Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്‌ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!

'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്‌ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സൈബറിടത്തിൽ വളരെ ആക്ടീവായി ഇടപെടുന്ന നിയമസഭാ സാമാജികരുടെ കൂട്ടത്തിലാണ് നിലമ്പൂർ എംഎൽഎ പി വി അൻവർ. അൻവറിന്റെ പോസ്റ്റുകളെല്ലാം പലർക്കും മുന്നറിയിപ്പെന്ന വിധത്തിലാണ് പുറത്തുവരാറുള്ളത്. മാധ്യമപ്രവർത്തകർ അടക്കം തന്റെ ഹിറ്റ്‌ലിസ്റ്റിൽ ഉള്ളവരാണെന്ന് ഇടയ്ക്കിടെ അദ്ദേഹം പറയുകയും ചെയ്യാറുണ്ട്.

വെല്ലുവിളി പോസ്റ്റുകൾ പതിവായി ഇടുന്ന പി വി അൻവർ മരണമാസ്സ് ആണെന്നാണ് അദ്ദേഹത്തിന്റെ അനുയായികളും പറയാറുള്ളത്. സൈബറിടത്തിൽ കടന്നൽ കൂട്ടത്തിന്റെ നേതാവാണ് അൻവറെന്നാണ് അവർ ആഘോഷിക്കുന്നതും. ഇടക്കാലം കൊണ്ട് ആഫ്രിക്കയിൽ സ്വർണ ഖനനത്തിന് പോയപ്പോഴും ഫേസ്‌ബുക്കിൽ സജീവമായിരുന്നു അൻവർ. മണ്ഡലത്തിലെ കാര്യങ്ങൾ പോലും സൈബറിടത്തിലൂടെയാണ് അദ്ദേഹം നടത്തിയത്. നിയമസഭയിൽ എത്തിയില്ലെങ്കിലും സൈബറിടത്തിലൂടെ മണ്ഡലത്തിലെ എല്ലാ കാര്യങ്ങളും ഭംഗിയായി നോക്കി.

ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും കുറച്ചുകാലമായി മാധ്യമപ്രവർത്തകരുമായി കട്ടക്കലിപ്പിലാണ് അൻവർ. താനുമായി ബന്ധപ്പെട്ട വാർത്തകൾ മാധ്യമങ്ങൾ കൊടുക്കുന്നതിലാണ് അദ്ദേഹതതിന് പരിഭവമുള്ളത്. ഈ പരിഭവം പലപ്പോഴും പൊട്ടിത്തെറികളായി മാറാറുമുണ്ട്. തടയണ പൊളിക്കേണ്ടി വന്നതും, ഇഡി ചോദ്യം ചെയ്തതുമെല്ലാം മാധ്യമ വാർത്തകളെ തുടർന്നാണെന്ന പരിഭവത്തിലാണ് അദ്ദേഹം. അടുത്തിടെ 24 ചാനലിലെ പരിപാടിയിൽ പോയും എംഎൽഎ മാധ്യമ പ്രവർത്തകർക്കെതിരെ പൊട്ടിത്തെറിച്ചിരുന്നു.

ഇപ്പോഴിതാ, ഇന്ന് വീണ്ടുമൊരു ഫേസ്‌ബുക്ക് പോസ്റ്റുമായി രംഗത്തുവന്നിരിക്കയാണ് നിലമ്പൂർ എംഎൽഎ. ഏതോ മാധ്യമ സ്ഥാപനത്തെയും മാധ്യമ സ്ഥാപനത്തെയും ഉദ്ദേശിച്ചാണ് എംഎൽഎയുടെ രംഗപ്രവേശം. പേരു പറയാതെയുള്ള പോസ്റ്റിൽ ആ സ്ഥാപനത്തിന്റെ ഓഫീസ് ഒരു ദിവസം പൂട്ടിക്കും എന്നാണ് വെല്ലുവിളി.

എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

'തോൽക്കേണ്ടവരുടെ ലിസ്റ്റിൽ' പി.വി.അൻവറിനെ രണ്ടാമതാക്കി നടന്ന താടിയുള്ള മഞ്ഞപത്രക്കാരാ..

നിയമപരമായി തിരിച്ച് ഞാനൊന്ന് തരുന്നുണ്ട്. ഒരു ദിവസമെങ്കിൽ ഒരു ദിവസം..നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.

പണ്ടേ പറഞ്ഞിട്ടുണ്ട്..

'തരുന്നതിനും മുൻപ്,
പറഞ്ഞിട്ട് തരുന്നതാണ് ഈ
കമ്പനിയുടെ പ്രത്യേകത'..

പി വി അൻവറിന്റെ പോസ്റ്റു വന്നതിന് പിന്നാലെ ആവേശം കൊണ്ട് ആർപ്പുവിളിക്കുകയാണ് സൈബർ സഖാക്കളും. അൻവർ ഇക്ക മരണമാസ്സാണ് എന്ന വിധത്തിലാണ് കമന്റുകൾ. 'യാ.... മോനെ രോമാഞ്ചിഫിക്കേഷൻ, അൻവർ ആണ് താരം.. ഫുൾ സപ്പോർട്ട്' എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP