Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

76ാം വയസിൽ ജയരാജിന്റെ ദേശാടനത്തിലൂടെ അരങ്ങേറ്റം; കല്യാണ രാമൻ ഉൾപ്പടെ 25ലധികം മലയാള സിനിമകളിലെ പുഞ്ചിരി തൂകുന്ന മുത്തച്ഛൻ കഥാപാത്രം; ഐശ്വര്യ റായിയുടെ മുത്തശ്ശനായി തമിഴിലേക്ക്; കമൽഹാസനൊപ്പനും അഭിനയിക്കാൻ അവസരം; മലയാള സിനിമയുടെ മുത്തശ്ശൻ പി.വി ഉണ്ണികൃഷ്ണൻ നമ്പൂതിരി 98ന്റെ നിറവിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രായത്തിന്റെ അവശതകൾ അലട്ടുന്നില്ലെങ്കിലും ചുറുചുറുചുറുക്കോടെ ഇല്ലത്ത് നിറപുഞ്ചിരിയിൽ തന്നെയാണ് ഈ സിനിമ മുത്തച്ഛൻ. ദേശാടനം, കല്യാണരാമൻ തുടങ്ങി 25ലധികം മലയാള സിനിമകളിലെ വേഷങ്ങൾ, തമിഴിലും, തെലുങ്കിലും ഉൾപ്പടെ അഭിനയം. കമൽഹാസനു ഐശ്വര്യാ റായിക്കും ഒപ്പം അഭിനയിക്കാൻ അവസരം ലഭിച്ച വ്യക്തിത്വം. 98ന്റെ നിറവിൽ നിൽക്കുകയാണ് പി.വി ഉണ്ണികൃഷ്ണൻ നമ്പൂതിരി. പുല്ലേലി ഇല്ലത്ത് നാരായണ വാദ്ധ്യാരുടെയും ദേവകി അന്തർജ്ജനത്തിന്റെയും മകനായി പയ്യന്നൂരിലെ കോറോം പുല്ലേലി വാധ്യാർ ഇല്ലത്ത് ജനിച്ച ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് സിനിമയിൽ ലഭിച്ചത് നിറഞ്ഞ അവസരങ്ങളാണ്.

കല്യാണരാമനിൽ ദിലീപിന്റെ മുത്തച്ഛനായി എത്തി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ആളാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി. ചിത്രത്തിലെ അഭിനയത്തിന് ശേഷം മലയാള സിനിമയിൽ മുത്തച്ഛൻ കഥാപാത്രങ്ങളുടെ മുഖമായി അദ്ദേഹം മാറുകയായിരുന്നു. 2012-ലാണ് ഒടുവിൽ അദ്ദേഹം സിനിമയിൽ അഭിനയിച്ചത്. ഇന്നലെയായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ 97-ാം പിറന്നാൾ.നടൻ ദിലീപിന്റെ എക്കാലത്തെയും മികച്ച കോമഡി ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് കല്യാണരാമൻ. ചിത്രത്തിലെ ഓരോ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ദേശാടനത്തിലൂടെ മുത്തച്ഛനായി എത്തിയ ഉണ്ണികൃഷ്ണൻ നമ്പൂതിരി പിന്നീട് മലയാള സിനിമയുടെ മുത്തച്ഛനായി മാറുകയായിരുന്നു. കൈകുടന്ന നിലാവ്, മധുര നൊമ്പരക്കാറ്റ്, സദാനന്ദന്റെ സമയം, നോട്ട് ബുക്ക്, രാപ്പകൽ, ലൗഡ് സപീക്കർ, പോക്കിരി രാജ, കല്യാണരാമൻ, മായാ മോഹിനി, തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം 2012 ലാണ് അവസാനമായി വെള്ളിത്തിരിയിലെത്തിയത്. ഇന്നും മലയാള സിനിമയിലെ മുത്തശ്ശൻ കഥാപാത്രങ്ങളിൽ ആദ്യം മനസ്സിലേക്ക് ഓടി എത്തുന്നത് കല്യാണരാമനിലെ കഥാപാത്രമാണ്. ഇന്ന് മലയാള സിനിമയിലെ മുത്തച്ഛൻ 98-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ഇന്നലെ ആയിരുന്നു പിറന്നാൾ.

സിനിമയുമായുള്ള ഏക ബന്ധം മകളുടെ ഭർത്താവ് കൈതപ്രം ദാമോദരൻ നമ്പൂതിരി സിനിമ ഗാന രചയിതാവ് ആണെന്നത് മാത്രമായിരുന്നു. എന്നാൽ അസാമാന്യ അഭിനയ മികവ് കൊണ്ട് സംവിധായകനെ പോലും ഞെട്ടിച്ചുകളഞ്ഞു ഈ മുത്തശ്ശൻ അന്ന്. പിന്നീടങ്ങോട്ട് മമ്മൂട്ടി, മോഹൻലാൽ, കമൽഹസൻ, രാജനീകാന്ത് തുടങ്ങിയ തെന്നിന്ത്യൻ താരങ്ങളോടൊപ്പം അഭിനയിച്ച് താരങ്ങളുടെ കൂട്ടത്തിലെ സൂപ്പർ താരമായി ഉണ്ണികൃഷ്ണൻ നമ്പൂതിരി മാറി. മാത്രമല്ല ലോക സുന്ദരി ഐശ്വര്യ റായിയുടെ മുത്തച്ഛനായിട്ടും അഭിനയിച്ചു ഈ മുത്തശ്ശൻ. എണ്ണിപ്പറയാവുന്ന സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഉണ്ണികൃഷ്ണൻ നമ്പൂതിരി അഭിനയിച്ച ഓരോ സിനിമകളിലും കഥാപാത്രമായി ജീവിക്കുക തന്നെയായിരുന്നു. യോഗയും ചിട്ടയായ ജീവിതവും ആണ് ഈ പ്രായത്തിലും ഉണ്ണികൃഷ്ണൻ നമ്പൂതിരി ആരോഗ്യവാനായി ഇരിക്കാനുള്ള രഹസ്യം.

പ്രായത്തിന്റെ അവശതകൾ അലട്ടുന്നുണ്ടെങ്കിലും ജീവിതശൈലീരോഗങ്ങളോ മറ്റു പ്രയാസങ്ങളോ ഒന്നുമില്ല. ആഹാരക്രമത്തിൽ ചിട്ടയുണ്ടെങ്കിലും രാവിലെയും ഉച്ചയ്ക്കുമെല്ലാം ഭക്ഷണത്തിനൊപ്പം പഞ്ചസാര നിർബന്ധം.പയ്യന്നൂർ കോറോം പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി ഇപ്പോൾ തറവാട്ടുവീട്ടിൽനിന്ന് പുറത്തിറങ്ങാറേയില്ല. ഇളയമകൻ പി.വി. കുഞ്ഞികൃഷ്ണൻ ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് സാക്ഷിയാവാൻ ഫെബ്രുവരിയിൽ എറണാകുളത്ത് പോയിരുന്നു.

ജയരാജിന്റെ ദേശാടനത്തിൽ അഭിനയിക്കുമ്പോൾ 76 വയസ്സായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക്. അവിചാരിതമായാണ് സിനിമയിലേക്കുള്ള പ്രവേശനം. പിന്നീട് മലയാളം കടന്ന് തമിഴിലും സാന്നിധ്യമറിയിക്കാൻ അദ്ദേഹത്തിനായി. കമൽ ഹാസനൊപ്പം 'പമ്മൽകെ സമ്മന്തം', രജനികാന്തിനൊപ്പം 'ചന്ദ്രമുഖി', ഐശ്വര്യ റായിയുടെ മുത്തച്ഛൻവേഷത്തിൽ 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ', മലയാളസിനിമകളായ 'രാപ്പകൽ', 'കല്യാണരാമൻ', 'ഒരാൾമാത്രം' തുടങ്ങിയവയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

മകളുടെ ഭർത്താവായ കൈതപ്രം ദാമോദരൻ നമ്പൂതിരി സംവിധാനം ചെയ്ത 'മഴവില്ലിന്നറ്റംവരെ'യാണ് ഒടുവിൽ അഭിനയിച്ച ചിത്രം.ഇത്തവണ പിറന്നാളിന് ആഘോഷങ്ങളില്ല. പേരക്കുട്ടി നിഹാരയുടെയും പിറന്നാളാണ് ശനിയാഴ്ച. മകൾ ദേവകിയും ഭർത്താവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയും മകൻ ഭവദാസനും ഭാര്യ ഇന്ദിരയും മകൾ യമുനയും ഭർത്താവ് പുരുഷോത്തമനും ഇളയമകൻ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനും ഭാര്യ നിതയും പേരക്കുട്ടികളും ഈ വർഷം പിറന്നാളിന് തറവാട്ടിലുണ്ടാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP