Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202128Sunday

പി വി അൻവറിന്റെ ഭാര്യ പിതാവും വിവാദത്തിൽ; ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള റോപ് വെ പൊളിക്കാൻ പഞ്ചായത്ത് നോട്ടീസ്; നടപടി ഹോട്ടൽ പണിയാനുള്ള അനുമതി ഉപയോഗിച്ച് റോപ് വെ പണിതതിനാൽ; തടയണ വിവാദത്തിന് പിന്നാലെ റോപ് വേയും

പി വി അൻവറിന്റെ ഭാര്യ പിതാവും വിവാദത്തിൽ; ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള റോപ് വെ പൊളിക്കാൻ പഞ്ചായത്ത് നോട്ടീസ്; നടപടി ഹോട്ടൽ പണിയാനുള്ള അനുമതി ഉപയോഗിച്ച് റോപ് വെ പണിതതിനാൽ; തടയണ വിവാദത്തിന് പിന്നാലെ റോപ് വേയും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവിൽ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ പി.വി അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിന്റെ നോട്ടീസ്.15 ദിവസത്തിനകം പൊളിക്കണമെന്നാണ് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയിരിക്കുന്നത്. അനധികൃത നിർമ്മാണങ്ങൾപൊളിച്ചു നീക്കി നവംബർ 30നകം റിപ്പോർട്ട് ചെയ്യണമെന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്സ്്മാൻ ജസ്റ്റിസ് പി.എസ് ഗോപിനാഥന്റെ ഉത്തരവിന്റെ
അടിസ്ഥാനത്തിലാണ് പഞ്ചായത്ത് നടപടി.

എംഎ‍ൽഎയുടെ ഭാര്യാ പിതാവ് കോഴിക്കോട് തിരുവണ്ണൂർ കോട്ടൺമിൽറോഡ് ഹഫ്‌സമഹൽ സി.കെ അബ്ദുൽലത്തീഫിനോട് 15 ദിവസത്തിനകം റോപ് വെ പൊളിച്ചുനീക്കണമെന്നും അല്ലെങ്കിൽ പഞ്ചായത്ത് പൊളിച്ച് നീക്കി അതിനു ചെലവാകുന്ന തുക ഈടാക്കുമെന്നും കാണിച്ചാണ് സെക്രട്ടറി ഇ.ആർ ഓമന അമ്മാളു നോട്ടീസ് നൽകിയത്. ഓംബുഡ്‌സ്മാൻ ഉത്തരവ് സംബന്ധിച്ച് ഗ്രാമപഞ്ചാത്ത് ബോർഡ് യോഗം ചർച്ച ചെയ്യുകയും നടപടിയെടുക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. നിലമ്പൂർ സ്വദേശി എംപി വിനോദിന്റെ പരാതിയിലാണ് റോപ് വെ അടക്കമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിക്കാൻ ഓംബുഡ്‌സ്മാൻ ഉത്തരവിട്ടത്.

ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയിൽ വനത്തിലേക്കൊഴുകുന്ന കാട്ടരുവിക്ക് കുറുകെ പി.വി അൻവർ കെട്ടിയ തടയണ പൊളിച്ചുനീക്കാൻ മലപ്പുറം കളക്ടർ ഉത്തരവിട്ടിരുന്നു. ഇതോടെയാണ് ഭാര്യാപിതാവ് സി.കെ അബ്ദുൽലത്തീഫ് ഊർങ്ങാട്ടിരി പഞ്ചായത്തിൽ നിന്നും റസ്റ്ററന്റ് കം ലോഡ്ജിങ് കെട്ടിടം പണിയാൻ പെർമിറ്റ് നേടിയ ശേഷം തടയണക്ക് കുറുകെ നിയമവിരുദ്ധമായി റോപ് വേ നിർമ്മിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി 2017 മെയ് 18ന് ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് വിനോദ് പരാതി നൽകിയെങ്കിലും നിയമവിരുദ്ധമായി കെട്ടിയ റോപ് വേ പൊളിച്ചുനീക്കിയില്ല. അനധികൃത നിർമ്മാണം പൊളിച്ചുനീക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി സി.കെ അബ്ദുൽലത്തീഫിന് നോട്ടീസ് നൽകിയതല്ലാതെ പൊളിച്ചുനീക്കാൻ യാതൊരു നടപടിയും സ്വീകരിച്ചില്ല.

അഴിമതി നടത്തി റോപ് വെ പണിയാൻ നിയമവിരുദ്ധമായി സൗകര്യം ചെയ്തുകൊടുത്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയാവശ്യപ്പെട്ട് മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഇക്കാര്യങ്ങൾ വ്യക്തമാക്കി അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീലിന് പരാതി നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇതോടെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനെ സമീപിച്ചത്.

ഉരുൾപൊട്ടലിനെ തുടർന്ന് കോഴിക്കോട് കളക്ടർ അടച്ചുപൂട്ടിയ പി.വി അൻവർ എംഎ‍ൽഎയുടെ കക്കാടംപൊയിലിലെ വിവാദ വാട്ടർതീം പാർക്കിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് ചീങ്കണ്ണിപ്പാലിയിലെ തടയണയും തടയണക്ക് കുറുകെ മൂന്നു മലകളെ ബന്ധിപ്പിച്ച് പണിത റോപ്വെയും. വനഭൂമിയോട് ചേർന്ന് റോപ് വെയും ടൂറിസം പദ്ധതിയും വരുന്നത് വനത്തെയും വന്യജീവികളെയും ദോഷകരമായി ബാധിക്കുമെന്ന് കാണിച്ച് നേരത്തെ നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ, പെരിന്തൽമണ്ണ സബ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.വിവാദതടയണ പൊളിച്ചു നീക്കാനുള്ള മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിയിൽ അനുമതിയില്ലാതെ ഒരു നിർമ്മാണവും ഇവിടെ പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP