ? രാജ്യത്തെ രണ്ടാമത്തെ സിവിലിയൻ ബഹുമതിക്ക് മെഗാ സ്റ്റാർ അർഹാനാകുമെന്ന് സൂചന; പത്മവിഭൂഷൺ മമ്മൂട്ടിയ്‌ക്കെന്ന് റിപ്പോർട്ട്; നാദസ്വരവിദ്വാൻ തിരുവിഴ ജയശങ്കർക്കും കൈതപ്രം ദാമോദരൻ നമ്പൂതിരിക്കും കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിക്കും പത്മാ പുരസ്‌കാരം കിട്ടുമെന്നും വാർത്ത; കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനത്തിന് കാതോർത്ത് കേരളം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടിക്കു രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ പത്മവിഭൂഷൺ ലഭിക്കുമെന്നു സൂചന. മംഗളം പത്രമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞവർഷം മലയാളത്തിന്റെ മറ്റൊരു മഹാനടൻ മോഹൻലാലിനും ശാസ്ത്രജ്ഞൻ നമ്പി നാരായണനും ഉൾപ്പെടെ 14 പേർക്കു മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ലഭിച്ചിരുന്നു.

തിയേറ്ററുകൾ ആഘേഷമാക്കുകയാണ് മമ്മൂട്ടി ചിത്രം ഷൈലോക്ക്, വിജയാഘോഷത്തിനിടെ മമ്മൂട്ടിക്ക് സ്‌നേഹ ചുംബനം നൽകുന്ന സംവിധായകൻ അജയ് വാസുദേവിന്ഡറെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. സംവിധായകൻ തന്നെയാണ് പ്രേക്ഷകർക്ക് നന്ദി പറഞ്ഞു കൊണ്ട് ചിത്രങ്ങൾ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് മമ്മൂട്ടി ഫാൻസിനെ ആവേശത്തിലാക്കി പത്മവിഭൂഷൻ പുരസ്‌കാരം മമ്മൂട്ടിയെ തേടിയെത്തുമെന്ന സൂചനകളെത്തുന്നത്. അവസാന നിമിഷം മാത്രമേ ഇക്കാര്യത്തിൽ ഉറപ്പ് നടന് പോലും കിട്ടൂ. അതുകൊണ്ട് തന്നെ മംഗളം റിപ്പോർട്ടിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് മമ്മൂട്ടിയുടെ ആരാധകർ.

വിവിധ മേഖലകളിലെ പ്രതിഭകൾക്കു രാജ്യം നൽകുന്ന ബഹുമതികളിൽ ഭാരതരത്നം കഴിഞ്ഞാൽ, രണ്ടാമത്തെ ഉയർന്ന പുരസ്‌കാരമാണു പത്മവിഭൂഷൺ. റിപ്പബ്ലിക് ദിനത്തോടുബന്ധിച്ചുള്ള പത്മപുരസ്‌കാരങ്ങൾ കേന്ദ്രസർക്കാർ ഇന്നു പ്രഖ്യാപിക്കാനിരിക്കെയാണ് മമ്മൂട്ടിക്ക് പത്മവിഭൂഷൻ കിട്ടുമെന്ന റിപ്പോർട്ട് എത്തുന്നത്. മംഗളത്തിൽ എസ് നാരായണനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. അതീവ രഹസ്യമായാണ് കുറച്ചു നാളുകളായി പത്മാ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാർ ഇത് സ്ഥിരീകരിക്കുന്നുമില്ല. കേന്ദ്ര സർക്കാരിന് കേരളം അയച്ച പട്ടികയിലും മമ്മൂട്ടിയുടെ പേരുണ്ടെന്നാണ് സൂചന.

മുതിർന്ന നാടക-ചലച്ചിത്രനടി നിലമ്പൂർ ആയിഷ പത്മശ്രീ പട്ടികയിൽ ഉൾപ്പെട്ടതായും സൂചനയുണ്ട്. പുരസ്‌കാരസാധ്യതാ പട്ടികയിലുള്ള മറ്റു മലയാളികൾ ഇവരാണ്: നാദസ്വരവിദ്വാൻ തിരുവിഴ ജയശങ്കർ, കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. 2018-ൽ മമ്മൂട്ടി, കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി, മേളവിസ്മയം പെരുവനം കുട്ടൻ മാരാർ, കവയിത്രി സുഗതകുമാരി, ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത എന്നിവർക്കു സംസ്ഥാനസർക്കാർ പത്മഭൂഷൺ ശിപാർശ ചെയ്തിരുന്നു.

ഇവരിൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിനു മാത്രമാണു ബഹുമതി ലഭിച്ചത്. 2017-ൽ ഗാനഗന്ധർവൻ കെ.ജെ. യേശുദാസിനും പത്മവിഭൂഷൺ ലഭിച്ചിരുന്നു. 2018ൽ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി.പരമേശ്വരനും സംഗീത സംവിധായകൻ ഇളയരാജയ്ക്കും ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഗുലാം മുസ്തഫ ഖാനും പത്മവിഭൂഷൺ സമ്മാനിച്ചിരുന്നു.  ഇത്തവണ മമ്മൂട്ടിക്കൊപ്പം ഇന്ത്യൻ ബോക്സിങ് ഇതിഹാസം മേരി കോമിന് പത്മവിഭൂഷൺ പുരസ്‌കാരത്തിന് പരിഗനിക്കുന്നുണ്ട്. മേരി കോമിന് 2006 -ൽ പത്മശ്രീയും 2013 -ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. മേരി കോമിന് പുറമെ എട്ടു വനിതാ താരങ്ങളെ പത്മ പുരസ്‌കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യാൻ കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചിരുന്നു.

ലോക ബാഡ്മിന്റൺ ചാംപ്യൻ പിവി സിന്ധുവിനെ പത്മഭൂഷൺ പുരസ്‌കാരത്തിന് കായിക മന്ത്രാലയം നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. ഇതു രണ്ടാം തവണയാണ് സിന്ധുവിനെ പത്മഭൂഷൺ പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. 2017 -ലെ നാമനിർദ്ദേശ പട്ടികയിലും സിന്ധുവുണ്ടായിരുന്നു. ഗുസ്തി താരം വിനേഷ് ഫോഗട്ട്, ഇന്ത്യയുടെ ട്വന്റി-20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ഹോക്കി ക്യാപ്റ്റൻ റാണി റാംപാൽ, ഷൂട്ടിങ് താരം സുമ ഷിരൂർ, പെഡലിങ് താരം മണിക ബത്ര, പർവതാരോഹകരായ തഷി, നുങ്സി മാലിക് എന്നിവരാണ് നാമനിർദ്ദേശ പട്ടികയിലെ മറ്റു താരങ്ങൾ. ഇവരെ പത്മശ്രീ പുരസ്‌കാരത്തിനാണ് കായിക മന്ത്രാലയം ശുപാർശ ചെയ്തിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP