പത്മപുരസ്ക്കാര നേട്ടത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകൾ; കർഷകർ മുതൽ കലാ - സാഹിത്യ-സിനിമ - വ്യവസായ പ്രമുഖർ വരെ; 106 പേർ പുരസ്കാര നിറവിൽ; പത്മവിഭൂഷൻ ആറ് പേർക്കും പത്മഭൂഷൻ ഒൻപത് പേർക്കും; മലയാളത്തിന്റെ പത്മശ്രീ നേട്ടത്തിൽ സ്വാതന്ത്ര്യ സമരവും ചരിത്രവും മണ്ണും കളരിയും

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നായി കർഷകർ മുതൽ വ്യവസായ പ്രമുഖർ വരെ. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 106 പേർക്കാണ് രാജ്യത്തിന്റെ ആദരം. ഇതിൽ ആറുപേർക്കാണ് രണ്ടാമത്തെ പരമോന്നത പുരസ്കാരമായ പത്മ വിഭൂഷൺ ലഭിച്ചത്. പത്മഭൂഷൺ ഒൻപത് പേർക്കും 91 പേർക്ക് നാലാമത്തെ പരമോന്നത പുരസ്കാരമായ പത്മശ്രീയും നൽകി.
ഗാന്ധിയൻ വി പി അപ്പുക്കുട്ടൻ പൊതുവാളിന് പുറമേ മറ്റു മൂന്ന് പേർക്ക് കൂടി പത്മശ്രീ ലഭിച്ചത് കേരളത്തിന് അഭിമാനമായി. ഏട്ട് പതിറ്റാണ്ടായി ഗാന്ധിയൻ ആശങ്ങളുടെ പ്രചാരകനായ കണ്ണൂർ ഗാന്ധി വി പി അപ്പുക്കുട്ടൻ പൊതുവാൾ, ചരിത്രകാരൻ സി ഐ ഐസക്, കളരി ഗുരുക്കൾ എസ് ആർ ഡി പ്രസാദ്, വയനാട്ടിലെ കർഷകനും നെല്ല് വിത്ത് സംരക്ഷകനുമായ ചെറുവയൽ കെ രാമൻ എന്നീ മലയാളികൾക്കാണ് പത്മശ്രീ പുരസ്കാരം.
സംഗീത സംവിധായകൻ എം എം കീരവാണി, നടി രവീണാ ടണ്ഡൻ, രത്തൻ ചന്ദ്ര ഖർ, ഹിരാഭായ് ലോ, അന്തരിച്ച വ്യവസായി രാകേഷ് ജുൻജൂൻവാല എന്നിവരും പത്മശ്രീക്ക് അർഹരായി.
ഒആർഎസ് ലായനിയുടെ പ്രയോക്താവ് ദിലിപ് മഹലനോബിസ് ഉൾപ്പടെ 6 പേർക്കാണ് പത്മവിഭൂഷൻ. ആർക്കിടെക്റ്റ് ബാലകൃഷ്ണ ധോഷി , തബല വിദ്വാൻ സാക്കിർ ഹുസൈൻ, കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണ, ഇന്തോഅമേരിക്കൻ ഗണിതശാസ്ത്രജ്ഞൻ ശ്രിനിവാസ് വർധൻ, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവ് എന്നിവരാണ് പത്മവിഭൂഷൻ നേടിയ മറ്റുള്ളവർ. മരണാനന്തര ബഹുമതിയായാണ് ദിലീപ് മഹലനാബിസിനും മുലായം സിങ് യാദവിനും ബാൽകൃഷ്ണ ദോഷിക്കും പുരസ്കാരം നൽകിയത്.
ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ ഭാര്യയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തി, ഗായിക വാണി ജയറാം, വ്യവസായ പ്രമുഖൻ കുമാർ മംഗളം ബിർള, കപിൽ കപൂർ, ദീപക് ദർ ഉൾപ്പെടെ ഒൻപത് പേർക്കാണ് പത്മഭൂഷൻ.
കേരളത്തിലെ സ്വാതന്ത്ര്യ സമര പോരാട്ടത്തിനും തനതു കൃഷി സംരക്ഷണത്തിനും ആയോധനകലയായ കളരിപ്പയറ്റിനും ചരിത്ര പഠനങ്ങൾക്കും ഇത്തവണത്തെ പത്മ അവാർഡ്. കേരളത്തിന്റെ പൈതൃകവും സംസ്കാരവും തനിമയും ഉയർത്തിപ്പിടിച്ചവരിലേക്കാണ് അവാർഡ് വന്നു ചേർന്നത്. മലയാളക്കരയിൽ തങ്ങളുടേതായ ഇടം കണ്ടെത്തിയവരാണ് ഈ നാലു പേരും.
പത്മശ്രീ ജേതാവായ അപ്പുക്കുട്ട പൊതുവാളിന്റെ ജീവിതം മാറിമറിഞ്ഞത് ഗാന്ധിജിയുടെ പയ്യന്നൂർ സന്ദർശനത്തോടെയാണ്. തൊട്ടുകൂടായ്മയ്ക്കെതിരെ ശക്തമായി പോരാടിയ സ്വാമി ആനന്ദ തീർത്ഥയുടെ ക്ഷണത്തെത്തുടർന്നായിരുന്നു ഗാന്ധിജി പയ്യന്നൂരിലെത്തിയത്. ആനന്ദതീർത്ഥയുടെയും മറ്റും സ്വാധീനത്തിൽ സ്വാതന്ത്ര്യ സമരത്തിലേക്ക് അപ്പുക്കുട്ടനും എത്തിച്ചേർന്നു.
പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള വയലിൽ പൊതുയോഗത്തിനു ഗാന്ധിജിയെത്തിയിരുന്നു. അന്ന് സഹോദരനൊപ്പം പ്രസംഗം കേൾക്കാൻ പോയ അപ്പുക്കുട്ടയ്ക്ക് 11 വയസ്സുമാത്രം പ്രായം. അമ്മാവനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന വി.പി.ശ്രീകണ്ഠ പൊതുവാളാണ് കുട്ടിയായ അപ്പുക്കുട്ടയെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാക്കുന്നത്. 1930ന് ഉപ്പുസത്യാഗ്രഹജാഥ നേരിട്ടുകണ്ട ആവേശം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകുന്നതിലേക്ക് അപ്പുക്കുട്ടപൊതുവാളിനെ നയിച്ചു. 1942ൽ വി.പി.ശ്രീകണ്ഠപൊതുവാളെ ബ്രിട്ടിഷ് പൊലീസ് അറസ്റ്റ് ചെയ്തതോടെ സമരരംഗത്ത് സജീവമായി.
1957ൽ കെ.കേളപ്പൻ സജീവരാഷ്ട്രീയം ഉപേക്ഷിച്ചതോടെ അപ്പുക്കുട്ട പൊതുവാളും സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് ഗാന്ധിയൻ പ്രവർത്തനങ്ങളിലും ഖാദിപ്രവർത്തനങ്ങളിലും സജീവമായി. 1947 മുതൽ മദിരാശി സർക്കാരിനു കീഴിൽ പയ്യന്നൂരിലെ ഊർജിത ഖാദികേന്ദ്രത്തിന്റെ ചുമതലക്കാരനായും 1962 മുതൽ അഖില ഭാരതീയ ഖാദി ഗ്രാമോദ്യോഗ കമ്മിഷനിൽ സീനിയർ ഓഡിറ്ററായും പ്രവർത്തിച്ചു. തുടർന്ന് വിനോഭഭാവെ, ജയപ്രകാശ് നാരായണൻ എന്നിവരോടൊപ്പം ഭൂദാനപദയാത്രയിൽ പങ്കാളിയായി.
ഗാന്ധിസ്മാരകനിധി പ്രോഗ്രാം എക്സിക്യൂട്ടീവ് ഓഫിസറായും ഭാരതീയ സംസ്കൃത പ്രചാരസഭയുടെ അധ്യക്ഷനായും സംസ്കൃത മഹാവിദ്യാലയം പ്രിൻസിപ്പലായും പ്രവർത്തിച്ചു. പൊളിറ്റിക്കൽ സയൻസിൽ എം.എ. ബിരുദം നേടിയ ഇദ്ദേഹം ഗാന്ധിയൻ ദർശനത്തിലെ ആധ്യാത്മികത, ഭഗവദ്ഗീത- ആത്മവികാസത്തിന്റെ ശാസ്ത്രം എന്നിവ രചിച്ചു.
ആദിവാസി കർഷകൻ, നാടിന്റെ അഭിമാനം
വയനാട് മാനന്തവാടി കമ്മനയിലെ ആദിവാസി കർഷകനാണു തലക്കര ചെറിയ രാമൻ എന്ന ചെറുവയൽ രാമൻ. നെല്ലച്ഛൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം, 45 ഓളം ഇനം നെല്ല് കൃഷി ചെയ്ത് സംരക്ഷിക്കുന്നു. പത്താം വയസ്സിൽ പാടത്തിറങ്ങിത്തുടങ്ങിയ ഇദ്ദേഹമാണ് 2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത്.
പൈതൃകവിത്തുകളുടെ സംരക്ഷകനായാണു കുറിച്യ സമുദായത്തിൽപെട്ട രാമനെ കാണുന്നത്. 2016ലെ ജനിതക സംരക്ഷണ പുരസ്കാരം, 2016ലെ ദേശീയ പ്ലാന്റ് ജീനോം സേവിയർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ചെളിയും മണ്ണും കൊണ്ട് നിർമ്മിച്ച, 150 വർഷം പഴക്കമുള്ള ചരിത്രമേറെയുള്ള വീട്ടിലാണു രാമന്റെ താമസം. മണ്ണിനോടും പ്രകൃതിയോടും പടപൊരുതി പൊന്നുവിളയിച്ച കുറേ തലമുറകൾ ഈ വീടിന്റെ പൈതൃകം വിളിച്ചു പറയുന്നുണ്ട്.
പത്താം വയസ്സ് മുതൽ മണ്ണിൽ പണിയെടുക്കാൻ തുടങ്ങിയതാണ്. അദ്ദേഹത്തിന്റെ അമ്മാവൻ നൽകിയ 40 ഏക്കർ ഭൂമിയിലാണു രാമൻ കൃഷി ആരംഭിക്കുന്നത്. 1969ലാണ് കൃഷി കൂടുതൽ ഗൗരവമായി ചെയ്യാൻ തുടങ്ങിയത്. കാലം പുരോഗമിച്ചപ്പോൾ കൃഷിയിലും ഹൈബ്രിഡ് വെറൈറ്റികളും ജനതികവിത്തുകളും വന്നെത്തിയെങ്കിലും രാമൻ ആ വഴിക്കൊന്നും പോയതേയില്ല. പൈതൃകമായി താൻ ചെയ്തു വന്ന കൃഷി രീതികളും വിത്തിനങ്ങൾ സൂക്ഷിച്ചുവച്ചുമാണ് രാമേട്ടന്റെ കൃഷി. ഓരോ വിളവെടുപ്പിനു ശേഷവും വിത്തുകൾ സൂക്ഷിച്ചു വച്ചാണ് അദ്ദേഹം അടുത്ത കൃഷി നടത്തുക. ജൈവകൃഷി എന്നൊക്കെ നമ്മൾ കേൾക്കുന്നത് എത്രയോ മുൻപുതന്നെ പൂർണ ജൈവകർഷകനാണ് അദ്ദേഹം.
കളരിയുമായി രാജ്യാന്തര വേദികളിലും
ഇംഗ്ലിഷിനും മലയാളത്തിലും പ്രാവീണ്യമുള്ള കളരിഗുരുക്കളാണ് എസ്.ആർ.ഡി. പ്രസാദ്. അതുകൊണ്ടു തന്നെ ദേശീയ രാജ്യാന്തര വേദികളിൽ കളരിപ്പയറ്റിനെപ്പറ്റി ആധികാരികമായി സംസാരിക്കുന്നതിനു പ്രസാദ് ഗുരുക്കൾ എത്താറുണ്ട്. യുദ്ധമുറ എന്നതിനപ്പുറം കളരിപ്പയറ്റിന്റെ നീതിശാസ്ത്രത്തെക്കുറിച്ചും ഗുരുക്കൾക്കു വ്യക്തമായ പരിജ്ഞാനമുണ്ട്.
അച്ഛൻ ചിറക്കൽ ശ്രീധരൻ നായരായിരുന്നു പ്രസാദിന്റെ ഗുരു. 1935ൽ ശ്രീധരൻ നായർ കണ്ണൂർ വളപട്ടണത്ത് രാജ്കുമാർ കളരി ആരംഭിച്ചു. ഈ കളരിയിലായിരുന്നു പ്രസാദിന്റെ തുടക്കം. പിന്നീടു നിരവധി വിദ്യാർത്ഥികളുടെ ഗുരുവായി മാറി. ചെറുപ്പം മുതൽ ആരോഗ്യകരമായ ജീവിതത്തിനു കളരി വളരെ പ്രയോജനകരമാണെന്നു പ്രസാദ് പറയുന്നു. മാനസിക ശാരീരിക ബലത്തിനും സ്വയം പ്രതിരോധത്തിനും കളരിപ്പയറ്റ് അറിഞ്ഞിരിക്കണം. മാത്രമല്ല കഥകളി ഉൾപ്പെടെ മുപ്പതിലധികം കലാരൂപങ്ങളിലും കളരിയുെട സാന്നിധ്യമുണ്ടെന്നും അദ്ദേഹം പറയുന്നു.
ചരിത്ര അദ്ധ്യാപകൻ
ഇന്ത്യൻ ചരിത്രകാരന്മാരിൽ പ്രമുഖനാണ് സിഐ.ഐസക്. ചരിത്ര അദ്ധ്യാപകനായിരുന്നു അദ്ദേഹം. ഭാരതീയ വിചാര കേന്ദ്ര തിരുവനന്തപുരം വൈസ് പ്രസിഡന്റ്, ഐസിഎച്ച്ആർ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഇവല്യൂഷൻ ഓഫ് ക്രിസ്ത്യൻ ചർച്ച് ഇൻ ഇന്ത്യ ഉൾപ്പെടെ 10 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
Stories you may Like
- കേരളത്തിലെ ആവിഷ്ക്കാര സ്വാതന്ത്ര്യ നാടകങ്ങളുടെ കഥ
- എം എ ബേബിക്കെതിരെ സൈബറാക്രമണം മുറുകുമ്പോൾ പ്രതികരിച്ചു ഹരീഷ് പേരടി
- പിണറായിസ്റ്റുകളുടെ പേടി സ്വപ്നം, മദ്യ വിലകൂട്ടിയതിനു വരെ പ്രതികരിക്കുന്ന നടൻ!
- ഭീകരവാദത്തെ തുറന്നു കാണിക്കുന്നതൊന്നും കേരളത്തിൽ വേണ്ടെന്നാണ് സിപിഎം നിലപാട്
- കക്കുകളി നാടകം പിൻവലിക്കണമെന്ന് രമേശ് ചെന്നിത്തല
- TODAY
- LAST WEEK
- LAST MONTH
- ഡോ ഷഹ്നയുടെ ജീവനെടുത്ത സ്ത്രീധന ആരോപണത്തിന് പിന്നിൽ മെഡിക്കൽ പിജി സംസ്ഥാന അധ്യക്ഷൻ; ആരാണെന്ന് പറയാതെ പറഞ്ഞ് സംഘടനയുടെ പത്രക്കുറിപ്പ്; സംസ്ഥാന പ്രസിഡന്റിന്റെ പേര് ലെറ്റർ പാഡിൽ നിന്നും നീക്കി നൽകിയത് പ്രതിയിലേക്കുള്ള സൂചന; പിന്നാലെ ജാമ്യമില്ലാ കേസെടുത്ത് പൊലീസ്; ആ 'സഖാവ്' ഡോ റുവൈസ്; ഡോ ഷഹ്നയ്ക്ക് നീതി കിട്ടുമ്പോൾ
- രാഹുൽ ഗാന്ധിയുടെ ഓഫീസിന് രാവിലെയും വൈകുന്നേരവും വേർതിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല; വൈകുന്നേരം കാണാമെന്ന് അറിയിച്ചിട്ട് രാഹുൽ വന്നത് രാവിലെ; കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ രാഹുലിന് കഴിയുമെന്ന് പ്രണബ് മുഖർജി കരുതിയിരുന്നില്ല; മകൾ ശർമിഷ്ട മുഖർജിയുടെ പുസ്തകം ചർച്ചയാവുമ്പോൾ
- 50 ലക്ഷവും 50പവനും ഒരു കാറും നൽകാമെന്ന് പറഞ്ഞ വധു വീട്ടുകാർ; വിപ്ലവകാരിയായ ഡോക്ടർക്ക് ഫ്ളാറ്റും ബി എം ഡബ്ല്യൂ കാറും 150 പവനും അനിവാര്യം; വിവാഹത്തിൽ നിന്നും പിന്മാറിയത് പണക്കൊതിയിൽ; പിജി വിദ്യാർത്ഥിനിയുടെ ജീവനെടുത്തതും സ്ത്രീധനം; ആരോപണ നിഴലിലുള്ളത് സഖാവ്! മറ്റൊരു 'വിസ്മയ'യായി ഡോ ഷഹ്നയും
- ലഷ്കറെ തയിബ ഭീകരൻ ഹാൻസല അദ്നാനെ പാക്കിസ്ഥാനിൽ വെടിവെച്ച് കൊന്നു; അജ്ഞാതരുടെ വെടിയേറ്റത് വീടിനുമുൻപിൽ വച്ച്; കൊല്ലപ്പെട്ടത്, ഉധംപുർ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ; ഹാഫിസ് സയീദിന്റെ അടുത്ത കൂട്ടാളി
- 'വിവാഹ ആലോചന വന്നപ്പോൾ തന്നെ ഇത്ര സ്വർണം വേണമെന്ന് വരന്റെ കുടുംബം ആവശ്യപ്പെട്ടു; വലിയ സംഖ്യ സ്ത്രീധനം കൊടുക്കാൻ കുടുംബത്തിന് ഇല്ലായിരുന്നു'; വനിതാ കമ്മിഷനോട് തുറന്നുപറഞ്ഞ് ഷഹാനയുടെ ഉമ്മ; വിവാഹം മുടങ്ങിയതോടെ കോളജിലുള്ളവരെ അഭിമുഖീകരിക്കാൻ കഴിയാതെ ഷഹാന വിഷമിച്ചു
- കേരളാകുണ്ട് വെള്ളച്ചാട്ടത്തിലേക്ക് ഫുട്ബോൾ അടിച്ചു അരീക്കോട് സ്വദേശി; പത്ത് ദിവസം കൊണ്ട് ആ റീൽ കണ്ടത് 35 കോടി ആളുകൾ; റെക്കോർഡിനരികെ മുഹമ്മദ് റിസ്വാൻ
- പണം വാരിയെറിഞ്ഞ് മലയാളികൾ കാശു കൊടുത്തു വാങ്ങിയ വിനയായി മാറുമോ യുകെ വിസയും ജീവിതവും? നിലവിൽ എത്തിയവരുടെ കാര്യത്തിലും ആശങ്ക; മലയാളികൾ നേരിട്ട് നടത്തിയ വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- രശ്മിക മന്ദാനയ്ക്ക് ഏഴ് കോടി, ബോബി ഡിയോളിന് നൽകിയത് നാല് കോടി; 'അനിമലിൽ' ടോക്സിക് നായകനാവാൻ രൺബീർ വാങ്ങിയത് വൻ പ്രതിഫലം
- അന്ന് കുടക്കമ്പിയെന്ന് വിളിച്ച് മലയാള സിനിമ പരിഹസിച്ച നടൻ; ഇന്ന് മമ്മൂട്ടിയെയും ലാലിനെയും കടന്ന് ലോക സിനിമയുടെ കേരളീയ മുഖം; അന്ന് പുസ്തകം വാങ്ങാൻ പണമില്ലാത്തതിനാൽ പഠിപ്പ് നിർത്തി; ഇന്ന് 67ാം വയസ്സിൽ വീണ്ടും അധ്യയനത്തിലേക്ക്; മലയാളത്തിന്റെ ചാർലി ചാപ്ലിൻ വീണ്ടും വിസ്മയമാവുമ്പോൾ!
- ഹിന്ദി ഹൃദയഭൂമിയിൽ ചുവടുറപ്പിച്ചതോടെ, ഇനി ഒരേയൊരു ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രിമാരായി പുതുമുഖങ്ങൾ വരും; തലമുറ മാറ്റത്തിന് തീരുമാനിച്ച് ബിജെപി കേന്ദ്ര നേതൃത്വം; മധ്യപ്രദേശിലെ വിജയത്തിൽ തന്റെ പങ്കിനെ കുറിച്ച് സൗമ്യമായി ഓർമിപ്പിച്ച് ശിവ് രാജ് സിങ് ചൗഹാൻ
- പ്രിഡിഗ്രി പ്രണയം ഒളിച്ചോട്ടമായി; ചാത്തന്നൂരിലെ മരുമകൾ സ്വന്തം അച്ഛനേയും അമ്മയേയും വഞ്ചിച്ച് വീടും വസ്തുവും എഴുതി വാങ്ങി; അച്ഛൻ മരിച്ചിട്ടും പോകാത്ത മകൾ പെറ്റമ്മയെ വീട്ടിൽ നിന്നും ആട്ടിയോടിച്ചത് പട്ടിക്കൂട്ടത്തെ തുറന്ന് വിട്ട്; ഓയൂരിലെ മാസ്റ്റർ ബ്രെയിൻ പണത്തിനായി എന്തും ചെയ്യും! കന്യാകുഴിക്കാരി അനിതയുടെ കഥ
- 150 പവനും 15 ഏക്കറും ബി എം ഡബ്ല്യൂ കാറും വേണമെന്ന് നിർബന്ധം പിടിച്ച സ്ത്രീധന ക്രൂരത; മികച്ച സാമ്പത്തിക ശേഷിയുള്ള കുടുബത്തിന്റെ വിലപേശലിൽ ആ ഡോക്ടർ തകർന്നു; അച്ഛനില്ലാത്ത മകൾ അഭയം തേടിയത് ആത്മഹത്യയിൽ; ഡോ ഷഹ്നയുടെ മരണത്തിന് ഉത്തരവാദിയും ഡോക്ടർ?
- കുട്ടികളെ തട്ടിയെടുക്കാനുള്ള കുബുദ്ധി അനിതാ കുമാരിയുടേത്; പാരിജാതം ജീവിച്ചിരുന്നപ്പോൾ പത്മകുമാറിന് രണ്ടു മനസ്സ്; മകൾ ആദ്യം എതിർത്തതും നിർണ്ണായകമായി; അമ്മൂമ്മ മരിച്ചതിന് പിന്നാലെ യൂ ട്യൂബിന്റെ ഡീ മോണിടൈസേഷൻ കൂടിയെത്തിയതോടെ അനുപമയും കൂടെ കൂടി; ഓയൂരിലേത് ചാത്തന്നൂരിലെ പെൺ ബുദ്ധി!
- 50 ലക്ഷവും 50പവനും ഒരു കാറും നൽകാമെന്ന് പറഞ്ഞ വധു വീട്ടുകാർ; വിപ്ലവകാരിയായ ഡോക്ടർക്ക് ഫ്ളാറ്റും ബി എം ഡബ്ല്യൂ കാറും 150 പവനും അനിവാര്യം; വിവാഹത്തിൽ നിന്നും പിന്മാറിയത് പണക്കൊതിയിൽ; പിജി വിദ്യാർത്ഥിനിയുടെ ജീവനെടുത്തതും സ്ത്രീധനം; ആരോപണ നിഴലിലുള്ളത് സഖാവ്! മറ്റൊരു 'വിസ്മയ'യായി ഡോ ഷഹ്നയും
- തെലങ്കാനയിൽ, കാമാറെഡ്ഡിയിൽ ഇപ്പോൾ താരം ബിജെപിയുടെ വെങ്കട്ട രമണ റെഡ്ഡി; മണ്ഡലത്തിൽ കെ സി ആറിനെയും കോൺഗ്രസ് അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡിയെയും അട്ടിമറിച്ചത് ഈ കോടീശ്വരൻ; ആരാണ് വെങ്കട്ട രമണ ?
- 67 വയസ്സുള്ള രണ്ടു കാലുകൾക്കും അസുഖമുള്ള അമ്മ; അച്ഛൻ മരിച്ചിട്ട് പോലും വീട്ടിലേക്ക് വരാത്ത മകളെ കുറിച്ച് പറയുന്നത് നിർവ്വികാരത്തോടെ; ഓയൂരിലെ തട്ടിക്കൊണ്ടു പോകൽ പൊറുക്കാൻ കഴിയാത്ത ക്രൂരത; 11 സെന്റും വീടും അച്ഛനെ പറ്റിച്ച് ചാത്തന്നൂരിലെ മരുമകൾ എഴുതി വാങ്ങിയത് തന്ത്രത്തിൽ; അനിതാ കുമാരിയുടെ കുണ്ടറ കന്യാകുഴിയിലെ കുടുംബ വീട്ടിൽ കണ്ടത് വേദന മാത്രം
- എല്ലാം അനുപമ അറിഞ്ഞോ? കിഡ്നാപ്പിങ് കേസിലെ മാസ്റ്റർ ബ്രെയിനെന്ന് പറയുന്ന അമ്മ അനിതാ കുമാറിയേക്കാൾ വലിയ കള്ളിയോ? യു ടൂബിനെ കബളിപ്പിച്ചതു പോലെ പൊലീസിനെയും കബളിപ്പിച്ചോ? സഹതാപം ഉറപ്പിക്കാനും തന്ത്രങ്ങൾ; 'അനുപമ പത്മന്റെ' യു ടൂബ് ചാനലിലും നിറയുന്നത് തട്ടിപ്പുകൾ
- കേരളത്തിൽ കണ്ടെത്തിയ ഏറ്റവും വലിയ ജി എസ് ടി വെട്ടിപ്പ്! മർട്ടിലെവൽ മാക്കറ്റിങ് സ്ഥാപനം തട്ടിച്ചത് 126 കോടി; ഹൈറിച്ച് ഓൺലൈൻ ഷോപ്പ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ പ്രതാപൻ കെഡി അഴിക്കുള്ളിൽ; അറസ്റ്റ് രഹസ്യമായി സൂക്ഷിച്ചെന്നും ആക്ഷേപം
- കിഡ്നാപ്പിങ്ങിനായി റാംജിറാവ് സ്പീക്കിങ് സിനിമ മൂവരും കണ്ടത് 10 തവണ; ദൃശ്യത്തിലേത് പോലെ ക്രൈമിൽ പുറത്തുനിന്ന് ആരെയും ഉൾപ്പെടുത്താതിരിക്കാനും ശ്രദ്ധ വച്ചു; പത്മകുമാറും കുടുംബവും തട്ടിക്കൊണ്ടുപോകലിന് ഇറങ്ങി പുറപ്പെട്ടത് ഒരുമാസത്തെ ആസൂത്രണത്തിന് ശേഷം; കച്ചവടം പൊട്ടിയതോടെ ഒന്നര കോടിയുടെ ബാധ്യത; കുട്ടിയുടെ അച്ഛനോട് അഞ്ച് ലക്ഷം വാങ്ങിയെന്നതിനും സ്ഥിരീകരണമില്ല
- അഖില ഹാദിയയും ഷെഫിൻ ജഹാനും ബന്ധം വേർപിരിഞ്ഞു; മറ്റൊരാളെ വിവാഹം കഴിച്ചുവെന്നും പിതാവ് അശോകൻ; മാതാപിതാക്കളോടു പോലും പറയാതെ മകൾ മറ്റൊരു വിവാഹം കഴിച്ചതിൽ ദുരൂഹത; കേന്ദ്ര ഏജൻസികളും പൊലീസും അന്വേഷിക്കണമെന്നും കോടതിയെ അറിയിക്കുമെന്നും അശോകൻ
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- പ്രിഡിഗ്രി പ്രണയം ഒളിച്ചോട്ടമായി; ചാത്തന്നൂരിലെ മരുമകൾ സ്വന്തം അച്ഛനേയും അമ്മയേയും വഞ്ചിച്ച് വീടും വസ്തുവും എഴുതി വാങ്ങി; അച്ഛൻ മരിച്ചിട്ടും പോകാത്ത മകൾ പെറ്റമ്മയെ വീട്ടിൽ നിന്നും ആട്ടിയോടിച്ചത് പട്ടിക്കൂട്ടത്തെ തുറന്ന് വിട്ട്; ഓയൂരിലെ മാസ്റ്റർ ബ്രെയിൻ പണത്തിനായി എന്തും ചെയ്യും! കന്യാകുഴിക്കാരി അനിതയുടെ കഥ
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- ലോകത്തിലെ ബേബി ക്ലോത്ത് നിർമ്മാണത്തിൽ ഒന്നാമൻ കേരളത്തിലെ ഈ കമ്പനി; അമേരിക്കയിൽ കുട്ടികളിൽ ഏറെയും ധരിക്കുന്നത് ഈ വസ്ത്രങ്ങൾ; തെലങ്കാനയിലെ ഫാക്ടറി സജ്ജമാവുന്നതോടെ പ്രതിദിനശേഷി 14 ലക്ഷമാവും; സാബു എം ജേക്കബിന് ഇത് മധുര പ്രതികാരം; പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- റോബിൻ ബസിനു പിന്നാലെ യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്; കോവിഡ് കാലത്തു വായ്പ്പക്കാരിൽ നിന്നും ബസിനെ ഒളിപ്പിച്ചു നിർത്തിയ സിബി യുകെയിലേക്ക് പറന്നത് ബസുകൾ ഷെഡിൽ കിടക്കാതിരിക്കാൻ; ബസ് പിടിച്ചെടുക്കൽ ചർച്ച തുടരുമ്പോൾ
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- ഫ്ലൈറ്റിൽ അധികമാർക്കും അറിയാത്തഒരു രഹസ്യ ബട്ടൺ ഉണ്ടെന്ന് അറിയാമോ? വിമാനയാത്ര കൂടുതൽ സുഖകരമാക്കുവാൻ സീറ്റിൽ ഒളിഞ്ഞിരിക്കുന്ന ഈ സംഗതി അറിഞ്ഞിരിക്കുക; ഒരു ഫ്ലൈറ്റ് അറ്റൻഡിന്റെ വീഡിയോ വൈറലാകുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്