Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എക്‌സ്‌റെ ഉൾപ്പെടെയുള്ള പരിശോധനകൾക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നേരിട്ട കാലതാമസം ജോഷിയുടെ നില ഗുരുതരമാക്കാൻ ഇടയാക്കി; ആരോഗ്യനില വഷളായ ശേഷമാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്; കോവിഡ് ചികിത്സ സൗജന്യമെന്ന സർക്കാർ പ്രഖ്യാപനത്തിന് വിരുദ്ധമായി ഇൻജക്ഷനും മറ്റ് മരുന്നുകൾക്കുമായി 85608 രൂപ കുടുംബാംഗങ്ങൾ ചെലവഴിക്കേണ്ടി വന്നു; ആരോഗ്യ വകുപ്പിന്റെ വീഴ്‌ച്ചകളെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പരാതി നൽകി പി ടി ജോഷിയുടെ കുടുംബം

എക്‌സ്‌റെ ഉൾപ്പെടെയുള്ള പരിശോധനകൾക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നേരിട്ട കാലതാമസം ജോഷിയുടെ നില ഗുരുതരമാക്കാൻ ഇടയാക്കി; ആരോഗ്യനില വഷളായ ശേഷമാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്; കോവിഡ് ചികിത്സ സൗജന്യമെന്ന സർക്കാർ പ്രഖ്യാപനത്തിന് വിരുദ്ധമായി ഇൻജക്ഷനും മറ്റ് മരുന്നുകൾക്കുമായി 85608 രൂപ കുടുംബാംഗങ്ങൾ ചെലവഴിക്കേണ്ടി വന്നു; ആരോഗ്യ വകുപ്പിന്റെ വീഴ്‌ച്ചകളെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പരാതി നൽകി പി ടി ജോഷിയുടെ കുടുംബം

എസ് രാജീവ്‌

തിരുവല്ല: കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട തിരുവല്ല സ്വദേശി പി ടി ജോഷിയുടെ കുടുംബം ആരോഗ്യ വകുപ്പിനെതിരെ കൂടുതൽ പരാതികളുമായി രംഗത്ത്. കടുത്ത പ്രമേഹ രോഗവും പൊണ്ണത്തടിയുമാണ് ചികിത്സ ഫലവത്താകാതെ പോയതെന്ന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജയുടെ പ്രസ്താവന വെള്ളിയാഴ്ച തന്നെ കുടുംബം പാടേ തള്ളിയിരുന്നു. അതിന് പിന്നാലെയാണ് മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് കുടുംബം പരാതി നൽകിയിരിക്കുന്നത്.

ആരോഗ്യ വിദേശത്തു നിന്നും മടങ്ങിയെത്തി സർക്കാർ സംവിധാനത്തിലുള്ള നീരീക്ഷണത്തിൽ കഴിയവേ കോവിഡ് സ്ഥിരീകരിച്ച ജോഷിക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നൽകിയ ചികിത്സയിലെ വീഴ്ചകൾ സംബന്ധിച്ചും കോവിഡ് ചികിത്സക്ക് സർക്കാർ പ്രഖ്യാപനത്തിന് വിരുദ്ധമായി ചികിത്സക്കുള്ള പണം കുടുംബം ചെലവഴിക്കേണ്ടി വന്നത് സംബന്ധിച്ചും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മരിച്ച ജോഷിയുടെ മരുമകളാണ് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിരിക്കുന്നത്.

കോവിഡ് ബാധിച്ച് വെള്ളിയാഴ്ച പുലർച്ചെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ട തിരുവല്ല പെരുംതുരുത്തി പ്രക്കാട്ട് വീട്ടിൽ ജോഷിയുടെ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മരുമകൾ ബിബി ലിജുവാണ് മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ് , ജില്ലാ കലക്ടർ എന്നിവർക്ക് രേഖാ മൂലം പരാതി നൽകിയത്. മാർച്ച് മാസം 16-ാം തീയതിയാണ് ജോഷിയും ഭാര്യയും വിസിറ്റ് വിസയിൽ ഷാർജയിലേക്ക് പോയത്. ഷാർജയിലേക്ക് പോകുന്നത് വരെ ജോഷി യാതൊരു വിധ അസുഖങ്ങൾക്കും ചികിത്സ തേടിയിരുന്നില്ലെന്ന് പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

കൃത്യമായ ഇടവേളകളിൽ രക്തവും മറ്റും പരിശോധിച്ച് പ്രഷറും ഷുഗറും അടക്കമുള്ള രോഗങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാറുണ്ടായിരുന്ന ജോഷി കടുത്ത പ്രമേഹരോഗിയായിരുന്നു എന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നത്. മെയ് 11 ന് ദുബായ് - കൊച്ചി വിമാനത്തിൽ നാട്ടിലെത്തിയ ജോഷി പത്തനംതിട്ടയിലെ നിരീക്ഷിണ കേന്ദ്രത്തിലായിരുന്നു. 16-ാം തീയതി സ്രവം പരിശോധനക്ക് അയച്ചു.

18 ന് റിസൽട്ട് പോസിറ്റീവായതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ എക്‌സ്‌റെ പരിശോധന ഉൾപ്പെടെയുള്ള പരിശോധനകൾക്ക് ജനറൽ ആശുപത്രിയിൽ നേരിട്ട കാലതാമസമാണ് ജോഷിയുടെ നില ഗുരുതരമാക്കാൻ ഇടയാക്കിയതെന്നാണ് പരാതിയിൽ പറയുന്നത്. ആരോഗ്യനില ഏറെ വഷളായതിനെ തുടർന്ന് 24 ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അടിയന്തിരമായി ജോഷിയെ മാറ്റുകയാണെന്ന് ഡോക്ടർ ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനും കാല താമസം ഉണ്ടായി.

ഒരു ദിവസം വൈകി 25 ന് വൈകിട്ട് മാത്രമാണ് ജോഷിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. കോവിഡ് ചികിത്സ പൂർണ്ണമായും സൗജന്യമാണെന്ന സർക്കാർ പ്രഖ്യാപനത്തിന് കടകവിരുദ്ധമായി കോട്ടയം മെഡിക്കൽ കോളേജിലെ ജോഷിയുടെ ചികിത്സക്ക് കുടുംബാംഗങ്ങൾക്ക് തുക ചെലവഴിക്കേണ്ടി വന്നതായും പരാതിയിൽ പറയുന്നുണ്ട്. ഇൻജക്ഷനും മറ്റ് മരുന്നുകൾക്കുമായി 85608 രൂപ കുടുംബാംഗങ്ങൾ ചെലവഴിക്കുകയുണ്ടായെന്നും മരുമകൾ ബിബി ലിജുവിന്റെ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP