Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അർദ്ധനാരീ സങ്കൽപങ്ങളെ ഭരതനാട്യത്തിലൂടെ ലോകത്തിന് സമ്മാനിച്ച പ്രതിഭയ്ക്ക് രാജ്യത്തിന്റെ ആദരം; പത്മ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ട്രാൻസ്‌ജെൻഡർ നർത്തകിയെന്ന ബഹുമതി ഭരതനാട്യ കലാകാരി 'നർത്തകി നടരാജി'ന്; സ്ത്രീ ശാക്തീകരണത്തിനായി മുൻപന്തിയിൽ നിന്നു പ്രവർത്തിക്കുന്ന 54 കാരി; ലോകമറിയണം ഈ കലാകാരിയുടെയുള്ളിലെ അവഗണനയുടെ ജ്വലിക്കുന്ന കനൽ

അർദ്ധനാരീ സങ്കൽപങ്ങളെ ഭരതനാട്യത്തിലൂടെ ലോകത്തിന് സമ്മാനിച്ച പ്രതിഭയ്ക്ക് രാജ്യത്തിന്റെ ആദരം; പത്മ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ട്രാൻസ്‌ജെൻഡർ നർത്തകിയെന്ന ബഹുമതി ഭരതനാട്യ കലാകാരി 'നർത്തകി നടരാജി'ന്; സ്ത്രീ ശാക്തീകരണത്തിനായി മുൻപന്തിയിൽ നിന്നു പ്രവർത്തിക്കുന്ന 54 കാരി; ലോകമറിയണം ഈ കലാകാരിയുടെയുള്ളിലെ അവഗണനയുടെ ജ്വലിക്കുന്ന കനൽ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: രാജ്യം പത്മാ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ അവഗണയിൽ നിന്നും ആദരവിന്റെ ശംഖോലി മുഴക്കിയ ഒരു പേരുണ്ടായിരുന്നു ആ പട്ടികയിൽ. നൃത്തത്തെ തന്റെ ജീവശ്വാസത്തേക്കാൾ വില കൽപിച്ച പ്രതിഭയായ നർത്തകി നടരാജിന് രാജ്യം പത്മശ്രീ നൽകി ആദരിക്കുമ്പോൾ പിറക്കുന്നത് തങ്ക തിളക്കമുള്ള നാഴികകല്ലാണ്. പത്മ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ ട്രാൻസ്‌ജെൻഡർ നർത്തകി നടരാജിന് കാലം കാത്തുവച്ച ആദരം രാജ്യം നൽകിയതിൽ നമുക്കേവർക്കും അഭിമാനിക്കാം.

തമിഴ്‌നാട്ടിലെ മധുരയിൽ ജനിച്ച് ഈ പ്രതിഭയ്ക്ക് വളരെ ചെറുപ്പത്തൽ തന്നെ സ്വന്തം വീടു വിട്ട് ഇറങ്ങേണ്ടി വന്നു നർത്തകിക്ക്. കുരുന്നു പ്രായത്തിൽ അനുഭവിക്കേണ്ടി വന്ന അവഗണനകൾ ഈ 'പെൺകരുത്തിന്റെ' ഉള്ളിൽ നീറിയ ചെങ്കനലുകളാണ്. സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ മാതൃകയായി നർത്തകിയെന്ന കലാകാരിയെ കാണുന്നതിൽ ഒട്ടും അതിശയോക്തിയില്ല.

ട്രാൻസ് ജെൻഡർ വ്യക്തിത്വങ്ങളോടുള്ള സമൂഹത്തിന്റെ അവഗണനയെ ചെറുത്തുതോൽപിച്ചാണ് നൃത്തരംഗത്ത് ഇവർ മുൻനിരയിലെത്തിയത്. പ്രശസ്ത നർത്തകൻ കെ പി കിട്ടപ്പ പിള്ളയായിരുന്നു നർത്തകിയുടെ ഗുരു. 14 വർഷം അദ്ദേഹത്തിന്റെ കീഴിൽ നർത്തകി നൃത്തം അഭ്യസിച്ചു. നായകി ഭാവ പാരമ്പര്യമാണ് ഇവർ നൃത്തത്തിൽ പിന്തുടരുന്നത്.

അമ്പത്തിനാലു വയസ്സുള്ള നർത്തകി, വെള്ളിയമ്പലം സ്‌കൂൾ ഓഫ് ഡാൻസ് എന്ന പേരിൽ നൃത്തവിദ്യാലയവും ആരംഭിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള കുട്ടികൾ ഇവിടെ പഠനത്തിനായെത്തുന്നു. തമിഴ് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് അപൂർവങ്ങളായി നൃത്തകൃതികളിൽ പരിശീലനം നേടാൻ നർത്തകിക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ മിക്ക പ്രധാന വേദികളിലും നൃത്തം അവതരിപ്പിച്ചിട്ടുള്ള നർത്തകി അമേരിക്ക, യുകെ, യൂറോപ്പ്, തുടങ്ങിയ രാജ്യങ്ങളിലും ഭരതനാട്യം അവതരിപ്പിച്ചിട്ടുണ്ട്.

ആദ്യം ലഭിച്ച കലൈമാമണി അംഗീകാരത്തിനൊപ്പം രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ പത്മശ്രീയും ഇനി നർത്തകിക്ക് സ്വന്തം പേരിനൊപ്പം എഴുതിച്ചേർക്കാം. ഈ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ട്രാൻസ്‌ജെൻഡർ കൂടിയാണ് നർത്തകി നടരാജ്. കഠിന പ്രയത്‌നത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും ഓരോ വേദികൾ കീഴടക്കുമ്പോഴും നർത്തകി നടരാജ് ചേർത്ത് പിടിക്കുന്നത് കൂട്ടുകാരി ശക്തിയെയാണ്.

പൊതുവെ സമൂഹത്തിൽ അവഗണിക്കപ്പെടുന്ന വിഭാഗമായ ട്രാൻസ്‌ജെൻഡർ ജനതയെ ഉയർത്തുന്നതിനായി നർത്തകി ശുപാർശ ചെയ്ത തിരുനങ്കൈ എന്ന പദം തമിഴ് നാട് സർക്കാർ അംഗീകരിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP