1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

'സ്വപ്ന സുരേഷിനെ കാർബൺ ഡോക്ടർ ഉദ്ഘാടന ചടങ്ങിന് മുമ്പോ ശേഷമോ സഹായിക്കാനോ പരിധിവിട്ട് ഇടപെടാനോ തയ്യാറായിട്ടില്ല; 2019 ജൂണിൽ കൊച്ചിയിൽ സ്വപ്ന എന്നെ സന്ദർശിച്ചുവെന്ന അപവാദ പ്രചാരണത്തെ നിയമപരമായി നേരിടും; 'നിഗൂഢ' വിദേശയാത്രകളെ കുറിച്ചും അന്വേഷിക്കാം; പ്യൂണിന്റെ യോഗ്യതപോലുമില്ലായെന്ന് ആക്രോശിച്ച നിഷ്പക്ഷ മാധ്യമ പ്രവർത്തകന് ഒരു വാക്ക്: സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ വൈകാരികമായ കുറിപ്പ്

July 16, 2020 | 09:21 PM IST | Permalink'സ്വപ്ന സുരേഷിനെ കാർബൺ ഡോക്ടർ ഉദ്ഘാടന ചടങ്ങിന് മുമ്പോ ശേഷമോ സഹായിക്കാനോ പരിധിവിട്ട് ഇടപെടാനോ തയ്യാറായിട്ടില്ല; 2019 ജൂണിൽ കൊച്ചിയിൽ സ്വപ്ന എന്നെ സന്ദർശിച്ചുവെന്ന അപവാദ പ്രചാരണത്തെ നിയമപരമായി നേരിടും; 'നിഗൂഢ' വിദേശയാത്രകളെ കുറിച്ചും അന്വേഷിക്കാം; പ്യൂണിന്റെ യോഗ്യതപോലുമില്ലായെന്ന് ആക്രോശിച്ച നിഷ്പക്ഷ മാധ്യമ പ്രവർത്തകന് ഒരു വാക്ക്: സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ വൈകാരികമായ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സർക്കാരിനെതിരായ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. നിയമസഭാ സ്പീക്കറെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചട്ടം 65 പ്രകാരം എം. ഉമ്മർ എംഎ‍ൽഎ. നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നൽകി. സ്വർണക്കടത്ത് കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ വർക്ക് ഷോപ്പ് കാർബൺ ഡോക്ടർ ഉദ്ഘാടനം ചെയ്തു, രണ്ടാംപ്രതി സ്വപ്‌ന നായർക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു തുടങ്ങിയ ആരോപണങ്ങളുടെ പേരിൽ പ്രതിപക്ഷം സ്പീക്കറെ മുൾമുനയിൽ നിർത്തുകയാണ്.

പലവട്ടം മറുപടികൾ പറഞ്ഞെങ്കിലും സ്പീക്കറെ പ്രതിക്കൂട്ടിൽ നിർത്താൻ തന്നെയാണ് നീക്കം. സ്പീക്കറുടെ വിദേശ പര്യടനവും വിവാദമാക്കിയിട്ടുണ്ട്. പ്യൂണിന്റെ യോഗ്യതപോലുമില്ലായെന്ന് ഏഷ്യാനറ്റ് ന്യൂസ് അവർ ചർച്ചയിലെ വിനു.വി.ജോണിനും മറുപടിയുണ്ട്. ആരോപണങ്ങൾക്കെല്ലാം വൈകാരികമായ ഭാഷയിൽ മറുപടി നൽകുകയാണ് ശ്രീരാമകൃഷ്ണൻ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ

പി.ശ്രീരാമകൃഷ്ണന്റെ കുറിപ്പ് ഇങ്ങനെ:

പ്രിയപ്പെട്ടവരോട്........ വളരെ ചെറുപ്രായത്തിൽ തുടങ്ങി കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി പൊതുരംഗത്ത് പ്രവർത്തിക്കുകയും പലതരത്തിലുള്ള ചുമതലകൾ നിർവ്വഹിക്കുകയും ചെയ്ത ഒരു എളിയ പൊതുപ്രവർത്തകൻ എന്ന നിലയിൽ ചില കാര്യങ്ങൾ എന്നെ സ്‌നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവരെ അറിയിക്കാനാണ് ഈ കുറിപ്പ്.

ചില മാധ്യമ സംവാദങ്ങളിലും പൊതുപ്രസംഗങ്ങളിലും രാഷ്ട്രീയ വൈരം മൂത്ത് എല്ലാ സീമകളും ലംഘിച്ചുകൊണ്ട് വ്യക്തിഹത്യ തുടരുന്നത് അത്യന്തം വേദനാജനകവും നിർഭാഗ്യകരവുമാണ്. കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രിക്ക് നേരെയുള്ള കുന്തമുന ലക്ഷ്യം കാണാതാവുമ്പോൾ കാണിക്കുന്ന ഒരു രാഷ്ട്രീയ കൗശലമാണെങ്കിൽപ്പോലും പലപ്പോഴും അത് മര്യാദയില്ലായ്മയുടെ ഉദാഹരണമായിത്തീരുകയാണ്. തീർത്തും തെറ്റായ പ്രചരണങ്ങളുടെ പുകമറ സൃഷ്ടിച്ച് വ്യക്തഹത്യ നടത്തി ദുർബ്ബലപ്പെടുത്താനുള്ള ശ്രമം.
ഇപ്പോൾ ഉയർന്നു വന്ന വിവാദങ്ങളിൽ സ്പീക്കർക്കുള്ള പങ്ക് എന്താണ്? എല്ലാവരും അറിയണം.

നെടുമങ്ങാട് പുകരഹിത വാഹനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള ഒരു ചെറിയ സ്റ്റാർട്ടപ്പ് സംരഭമാണെന്ന് അറിയിച്ച കാർബൺ ഡോക്ടർ എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്തു. ഇത് വാസ്തവമാണ്. അത് 2019 ഡിസംബർ 31-ന് ആയിരുന്നു. ഏകദേശം 7 മാസം മുൻപ്. അന്നാകട്ടെ, ഏതെങ്കിലും തരത്തിലുള്ള വിവാദങ്ങളോ, സംശയങ്ങളോ, വാർത്തകളോ ഒന്നും ഉണ്ടായിരുന്നില്ല. പരിപാടിയിൽ പങ്കെടുക്കേണ്ടെന്ന് ഒരാളും അറിയച്ചതുമില്ല. സമയവും സൗകര്യവും അനുവദിക്കുമെങ്കിൽ വിളിക്കുന്നവരുടെ രാഷ്ട്രീയമോ ജാതിയോ മതമോ നോക്കാതെ പരിപാടികളുടെ വലുപ്പചെറുപ്പം നോക്കാതെ പങ്കെടുക്കണമെന്നത് എന്റെ നിലപാടുമാണ്.

യു.എ.ഇ. കോൺസുലേറ്റ് ജനറലിന്റെ ഫസ്റ്റ് സെക്രട്ടറി എന്ന നിലയിൽ പരിചിതയായിരുന്ന സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ളവർ ക്ഷണിക്കുകയാണ് ഉണ്ടായത്. അവിടുത്തെ എല്ലാ ജനപ്രതിനിധികളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രോഗ്രാം നോട്ടീസ് കാണുകയുണ്ടായെങ്കിലും വലിയ തിരക്കുള്ള ദിവസമായതിനാൽ വരാനാകില്ലെന്ന് അറിയിക്കുകയും പോകാതിരിക്കുകയും ചെയ്തു.
എന്നാൽ ഉച്ചയായിട്ടും ഉദ്ഘാടനത്തിന് നിലവിളക്ക് കൊളുത്താതെ സംരഭകന്റെ വൃദ്ധമാതാവ് ഉൾപ്പെടെയുള്ളവർ കാത്തിരിക്കുകയാണെന്ന് (സംരഭകൻ ആരാണെന്ന് അറിയില്ലായിരുന്നു) അറിയിച്ചപ്പോൾ ഒരു അമ്മയോടുള്ള മര്യാദയുടെ പേരിൽ അവിടെ എത്തി വിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

യു.എ.ഇ. കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയിൽ പരിചയപ്പെട്ട ഒരാളെ അവിശ്വസിക്കേണ്ട കാര്യമില്ലായിരുന്നു. യു.എ.ഇ. കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മലയാളി എന്ന നിലയിൽ അവർ സഹായിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന്, പൊലീസ് വെരിഫിക്കേഷൻ കഴിഞ്ഞതിന് ശേഷം പാസ്‌പോർട്ട് ഓഫീസറുടെ മറ്റൊരു വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് കൂടി വേണമെന്ന നിബന്ധന ഇടക്കാലത്ത് വരികയും ഡബിൾ വെരിഫിക്കേഷൻ പ്രക്രിയ വലിയ പ്രയാസമുണ്ടാക്കുന്നു എന്ന് പ്രവാസികൾ പരാതിപ്പെടുകയും ചെയ്തപ്പോൾ കോൺസുലേറ്റ് മുഖാന്തിരം ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് സ്വപ്ന സുരേഷ് സഹായിക്കുകയുണ്ടായി.

വസ്തുതകൾ ഇതായിരിക്കേ മാസങ്ങൾക്ക് മുൻപ് നടന്ന ഒരു ചെറിയ ചടങ്ങിനെ ഇപ്പോഴത്തെ കുപ്രസിദ്ധമായ സ്വർണ്ണക്കടത്തുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നത് നീചപ്രവൃത്തിയാണ്. 2020 ജൂലായ് മാസത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നത്. 7 മാസം മുൻപ് ഇത്തരം ഒരു സംഭവം ഉണ്ടാകുമെന്ന് മുൻകൂർ അറിയണമായിരുന്നു എന്ന് പറയുന്നതിൽ എന്ത് സാമാന്യ യുക്തിയാണുള്ളത്? പ്രത്യേകിച്ച് റിപ്പോർട്ടുകളൊന്നുമില്ലാത്ത സാഹചര്യത്തിൽ കോൺസുലേറ്റിലെ ഉദ്യോഗസ്ഥ തട്ടിപ്പുകാരിയാണെന്ന് എങ്ങനെ മനസ്സിലാക്കും?
മാലിന്യം നിറഞ്ഞ മനസ്സോടെ കാര്യങ്ങളെ നോക്കിക്കണ്ട് ഒരു വലിയ സദാചാര ലംഘനം നടന്നിരിക്കുന്നു എന്ന് വ്യാഖ്യാനങ്ങൾ ചമയ്ക്കുന്ന ചിലരുണ്ട്. ആരോഗ്യപരമായ സ്ത്രീ-പുരുഷ സൗഹൃദങ്ങളെക്കുറിച്ച് അജ്ഞരായവർ. ക്യാമറകൾക്കും മുമ്പിൽ കൂടിനിന്ന മനുഷ്യർക്കും മുന്നിലെ പെരുമാറ്റത്തിൽ അപാകത കാണുന്നവർ മനസ്സിലുള്ള വൈകൃതമാണ് പുറത്തെടുക്കുന്നത്.

മനസ്സിൽ ഒരു തരം കറയും ഇല്ലാത്തതിനാൽ ആ പെരുമാറ്റത്തിൽ കാപട്യം ഉണ്ടായിരുന്നില്ല. കഴിഞ്ഞ കാലങ്ങളിൽ ഞാൻ ഇടപഴകിയ ഏതെങ്കിലും പുരുഷനോ സ്ത്രീയോ എന്നെങ്കിലും എവിടെയെങ്കിലും അപമര്യാദയോടുകൂടി പെരുമാറിയതായി പരാതിപ്പെട്ടിട്ടുണ്ടോ? ഒരിക്കലുമില്ല എന്ന് മാത്രമല്ല, സഹോദരനിർവിശേഷമായ ഭാവത്തോടെ എന്നോട് ഇടപഴകുന്ന എല്ലാവരോടും സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ഞാൻ പെരുമാറുന്നത് എന്ന് എന്നെ അറിയുന്ന ആർക്കാണ് അറിയാത്തത്?

ഒരു സഹോദരനോടോ മകനോടോ എന്ന പോലെ എന്നോട് പരാതികളും പരിഭവങ്ങളും പ്രശ്‌നങ്ങളും പറയുന്ന എന്റെ പൊന്നാനിയിലെ ഉമ്മമാരോടും അമ്മമാരോടും സഹോദരിമാരോടും അന്വേഷിക്കുന്നതായിരിക്കും ഉചിതം. അതിലും വലിയ ഒരു സാക്ഷ്യപത്രം എന്റെ കൈയിലില്ല.ഒരു ആധുനിക സമൂഹത്തിൽ ഇത്രയും നികൃഷ്ടമായ മനോഭാവത്തോടെയും മലിന ചിന്തയോടെയും പൊതുപ്രവർത്തകരായിട്ടുള്ളവർ തന്നെ രംഗത്ത് വരുന്നത് എത്ര അപഹാസ്യവും സ്ത്രീ വിരുദ്ധവുമാണെന്ന് പൊതുസമൂഹം വിലയിരുത്തട്ടെ.

കുറ്റവാളി ആണായാലും പെണ്ണായാലും കുറ്റവാളിയായി കാണാനുള്ള ആരോഗ്യമില്ലാത്തവരോട് സഹതപിക്കാൻ മാത്രമേ കഴിയൂ.
ഏതെങ്കിലും തരത്തിൽ സ്വപ്ന സുരേഷിനെ ഈ ചടങ്ങിന് മുൻപോ ശേഷമോ സഹായിക്കാനോ, പരിധിവിട്ട് ഇടപെടാനോ ഒരിക്കലും തയ്യാറായിട്ടില്ല എന്ന ഉത്തമബോധ്യം ഉള്ളതിനാൽ ഇക്കാര്യങ്ങളിലൊന്നും ഒരു ആശങ്കയും എനിക്ക് ഇല്ല. ഏത് തരത്തിലുള്ള അന്വേഷണം നേരിടുവാനും ഞാൻ സന്നദ്ധനുമാണ്. അതുകൊണ്ടുതന്നെയാണ് തുടക്കത്തിൽതന്നെ സിബിഐ. ഉൾപ്പെടെ ആരും അന്വേഷിക്കട്ടെ എന്ന നിലപാട് സ്വീകരിച്ചത്. എല്ലാതരം രേഖകളും പരിശോധിക്കുന്നതിനും സന്തോഷമേ ഉള്ളൂ. പക്ഷേ, അപവാദത്തിന്റെ പുകമറയിൽ നിർത്തി വ്യക്തിഹത്യനടത്തി ആഘോഷിക്കുന്നത് മനോവൈകൃതം ആണെന്ന് മനസ്സിലാക്കുക.

ഇതിനിടയിൽ 2019 ജൂൺ മാസത്തിൽ കൊച്ചിയിൽ സ്വപ്ന സുരേഷ് എന്നെ സന്ദർശിച്ചുവെന്ന ഒരു രാഷ്ട്രീയ നേതാവിന്റെ പ്രസ്താവനയും കണ്ടു. തികച്ചും അവാസ്തവമായ അപവാദ പ്രചരണത്തിനെതിരെയും നിയമപരമായി നീങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി വേറെയും പുകമറകൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി കാണുന്നു. വിദേശയാത്രകൾ നിഗൂഢമാണത്രേ....! 50ൽ അധികം തവണ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത്രേ...! അന്വേഷിച്ചു കണ്ടെത്തണമത്രേ....! എല്ലാറ്റിനേയും സ്വാഗതം ചെയ്യുന്നു. എല്ലാം നിഗൂഢമാണെന്ന് പ്രചരിപ്പിക്കുന്നവരുടെ മുന്നിൽ എല്ലാ രേഖകളും സമർപ്പിക്കാൻ തയ്യാറാണെന്നും അറിയിക്കുന്നു.

ദുബായ് എമിറേറ്റ്‌സ് ഷിപ്പിംഗിൽ അസിസ്റ്റന്റ് മാനേജരായ സഹോദരിയും ഷാർജയിൽ ഇത്തിസലാത്തിൽ എഞ്ചിനീയറായ സഹോദരനും ഉൾപ്പെടെ ഞാൻ ഒഴികെയുള്ള എന്റെ കുടുംബം വർഷങ്ങളായി യു.എ.ഇയിൽ ആണ്. യു.എ.ഇയിൽ പരിപാടികൾക്ക് ക്ഷണം ലഭിക്കുമ്പോൾ അവരെക്കൂടി സന്ദർശിക്കാനുള്ള അവസരമാണെന്ന് കരുതി പലപ്പോഴും അത് സ്വീകരിക്കാറുണ്ട്. കഴിഞ്ഞ 4 വർഷങ്ങൾക്കിടയിൽ യു.എ.ഇ.യിലേക്ക് യാത്ര ചെയ്തത് 14 തവണയാണ്. അതിൽ 5 യാത്രകൾ കൂടുതൽ പ്രതിപക്ഷപ്രാതിനിധ്യമുള്ള സംഘടനകളുടെ ക്ഷണം സ്വീകരിച്ചാണ്. 5 യാത്ര ലോക കേരള സഭയുമായി ബന്ധപ്പെട്ട ഔദ്യോഗിക മീറ്റിംഗുകൾക്കാണ്. ഒരു യാത്ര ഈയിടെ സഹോദരന് അവിചാരിതമായി ഹൃദയശസ്ത്രക്രിയക്ക് വിധേയമാകേണ്ടി വന്നപ്പോഴാണ്. മറ്റ് യാത്രകൾ എന്റെ കുടംബത്തോടൊപ്പം ദുബായിലും ഷാർജയിലുമായി ഇന്റേൺഷിപ് ചെയ്യാനുള്ള എന്റെ മകളുടെ ആവശ്യാർത്ഥം വ്യക്തിപരമായ യാത്രകൾക്കൊന്നും സർക്കാരിന്റെ പണം ചെലവഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അല്ലാത്തത് ക്ഷണിതാക്കൾ ഏർപ്പെടുത്തിയ സൗകര്യങ്ങളുമായിരുന്നു. ഭൂരിപക്ഷം സന്ദർഭങ്ങളിലും സഹോദരിയുടെയും സഹോദരന്റെയും കൂടെയാണ് താമസിച്ചതും.

ഇതെല്ലാം പകൽ പോലെ വ്യക്തമായ കാര്യങ്ങളാണ്. ഇതിന് പുറമേ കോമൺ വെൽത്ത് പാർലമെന്ററി അസോസിയേഷൻ-സ്പീക്കേഴ്‌സ് കോൺഫറൻസ് പോലുള്ള ഔദ്യോഗിക യാത്രകൾ ദുബായ് വഴി പോയിട്ടുണ്ട്. ഇതിലൊന്നും ഒരു ഒളിച്ചുകളിയുമില്ല. നിഗൂഢതകളുമില്ല. എല്ലാ യാത്രാ രേഖകളും എന്റെ ഓഫീസിൽ ലഭ്യമാണ്. വ്യക്തത ആവശ്യമുള്ളവർക്ക് അവർ ആരായാലും നേരിട്ട് അന്വേഷിക്കാൻ അവസരങ്ങളുണ്ട് എന്നിരിക്കെ പുകമറയും ആശയക്കുഴപ്പവും സൃഷ്ടിച്ച് വ്യക്തിഹത്യക്ക് ഉപയോഗിക്കുന്നത് ചുരുങ്ങിയ വാക്കിൽ പറഞ്ഞാൽ തരംതാണ പ്രവൃത്തിയാണ്.

പൊതുപ്രവർത്തന രംഗത്ത് നിൽക്കുമ്പോൾ ഇത്തരം അനർഹമായ, മനസാ വാചാ അറിഞ്ഞിട്ടില്ലാത്ത വിഷയങ്ങളുടെ പേരിൽ ആക്ഷേപം ഏറ്റുവാങ്ങേണ്ടി വരിക എന്നത് സ്വാഭാവികമായ കാര്യമാണ്. അത് ഏറ്റുവാങ്ങുന്നു. അനർഹമായത് എന്ന് തോന്നുന്ന അനുമോദനങ്ങളും അഭിനന്ദന പ്രവാഹവും ഇതുപോലെ തന്നെ സ്വീകരിക്കുന്നതാണ് എന്റെ പതിവ്.

കേരള നിയമസഭയുടെ അധ്യക്ഷനായി താരതമ്യേന ചെറുപ്രായത്തിൽ നിയോഗക്കപ്പെട്ടപ്പോൾ ആ പദവിയെ പരാമവധി നവീകരിക്കാനും നിയമസഭയെ ജനങ്ങളുമായി ബന്ധിപ്പിക്കാനും ആധുനിക ലോകവുമായി യോജിപ്പിക്കാനുമാണ് ശ്രമിച്ചത്. മൗലികമായ നവീകരണങ്ങൾ മൂലം നിയമസഭയുടെ അന്തസ്സും നിലവാരമുയർത്താൻ നടത്തിയ ശ്രമങ്ങൾക്കുമെല്ലാം പ്രതിപക്ഷത്തിന്റെ പിന്തുണയും ലഭിച്ചിട്ടുണ്ട്. ഇതെല്ലാം മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് ഇന്ത്യയിൽ ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കുന്ന നിയമസഭയെന്ന് വിലയിരുത്തി അതിന്റെ അധ്യക്ഷന് ഐഡിയൽ സ്പീക്കർ എന്ന പുരസ്‌കാരം ലഭിച്ചത് എന്ന് വിനയപൂർവ്വം ഓർമിക്കുന്നു.

ഉപരാഷ്ട്രപതിയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുമ്പോഴും കേരള നിയമസഭയുടെ കൂട്ടായ പ്രവർത്തന സവിശേഷതയെ എടുത്തുപറയുകയുമുണ്ടായി. കേരള നിയമസഭയിലെ എല്ലാ നിയമസഭാംഗങ്ങൾക്കുമായുള്ള ഒരു പുരസ്‌കാരമായിട്ടാണ് അന്നത് ഏറ്റുവാങ്ങിയത്.
ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ലാത്തതിനാൽ ആശങ്കയോ വിഷമങ്ങളോ ഇല്ല. പക്ഷേ എന്നെ സ്‌നേഹിക്കുന്നവരുടെ മനസ്സിൽ തെറ്റിദ്ധാരണയുടെ ഒരു തരിപോലും ബാക്കി നിൽക്കരുത് എന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ് ഇത്രയും കുറിച്ചത്.

പ്യൂണിന്റെ യോഗ്യതപോലുമില്ലായെന്ന് ആക്രോശിച്ച നിഷ്പക്ഷ മാധ്യമ പ്രവർത്തകനോട് ഒരു വാക്ക് - എന്നെ ഭ്രമിപ്പിക്കുന്നത് ഉന്നതസ്ഥാനങ്ങളുടെ ശബളിമയല്ല. കുട്ടിക്കാലത്ത് എന്റെ മുന്നിൽ കൊടി ആകാശത്തേക്ക് ഉയർത്തിപ്പിടിച്ച് സ്വർഗരാജ്യത്തോടെന്നപോലെ മുദ്രാവാക്യം മുഴക്കിയിരുന്ന സഖാവ് നീലാണ്ടന്റെ കറുത്ത കാൽപ്പാദങ്ങളും ചേറിന്റെ മണവുമായിരുന്നു. മൂത്തമകനെ ഒരു പ്യൂണാക്കാനാഗ്രഹിച്ച് തിരുവനന്തപുരത്തേക്ക് വണ്ടികയറി എംഎ‍ൽഎ. ക്വാർട്ടേഴ്‌സിൽ എത്തിയ എന്റെ നാട്ടിലെ ചെള്ളിയുടെ നടക്കാതെപോയ സ്വപ്നമാണ് എന്റെ വേദന. ഒന്നിച്ചിരിക്കാൻ ഇടമില്ലാത്ത കുടിലുകളിലെ ഇരുണ്ട മൂലകളിൽനിന്ന് ഉന്നത വിദ്യാഭ്യാസത്തിന്റെ ആകാശങ്ങൾ വെട്ടിപ്പിടിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കളായ സുൽഫത്തുമാരുടെ ഉള്ളിലെ തീയാണ് എനിക്കു പ്രചോദനം. ആ കനലുകളിലേക്ക് പ്യൂൺ പ്രയോഗം ഞാൻ സമർപ്പിക്കുന്നു.

എ.എൻ.രാധാകൃഷ്ണനെതിരെ മാനനഷ്ടത്തിന് കേസ്

പി. ശ്രീരാമകൃഷ്ണനെതിരെ അടിസ്ഥാനരഹിതമായ അപവാദപ്രചരണവും വ്യക്തിഹത്യയും നടത്തിയ ബിജെപി. സംസ്ഥാന സെക്രട്ടറി . എ.എൻ. രാധാകൃഷ്ണനെതിരെ മാനനഷ്ടത്തിന് കേസ്. ഏഴ് ദിവസത്തിനുള്ളിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പിൻവലിച്ച് നിരുപാധികമായി മാപ്പു പറയുകയും നഷ്ടപരിഹാരമായി ഒരുകോടി രൂപ കെട്ടിവയ്ക്കുകയും ദൃശ്യ-പത്ര മാധ്യമങ്ങളിലൂടെ അക്കാര്യം അറിയിക്കുകയും ചെയ്യാത്തപക്ഷം സിവിലായും ക്രിമിനലായും തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്നാണ് നോട്ടീസ്. എറണാകുളത്തെ പ്രമുഖ അഭിഭാഷകനായ എസ്. ശ്രീകുമാർ അസോസിയേറ്റ്‌സ് മുഖേനയാണ് സ്പീക്കർ വക്കീൽ നോട്ടീസ് അയച്ചത്.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
വാവിട്ട വാക്കും കൈവിട്ട ഫേസ്‌ബുക്ക് പോസ്റ്റും; തെറിച്ചത് മാധ്യമപ്രവർത്തകന്റെ പണി; മാധ്യമങ്ങളോട് ചൂടായ മുഖ്യമന്ത്രിയെ വിമർശിച്ച് 'മിസ്റ്റർ പിണറായി' എന്ന് തുടങ്ങുന്ന പോസ്റ്റിട്ട 'കേരള വിഷൻ' ന്യൂസ് ഹെഡിന് കിട്ടിയത് വലിയ പണി; കടുത്ത സൈബർ ആക്രമണത്തിന് പിന്നാലെ പ്രജീഷിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി മാനേജ്‌മെന്റ്; ആകെ തകർന്നപ്പോൾ ജീവനൊടുക്കാനും മാധ്യമപ്രവർത്തകന്റെ ശ്രമം
മൂന്ന് വിവാഹം കഴിച്ച സംഘത്തലവന് മകൾ ഷഹ്നാസിനെ വിവാഹം കഴിച്ചു കൊടുക്കാത്തത് ഭീഷണിയായി; അവർ കൊല്ലുമെന്ന ഭയമുണ്ടെന്ന കടയ്ക്കൽ സ്വദേശിനിയുടെ വെളിപ്പെടുത്തൽ എത്തിയത് എൻഐഎ സംഘം വിമാനം ഇറങ്ങിയപ്പോൾ; അന്വേഷണം വഴി തെറ്റിക്കാനും ഇരവാദമുയർത്തി രക്ഷപ്പെടാനും മാഫിയാ സംഘങ്ങൾ കള്ളക്കളി തുടങ്ങിയെന്ന തിരിച്ചറവിൽ യുഎഇയിൽ എത്തിയ അന്വേഷണ സംഘം; ബ്യൂട്ടീഷ്യനായ തയ്യൽകടക്കാരിയുടേത് മാപ്പുസാക്ഷിയാകാനുള്ള ഗൂഡ നീക്കം; ഷീജയെ അറസ്റ്റ് ചെയ്യുന്നത് പരിഗണിച്ച് എൻഐഎ
ചായക്കടക്കാരന്റെ മകൾ സ്വപ്രയത്നത്തിലൂടെ നേടിയത് 3.83 കോടി രൂപയുടെ സ്കോളർഷിപ്പോടുകൂടി യുഎസിൽ ഉന്നത പഠനത്തിനുള്ള അവസരം; അമ്മാവനൊപ്പം ബൈക്കിൽ ബന്ധുവീട്ടിലേക്ക് പോകവെ അശ്ലീല പദങ്ങളുമായി പിന്നാലെ കൂടിയത് രണ്ട് യുവാക്കൾ; 20കാരിക്ക് ജീവൻ നഷ്ടമായത് യുവാക്കളുടെ അഭ്യാസ പ്രകടനത്തിനിടെയുണ്ടായ അപകടത്തിൽ; സുധിക്ഷയുടെ വിയോ​ഗം താങ്ങാനാകാതെ നാട്ടുകാർ
ആദ്യം അലർട്ട് ആകേണ്ട എയർപോർട്ട് സുരക്ഷാ സംവിധാനങ്ങൾ ദുരന്തം നടന്നിട്ടും ഉണർന്നില്ല; റെസ്‌ക്യൂ ടീമും ഫയർഫോഴ്‌സും കൃത്യസമയത്ത് എത്തിയില്ല; പരിശീലനം നേടിയവർ മാത്രം എയർ റെസ്‌ക്യൂ നടത്തേണ്ട സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത് നാട്ടുകാർ; എയർക്രാഫ്റ്റ് ഇൻവെസ്റ്റിഗേഷന് തടസമായ കാര്യങ്ങളാണ് കരിപ്പൂരിൽ നടന്നത്; മോശം കാലാവസ്ഥയിലും ലാന്റിങ് സാധ്യമാക്കുന്ന ബോയിങ് 737 ന്റെ അപകടകാരണം അറിയാൻ ബ്ലാക്ക്‌ബോക്‌സ് തന്നെ രക്ഷ; കരിപ്പൂർ ദുരന്തത്തെ കുറിച്ച് ക്യാപ്റ്റൻ സാം തോമസ് മറുനാടനോട്
ബാങ്ക് ലോക്കറിലെ ഒരു കോടിയിലും നിറയുന്നത് ഹവാലാ പണത്തിന്റെ സ്വാധീനം; സ്വപ്‌നയുടേയും ചാർട്ടേഡ് അക്കൗണ്ടന്റിന്റേയും സംയുക്ത അക്കൗണ്ടിലെ പണത്തിന്റെ ഉറവിടം കണ്ടെത്താൻ ശിവശങ്കറിനേയും ഇഡി ചോദ്യം ചെയ്‌തേയ്ക്കും; സ്വർണ്ണ കടത്തിനും ഹവാലാ ഇടപാടിനും തമ്മിൽ ഇഴ പിരിയാത്ത ബന്ധമെന്ന് കസ്റ്റംസും; നയതന്ത്ര കടത്തിലെ അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കർശനമായ ഇടപെടലിന്; നോട്ട് നിരോധനത്തെ സ്വപ്‌നാ സുരേഷും സംഘവം തോൽപ്പിച്ചെന്ന തിരിച്ചറിവിൽ കേന്ദ്ര ഏജൻസികൾ
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്‌നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
ഷാപ്പിലെ കറിവെപ്പുകാരനായി മണർകാടെത്തി; വട്ടിപ്പലിശക്കാരുടെ ഇടനിലക്കാരനായി ചുവടുമാറ്റം; നിസാര തുക കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്ത് വളർന്ന് പന്തലിച്ചു; 20 ലക്ഷം രൂപയ്ക്ക് രണ്ടേ കാൽ മാസത്തേക്ക് പലിശയായി വാങ്ങിയത് ഒരു കോടി രൂപ; കൊള്ളപ്പലിശയ്ക്ക് അവതരിപ്പിച്ചത് പത്താംകളം എന്ന പലിശ രീതി; അച്ഛനെ കിഡ്‌നാപ്പ് ചെയ്ത് യുവതിയെ ധർമ്മ സങ്കടത്തിലാക്കി; മാലം സുരേഷ് ക്രൂരതയുടെ അവതാരം! മല്ലപ്പള്ളിയിലെ പ്രീതി മാത്യുവിനെ തകർത്തതും മണർകാട്ടെ ഷൈലോക്കിന്റെ ചതിക്കുഴി
ശ്രീകണ്ഠൻ നായരുടെ വിദേശയാത്രകൾക്ക് ഹൈക്കോടതിയുടെ വിലക്ക്; വ്യാജ വാർത്താ കേസിൽ അറസ്റ്റ് ചെയ്താൽ 50,000 രൂപ ബോണ്ടിൽ വിട്ടയയ്ക്കണം; ഇനി വ്യാജ വാർത്തകൾ സംപ്രക്ഷേണം ചെയ്താൽ ജാമ്യം റദ്ദാക്കും; മറ്റുള്ളവർക്ക് വഴികാട്ടേണ്ട ശ്രീകണ്ഠൻ നായർ കേട്ടുകേൾവി വാർത്തയാക്കരുതെന്ന് ഓർമ്മിപ്പിച്ച് 24 ചാനൽ മേധാവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ശ്രീകണ്ഠൻ നായർ ഷോയിലെ കോവിഡിനെ കുറിച്ചുള്ള വ്യാജ വാർത്തയിലെ വിധിയിൽ നിറയുന്നത് വിമർശനങ്ങൾ മാത്രം
അമ്മയാണെ സത്യം അമ്മ മരിച്ചുവെന്ന് പറഞ്ഞിട്ടില്ല; ഒരു നടൻ മരിച്ചു പോയി അയാളെ കാണാൻ പോകാനാണ് വണ്ടിക്കൂലിക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്ന് പറഞ്ഞത്; അപ്പോൾ അയാൾ തിരുവനന്തപുരത്തേക്ക് കൊണ്ടു വിടാമെന്നും പണം അവിടെ എത്തിയിട്ട് നൽകിയാൽ മതിയെന്നും പറഞ്ഞു; വേണ്ട എന്ന് പറഞ്ഞെങ്കിലും അയാൾ എന്നെ നിർബന്ധിപ്പിച്ച് കയറ്റി; വിചിത്ര ന്യായവുമായി മരിയാപുരത്തുകാരൻ നിശാന്തും; ഓട്ടോക്കാരനെ അളിയൻ പണം തരുമെന്ന് പറഞ്ഞ് പറ്റിച്ചു മുങ്ങിയ വിരുതൻ പറയുന്ന കഥ ഇങ്ങനെ
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി